വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

എല്ലാ ബസ്സുകളിലും അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണം; മന്ത്രി ആന്റണി രാജു

മാര്‍ച്ച് ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും  അകത്തും പുറത്തും ക്യാമറ സ്ഥാപിക്കണമെന്ന് മന്ത്രി ആന്റണി രാജു. നിരന്തരമുള്ള ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒന്നരമാസത്തിനുള്ളില്‍ നടന്ന 16 മരണങ്ങളില്‍ ആറെണ്ണം സ്വകാര്യബസ്സുകളുടെ മത്സരയോട്ടം കാരണമാണ് . ബസിന്റെ സമയക്രമം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തുമെന്നും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ബസിന്റെ ഫിറ്റ്‌നസും സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും റദ്ദാക്കുമെന്നും മന്ത്രി പ്രതികരിച്ചു. മത്സരയോട്ടം അവസാനിപ്പിക്കാന്‍ ബസ്സുകളുടെ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് വരുമാനം പങ്കുവെക്കണം . ഇതിനായി തീരുമാനമെടുക്കാന്‍ തൊഴിലാളി സംഘടനകളെ ചുമതലപ്പെടുത്തി. ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം നല്‍കും. ബസ് ജീവനക്കാര്‍ക്ക് ആറുമാസത്തിലൊരിക്കല്‍ സമഗ്രമായ മെഡിക്കല്‍ പരിശോധന നടത്തണം. ഇതിനായി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇൻഡ്യ

BBC ഓഫീസിൽ റെയ്ഡ്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള  ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന  ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജീവനക്കാരോട് ഓഫീസിൽ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ഓഫീസ് അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളിൽ പരിശോധന നടക്കുന്നത്. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയിൽ  ബിബിസി  നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി

 ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. . എം ഇ എസ് കോളജ് പ്രിൻസിപ്പൽ എ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.  അനസ് കൊച്ചേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.എസ്.ഷൈജു, വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ഷെബീബ് ഖാൻ, എ ജെ.അനസ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കാണാതായ കാരുണ്യ പൊതുപ്രവർത്തകൻ സന്മനസ് ജോർജിനെ ഓർമ്മയില്ലാത്ത നിലയിൽ പാലായിൽ കണ്ടെത്തി

പഴയ പരിചയക്കാരെ കാണുമ്പോൾ ഓർത്തെടുക്കുന്നുണ്ട്.ഇപ്പോൾ ജോർജ് പാലാ മരിയൻ സെന്റർ ആശുപത്രിയിൽ  ചികിത്സയിലാണ്.ഇന്നലെ രാവിലെ 9.30 നു പൈക റൂട്ടിലുള്ള പുതിയിടം ആശുപത്രിയിൽ, മുറിവ് ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി എത്തിയതായിരുന്നു.അവസാനമായി മൊബൈലിൽ സംസാരിച്ചതും അവിടെ വച്ചാണ്. തുടർന്ന് ഫോൺ വിളിച്ചവർക്ക് ബെൽ അടിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ലായിരുന്നു.തുടർന്ന് ഭാര്യ ലിസി പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.ലോക്കോഷന് നോക്കിയ പോലീസ് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു.അത് പ്രകാരം മരിയ സദനം സന്തോഷ് ഉൾപ്പെടെ ആ ഭാഗങ്ങളിൽ അരിച്ചു പരിശോധിക്കവെയാണ് പാലായിൽ നിന്ന് സന്മനസ് ജോർജിനെ കിട്ടിയതായി സന്ദേശം ലഭിച്ചത്. പഴയ പരിചയക്കാരെ കാണുമ്പോൾ മനസിലാക്കുന്ന ജോർജ് പക്ഷെ ഇന്നലെ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നാണ് ഓർമ്മയിൽ പറയുന്നത്.കടുത്ത പ്രമേഹവും,രക്ത സമ്മർദ്ദവും ഉള്ള സന്മനസ് ജോർജിന്റെ ഷ്യുഗർ ഇപ്പോൾ 60 ആയി കുറഞ്ഞിട്ടുണ്ട്.അതാണ് ഓർമ്മ കുറവ് വരുന്നത് എന്നാണ് ഡോക്റ്റർമാർ പറയുന്നത്.ഇപ്പോൾ മരിയൻ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ് സന്മനസ് ജോർജ്.പാലായിൽ കാരുണ്യത്തിന്റെ കൈത്തിരി തെളിച്ചു കൊണ്ട് മരിയസദനം  സന്തോഷ് തുടങ്ങി വച്ച ജീവ കാരുണ്യ പ്രവർത്തനത്തിന്റെ പിന്തുടർച്ചയായിരുന്നു സന്മനസ് ജോർജ്.അദ്ദേഹത്തിന്റെ സന്മനസ് കൂട്ടായ്മ്മ പാലായുടെ തന്നെ സ്പന്ദനമായി മാറിയിരുന്നു.ജനമൈത്രി പോലീസുമായി ചേർന്ന് കൊണ്ട് അദ്ദേഹം നടത്തിയ കാരുണ്യ പ്രവർത്തികൾ ഇന്നും പലരും നന്ദിയോടെയാണ് സ്മരിക്കുന്നത്.

കേരളം

ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരനു ദാരുണാന്ത്യം

തൃശൂർ : ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് കമ്പി കയറ്റിയ ലോറിയിൽ ബൈക്കിടിച്ച് അപകടമുണ്ടായത്. പാലക്കാട്‌ പുതുക്കോട് മണപ്പാടം സ്വദേശി ശ്രദേഷ് ( 21 ) ആണ് മരിച്ചത്.കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തി കയറിയാണ് മരണം. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.യുവാവ് അമിത സ്പീഡിൽ ആയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

കേരളം

ഇനി ഞാൻ മദ്യപിച്ച് വണ്ടിയോടിക്കില്ല’; പിടിയിലായ 26 ഡ്രൈവർമാർക്കും 1000 വട്ടം ഇംപോസിഷൻ

കൊച്ചി നഗരത്തിൽ നിയമലംഘനം നടത്തിയ 32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ എസ് ആർ ടി സി ബസ് ഡ്രൈവർമാരുമാണ്. നിയമ ലംഘനത്തിന് പിടികൂടിയ ഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷനും പൊലീസ് ശിക്ഷയായി നല്‍കി. ഇന്ന് രാവിലെ നഗരത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസിന്‍റെ പിടിയിലായത്. ഇതില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കെ എസ് ആർ ടി സി ബസ് ഡ്രൈവര്‍മാരും ഉൾപ്പെട്ടത് പൊലീസിനെ പോലും അമ്പരിപ്പിച്ചു. നാല് സ്കൂള്‍ ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കാല് നിലത്തുറക്കാത്ത സ്ഥിതിയിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനങ്ങളും പിടിച്ചെടുത്തു. കുട്ടികളെ പൊലീസ് സുരക്ഷിതമായി സ്കൂളുകളിൽ എത്തിച്ചു. സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് വിശദീകരണം തേടി. സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലില്‍ ബൈക്ക് യാത്രികള്‍ മരിച്ചതോടെയാണ് കൊച്ചി നഗരത്തില്‍  വാഹന പരിശോധനയും നടപടികളും പൊലീസ് കര്‍ശനമാക്കിയത്.ഇനി ഒരാളുടെ ജീവൻ കൂടി  നഷ്ടപെടാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതിയും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഗതാഗത നിയ ലംഘനങ്ങള്‍ക്കെതിരെ  പൊതുജനങ്ങള്‍ക്ക് പരാതിപെടാനുള്ള മൊബൈല്‍ഫോണ്‍ നമ്പര്‍ പൊലീസ് തയ്യാറാക്കുന്നുണ്ട്.വൈകാതെ തന്നെ ഇത് എല്ലാ സ്വകാര്യ ബസുകളിലും പതിപ്പിക്കും.

ജനറൽ

നിങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവാണോ? ശരീരത്തിലെ ജലാംശം കുറയുന്നത് മരണത്തിന് വരെ കാരണമായേക്കാം

ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം . ഉയര്‍ന്ന സെറം സോഡിയംതോത് ഉള്ളവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഹൃദ്രോഗത്തിനുള്ള സാധ്യതയും കൂടുതലാണ്. കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. 11,000ലധികം പേരുടെ 30 വര്‍ഷത്തെ ആരോഗ്യ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. സെറം സോഡിയം തോത് 142ന് മുകളില്‍ ആണെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായിരിക്കും. 138-140 എന്ന തോതില്‍ സെറം സോഡിയം നിലനിര്‍ത്തിയാല്‍ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. വെള്ളവും ജ്യൂസുമൊക്കെ കുടിക്കുന്നതിന് പുറമേ ജലാംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശരീരത്തില്‍ ദ്രാവകങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ജനറൽ

മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നുണ്ടോ? പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് ആവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ധര്‍ പറയാറുള്ളത്. തിളങ്ങുന്ന ചര്‍മ്മം ആരും കൊതി്ക്കുന്ന ഒന്നാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്. മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ട് പോകുന്നതിന് വീട്ടില്‍ തന്നെ ചില പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. * വെളിച്ചെണ്ണ – ചര്‍മ്മത്തിനും മുടിക്കും വെളിച്ചെണ്ണ നല്‍കുന്ന ഗുണങ്ങള്‍ എണ്ണമറ്റതാണ്. വേനല്‍ക്കാലത്ത് ഇത് ഉപയോഗിക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍. എന്നാല്‍ ശൈത്യകാലത്ത് നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത ചേരുവകളില്‍ ഒന്നാണ് വെളിച്ചെണ്ണ. കുളി കഴിഞ്ഞ് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എണ്ണ പുരട്ടാം. * തൈര് – ഏത് കാലാവസ്ഥയിലും നിങ്ങളുടെ ചര്‍മ്മസംരക്ഷണ വ്യവസ്ഥയില്‍ ചേര്‍ക്കേണ്ട ഒരു ഘടകമാണ് തൈര്. ഇതില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ ശക്തമാക്കാനും അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും സഹായിക്കുന്നു. തൈരില്‍ വിറ്റാമിന്‍ ഡിയുമുണ്ട്. ഇത് വരണ്ടതും അടരുകളുള്ളതുമായ ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈര് നിങ്ങളുടെ ചര്‍മ്മത്തിന് ഈര്‍പ്പവും മൃദുത്വവും നല്‍കുന്നു. * ബദാം ഓയില്‍ – ബദാം ഓയിലില്‍ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്ന പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുഖത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു. നിങ്ങളുടെ മുഖം മസാജ് ചെയ്യാന്‍ ബദാം എണ്ണ ഉപയോഗിക്കാം. രാത്രി ഇത് തേച്ച് രാവിലെ കഴുകിക്കളയുക. കുളി കഴിഞ്ഞ ശേഷം ഇത് ശരീരത്തിലും പുരട്ടാം. ചര്‍മ്മത്തിലെ പരുക്കന്‍ പാടുകള്‍ നീക്കാന്‍ സഹായിക്കും. * കറ്റാര്‍ വാഴ – കറ്റാര്‍ വാഴ ജെല്‍ ഒരു മികച്ച മോയ്‌സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തിലെ മുഖക്കുരുവും ചുളിവുകള്‍ അകറ്റി നിര്‍ത്തുകയും ചര്‍മ്മത്തെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. * പാല്‍ – മഞ്ഞുകാലത്തെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉല്‍പ്പന്നമാണ് പാല്‍. ഇതില്‍ ലാക്റ്റിക് ആസിഡും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ പുറം പാളിയെ മിനുസപ്പെടുത്തുന്നു. കറുത്ത പാടുകള്‍ക്കും ടാനിങ്ങിനും പരിഹാരമാണ് ഇത്. പാല്‍ നിങ്ങള്‍ക്ക് ബദാംപൊടി, മഞ്ഞള്‍, പപ്പായ, തേന്‍, ഓട്സ് എന്നിവയുമായി യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കാം. * കക്കിരിക്ക – ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കക്കിരി. ഇതില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് നേരിട്ട് കഴിക്കുകയോ മുഖത്ത് പുരട്ടുകയോ ചെയ്യാം. * മുട്ടയുടെ വെള്ള – ബ്ലാക്ക്‌ഹെഡ്‌സ്, വൈറ്റ്‌ഹെഡ്‌സ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശൈത്യകാലത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് മുട്ടയുടെ വെള്ള. ഇത് ചര്‍മ്മത്തിന് മോയ്സ്ചറൈസേഷന്‍ നല്‍കുകയും ചുവപ്പ്, തിണര്‍പ്പ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തേന്‍, നാരങ്ങ, ഓറഞ്ച്, തൈര് മുതലായവയുമായി കൂട്ടിക്കലര്‍ത്തി മുട്ടയുടെ വെള്ള നിങ്ങള്‍ക്ക് ഉപയോഗിക്കാം. * വാഴപ്പഴം – വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമായതിനാല്‍ വാഴപ്പഴം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പരുക്കന്‍ ചര്‍മ്മത്തെ മൃദുവുമാക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യവും ജലാംശവും ഇതിലുണ്ട്. വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കി വൈകിട്ട് നിങ്ങളുടെ മുഖത്ത് പുരട്ടാം.