വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഓഹരി നിക്ഷേപ സഹകരണ കാമ്പയിന്റെ സംസ്ഥാന തല സമാപനം ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്നു

സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഓഹരി നിക്ഷേപ സഹകരണ കാമ്പയിന്റെ സംസ്ഥാന തല സമാപനം ഈരാറ്റുപേട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്നു ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ് ചെയ്തു. സംഗമം വൈസ് പ്രസി. T K ഹുസൈൻ അധ്യക്ഷതവഹിച്ചു. ഈരാറ്റുപേട്ട നഗരസഭാചെയ്യർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, പ്രോഗ്രാം കൺവീനറും ഡയറക്ടറുമായ A M A ഖാദർ, വി.കെ മുഹമ്മദ് അഷറഫ്, വിനോദ് ബി നായർ, പി.എ. അബ്ദുൾ ഹക്കിം, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 113 ് മത് വാർഷികവും

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 113 ് മത് വാർഷികവും ഹയർ സെക്കണ്ടറി സിൽവർ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ സുഹ്റാ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA വാർഷികാഘോഷങ്ങൾ ഉദ് ചെയ്തു.നഗരസഭാ കൗൺസിലർ റിസ്വാന സവദ്, കൗസിലറും പിടിഎ പ്രസിഡണ്ടുമായ അനസ് പാറയിൽ ഷൈജു ടി എസ്, നഗരസഭാ കൗൺസിലർമാർ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.

കേരളം

ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായെന്ന് സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.പുലര്‍ച്ചെ 5:15നാണ് ഭൂചലനമുണ്ടായത് . കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തില്‍ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളം

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത. വെള്ളിയാഴ്ച രാത്രി 8.30 വരെ കടലാക്രമണ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് (INCOIS) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.\ ജാഗ്രതാ നിർദ്ദേശങ്ങൾ ഇപ്രകാരം *കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. *മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. *വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. *ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

കേരളം

ഒരുതരം രണ്ടുതരം മൂന്ന്തരം; പൂവന്‍ കോഴി ലേലത്തില്‍ പോയത് അരലക്ഷം രൂപക്ക്

അരലക്ഷം രൂപക്ക് ഒരു പൂവൻ കോഴി ലേലത്തിൽ പോയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നുണ്ടോ? എന്നാൽ സംഭവം സത്യമാണ് . ഒരു പൂവൻ കോഴി ലേലത്തിൽ പോയത് അരലക്ഷം രൂപയ്ക്കാണ് . പാലക്കാട് ജില്ലയിലെ മണ്ണാർക്കാടാണ് വാശിയേറിയ ലേലത്തിനൊടുവിൽ അര ലക്ഷം രൂപക്ക് ലേലമുറപ്പിച്ചത്. വെറും പത്ത് രൂപയിൽ തുടങ്ങിയ ലേലം അവസാനിച്ചത് 50,000 രൂപയിലാണ്. തച്ചമ്പാറ കുന്നത്തുകാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്ക് ഫണ്ട് ശേഖരിക്കാനായിരുന്നു വാശിയേറിയ ലേലം വിളി നടന്നത്. വിട്ടുകൊടുക്കാൻ വിവിധ വേല കമ്മിറ്റികൾ തയ്യാറാകാതിരുന്നതോടെ ലേലം മുറുകി. അവസാനം അമ്പതിനായി‌രം രൂപയ്ക്ക് കൂൾബോയ്സ് എന്ന കമ്മിറ്റിയാണ് പൂവനെ സ്വന്തമാക്കിയത്. പരിധിവിട്ടതോടെ ലേലം വിളി നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടിവന്നു എന്നാണ് സംഘാടകർ പറയുന്നത്. അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ എത്തിയേനെയെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കുംപുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിക്കുന്നത് . ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്.

കേരളം

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനം : പി സി ജോർജ്

കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താൻ ശ്രമം നടത്തുന്ന ധനകാര്യ മന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുൽപാദന മേഖലയിൽ ചിലവഴിക്കുന്നതിനു പകരം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചിലവാക്കുന്നു. കേരളം വലിയ സാമ്പത്തിക തകർച്ചയെയും വികസന മുരടിപ്പിനെയും നേരിടുമ്പോഴും ആഡംബര ചെലവുകൾ കുറയ്ക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സ്വർണ്ണ കള്ളക്കടത്ത് കേസിലും,വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിലും എൻഫോഴ്‌സ് ഡയറക്ടറേറ്റ്(ഇ.ഡി) മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണ്ണകള്ളക്കടത്ത് കേസിലും ലൈഫ് മിഷൻ കോഴ കേസിലും ശിവശങ്കർ ഉൾപ്പെടയുള്ളവരുടെ പങ്കാളിത്തം വെളിവായിട്ടുള്ളത്. ആ മൊഴിയിൽ യു.എ.ഇ-യിൽ നിന്നുള്ള സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. യു.എ.ഇ. കോൺസുലേറ്റിൽ നയതന്ത്ര പാഴ്സൽ എന്ന നിലയിൽ എത്തിയ 30 കിലോഗ്രാം സ്വർണം ശിവശങ്കർ തന്നെ നേരിട്ട് ഇടപെട്ടാണ് കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 29 തവണ സ്വർണ്ണകള്ളക്കടത്ത് ഇടപാട് നടത്തിയതായിട്ടാണ് മനസ്സിലായിട്ടുള്ളത്. ഈ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും മകളുടെയും പങ്കാളിത്തം സ്വപ്ന ഉറപ്പിച്ചു പറയുന്നുണ്ട്. ശിവശങ്കർ അറസ്റ്റിലായതോടു കൂടി മുഖ്യമന്ത്രിയും ഇ.ഡി-യുടെ കസ്റ്റഡിയിൽ ആകാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല. ഈ അപമാന ഭാരം കൂടി കേരള ജനതയ്ക്ക് നൽകാതെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.

കോട്ടയം

പാസ്പോർട്ട് സേവാകേന്ദ്രം പാലായിൽ ആരംഭിക്കണം: മാണി സി കാപ്പൻ

പാലാ: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെൻ്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു. പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ,മൂലമറ്റം,തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

കോട്ടയം

കോട്ടയത്ത് മനോരോഗി പോലീസിനെ ആക്രമിച്ചു,വനിതാ പോലീസിനെയും ആക്രമിച്ചു

കോട്ടയം :കോട്ടയം ടൗണിൽ മനോരോഗി ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ആക്രമാസക്തനായ മനോരോഗിയെ തടയാൻ ശ്രമിച്ച പോലീസുകാർക്കും മർദ്ദനമേറ്റു .മനോരമയ്ക്ക് സമീപം പൊലീസുകാരന്റെ ബൈക്ക് അക്രമി ചവിട്ടിമറിച്ചിടുന്നത് കണ്ടാണ് വനിതാ പൊലീസ് എത്തിയത്. തുടർന്ന് ഇയാൾ വനിതാ പൊലീസിനേയും അക്രമിക്കുകയായിരുന്നു. പിങ്ക് പൊലീസിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ ട്രാഫിക്ക് എസ് എച്ച് ഒ ഹരിഹരകുമാർ അടക്കമുള്ളവരെ ഇയാൾ മർദ്ദിച്ചു. ചന്തക്കവലയിൽവെച്ച് ട്രാഫിക്ക് പൊലീസും വെസ്റ്റ് പെലീസും ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി. പിടിയിലായത് കുമാരനെല്ലൂർ സ്വദേശിയായ മാനസികരോ​ഗിയാണ്. ഇയാൾ കുറച്ചുനാളായി ന​ഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയും, പല സ്ഥലങ്ങളിലും അക്രമങ്ങൾ കാണിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ മാനസികരോ​ഗി ആയതിനാൽ പൊലീസ് കർശന നടപടി എടുത്തിരുന്നില്ല. ഇയാളുടെ കുമാരനെല്ലൂരിലുള്ള ബന്ധുക്കളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഇയാളെ തിരുവനന്തപുരത്തെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പൊലീസ് ആലോചിക്കുന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ ട്രാഫിക്ക് എസ് എച്ച് ഒ അടക്കമുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.