വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പാര്‍പ്പിടമേഖലയ്ക്കും കൃഷിയ്ക്കും മുഖ്യ പരിഗണന നല്‍കി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്

ഈരാറ്റുപേട്ട . ബ്ലോക്ക് പഞ്ചായത്ത് 2023-24 ലെ ബഡ്ജറ്റ്  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യന്‍ നെല്ലുവേലില്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ അദ്ധ്യക്ഷത വഹിച്ചു. 31 കോടി  22 ലക്ഷം രൂപ വരവും 31 കോടി 6 ലക്ഷം രൂപ ചെലവും 15 ലക്ഷത്തി 34 ആയിരം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.  പാര്‍പ്പിട മേഖലയ്ക്ക് 2 കോടി 44 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. സ്ഥിരം കൃഷിയ്ക്ക് കൂലിചെലവ് സബ്സീഡിയായി 8 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയായി 10 ലക്ഷം രൂപയും കാലിതീറ്റ സബ്സിഡിയായി 5 ലക്ഷം രൂപയും വകയിരുത്തി. കാര്‍ഷികമേഖലയില്‍ ജലസേചനത്തിനായി 27.35 ലക്ഷം രൂപയും വകയിരുത്തി കാര്‍ഷിക മേഖലയില്‍ ആകെ 58.35 ലക്ഷം രൂപ മാറ്റിവച്ചു. വനിതാ ഗ്രൂപ്പുകള്‍ക്ക് വിപണനകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 8 ലക്ഷം രൂപയും 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പോഷകാഹാരം വിതരണം ചെയ്യുന്നതിന് 5 ലക്ഷം രൂപയും പുരഷ സ്വാശ്രയ സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപയും അനുവദിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് 12 ലക്ഷം രൂപയും ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം വാങ്ങാന്‍ 8 ലക്ഷം രൂപയും അനുവദിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനായി മൈക്രോപ്ലാന്‍ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ അനുവദിച്ചു. ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.5 ലക്ഷം രൂപയും മാലിന്യ സംസ്കരണത്തിനായി30 ലക്ഷം രൂപയും മാറ്റിവച്ചു. വായനയില്‍ നിന്നും അകന്നുപോകുന്ന പുതുതലമുറയെ അതിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ അംഗീകാരമുള്ള ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 6 ലക്ഷം രൂപയാണ് വകയിരുത്തിയത്. കുടിവെള്ള പദ്ധതികള്‍ക്കായി 35.5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പശ്ചാത്തലമേഖലയില്‍ റോഡ് നിര്‍മ്മാണത്തിന് 98.87 ലക്ഷം രൂപ മാറ്റിവെച്ചു. വിനോദസഞ്ചാരസാധ്യതയാല്‍  അനുഗ്രഹിതമായ ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, മാര്‍മല അരുവി, വാഗമണ്‍, അയ്യമ്പാറ, കുരിശുമല, നാട്കാണി, അരുവിക്കച്ചാല്‍, കുറ്റില്ലപ്പാറ, ഇരുകണ്ണിവെള്ളച്ചാട്ടം, വേങ്ങത്താനം അരുവി, പൂഞ്ഞാര്‍ പാലസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനസാദ്ധ്യത പഠിച്ച് DPR തയ്യാറാക്കുന്നതിന് 4.5 ലക്ഷം രൂപയും അനുവദിച്ചു. DPR കേന്ദ്ര ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ സമര്‍പ്പിച്ച് 30 ലക്ഷം രൂപയോളം ഗ്രാന്റ് നേടിയെടുക്കുവാനാണ് ലക്ഷ്യമിടുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 17കോടി 63 ലക്ഷം  രൂപയുടെ പദ്ധതി  ബഡ്ജറ്റില്‍ വിഭാവനം ചെയ്യുന്നു. ബഡ്ജറ്റ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ  ജോര്‍ജ് മാത്യൂ, കെ.സി. ജെയിംസ്, പി.എല്‍.ജോസഫ്, തോമസ് സി വടക്കേല്‍, വിജി ജോര്‍ജ്, ഗീതാ നോബിള്‍, അനുപമവിശ്വനാഥന്‍, രജനി സുധാകരന്‍തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷോണ്‍ ജോര്‍ജ്, പി.ആര്‍ അനുപമ  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജിത്കുമാര്‍, മേഴ്സിമാത്യു, മറിയാമ്മ ഫെര്‍ണ്ണാണ്ടസ്,  മെമ്പര്‍മാരായ ബിന്ദു സെബാസ്റ്റ്യന്‍, ഓമന ഗോപാലന്‍,  രമാ മോഹന്‍, ജോസഫ് ജോര്‍ജ്,  ജെറ്റോ ജോസ്, കുഞ്ഞുമോന്‍.കെ.കെ, അഡ്വ. അക്ഷയ് ഹരി,   മിനിസാവിയോ, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഇബ്രാഹിം, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രാദേശികം

തീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷി ഭൂമികത്തിനശിച്ചു

ഈരാറു പേട്ട : മുനിസിപ്പാലിറ്റി 17-ാം വാർഡിലെ കൊല്ലംപറമ്പ് മലയിൽ ഇന്നലെ വൈകുന്നേരം 5 മണിയോടുകൂടിയുണ്ടായതീപിടുത്തത്തിൽ രണ്ട് ഏക്കറോളം കൃഷിഭൂമികത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാഎന്നിവിടുങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലുംജനവാസ മേഖലയും എത്തിപ്പെടാൻ വഴികളില്ലാത്തതിനാലും സ്ഥലത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല. നാട്ടുകാരും, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് ജനവാസേഖലയിലേക്ക് തീ പടരാതിരിക്കാൻ ഓരു വെട്ടി തിരിച്ചതിനാൽ വൻ ദുരന്തം ഒഴിവായി

ജനറൽ

ചേച്ചി ഏറെ ആ​ഗ്രഹിച്ച് തുടങ്ങിയത്, ആശുപത്രിയിലായിരുന്നപ്പോഴും പറയുമായിരുന്നു’; വിഡിയോയുമായി സുബി സുരേഷിന്റെ സഹോദരൻ

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന സുബി സുരേഷിൻ്റെ അപ്രതീക്ഷിത വിയോ​ഗം വലിയ ഞെട്ടലാണ് ആരാധകരിലുണ്ടാക്കിയത്. 41 വയസിലായിരുന്നു താരത്തിന്റെ വിടവാങ്ങൽ. ഇപ്പോൾ സുബിയുടെ ഫെയ്സ്ബുക്ക് പേജിൽ നിന്ന് താരത്തിന്റെ സഹോദരൻ എബി സുരേഷ് പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധനേടുന്നത്. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് എബി സുരേഷിന്റെ വിഡിയോ. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്. ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയില്‍ തന്നെ അവര്‍ പരിചരിച്ചു. കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങള്‍ കഷ്‍ടപ്പെട്ടപ്പോള്‍ അതിന്റെ പേപ്പര്‍ വര്‍ക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്‍മ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. വളരെയധികം എല്ലാവരും കഷ്‍ടപ്പെട്ടു. – എബി പറയുന്നു. ഏറെ പ്രചാരത്തിലുള്ള സുബിയുടെ ഫെയ്സ്ബുക്ക് യൂട്യൂബ് ചാനലുകളെല്ലാം അതുപോലെ നിലനിർത്തുമെന്നും എടുത്തു വച്ചിരിക്കുന്ന സുബിയുടെ വിഡിയോകൾ പങ്കുവെക്കുമെന്നും എബി പറഞ്ഞു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്‍ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു. വീഡിയോകള്‍ നീ അപ്‍ലോഡ് ചെയ്‍തോ, ഞാൻ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്‍ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. – എബി വ്യക്തമാക്കി. വിഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക: https://www.facebook.com/SubiSureshOfficial/videos/186180560790315/  

കേരളം

ഇനിയും കേരളം ചുട്ടുപൊള്ളും

സംസ്ഥാനത്ത് താപനില ഉയരുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ നിഗമനം. എന്നാൽ ഒട്ടുമിക്ക ജില്ലകളിലും അനുഭപ്പെടുന്ന ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലെന്ന് ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച താപസൂചിക ഭൂപടം വ്യക്തമാക്കുന്നു.താപ സൂചിക ഭൂപടം അന്തിമമല്ലെന്നും ആശങ്ക വേണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. പഠനാർത്ഥമാണ് താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നതെന്നും അതിൽ മാറ്റങ്ങൾ വരാമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.അതേസമയം, ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള വേനൽ കാല ജാഗ്രത മുന്നറിയിപ്പുകൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പ്രാദേശികം

കടുവാമൂഴി സ്കൂൾ പുതിയ ബ്ലോക്ക് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്തു.

ഈരാറ്റുപേട്ട:കടുവാമുഴി പി.എം.എസ്, എ സ്കൂളിൽ പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെയും, ഖുർറത്തു ഐൻ പ്രീ പ്രൈമറി ക്ലാസ്സിൻ്റെയും ഉൽഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്തു, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.മാനേജർ എം.എസ് പരിത് മഠത്തിൽ അദ്ധ്യക്ഷനായിരുന്നു,  ഹെഡ്മിസ്ട്രസ്സ് ജ്യോതി ആർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.പി.നാസർ ആമുഖ പ്രഭാഷണം നടത്തി, നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, വാർഡ് കൗൺസിലർ സജീർ ഇസ്മായിൽ, നൗഫൽ ബാഖവി, കെ.എ മാഹിൻ, സി.പി. ബാസിത്, കെ.എ മുഹമ്മദ് ഹാഷിം, ഫൈസൽകുന്നേൽ, ബീമാനാസർ, മനാഫ് കല്ലൂത്താഴം, സിറാജ് പി.കെ, ജോജി ബേബി, അർഷദ് പി.അഷ്റഫ്, അൻസിയ എം.എം എന്നിവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും, ഗാനസന്ധ്യയും നടന്നു.   

പ്രാദേശികം

കേന്ദ്ര സർക്കാരിൻ്റെ പാചക വാതക വില വർദ്ധന നയത്തിൽ പ്രതിഷേധിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ്

ഈരാറ്റുപേട്ട .മു നിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ.വി.പി.നാസർ അടുപ്പ് കൂട്ടി ഉൽഘാടനം ചെയ്തു.ജില്ല ജനറൽ സെക്രട്ടറി അമീർ ചേനപ്പാടി, റാസി പുഴക്കര, അൽഫാ ജ് ഖാൻ, സാലിം,അബ്ദുള്ള മുഹ്സിൻ, നസീം മുഹമ്മദ് ,അനീസ് കോന്നച്ചാടം എന്നിവർ സംസാരിച്ചു.  

പ്രാദേശികം

അരുവിത്തുറ സെന്റ ജോർജ്സ്സ് കോളേജിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ്

അരുവിത്തുറ: സെന്റ് ജോർജസ്സ് കോളേജ് എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും പൂഞ്ഞാർ ന്യൂ വിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര രോഗങ്ങളെ പരമാവധി നേരെത്തെ കണ്ടെത്തുന്നതിനും പ്രതിരോധം ഉറപ്പാക്കുന്നതിനുമായാണ് ക്യാംപസിൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ്‌ പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. കോളേജ് ബർസാർ & കോഴ്സ് കോർഡിനേറ്റർ ഫാ ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ  എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ഡോ. ഡെന്നി തോമസ്, ഡോ. നീനു മോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഹരിതസേനയെ ആദരിച്ച് എം ഇഎസ് കോളജ് .

ഈരാറ്റുപേട്ട: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഈരാറ്റുപേട്ട എം ഇ എസ് കോളജ് ഒരുക്കിയ വ്യത്യസ്ഥ പരിപാടി ശ്രദ്ധേയമായി. കോളജ്സ്ഥിതി ചെയ്യുന്ന തിടനാട് ഗ്രാമ പഞ്ചായത്തിലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും ഹരിത കർമ്മ സേനാംഗങ്ങളെ കോളജിലെത്തിച്ച് ആദരിച്ചു. സാധാരാണ അവഗണിക്കപ്പെടുകയോ വേണ്ടത്ര പ്രാധാന്യം കിട്ടാതെ പോവുകയോ ചെയ്യുന്നവരാണ് ഹരിതകർമ്മ സേനാംഗങ്ങൾ. എം.എൽഎ ഉൾപ്പെടെയുള്ള വിശിഷ്ടാഥിതികളുടെ കൂടെ വേദിയിലിരുത്തിയാണ് ഇവരെ ആദരിച്ചത് .മാലിന്യ നിർമ്മാർജ്ഞനംപോലെ വളരെ പ്രധാനപ്പെട്ട പ്രവർത്തി ചെയ്യുന്ന ഇവരുടെ സേവനത്തിന്റെ മഹത്വം സമൂഹത്തിന് ബോധ്യപ്പെടുത്താനാണ് ഇത്തരത്തിൽ സവിശേഷരീതിയിൽ ഇവരെ ആദരിച്ചത് .വനിതാദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ഥ പരിപാടി നടത്തിയ എം ഇഎസ് കോളജ് മാതൃകകാണിച്ചിരിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ പറഞ്ഞു.  പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് അദ്ധ്യക്ഷതവഹിച്ചു. എല്ലാ ഹരിതസേനാംഗങ്ങൾക്കും മെമന്റോയും ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഈരാറ്റുപേട്ട എമർജ് ഹോസ്പിറ്റൽ വക ലോയൽറ്റി കാർഡ് ഇതോടൊപ്പം നൽകി. തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ജോർജ് , ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ , തിടനാട് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെറിൻ ജോസഫ്, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ഡോ . സഹ്‌ല ഫിർദൗസ് ,വാർഡ് മെമ്പർ ജോഷി ജോർജ്എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങളായ സീന അഷ്റഫ് ,സിന്ധുസജി  എന്നിവർമറുപടി പ്രസംഗം നടത്തി.