വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കനത്ത മഴ ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. എറണാകുളം, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാകര്‍ അവധി പ്രഖ്യാപിച്ചത്.  ശക്തമായ മഴക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം, മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്.  സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്ന്  ഐഎംഡി മുതിർന്ന ശാസ്ത്രജ്ഞൻ ആര്‍ കെ ജനമണി. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങൾ ഉണ്ടാകാം. മഴ നിശ്ചിത അളവിൽ തന്നെ ആണ് പെയ്യുന്നത്. ഐഎംഡി കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നുണ്ട്, കളർകോഡ് സഹിതം, കേരളം വിദേശ കമ്പനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. 

കോട്ടയം

കോട്ടയത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട്പേർ പിടിയിൽ

കോട്ടയം: എരുമേലിയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍റെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. എരുമേലി സ്വദേശികളായ മുനീർ ( 32 ) , മുബാറക്ക് എ റഫീഖ്  ( 24 ) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരുമേലിയിൽ ഉള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്‍റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. പ്രതികൾ രണ്ടുപേരും ചേർന്ന് വൈകുന്നേരം കാറിലാണ് ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. പണമിടപാട് നടത്തുന്നതിന് എന്ന വ്യാജേനയായിരുന്നു ഇവർ എത്തിയത്. കൗണ്ടറിൽ ഇരുന്ന വിനീഷിന്‍റെ കയ്യിൽ ബലമായി പിടിച്ചതിനു ശേഷം മാല പൊട്ടിച്ചെടുക്കാനായിരുന്നു ശ്രമം. ആഞ്ഞുവലിച്ചിട്ടും മാല പൊട്ടിയില്ല. വിനീഷ് മോഷണശ്രമം പ്രതിരോധിച്ച് നിലവിളിക്കുകയും ചെയ്തു. ബഹളം കേട്ട് കൂടെയുള്ള സഹപ്രവര്‍ത്തകര്‍ വന്നപ്പോഴേക്കും പ്രതികള്‍ രണ്ടു പേരും സ്ഥാപനത്തില്‍ നിന്നും ഇറങ്ങിയോടി. താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി കടന്നുകളഞ്ഞു. പിന്നാലെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം തന്നെ ഇരുവരും കുടുങ്ങുകയായിരുന്നു. പ്രതികളില്‍ ഒരാളായ മുബാറക്കിന് എരുമേലി സ്റ്റേഷനില്‍ തന്നെ വധശ്രമം , അടിപിടി തുടങ്ങി ഏഴ് കേസുകളും , മുനീറിന് എരുമേലി, വെച്ചൂച്ചിറ , തൃക്കാക്കര , എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. 

കോട്ടയം

സൗഹൃദവും, സഹിഷ്ണുതയും വീണ്ടെടുക്കാൻ യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; അഡ്വ.മോൻസ് ജോസഫ് എം എൽ എ

കോട്ടയം: രാജ്യം സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം 75 വർഷങ്ങൾ പിന്നിടുമ്പോൾ ഭരണ ഘടനയെ അട്ടിമറിക്കുവാനും ജനങ്ങളെ വർഗീയമായി വേർതിരിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. അതിന്നായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും ഫാസിസ്റ്റ് ശക്തികൾ കയ്യടക്കി വെച്ചിരിക്കുന്ന അപകടകരമായ അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതിനാൽ കരുതലോടെ മുന്നേറണമെന്നും പോയ കാലത്തെ സൗഹൃദവും സഹിഷ്ണുതയും വീണ്ടെടുക്കാൻ കൂട്ടായി യത്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഡ്വ.മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.  "സൗഹൃദം വീണ്ടെടുക്കാൻ" എന്ന പ്രമേയത്തിൽ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ ഹൈദ്രൂസ് ഉസ്താദ് നയിക്കുന്ന ദക്ഷിണ കേരള യാത്രയ്ക്ക് തലയോലപ്പറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിച്ചി സംസാരിക്കുകയായിരുന്നു  അദ്ദേഹം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പിഎം അനസ് മദനിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജാഥാ നായകൻ ഹൈദ്രൂസ് മുസ്‌ലിയാർ മറുപടി പ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ അധ്യക്ഷൻ ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തി. വിഭജനത്തിന്റെ നീറുന്ന വേദനകൾക്കിടയിലും സൗഹാർദത്തിന്റെ വിലപ്പെട്ട സന്ദേശം നൽകി കലാപം കെട്ടടങ്ങാൻ  അതിർത്തി ഗ്രാമങ്ങളിൽ പ്രയത്നിച്ച ഗാന്ധിജിയെയും മൗലാനാ അബുൽ കലാം ആസാദിനെപ്പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അവമതിക്കുകയും, ബ്രിട്ടീഷ് ഗവൺമെന്റിന് മാപ്പെഴുതിക്കൊടുത്തവർ രാജ്യസ്നേഹികളാവുകയും ചെയ്യുന്ന വിരോധാഭാസമാണ് രാജ്യത്ത് അരങ്ങേറുന്നത്. ദീർഘ വീക്ഷണത്തോടെ രാഷ്ട്ര ശിൽപികൾ എഴുതി തയ്യാറാക്കിയ ഭരണഘടനയെപ്പോലും ലംഖിക്കുകയും,സമ്പത്‌ഘടനയേ താറുമാറാക്കി രാജ്യത്തെ തീരാക്കടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത ഭരണകുടങ്ങൾ സ്വീകരിക്കുന്നു. ഇതിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ ക്രിയാത്മകമായി  പ്രതിപക്ഷം പ്രതികരിക്കുകയും, യുവാക്കൾ ഉന്നത വിദ്യാഭ്യസിക്കുകയും ടെക്‌നോളജിയിൽ യുവത  മുന്നേറുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. വി എച്ച് അലിദാരിമി,പി ടി നാസർ ഹാജി,കെ എം മുഹമ്മദ് എന്നിവർ ഹൈദ്രൂസ് ഉസ്താദിന് ആദരവ് നൽകി,എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ.മുഹമ്മദ്‌ കുഞ്ഞു സഖാഫി ആമുഖ പ്രഭാഷണം നിർവഹിച്ചു.ടിഎം റഷീദ് കരിപ്പാടം,വി എച് അബ്ദുറഷീദ് മുസ്‌ലിയാർ,നൗഷാദ് ഹാജി,ലിയാഖത്ത് സഖാഫി,സിയാദ് അഹ്‌സനി,നിസാർ തിരുവാതുക്കൽ,ആരിഫ് ഇൻസാഫ്,സുലൈമാൻ ജൗഹരി,അഷ്‌റഫ് കുഴിപ്പള്ളി,ശിഹാബ് കാട്ടിക്കുന്നു,ഷാജഹാൻ സഖാഫി,സിഎം ഷമീർ,നവാസ് ജൗഹരി,അൻവർ മദനി സംസാരിച്ചു.