വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്നു, കേരളത്തിൽ അതിശക്ത മഴ തുടരും

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഒക്ടോബർ 13 ന് രാവിലെയോടെ ന്യൂന മർദ്ദം മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അതിശക്ത മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒരാഴ്ച വ്യാപകമായി നേരിയ/ ഇടത്തരം മഴക്കു സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴക്കും 11 മുതൽ 15 വരെ ശക്തമായ മഴക്കും  സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് നാളെ പൊതു അവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും ബാധകം

നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ബാങ്കുകൾക്കും നാളെ അവധിയാണ്. തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്. 

കേരളം

TG 434222 ഓണം ബമ്പർ , ഒന്നാം സമ്മാന ഭാ​ഗ്യശാലിയെ തിരഞ്ഞെടുത്തു

തിരുവോണം ബമ്പർ നറുക്കെടുത്തു. TG 434222 നമ്പറിനാണ് 25കോടി രൂപ സമ്മാനം.25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ടിക്കറ്റ് വില 500 ആയതുകൊണ്ട്, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണയും വൻ വർദ്ധനവുണ്ട്. അതും നാൽപതും അൻപതും ടിക്കറ്റുകൾ.

കേരളം

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ്; ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി MVD

കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും 135 സെൻ്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന് എംവിഡി.

കേരളം

റോഡിൽ വച്ച് കൂളിങ് ഫിലിം വലിച്ചു കീറരുത്; വാഹന ഉടമകളെ അപമാനിക്കരുത്; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇത് പാലിക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: വാഹനങ്ങൾ നടുറോഡിൽ തടഞ്ഞു നിർത്തി കൂളിങ് പേപ്പർ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. വാഹനങ്ങളിൽ നിയമപരമായ രീതിയിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ ഹൈക്കോടതി അനുമതിയുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഈ വിധി പാലിക്കണം. വഴിയിൽ തടഞ്ഞു നിർത്തി കൂളിങ് ഫിലം വലിച്ചു കീറുന്നത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണ്.മുൻ ഗ്ലാസിൽ 70 ശതമാനവും സൈഡ് ഗ്ലാസിൽ 50 ശതമാനവും വിസിബിലിറ്റി ആണ് കോടതി നിർദേശിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ, രോഗികൾ എന്നിവർക്ക് ചൂട് അസഹനീയമാണ്.ആരെങ്കിലും നിയമലംഘനം നടത്തിയെങ്കിൽ പോലും ആളുകളെ ബുദ്ധിമുട്ടിക്കാതെ നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളം

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും

പേരിലെ പൊരുത്തക്കേടുകൾ കാരണം സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറപ്പേരുടെ റേഷൻ കാർഡ് മസ്റ്ററിംഗ് അസാധുവാക്കി ആധാറിലെയും റേഷൻ കാർഡിലെയും പേരിലെ പൊരുത്തക്കേടാണ് കാരണം. ആധാറിലെയും റേഷൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ മസ്റ്ററിംഗ് കൃത്യമായി നടക്കില്ല. വ്യത്യാസം മുപ്പതു ശതമാനംവരെയാകാം. അതിൽ കൂടിയാൽ മസറ്ററിംഗ് അസാധുവാകും. ഇക്കാര്യം പല ഉപഭോക്താക്കൾക്കും അറിയില്ല എന്നതാണ് സത്യം. റേഷൻകടകളിലെ ഇ-പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണ് മടങ്ങിയത്. എന്നാൽ താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയിൽ മസ്റ്ററിംഗ് അസാധുവാകുകയായിരുന്നു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് ഇതുവരെ നടന്നത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധുത പരിശോധിക്കാനുണ്ട്. അതുകൂടി പരിശോധിക്കുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് മസ്റ്ററിംഗ് അനുവദിച്ചിട്ടുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. വിരലടയാളം പൊരുത്തപെടാത്തതിനാൽ മസ്റ്ററിംഗ് നടത്താൻ കഴിയാത്തവരുണ്ട്. ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിംഗ് നടത്താൻ സാധ്യതയുണ്ട്. റേഷൻ കടകളിൽ അതിന് സൗകര്യമില്ലാത്തത് വെല്ലുവിളിയാണ്

കേരളം

ഗതാഗത വകുപ്പിന്റെ നിർണായക തീരുമാനം, പ്രിന്റഡ് ലൈസൻസും ആർ സി ബുക്കും നിർത്തുന്നു, ഇനി ഡൗൺലോഡ് ചെയ്ത് വെക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന ലൈസൻസും ആർ.സി.ബുക്കും പ്രിൻറ് ചെയ്ത് നൽകുന്നത് നിർത്തിലാക്കുന്നു. ഇനി മുതൽ എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ.സി.ബുക്കിന്റെയും പ്രിൻറിംഗാണ് നിർത്തലാക്കുന്നത്. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.  സംസ്ഥാനത്ത് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ  ലൈസൻസ് തപാൽ വഴി വരാൻ രണ്ടുമാസംവരെ കാത്തിരിക്കണം. ആർസി ബുക്കിനുവേണ്ടി കാത്തിരിക്കേണ്ടത് മൂന്നു മാസത്തോളമാണ്. ഇനി ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുളള ലൈസൻസ് ഡൗണ്‍ലോഡ് ചെയ്ത്തെടുത്ത് മൊബൈലിൽ സൂക്ഷിച്ചാൽ മതിയാകും.ലോകം മാറിയിട്ടും പേപ്പറിൽ പ്രിൻറ് ചെയ്തു നൽകുന്ന മോട്ടോർവാഹനവകുപ്പിന്റെ രേഖകള്‍ക്കെതിരെ വിമർശനവും പരിഹാസവും വർദ്ധിപ്പിച്ചപ്പോഴാണ് ഡിജിറ്റിൽ കാർഡുകള്‍ പ്രിൻറ് ചെയ്യാൻ തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായി ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിർത്തതോടെ പണം നൽകുന്നത് മുടങ്ങി. ഇതോടെ അച്ചടിയും മുടങ്ങി. ഒരു മാസത്തെ ഡൈവിംഗ് സൈൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർ.സി ബുക്കിന് മൂന്നര ലക്ഷം കുടിശികയാണ്. കുടിശികയും പണ കൊടുക്കലും പരാതിയുമൊക്കെ കൂടിയതും കണക്കിലെടുത്താണ് ഇനി ഡിജിറ്റൽ രേഖകൾ മതിയെന്ന് മോട്ടോർവാഹനവകുപ്പ് തീരുമാനമെടുത്തത്. പൂർണമായും വാഹനം ഡിജിറ്റലിലേക്ക് മാറുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം. പക്ഷെ ഇതിന് പിന്നാലെ ചില നിയമ പ്രശ്നങ്ങളും വരാൻ സാധ്യതയുണ്ട്. നിലവിൽ അച്ചടിക്കാൻ കരാർ നൽകുന്നവരെ ഒഴിവാക്കിയാൽ ചില നിയമപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്

കേരളം

കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചമുതൽ ആയിരിക്കും മിക്ക ജില്ലകളിലും മഴ ശക്തി പ്രാപിക്കുക. ഈരാറ്റുപേട്ട, കറുകച്ചാൽ, പമ്പ എന്നിവിടങ്ങളിൽ ഇടിയോടുകൂടിയ മഴലഭിക്കും. , കൊച്ചി, കോട്ടയം, വൈക്കം എന്നിവിടങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ സാധ്യത . കേരളത്തിന്റെ ഒപ്പം കർണാടകയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.  അതേസമയം മഴ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലും 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക