വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

കണ്ണൂര്‍ സ്‌ക്വാഡിന്റെ കിടിലന്‍ ഫസ്റ്റ്‌ലുക്ക്

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ യോനറില്‍ ഒരുങ്ങുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ കിടിലന്‍ ഫസ്റ്റ് ലുക്കാണ് ആരാധകരെ ആവേശത്തിലാക്കി റിലീസ് ചെയ്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയില്‍ പുരോഗമിക്കുകയാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനകന്റെ മേലങ്കി അണിയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ് റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗാം, കോയമ്പത്തൂര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭൂമികകളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. മുഹമ്മദ് റാഹില്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. എസ്.ജോര്‍ജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. പ്രശാന്ത് നാരായണ്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. ജിബിന്‍ ജോണ്‍, അരിഷ് അസ്ലം എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. റിജോ നെല്ലിവിളയാണ് ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍, ഷാജി നടുവില്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, റോണെക്‌സ് സേവ്യര്‍ മേക്കപ്പ്, അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍ അഭിജിത്, എംപിഎസ്ഇ ടോണി ബാബു, വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍ അസോസിയേറ്റ് ഡയറക്ടേഴ്‌സ്, ഡിജിറ്റല്‍ ടര്‍ബോ മീഡിയ വി എഫ് എക്‌സ്:, നവീന്‍ മുരളി സ്റ്റില്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ഓവര്‍സീസ് വിതരണം, അനൂപ് സുന്ദരന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വിഷ്ണു സുഗതന്‍, ആസ്തറ്റിക് കുഞ്ഞമ്മ ഡിസൈന്‍, പ്രതീഷ് ശേഖര്‍ പി ആര്‍ ഒ എന്നിവരാണ് ചിത്രത്തിന്റെ അണിയറയില്‍  

പ്രാദേശികം

അരുവിത്തുറ സെൻ്റ് മേരീസ് 'എൽ.പി.സ്കൂൾ വാർഷികം' "VIBRANCE-2023"... ഉദ്ഘാടനം ചെയ്തു.

അരുവിത്തുറ: സെൻ്റ് മേരീസ് എൽ.പി. സ്കൂൾ അരുവിത്തുറയിൽ 'വാർഷികാഘോഷവും രക്ഷാകർതൃസമ്മേളനവും വർണ്ണാഭമായി നടത്തപ്പെട്ടു.  സ്കൂൾ മാനേജർ വെരി.റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ  ഡോ.റൂബിൾ രാജ് ഉദ്ഘാടനം നിർവഹിച്ചു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അസി. സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻമാത്യു  സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോബറ്റ് തോമസ്, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. ഷിനുമോൻ ജോസഫ് തുടങ്ങിയവർ ആശംസയർപ്പിച്ചു. എല്ലാ കുട്ടികളുടേയും കലാപരിപാടികൾ വാർഷികാഘോഷത്തിന് തിളക്കം കൂട്ടി.

കോട്ടയം

പാലാ ഞൊണ്ടിമാക്കൽ അപകടം ബൈക്ക് യാത്രികരിലൊരാൾ മരിച്ചു

ബൈക്ക് യാത്രികരായ യുവാക്കൾ കുറവിലങ്ങാട് സ്വദേശികളാണ്.ഇന്നോവക്കാർ മലപ്പുറം സ്വദേശികളുടേതാണ്. ഇവരുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചത്.തുടർന്ന് ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ആംബുലൻസ് ഡ്രൈവർമാരാണ് പാലാ  എസ് ഐ അഭിലാഷിനെ വിവരം അറിയിച്ചത്.

ജനറൽ

റെക്കോര്‍ഡടിക്കാന്‍ ‘രോമാഞ്ചം’; 23 ദിവസം കൊണ്ട് നേടിയത് 30 കോടി

മലയാളത്തില്‍ റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിക്കുകയാണ് സൂപ്പര്‍ഹിറ്റ് ചിത്രം രോമാഞ്ചം. ഹൊറര്‍-കോമഡി ഏറ്റവും മനോഹരമായി അവതരിപ്പിച്ച്, തിയേറ്ററുകളില്‍ നിറയെ പൊട്ടിച്ചിരി സമ്മാനിച്ച ചിത്രം, നവാഗതനായ ജിത്തു മാധവന്റെ രചനയിലും സംവിധാനത്തിലുമാണെത്തിയത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നു. ഫെബ്രുവരി 3നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 144 സ്‌ക്രീനുകളിലായിരുന്നു കേരളത്തില്‍ റിലീസ്. ഈ വാരം മലയാളത്തില്‍ നിന്ന് 9 പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടും അത് രോമാഞ്ചത്തിന്റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ 10 ദിവസത്തില്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 14 കോടിയിലേറെയാണ്. 23 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം 30 കോടിയും നേടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 17 കോടിയും ‘രോമാഞ്ചം’ സ്വന്തമാക്കി. പ്രദര്‍ശനം അവസാനിപ്പിക്കുന്നതിന് മുന്‍പ് ബോക്‌സ് ഓഫീസില്‍ ഇനിയും ഏറെ മുന്നോട്ട് പോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. മുടക്കുമുതലുമായി താരതമ്യം ചെയ്യുന്ന സമയത്തും റെക്കോര്‍ഡ് വിജയമാണ് രോമാഞ്ചം നേടിയത്. 2 കോടിക്ക് താഴെ മാത്രമാണ് ചിത്രത്തിന്റെ മുതല്‍മുടക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും, മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം ഓര്‍മ്മിക്കപ്പെടുമെന്നതില്‍ സംശയമില്ല.

ജനറൽ

മരവിച്ച പെണ്‍മനസ്സുകളെ ഉണര്‍ത്താന്‍ ‘മറിയം’ വരുന്നു

മരവിച്ച പെണ്‍മനസ്സുകള്‍ക്ക് ഉണര്‍ത്തുപാട്ടായി ‘മറിയം’ വരുന്നു. വാടിപ്പോയ പെണ്‍കരുത്ത് പ്രകൃതിയുടെ ലാളനയില്‍ ഉയര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. അതിജീവനത്തിന്റെ കഥ പറയുന്ന മറിയം, സമകാലിക സമൂഹത്തിലെ പ്രസക്തിയുള്ള വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്.കപ്പിള്‍ ഡയറക്ടേഴ്‌സായ ബിബിന്‍ജോയ് – ഷിഹാബിബിന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3ന് തിയേറ്ററുകളിലെത്തും. മൃണാളിനി സൂസണ്‍ ജോര്‍ജാണ് മറിയമായി സ്‌ക്രീനിലെത്തുന്നത്. ജോസഫ് ചിലമ്പന്‍, ക്രിസ് വേണുഗോപാല്‍, പ്രസാദ് കണ്ണന്‍, അനിക്‌സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ.വി, സുനില്‍, എബി ചാണ്ടി, ബോബിന്‍ ജോയി, അരുണ്‍ ചാക്കോ, മെല്‍ബിന്‍ ബേബി, ചിന്നു മൃദുല്‍, ശ്രീനിക്, അരുണ്‍ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യന്‍ പെരുമ്പാവൂര്‍, ദീപു, വിജീഷ്, ഷാമോന്‍ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. ബാനര്‍-എഎംകെ പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം-മഞ്ചു കപൂര്‍, സംവിധാനം-ബിബിന്‍ ജോയ്, ഷിഹാബിബിന്‍, രചന- ബിബിന്‍ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിന്‍ അഹമ്മദ്, ഗാനരചന – വിഭു പിരപ്പന്‍കോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രേമന്‍ പെരുമ്പാവൂര്‍, കല- വിനീഷ് കണ്ണന്‍, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സന്ദീപ് അജിത്ത് കുമാര്‍ , അസോസിയേറ്റ് ഡയറക്ടര്‍ – സെയ്ദ് അസീസ്, പശ്ചാത്തലസംഗീതം-ഗിരി സദാശിവന്‍, സ്റ്റില്‍സ്-ജാക്‌സന്‍ കട്ടപ്പന, പിആര്‍ഒ-അജയ് തുണ്ടത്തില്‍.  

കോട്ടയം

കോട്ടയം കടപ്ലാമറ്റം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം.,ലക്ഷങ്ങളുടെ നഷ്ട്ടം

കോട്ടയം : കടപ്ലാമറ്റം  വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാ‍ർ ചേർന്ന് രക്ഷാപ്രവ‍ർത്തനം നടത്തിയെങ്കിലും തീ ആളിപ്പടർന്നു..ഏറ്റുമാനൂര്‍ സ്വദേശി ടി.വി ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് തീ പടര്‍ന്നത്. സമീപവാസികളാണ് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്. കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കനത്ത പുകയും ചൂടും കാരണം തീ കെടുത്താന്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. സ്ഥാപനം ഏകദേശം പൂ‍ർണമായും കത്തി നശിച്ചു. ഒരു കോടിയിലധികം രൂപായുടെ  നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.

പ്രാദേശികം

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ 2021-23 എസ് പി സി ബാച്ചിന്റെ പാസ്സിങ് ഔട്ട്‌ പരേഡ്  നടത്തി.  എസ് പി സി  നോഡൽ ഓഫീസറും, നാർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ സി  ജോൺ പതാക ഉയർത്തി. പരേഡിന് മുഖ്യാതിഥിയായിരുന്ന കോട്ടയം ജില്ലാ കളക്ടർ ഡോ.പി . കെ ജയശ്രീ ഐ എ എസ്  കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ച് സന്ദേശം നൽകി. എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ  ഡി ജയകുമാർ, ഈരാറ്റുപേട്ട എസ് എച്ച് ഒ ബാബു സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ ജോൺസൺ ജോസഫ് , ഹെഡ്മാസ്റ്റർ വി ആർ പ്യാരിലാൽ, ആർ നന്ദകുമാർ എന്നിവർ സംസാരിച്ചു. രണ്ട് വർഷത്തെ കഠിന പ്രയത്നത്തിന് പരിസമാപ്തി കുറിച്ച് വളരെ നല്ല രീതിയിൽ പരേഡ് നടത്തിയ പരേഡ് കമാണ്ടർ ഗൗതം കൃഷ്ണ ജെ , സെക്കന്റ്‌ കമാണ്ടർ മാളവിക പ്രസാദ്, പ്ലാടൂൺ കമ്മാണ്ടർമാരായ റ്റബിത ജോസ്, ഗൗതം എസ് ആർ എന്നിവർക്ക് കളക്ടർ സമ്മാനദാനം നടത്തി.

പ്രാദേശികം

രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ പന്ത്രണ്ട് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നിദ കെ എ , ആസിയ അൻസാരി, ആഷ് ന കെരിം, ഫാത്തിമ ഷെജി, നൂറാ ഫാത്തിമ, സൽഹ ഷെരീഫ്, സനാഫാത്തിമ റ്റി എ, സൂഫിയ പി.എസ്., അൻജുംദാരിയ, ഹനാൻ ഫാത്തിമസലീം, റിസ്വാന സമദ്, ഫാത്തിമഫർഹാന എ.എസ്. എന്നിവരാണ് അവാർഡിനർഹരായത്. അവാർഡ് ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ ഗൈഡ്സ് ക്യാപ്റ്റൻ ജ്യോതി പി.നായർ , ഖദീജ ജബ്ബാർ എന്നിവരെയും മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.