വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

സെയ്‌ഫിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തിൽ നഷ്ടപ്പെട്ട ശേഷവും,കണ്ണൂരിൽ എത്തിയപ്പോൾ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്ന് പോലീസ് അന്വേഷിക്കുന്നു

കോഴിക്കോട്∙ തീവയ്പു നടന്ന ട്രെയിനിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിക്കാൻആരെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണം വിപുലമാക്കുന്നു. ഡി1 കോച്ചിൽ തീവയ്പ് ഉണ്ടായ സമയത്തു സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ഭയന്ന യാത്രക്കാർ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണു പ്രാഥമിക നിഗമനമെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. ട്രെയിൻ നിർത്തുമ്പോൾ ഡി1 കോച്ച്കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തിൽ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോൾ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു. പ്രതി ഷാറുഖ് സെയ്ഫി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രതിയെ ഇന്നലെയും ഡോക്ടർമാർ പൊലീസ് ക്യാംപിലെത്തി പരിശോധിച്ചു. ആരോഗ്യം ത്യപ്തികരമാണ്.

കോട്ടയം

മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ

പാലാ :മാലിന്യ സംസ്ക്കരണത്തിൽ ജയിലുകൾക്കെല്ലാം മാതൃകയായി പാലാ സബ്ബ് ജയിൽ.വൃത്തിഹീനമെന്ന് പൊതുസമൂഹം കരുതിയിരുന്ന ജയിലുകൾ കയറി കണ്ടപ്പോൾ വാർഡ് മെമ്പറും ,പാലാ നഗരസഭാ മുൻ ചെയർപേഴ്‌സനുമായ  ബിജി ജോജോയ്ക്കും ,വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനും  അതിശയം.ഇത്രയും വൃത്തിയും  പരിസര ശുചീകരണവുമുള്ള ജയിൽ കാണുന്നത് തന്നെ ആദ്യം. പാലാ സബ്ബ് ജയിലിൽ നടക്കുന്ന മോട്ടിവേഷൻ ക്ലാസ് ഉദ്‌ഘാടനം ചെയ്യുവാൻ എത്തിയതായിരുന്നു കൗൺസിലർമാരായ  ബിജി ജോജോയും ,സാവിയോ കാവുകാട്ടും.തുടർന്ന് പരിസരമെല്ലാം ചുറ്റി നടന്നു കണ്ടപ്പോഴാണ് ജയിലിലെ മാലിന്യങ്ങൾ നാട്ടുകാർക്ക് ശല്യമാകുന്നു എന്ന് വാർത്ത വന്നതിന്റെ അർത്ഥ ശൂന്യത കൗണ്സിലര്മാര്ക്ക് നേരിൽ ബോധ്യപ്പെട്ടത്. ജയിൽ കോംബൗണ്ടിൽ പെയ്യുന്ന മഴവെള്ളമെല്ലാം നിർഗമനത്തിനായി വൃത്തിയുള്ള ഓടകൾ സ്ഥാപിച്ചിരിക്കുന്നു.തടസ്സമേതുമില്ലാതെ മഴവെള്ളം ഒഴുകി പോകുവാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.എന്നാൽ ജയിലിനു പുറത്തെത്തുന്ന മഴവെള്ളം പുറത്തുള്ള  ഓടകൾ അടഞ്ഞതുമൂലം  ഒഴുകി പോകുവാൻ മാർഗമില്ലാതെ റോഡിലേക്ക് ഒഴുകുന്നുണ്ട്.ഇതിനു ഉടൻ തന്നെ പരിഹാരമുണ്ടാക്കുമെന്ന് കൗൺസിലേഴ്‌സ് ഉറപ്പു നൽകി. കൂടാതെ ജയിൽ വളപ്പിനുള്ളിൽ നിന്നും സെപ്റ്റിക് ടാങ്കിനായി  പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച്  മലിന ജലം സംഭരിക്കാനും ടാങ്കുകൾ പണിതത് കൗൺസിലർമാരെ ജയിൽ സൂപ്രണ്ട് ഷാജിസാർ കാണിച്ചു കൊടുത്തു.പൊട്ടിച്ചെടുത്ത കരിങ്കല്ലുകൾ ഉപയോഗിച്ച് ജയിലിലെ അന്തേവാസികളെയും സഹകരിപ്പിച്ച് ജയിൽ വളപ്പിൽ തന്നെയുള്ള കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടി തെളിച്ച് സൈഡുകൾ കെട്ടി ബലവത്താക്കുകയും ചെയ്തിട്ടുണ്ട്. അവിടെ മാലിന്യ സംസ്‌ക്കരണ കുഴികൾ കരിങ്കൽ പാകി മനോഹരമാക്കിയിരിക്കുന്നു.ജൈവ അജൈവ മാലിന്യങ്ങൾ തരം  തിരിച്ചാണ് സംഭരിക്കുന്നത്.ഉടനെ മേലധികാരികളെ അറിയിച്ചു അവരുടെ അനുവാദത്തോടെ  തന്നെ ഇവിടെ കൃഷിചെയ്യാൻ  ഒരുക്കത്തിലാണ് ഷാജിസാർ.കൂടാതെ മൂന്ന് കോടി രൂപാ മുടക്കി പുതിയ കെട്ടിടം വരുമ്പോൾ തടവുകാർ ഉണ്ടാക്കുന്ന ചപ്പാത്തിയും ,കറികളും ജനങ്ങൾക്കും ആദായ നിരക്കിൽ വിതരണം ചെയ്യുന്നതാണ്.അതിനായി മുൻസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിന്റെ ഭാഗത്തുള്ള ജയിലിന്റെ മൂന്നര സെന്റ് സ്ഥലം ഉപയോഗിക്കുന്നതാണ്.അതുകൊണ്ടു തന്നെ ആഭാഗം വൃത്തിയുള്ളതും ,സജീവമായി തീരുകയും ചെയ്യുമെന്ന് ഷാജിസാർ,കൗൺസിലർമാരോടൊപ്പം   പറഞ്ഞു.

പ്രവാസം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലയ്ക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസം

വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന്​ വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകമെന്നാണ് ചട്ടം. റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല്​ ദിവസമായിരിക്കുമെന്ന്​രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന്​ വ്യാഴാഴ്ച അഥവാ റമദാൻ 29ന്​ പ്രവൃത്തി അവസാനിച്ച ശേഷം നാല്​ ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.  അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനങ്ങള്‍, പെരുന്നാൾ ആഘോഷ അവധി ദിവസങ്ങളുമായി ചേർന്ന്​ വരികയാണെങ്കിൽ ആ ദിവസങ്ങൾക്ക് മുമ്പോ ശേഷമോ ഉള്ള ദിവസങ്ങൾ പകരം അവധി നൽകമെന്ന്​ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24 ലെ രണ്ടാമത്തെ ഖണ്ഡിക വ്യവസ്ഥ ചെയ്യുന്നുണ്ട്. 

ഇൻഡ്യ

കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആശുപത്രികളിൽ ഇന്നും മോക് ഡ്രില്ലുകൾ

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ ഇന്നും നടക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ. അതേ സമയം, കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തു. ഹോട് സ്പോട്ടുകളും ക്ലസ്റ്ററുകളും കണ്ടെത്തണമെന്നും ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 "

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി "വ്യത്തി കാമ്പയിൻ 2023 " ഭാഗമായി ഡിവിഷൻ 6 മാതാക്കൽ  പേഴും കാട് മിനി ഇൻഡസ്റ്റിയൽ ഏരിയ പരിസരം ഹരിത കർമ സേനയും, ജാഗ്രത സമിതി പ്രവർത്തകരും, ശുചീകരണ തൊഴിലാളികളും  ടീം വെൽഫെയർ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി.  ആരോഗ്യ കാര്യ- സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ Dr സഹില ഫിർദൗസ്, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് ,  പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീസ, ഹരിത കേരള മിഷൻ കോഡിനേറ്റർ അൻഷാദ് ഇസ്മായിൽ ശുചീകരണ തൊഴിലാളികളായ ഷാഫി ലേഖ സിനി  എന്നിവർ നേത്യത്വം നൽകി.

കേരളം

സംസ്ഥാനത്ത് വേനല്‍ മഴ തുടരും

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നല്‍കിയ മുന്നിറിയിപ്പില്‍ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളില്‍ ഒഴികെ ശരാശരി പകല്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെല്‍ഷ്യസ് കാസര്‍കോട് പാണത്തൂരില്‍ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയില്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. അന്തരീക്ഷ ഈര്‍പ്പവും താപനിലയും ചേര്‍ത്ത് കണക്കാക്കുന്ന ഹീറ്റ് ഇന്‍ഡക്‌സ് നെയ്യാറ്റിന്‍കര, പാറശാല, പാലക്കാട് എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളിലും 50 മുതല്‍ 54 ഡിഗ്രി സെല്‍ഷ്യസിന് ഇടയിലാണ്.

പ്രവാസം

റമദാനിലെ ആദ്യ 10 ദിവസം മദീനയിലെത്തിയത് ഒരു കോടിയിൽ പരം വിശ്വാസികൾ

ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.  റിയാദ്: റമദാനിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരു കോടിയിലധികം വിശ്വാസികൾ മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിച്ചതായി മസ്ജിദുന്നബവി ജനറൽ പ്രസിഡൻസി അറിയിച്ചു. ആരാധനകൾക്കായി എത്തുന്നവർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുകയും കർമങ്ങൾ സുഗമമായി നിർവഹിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്.  മസ്ജിദിന് ഉൾവശവും മുറ്റവും ശുചീകരണ മേഖലയും അണുവിമുക്തമാക്കുന്ന പ്രക്രിയ മുടങ്ങാതെ നടക്കുന്നു. ലോക മുസ്‌ലിംകൾക്ക് ഉംറയുമായി ബന്ധപ്പെട്ട കർമങ്ങളും രണ്ട് വിശുദ്ധ മസ്ജിദുകളിലെ നമസ്‌കാരവും നിർവഹിക്കാനുതകുന്ന മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിനും  അതുമായി ബന്ധപ്പെട്ട പരിചരണത്തിനും സൗദി ഭരണ നേതൃത്വത്തിന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ - സുദൈസ് നന്ദി പറഞ്ഞു. അതേസമയം റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളിലേക്കുള്ള ഉംറ ബുക്കിങ് ആരംഭിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുക്ക് ചെയ്യാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന സർവിസസ്’ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടത്.  റമദാനായതോടെ ഉംറ ബുക്കിങ്ങിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കുറക്കാൻ ഘട്ടങ്ങളായാണ് പെർമിറ്റ് നൽകി കൊണ്ടിരിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ നിര്‍ബന്ധമായും പെർമിറ്റ് നേടണമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരാൾക്ക് ഒരു ഉംറക്ക് മാത്രമേ അനുമതിയുള്ളൂ. മറ്റുള്ളവർക്ക് ഉംറ കർമങ്ങൾ സമാധാനത്തോടെയും എളുപ്പത്തിലും നിർവഹിക്കുന്നതിന് അവസരം ലഭിക്കാനാണ് ഇത്.

പ്രവാസം

മദീനയിലെ പ്രവാചക പള്ളിയിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 400 ടൺ സംസം

പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു. റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ റമദാനിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 400 ടൺ സംസം. മക്കയിൽ നിന്ന് പ്രത്യേക ടാങ്കർ ലോറികളിലാണ് ഇത്രയും വെള്ളം മദീനയിലെത്തിക്കുന്നത്. ഇതിന് മേൽനോട്ടം വഹിക്കുന്നതിന് 520 ജീവനക്കാരുണ്ട്. മദീനയിലെത്തിക്കുന്ന സംസം പാത്രങ്ങളിൽ നിറച്ച് ഹറമിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റുന്നത് ഈ ജീവനക്കാരാണ്.  പ്രവാചക പള്ളിയുടെ വിവിധ ഭാഗങ്ങളിലായി സംസം വിതരണത്തിന് 14,000-ത്തിലധികം പാത്രങ്ങൾ ഒരുക്കിയതായി മസ്ജിദുന്നബവി കാര്യാലയം പറഞ്ഞു. ദിവസവും 10 ലക്ഷത്തിലധികം ഗ്ലാസുകളും ഒരുക്കുന്നുണ്ട്. ഹറമിനകത്തും പുറത്തും സംസം വിതരണം ചെയ്യുന്നതിനായി 80 കൈവണ്ടികളും 20 ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. ഒഴിഞ്ഞ പാത്രങ്ങൾ നീക്കം ചെയ്യാൻ 10 ട്രെയിലറുകളുണ്ട്.  ഒരോ പാത്രവും മൂന്ന് തവണ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്തശേഷമാണ് സംസം നിറക്കുന്നത്. സംസം നിറയ്ക്കാൻ എട്ട് സ്ഥലങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന സംസം ബോട്ടിലുകൾ തണുപ്പിക്കാൻ മൂന്ന് കേന്ദ്രങ്ങളും ഉണ്ട്. നമസ്കാര സ്ഥലങ്ങളിൽ സംസം വിതരണം ചെയ്യാൻ പ്രത്യേക ആളുകളുണ്ട്. സംസം ചുമക്കുന്നതിനായി പ്രത്യേക ബാഗുകൾ ഇവർക്ക് ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി