വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

കണ്ണീരുണങ്ങാതെ തുര്‍ക്കി; മരണസംഖ്യ 37,000 കടന്നു

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകള്‍ക്കായുള്ള  തിരച്ചില്‍ തുടരുന്നു. സ്‌നിഫര്‍ ഡോഗ്, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം പാടേ തകര്‍ത്ത തുര്‍ക്കിയിലെ കര്‍മന്‍മറാഷ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ 3 നില കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇതിനിടെ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 37,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 31,700 മരണവും സിറിയയില്‍ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പത്തില്‍ 6,589 കെട്ടിടങ്ങളാണ് ഇരുരാജ്യങ്ങളിലുമായി തകര്‍ന്നടിഞ്ഞത്. തുര്‍ക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഭൂകമ്പം ബാധിച്ച സിറിയയില്‍ സഹായമെത്തിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ക്രോസിംഗ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു ക്രോസിംഗ്  കൂടി തുറക്കുമ്പോള്‍ ദുരന്തബാധിത  മേഖലകളിലേക്ക് കടക്കാന്‍ അത്  വലിയ സഹായമായിരിക്കു’മെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.  

ജനറൽ

മഹാറാണി': പ്രണയദിനത്തില്‍ പുതിയ പോസ്റ്റര്‍

എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. കൊച്ചി: ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വര്‍ഗീസ് എന്നിങ്ങനെ വലിയ താരനിരയെ അണിനിരത്തി ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. രതീഷ് രവിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതുന്നത്. ചിത്രത്തിന്‍റെ രണ്ടാം പോസ്റ്റര്‍ പ്രണയ ദിനത്തില്‍ പുറത്തിറക്കി.  ഈ പ്രണയദിനത്തിൽ പ്രണയത്തിൻറെ കഥ കൂടി പറയുന്ന മഹാറാണിയുടെ രണ്ടാമത്തെ പോസ്റ്റർ എൻറെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ സമർപ്പിക്കുന്നു .മലയാള സിനിമയിലെ മികച്ച അഭിനയ പ്രതിഭകൾ അണിനിരക്കുന്ന പൊട്ടിച്ചിരിയുടെ മഹാറാണി എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് ജി.മാര്‍ത്താണ്ഡന്‍  ഫേസ്ബുക്കില്‍ കുറിച്ചത്.  എസ്.ബി ഫിലിംസിന്‍റെ ബാനറിലാണ് മഹാറാണി ഒരുങ്ങുന്നത്. സുജിത്ത് ബാലനാണ് നിര്‍മ്മാതാവ്. എംഎം ബാദുഷ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ്. ലോകനാഥ് ആണ് ഛായഗ്രഹണം.  മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ് ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍ എന്നിവരും മഹാറാണിയില്‍ അഭിനയിക്കുന്നുണ്ട്.                  

കേരളം

ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

സംസ്ഥാനത്ത് അന്നദാനമായോ പ്രസാദമായോ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ക്ക്  ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഫുഡ് സേഫ്റ്റി കേരള എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്സവകാലം ആരംഭിക്കാനിരിക്കെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിർദ്ദേശവുമായി വകുപ്പ് രംഗത്തെത്തിയത്. കേരളത്തില്‍ നിത്യപൂജയുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഒന്നിലധികം ഭക്ഷണ സാധനങ്ങള്‍ പ്രസാദമായി നല്‍കാറുണ്ട്.  അമ്പലപ്പുഴ പാല്‍പ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അരവണ, അപ്പം എന്നിവ ഭക്തര്‍ക്ക് പ്രിയപ്പെട്ട പ്രസാദങ്ങളാണ്. വൈക്കം മഹാദേവക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര എന്നിവിടങ്ങിലെ അന്നദാനവും ഏറെ പ്രശസ്തമാണ്. കൂടാതെ ദേവാലയങ്ങളില്‍  നേര്‍ച്ചയൂട്ട്, പെരുന്നാള്‍ ചോറ് എന്നിവയും വിതരണം ചെയ്യാറുണ്ട്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സർക്കാർ പരിശോധന ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട് .

ജനറൽ

മാമ്പഴം-മാതളനാരങ്ങ സ്മൂത്തി; ഹെൽത്തിയാണ്, ടേസ്റ്റിയുമാണ്

മാമ്പഴവും മാതളനാരങ്ങയും കൊണ്ട് ആരോ​ഗ്യകരമായ ഒരടിപൊളി സ്മൂത്തി ആയാലോ? എങ്ങനെ തയാറാക്കാമെന്നുനോക്കാം. ആവശ്യമായ ചേരുവകൾ മാമ്പഴം 2 എണ്ണം മാതളം 1 ബൗൾ പാൽ 1 കപ്പ് തണുത്ത വെള്ളം 1 കപ്പ് ആൽമണ്ട് ഒരു പിടി ഫ്ളാക്സ് സീഡ് 1 ടീസ്പൂൺ പുതിന ഇല ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ഒന്നിച്ച് യോജിപ്പിക്കണം. ശേഷം ആൽമണ്ടും ഫ്ളാക്സ് സീഡും യോജിപ്പിച്ച് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളിൽ ആവശ്യമെങ്കിൽ പുതിനയിലയും ഐസ് ക്യൂബുകളും ചേർത്ത് വിളമ്പാം.

ജനറൽ

കടകളിൽ നിന്നും മിഠായി വാങ്ങിക്കഴിക്കുന്നവർ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽപന നടത്തുന്ന മിഠായികൾ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ.ഇതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ നൽകിയിരിക്കുന്നത്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ വിൽക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്‌കൂൾ പരിസരങ്ങളിലും മറ്റുമുള്ള കടകളിൽ നിന്ന് മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ രേഖപ്പെടുത്തിയവ മാത്രം വാങ്ങാൻ കുട്ടികൾ ശ്രദ്ധിക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കൃത്രിമ നിറങ്ങൾ, നിരോധിത നിറങ്ങൾ തുടങ്ങിയവയുള്ള മിഠായികൾ ഉപയോഗിക്കാതിരിക്കുക, മിഠായികളുടെ ലേബലിൽ പായ്ക്ക് ചെയ്ത തീയതി, എക്‌സ്പയറി ഡേറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ലേബലിലുള്ള മിഠായികൾ മാത്രം വാങ്ങുക. റോസ്, പിങ്ക് തുടങ്ങിയ നിറത്തിലുള്ള പഞ്ഞി മിഠായികൾ കഴിക്കരുത്. നിരോധിത ഫുഡ് കളർ ചേർത്തുണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികൾ ആരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി. പാലക്കാട് കിഴക്കഞ്ചേരി മൂലങ്കോട് സ്‌കൂളിൽ മിഠായി കഴിച്ച് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഉതിന് പിന്നാലെ സ്കൂളിനടുത്തുള്ള കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മിഠായികൾ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.

പ്രവാസം

സൗദിക്ക് പുറത്തുനിന്ന് ഇത്തവണ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തുമെന്ന് മന്ത്രി

കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു റിയാദ്: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സൗദി അറേബ്യ തുടരും.  ഹജ്ജ് തീർഥാടകരുടെ ഇൻഷുറൻസ് തുക 73 ശതമാനവും ഉംറ തീർഥാടകരുടേത് 63 ശതമാനവും കുറച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. സൗദി വിമാനങ്ങൾ വഴിയുള്ള സൗജന്യ ട്രാൻസിറ്റ് വിസ പോലെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനും ഉംറ നിർവഹിക്കാനുള്ള വരവ് സുഗമമാക്കുന്നതിന് നിരവധി സൗകര്യങ്ങൾ അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്. നാല് ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ട്രാൻസിറ്റ് വിസയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

കേരളം

മെഡിക്കൽ കോളേജിലെ തീപിടിത്തം; റിപ്പോർട്ട് നൽകി

മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന  സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ്  റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ്  ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട്‌ നൽകിയത്. തീപ്പിടിച്ച കെട്ടിട ഭാഗങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റ പണികൾ നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പണിപൂർത്തിയാക്കി കെട്ടിടം ഈ വർഷം തന്നെ കൈമാറണമെന്നും  ആശുപത്രി അധികൃതർ കരാറുകാർക്ക് നിർദ്ദേശം നൽകി. എന്നാൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന എയർ ഹാൻഡ്‌ലിംഗ് യൂണിറ്റിലെ ഡക്റ്റുകൾക്കാണ് തീപ്പിടിച്ചത് എന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക കണ്ടെത്തൽ. സർജിക്കൽ ബ്ലോക്കിൽ തീ പടർന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സർജിക്കൽ ബ്ലോക്കിലേക്ക് പ്രവേശനം ഉണ്ടാകില്ല. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്  അപകടകാരണം  ഷോട്ട് സർക്യൂട്ട് അല്ലെന്ന് സ്ഥിരീകരിച്ചത്. കെട്ടിട നിർമ്മാണത്തിൽ  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

പ്രാദേശികം

നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് നിർമാണ യൂണിറ്റ് തുടങ്ങി

ഈരാറ്റുപേട്ട: നടയ്ക്കൽ സഫാ നഗറിൽ പുതിയ ക്യാരി ബാഗ് പേപ്പർ നിർമാണ യൂണിറ്റ് തുടങ്ങി. യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ നിർവഹിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എ എം എ ഖാദർ, അഡ്വ ജോമോൻ ഐക്കര, വി എം സിറാജ്, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, റിയാസ് പ്ലാമൂട്ടിൽ, കെ എ മാഹിൻ, കെ എ അഷറഫ് എന്നിവർ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടർ അഡ്വ വി പി നാസർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.