വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഇനി റേഷൻ കാർഡ് മസ്റ്ററിങ് മൊബൈലിലും ചെയ്യാം ; നവംബർ 11 മുതൽ മൊബൈൽ ആപ്പ് പ്രാബല്യത്തിലെത്തും

മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ് ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.   സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ് പൂർത്തികരിച്ചു. മസ്റ്ററിങ് 30 വരെ തുടരും.  

കേരളം

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; സര്‍ക്കാര്‍ ഉത്തരവിറക്കി

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.  

കേരളം

നീലേശ്വരത്ത് വെടിക്കെട്ടപകടം; 154 പേര്‍ക്ക് പരിക്ക്; 15 പേരുടെ നില ഗരുതരം

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം. ഇത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.20നാണ് അപകടമുണ്ടായത്. 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.15 പേരുടെ നില ഗുരുതരമാണ്. 97 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

കേരളം

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. മുൻഗണന വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. പിങ്ക് വിഭാഗത്തിൽ പെട്ട 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ഇ കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024 നവംബർ 5 വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. *

കേരളം

ദാന' ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :'ദാന' ചുഴലിക്കാറ്റിന്റെ  പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

കേരളം

മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിലെ മരണപ്പെട്ട അംഗങ്ങളുടെ പേരുകൾ ഉടൻ നീക്കം ചെയ്യണം

കോഴിക്കോട് : മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ കാർഡ് ഉടമകൾക്ക് നിർദ്ദേശം നൽകി. കേരളത്തിനു പുറത്തുള്ളവരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിൻ്റെ വില പിഴയായി ഈടാക്കും. റേഷൻ കാർഡ് മസ്റ്ററിംഗ് പൂർണ്ണമാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണിത്.ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിൽ 13,70,046 പേരുണ്ട്. ഇതിൽ 83 ശതമാനത്തോളമാണ് മസ്റ്ററിംഗ് ചെയ്തത്. 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിന് പുറത്തുള്ളവരുടെ വിവരം അറിയിക്കാനും നിർദ്ദേശിച്ചത്.  മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈൻ വഴി റേഷൻ കാർഡിൽ നിന്ന് നീക്കാം. കേരളത്തിന് പുറത്തുള്ളവരുടെ വിവരങ്ങൾ എൻ ആർ കെ പട്ടികയിലേക്ക് മാറ്റാനാവും. എൻആർഎസ് പട്ടികയിലേക്ക് മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി. മസ്റ്ററിംഗ് ചെയ്തവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കുകയുള്ളൂ. നിലവിലുള്ള നീല കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിംഗിന് നിർദ്ദേശം നൽകിയിട്ടില്ലെങ്കിലും ആ വിഭാഗത്തിലെയും മരിച്ചവരുടെയും പേര് നിർബന്ധമായും നീക്കും. പിങ്ക്, നീല കാർഡുകൾക്ക് ആളെണ്ണം നോക്കി വിഹിതം നൽകുന്നതിനാലാണിത്. മഞ്ഞ, വെള്ള കാർഡുകൾക്ക് ആളെണ്ണം നോക്കിയല്ല ഭക്ഷ്യധാന്യം. അതിനാൽ ആരെങ്കിലും മരിച്ചാലും വിഹിതത്തിൽ മാറ്റമുണ്ടാകില്ല.  

കേരളം

വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവം; മുന്നറിയിപ്പുമായി പോലീസ്

വ്യാജ പേയ്മെന്‍റ് ആപ്പുകൾ സജീവമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു.ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമര്‍ പണം നല്‍കിയാല്‍ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാന്‍ സാധ്യതയേറെയാണ്.

കേരളം

2025ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു

2025ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു. ആകെ 24 പൊതുഅവധികളാണുള്ളത്‌ ഇതിൽ 18 എണ്ണം പ്രവൃത്തിദിവസങ്ങളും ആറെണ്ണം ഞായറാഴ്ചയുമാണ്‌. പൊതുഅവധികളിൽ 18 എണ്ണം നെഗൊഷ്യബിൾ ഇൻസ്‌ട്രമെന്റ്‌സ്‌ ആക്ട്‌ പ്രകാരമുള്ളവയാണ്‌. മൂന്ന്‌ നിയന്ത്രിത അവധിയുമുണ്ട്‌. റിപ്പബ്ലിക്‌ ദിനം, ഈസ്റ്റർ, മുഹറം, നാലാം ഓണം, ശ്രീകൃഷ്‌ണ ജയന്തി, ശ്രീനാരായണ ഗുരു ജയന്തി എന്നീ അവധികൾ ഞായറാഴ്ചയാണ്‌. പൊതുഅവധികൾ ▪️മന്നം ജയന്തി– 2025 ജനുവരി 02 ▪️റിപ്പബ്ലിക്‌ ദിനം– ജനുവരി 26, ▪️മഹാശിവരാത്രി– ഫെബ്രുവരി 26 ▪️റംസാൻ– മാർച്ച്‌ 31 ▪️വിഷു/അംബേദ്‌കർ ജയന്തി– ഏപ്രിൽ 14 ▪️പെസഹാ വ്യാഴം– ഏപ്രിൽ 17 ▪️ദുഃഖവെള്ളി– ഏപ്രിൽ 18 ▪️ഈസ്റ്റർ– ഏപ്രിൽ 20 ▪️മെയ്‌ദിനം– മെയ്‌ 01 ▪️ബക്രീദ്‌– ജൂൺ 06 ▪️മുഹറം–ജൂലൈ 06 ▪️കർക്കിടക വാവ്‌– ജൂലൈ 24 ▪️സ്വാതന്ത്ര്യദിനം– ആഗസ്ത്‌ 15 ▪️അയ്യങ്കാളി ജയന്തി– ആഗസ്ത്‌ 28 ▪️ഒന്നാം ഓണം– സെപ്‌തംബർ 04 ▪️തിരുവോണം– സെപ്‌തംബർ 05 ▪️മൂന്നാം ഓണം– സെപ്‌തംബർ 06 ▪️നാലാം ഓണം-സെപ്‌തംബർ 07 ▪️ശ്രീകൃഷ്‌ണ ജയന്തി– സെപ്‌തംബർ 14 ▪️ശ്രീനാരായണ ഗുരു ജയന്തി–സെപ്‌തംബർ 21 ▪️മഹാനവമി– ഒക്‌ടോബർ 01 ▪️വിജയദശമി/ഗാന്ധിജയന്തി– ഒക്‌ടോബർ രണ്ട്‌ ▪️ദീപാവലി– ഒക്‌ടോബർ 20 ▪️ക്രിസ്‌മസ്‌– ഡിസംബർ 25. അയ്യാ വൈകുണ്ഡ സ്വാമി ജയന്തി–മാർച്ച്‌ നാല്‌, ആവണി അവിട്ടം–ആഗസ്ത്‌ ഒമ്പത്‌, വിശ്വകർമദിനം –സെപ്‌തംബർ 17 എന്നിവ നിയന്ത്രിത അവധി ദിവസങ്ങളാണ്‌. പൊതുഅവധികളിൽ മഹാശിവരാത്രി, റംസാൻ, വിഷു/അംബേദ്‌കർ ജയന്തി, ദുഃഖവെള്ളി, മെയ്‌ദിനം, ബക്രീദ്‌, സ്വാതന്ത്ര്യദിനം, ഒന്നാം ഓണം, തിരുവോണം, മഹാനവമി, വിജയദശമി/ഗാന്ധിജയന്തി, ദീപാവലി, ക്രിസ്‌മസ്‌ എന്നിവയും കണക്കെടുപ്പ്‌ ദിവസമായ ഏപ്രിൽ ഒന്നുമാണ്‌ നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ്‌സ്‌ ആക്ട്‌ പ്രകാരം ബാങ്കുകൾക്ക്‌ അടക്കം അവധിയുള്ള ദിവസങ്ങൾ. 2025 മാർച്ച്‌ 14 (വെള്ളിയാഴ്ച) ഹോളിദിനത്തിൽ ഡൽഹിയിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധിയും അനുവദിക്കും. ഞായറാഴ്ചത്തെ അവധികളായ റിപ്പബ്ലിക്‌ ദിനം, ഈസ്റ്റർ, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി എന്നിവ ഉൾപ്പെടെ നാലെണ്ണം നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ്‌സ്‌ ആക്ട്‌ പ്രകാരമുള്ള അവധികളാണ്‌. തൊഴിൽ നിയമം- ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ്‌ ആൻഡ്‌ കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് 1958ലെ കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെൻ്റ് (നാഷണൽ ആൻഡ്‌ ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമാകൂ.