വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും

മണിയാറംകുടി: സ്‌നേഹത്തിന്റെയും, സഹിഷ്ണുതയുടെയും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മണിയാറംകുടി മുഹിയിദ്ധീന്‍ ജുമുഅ മസ്ജിദില്‍ പ്രവാചക പ്രകീര്‍ത്തന സദസും പൊതുസമ്മേളനവും നടക്കും. ഈമാസം 30 ന് വൈകുന്നേരം 3 ന് ജമാഅത്ത് നബിദിന സന്ദേശ വാഹന റാലി നടക്കും. ഒക്ടോബര്‍ 6ന് വൈകുന്നേരം കൊല്ലം ഖാദിസിയ്യ ഇഖ്വാന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ ആസ്വാദനവും, പ്രവാചക പ്രകീര്‍ത്തന സദസും മതപ്രഭാഷണവും നടക്കും. 7ന് നൂറുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാ മത്സരങ്ങളും, ദഫ് മുട്ടും അരങ്ങേറും. 8ന് നടക്കുന്ന ദുആസംഗമം അസ്സയ്യിദ് പിഎംഎസ് ആറ്റക്കോയ തങ്ങള്‍ മണ്ണാര്‍ക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജമാഅത്ത് പ്രസിഡന്റ് നാസര്‍ മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചീഫ് ഇമാം പിഎം അനസ് മദനി ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ ഘോഷയാത്രയും, മൗലിദ് പാരായണവും അന്നദാനവും നടത്തും. അസി ഇമാം അസീസ് സഖാഫി, മുഹമ്മദ് അല്‍ ഹസനി, ഷമീര്‍ അസീസ് മുസ്ലിയാര്‍, ഹമീദ് ഇറമ്പത്ത്, അഷ്റഫ് കെഐ, നാസര്‍ കെഇ, ഫിറോസ്, ഷാജി വെള്ളാപ്പള്ളി, മുസ്തഫ, സലിം കീച്ചേരി, സലിം കുന്നത്ത്, മുബീന്‍ സലിം, ഖാലിദ് കൊച്ചുപുര, അനസ്, ഷാജഹാന്‍, സിപി സലിം തുടങ്ങിയവര്‍ സംസാരിക്കും. നബിദിനാഘോഷത്തിന് തുടക്കം് കുറിച്ച് മണിയാറംകുടി മുസ്ലിം ജമാഅത്തില്‍ ഇന്നലെ രാവിലെ ജമാഅത്ത് പ്രസിഡന്റ് അബ്ദുന്നാസര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.

പ്രവാസം

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ. ഖാലിദ് ബിൻ സൽമാൻ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരിൽ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.

ജനറൽ

ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി

ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.(every one need to be aware of cyber attacks- mammotty) ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണ്. ലോകം വെർച്വലിലേക്ക് മാറുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ ഘട്ടത്തിൽ സൈബർ ഡോം സോഷ്യൽ മീഡിയയുടെ അടുത്ത ഘട്ടമായ മെറ്റേവേഴ്സിലേക്ക് എത്തുന്നതും കാലഘട്ടത്തിന്റെ ആവശ്യ​​ഗതയാണെന്നും മമ്മൂട്ടി പറഞ്ഞു. ഡിജിപി അനിൽകാന്ത് ഐപിഎസ് കോൺഫറൻസ് റൗണ്ട് അപ്പ് വിശദീകരിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഹൈബി ഈഡൻ എം.പി, ഡിജിപി അനിൽകാന്ത് ഐപിഎസ്, എഡിജിപി ഹെഡ് ക്വാട്ടേഴ്സ് കെ. പത്മകുമാർ ഐപിഎസ് , സൈബർ ഡോം നോഡൽ ഓഫീസർ പി. പ്രകാശ് ഐപിഎസ് തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ

നിർദ്ധനരായ കുട്ടികൾക്ക് യാത്ര സൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

പുനലൂർ ജില്ലയിലെ നിർദ്ധനരായ കുട്ടികൾക്ക് യാത്രാസൗകര്യമായി സൈക്കിൾ നൽകി നടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംരംഭമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് സൈക്കിളുകൾ വിതരണം ചെയ്തത്. മമ്മൂട്ടിയുടെ സ്റ്റാഫ് അംഗമായ എസ് ജോർജ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചത്. സംസ്ഥാനത്തെമ്പാടുമുള്ള തീരദേശങ്ങളിലെയും, ആദിവാസി ഗ്രാമങ്ങളിലെയും, തെരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ കുട്ടികൾക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.(mammotty care and share helping hands to childrens) മമ്മൂട്ടിയുടെ ജന്മദിനത്തിൽ കുട്ടികൾക്കായി ഒരുക്കിയ പദ്ധതിയാണ് പ്രകൃതിസൗഹൃദ സഞ്ചാരം ഒരുക്കുന്ന സൈക്കിൾ വിതരണം. ജന്മദിനത്തിന്റെ ഭാഗമായി ആലപ്പുഴയിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ പദ്ധതിയുടെ വിതരണോദ്ഘാടനം പുനലൂരിൽ വച്ച് സംഘടിപ്പിച്ചത്.  

ജനറൽ

മയക്കുമരുന്നിന് അടിമകളായവർ സിനിമയിൽ വേണമെന്നില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. സിനിമ മേഖലയിൽ ലഹരി ഉപയോഗത്തിൽ മാറ്റം വന്നിട്ടില്ല. പൊലീസിന് ലൊക്കേഷനിൽ ഉൾപ്പെടെ പരിശോധന നടത്താം. മയക്കുമരുന്നിന് അടിമകളായവർ മലയാള സിനിമയിൽ വേണമെന്നില്ല.(producers association against drugs) സർക്കാർ സംവിധാനങ്ങൾ നടത്തുന്ന ഏതൊരു അന്വേഷണത്തിലും സഹകരിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പത്രമാധ്യമങ്ങളിൽ കാണുന്നു മയക്കുമരുന്നു സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന സിനിമകൾ ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ പൂർണമായും അത് അന്വേഷിക്കണം. അതിനുള്ള എല്ലാ പിന്തുണയും നിർമാതാക്കൾ നൽകും. ലൊക്കേഷനിൽ പൊലീസിന് പരിശോധിക്കാം. മയക്കുമരുന്നിന് അടിമകളായവരുമായി സിനിമ ചെയ്യാൻ ഞങ്ങൾക്ക് താത്പര്യമില്ല. എന്തുനടപടി വേണമെങ്കിലും സ്വീകരിക്കാം. പരാതികൾ ഉണ്ടെങ്കിൽ നടപടി എടുക്കണം. സെലിബ്രിറ്റികൾ അത് പ്രോത്സാഹിപ്പിക്കുന്ന അവസ്ഥ വന്നാൽ പുതിയ തലമുറ നശിക്കും. ഇതെല്ലാം പുറത്തുകൊണ്ടുവരണം. അത് സിനിമയ്ക്ക് ഗുണമേ ചെയ്യൂവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

പ്രാദേശികം

പേ വിഷബാധാ ദിനം ആചരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സാഫിന്റെ ആഭിമുഖ്യത്തിൽ പേവിഷബാധാ ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സാഫ് അംഗങ്ങൾ നിർമ്മിച്ച കൊളാഷുകൾ പേ വിഷബാധയുടെ ഭീകരത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്ന വിധം ശ്രദ്ധേയമായി. ജീവശാസ്ത്രാദ്ധ്യാപകൻ മുഹമ്മദ് ലൈസൽ വിഷബാധയെക്കുറിച്ചും റാബിസ് വൈറസ് മനുഷ്യ ശരീരത്തിൽ എത്തിച്ചേരുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ചും , പ്രഥമ ശുശ്രൂഷാരീതികളെക്കുറിച്ചും ക്ലാസ്സെടുത്തു. ഹെഡ് മിസ്ട്രസ്സ് എം.പി ലീന വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അദ്ധ്യാ പകരായ റസിയ, പാർവ്വതി, സുമി കെ.എം, ശ്രീജ. ഇ.വി , ഷൈലജ, റമീസ്. പി.എസ്, ജവാദ് ജയൻ എന്നിവർ പങ്കെടുത്തു.

കേരളം

അ​ന​ര്‍​ഹ​മാ​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വശംവ​ച്ച​വ​രെ പൂ​ട്ടും

കോഴി​ക്കോ​ട്: ഓ​പ​റേ​ഷ​ന്‍ യെ​ല്ലോ പ​ദ്ധ​തി​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ങ്കാ​ളി​ക​ളാ​കാം. അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​ത്തി​ന് പൊ​തു​വി​ത​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഓ​പ​റേ​ഷ​ന്‍ യെ​ല്ലോ.അ​ന​ര്‍​ഹ​രെ ഒ​ഴി​വാ​ക്കു​ക, പു​തി​യ ആ​ളു​ക​ളെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. അ​ന​ര്‍​ഹ​മാ​യി കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​വാ​ന്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 9188527301 എ​ന്ന മൊ​ബൈ​ല്‍ ന​മ്ബ​റും ,  1967 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്ബ​റും പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 1000 ച. ​അ​ടി​യി​ല​ധി​കം വി​സ്തീ​ര്‍​ണ്ണ​മു​ള്ള വീ​ട്, ഒ​രേ​ക്ക​റി​ല​ധി​കം ഭൂ​മി, 25,000 രൂ​പ​യി​ല​ധി​കം മാ​സ വ​രു​മാ​നം, നാ​ലു ച​ക്ര വാ​ഹ​നം (ടാ​ക്സി​ഒ​ഴി​കെ) എ​ന്നി​വ​യു​ള്ള​വ​ര്‍ മു​ന്‍​ഗ​ണ റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​ര്‍​ഹ​ര​ല്ല. ഇ​ത്ത​ര​ത്തി​ല്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലും സി​റ്റി റേ​ഷ​നി​ങ് ഓ​ഫീ​സു​ക​ളി​ലും ന​ല്‍​കാം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന വ്യ​ക്തി​യു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് ( നോ​ര്‍​ത്ത് )- 0495 2374565 സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് (സൗ​ത്ത് )-0495 2374807 താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് കോ​ഴി​ക്കോ​ട് -0495 2374885 താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് കൊ​യി​ലാ​ണ്ടി-0496 2620253 താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് വ​ട​ക​ര -0496 2522472 താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് താ​മ​ര​ശ്ശേ​രി-0495 2224030 ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് കോ​ഴി​ക്കോ​ട്- 0495 2370655)

ഇൻഡ്യ

ബിഹാര്‍ സ്വദേശിനിക്ക് 80 ലക്ഷം രൂപ കൈമാറി; ബിനോയിക്കെതിരായ ബലാല്‍സംഗ കേസ്അവസാനിപ്പിച്ചു

മുംബൈ: സിപിഎം സംസ്ഥാന മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. രണ്ടുപേരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്. 2019ലാണ് യുവതി ബിനോയിയുടെപേരില്‍ ഓഷിവാര പോലിസില്‍ പരാതി നല്‍കിയത്. കേസില്‍ ദിന്‍ദോഷി സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്.