വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി സർവീസിൻ്റെ ഫ്ലാഗ് ഓഫ്

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച ഈരാറ്റുപേട്ട- ആനക്കട്ടി (പാലാ-രാമപുരം- കൂത്താട്ടുകുളം- മൂവാറ്റുപുഴ-അങ്കമാലി-തൃശ്ശൂർ-പാലക്കാട്- -മണ്ണാർക്കാട്-അഗളി വഴി ആനക്കട്ടി) സർവീസ്  ഫ്ലാഗ് ഓഫ് ചെയ്യുന്നു.പുതുതായി ആരംഭിച്ച കോഴിക്കോട് ബസ് ഇന്ന് വെളുപ്പിന് 04:10 ന്  സർവീസ് ആരംഭിച്ചു.

ജനറൽ

ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ലല്ലോ

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരായുഷ്‌കാലം മുഴുവന്‍ ഓര്‍ത്തെടുക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റിന്റെ മടക്കം. അറുനൂറിലധികം ചിത്രങ്ങള്‍. അതില്‍ തന്നെ ഓര്‍ത്തെടുക്കാന്‍ പാകത്തിന് മനസ്സില്‍ പതിഞ്ഞുകിടക്കുന്ന അനേകം കഥാപാത്രങ്ങള്‍. സമൂഹ മാധ്യമങ്ങള്‍ നിറയെ ഇപ്പോള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകളാണ്. ഇപ്പോഴിതാ ആലപ്പി അഷ്‌റഫ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ഫോട്ടോയാണ് അഷ്‌റഫ് പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കല്‍ കൂടി…. ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ് എന്നും നിലനില്ക്കും’, എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത്. 1972 ല്‍ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. തുടര്‍ന്ന് ജീസസ്, നെല്ല് തുടങ്ങി ചില സിനിമകളില്‍ അഭിനയിച്ചു. പിന്നീട് കുറച്ചുക്കാലം ദാവണ്‍ഗരെയില്‍ തീപ്പെട്ടിക്കമ്പനി നടത്തി. ദാവണ്‍ഗരെയില്‍ നിന്ന് നാട്ടിലെത്തിയ ഇന്നസെന്റ് ബിസിനസുകള്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1986 മുതലാണ് ഇന്നസെന്റ് സിനിമകളില്‍ സജീവമാകാന്‍ തുടങ്ങിയത്. 1989 ല്‍ ഇറങ്ങിയ റാംജിറാവു സ്പീക്കിംഗ് ആണ് ഇന്നസെന്റിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാര്‍ മത്തായി എന്ന കോമഡി കഥാപാത്രം വലിയ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചു. നാലു സിനിമകള്‍ നിര്‍മിക്കുകയും രണ്ടു സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു. വിടപറയും മുമ്പേ, ഇളക്കങ്ങള്‍, ഓര്‍മ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ സിനിമകളാണ് നിര്‍മിച്ചിരിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, കീര്‍ത്തനം എന്നീ സിനിമകള്‍ക്കാണ് ഇന്നസെന്റ് കഥ എഴുതിയത്.  

മരണം

അബ്ദുൽ റഹീം നൂറാനിയായിൽ (65) വയസ്സ് മരണപ്പെട്ടു

ഇന്നാ ലില്ലാഹി റാജിഊൻ നൂറാനിയയിൽ റഹിം മരണപെട്ടു

ജനറൽ

ഇനി അവള്‍ ചേച്ചിയമ്മ, പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത അറിയിച്ച് ഗിന്നസ് പക്രു

രണ്ടാമതും തനിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഗിന്നസ് പക്രു. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ചേച്ചിയമ്മ എന്ന ക്യാപ്ഷനോടെയാണ് ഈ സന്തോഷം ഗിന്നസ് പക്രു പങ്കുവച്ചിരിക്കുന്നത്. എറണാകുളത്തെ അമൃത ആശുപത്രിയിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പോസ്റ്റില്‍ പറയുന്നു. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്.  

ജനറൽ

ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബിയുടെ അഭിനന്ദനം

നോബി മാര്‍ക്കോസിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ. ടെലിവിഷന്‍ കോമഡി ഷോകളിലൂടെ പ്രേക്ഷരുടെ ഇഷ്ടതാരമായി മാറിയ നോബി വെള്ളിത്തരയിലും സജീവ സാന്നിധ്യമായ ഹാസ്യ നടനാണ്. നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. ‘നീ നിന്റെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. അഭിനന്ദനങ്ങള്‍ ആഡ്വ. ആര്യ നോബി’ എന്നാണ് ചിത്രത്തിനൊപ്പം നോബി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആര്യക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. ഭാര്യയുടെ സ്വപ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കി കൂടെ നിന്ന നോബിയെയും നെറ്റിസണ്‍സ് ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.

പ്രവാസം

റമദാനില്‍ മക്കയിലും മദീനയിലും ദശലക്ഷക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ എല്ലാ സൗകര്യങ്ങളും സജ്ജം

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതും വിസാ നടപടികൾ ലളിമാക്കിയതും കാരണം ഇത്തവണ റമദാനിൽ പതിവിലും കൂടുതൽ പേർ ഉംറക്കും മദീന സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയാദ്: റമദാനിൽ ദശലക്ഷക്കണക്കിന് ഭക്തർക്കായി മക്ക, മദീന പള്ളികളിലെ എല്ലാ സൗകര്യങ്ങളും പൂർണസജ്ജമായി. ഈ സമയത്തെ വർധിച്ച തിരക്ക് കണക്കിലെടുത്ത് തീർത്ഥാടകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യമാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്. മേഖല ഗവർണർമാർ ഹറമുകളിലെത്തി റമദാൻ പദ്ധതികളും തീർഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങളും പരിശോധിച്ചു ഉറപ്പുവരുത്തി.  കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതും വിസാ നടപടികൾ ലളിമാക്കിയതും കാരണം ഇത്തവണ റമദാനിൽ പതിവിലും കൂടുതൽ പേർ ഉംറക്കും മദീന സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വകുപ്പുകൾ റമദാനിലേക്ക് പ്രത്യേക പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തിരക്ക് കുറക്കാൻ വേണ്ട സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലെ മുഴുവൻ കവാടങ്ങളും തുറന്നിടാനും നമസ്കാരത്തിന് നിർമാണ ജോലികൾ പൂർത്തിയായ ഭാഗങ്ങൾ ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങൾ ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.  ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ മൂൻകുട്ടി ബുക്കിങ് നടത്തിയിരിക്കണമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. മക്കയിയും മദീനയിലും താമസസൗകര്യങ്ങളും വർധിപ്പിച്ചിട്ടുണ്ട്. റമദാനിൽ ഹറമിലെത്തുന്നവർക്ക് എല്ലാ സേവനങ്ങളും ഒരുക്കിയതായി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ സ്വീകരിക്കാൻ ഇരുഹറമുകളും പൂർണ സജ്ജമാണ്. ഉംറ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും എല്ലാ സ്ഥലങ്ങളും സജ്ജമാക്കുകയും ഇവിടങ്ങളിൽ ആവശ്യമായ സേവനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.  ലിഫ്റ്റുകൾ, ശബ്ദം, വെളിച്ചം, മറ്റ് സാങ്കേതിക, സേവന, എൻജിനീയറിങ് സംവിധാനങ്ങളെല്ലാം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അവബോധവും മാർഗനിര്‍ദേശങ്ങളും നൽകുന്നതിനും തയ്യാറാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സേവനങ്ങളുടെ കൃതൃതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഒരു പ്രത്യേക സംഘം മേൽനോട്ടം വഹിക്കും. ഫീൽഡിൽ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധ, സേവനങ്ങൾ നൽകുന്നതിന് വേണ്ട ഉപകരണങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.  ഇരുഹറം കാര്യാലയത്തിനു കീഴിലെ ഏജൻസികളും ഉപ ഏജൻസികളും അവരുടെ വകുപ്പുകളും യൂനിറ്റുകളും മികച്ച സേവനങ്ങൾ നൽകുന്നതിന് രംഗത്തുണ്ടാകും. തീർഥാടകർക്ക് അവരുടെ ആരാധനകൾ എളുപ്പത്തിൽ നിർവഹിക്കുന്നതിന് ആവശ്യമായ സേവനങ്ങൾ നൽകാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനത്തിന് ശ്രമിക്കുന്നുണ്ടെന്നും ഡോ. അൽസുദൈസ് പറഞ്ഞു.  

കേരളം

രാജ്യത്ത്‌ കൊവിഡ് കേസുകൾ കൂടുന്നു, ഒമ്പതാം ദിവസവും ആയിരത്തിന് മുകളിൽ

രാജ്യത്തെ ആശങ്കയിലാക്കി വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു. തുടർച്ചയായ ഒമ്പതാം ദിവസവും കേസുകൾ ആയിരത്തിന് മുകളിലെത്തി. 24 മണിക്കൂറിനിടെ 1249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 7927 ആയി. സംസ്ഥാനത്തും കൊവിഡ് കേസുകളിൽ നേരിയ വര്‍ധനവുണ്ട്. ഇത് കണക്കിലെടുത്ത് ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് എവിടെയും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കേരളം

വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം, റംസാൻ നോമ്പ് ഇന്നു മുതൽ

ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ ഇന്ന് റംസാന്‍ വ്രതാരംഭം. ഇനിയുള്ള ഒരുമാസക്കാലം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍.ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍.  ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം തുടങ്ങുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല. ഒമാന്‍റെ കാര്യത്തിലും അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.