വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

പുള്ളോലിൽ വീട്ടിൽ പി കെ അബ്ദുൽ സലാം (PK)(73) വയസ്സ് നിര്യതനായി*

ഈരാറ്റുപേട്ട .തെക്കേക്കര പുല്ലോലിയിൽ പി കെ അബ്ദുൾസലാം (73)നിര്യാതനായി.,നാഗർകോവിലിലെ ജനറൽ ട്രേഡേഴ്സ് കമ്പനിയുടെ സ്ഥാപകരിലൊരാളായിരുന്നു പരേതൻ .ദീർഘകാലമായി നാഗർകോവിലിൽ ബിസിനസ് നടത്തിവരുകയായിരുന്നു.സമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ അംഗമായിരുന്നു'ഖബറക്കം തിങ്കളാഴ്ച രാവിലെ 10ന് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ പള്ളി ഖബർസ്ഥാനിൽ ഭാര്യ സുലേഖ തലനാട് പാലേറ്റ് കുടുംബാംഗംമക്കൾ .പി എ ഫൈസൽ പി എ അഫ്സൽ പി എ അൻസർ പി എ അൻവർ .മരുമക്കൾ ഷഹനാസ് ഫൈസൽ കൊല്ലം ,ഡോ. സിമിയ അഫ്സൽ കൊല്ലം ,സനു അൻസർ ഇരാറ്റുപേട്ട ,അഷിമ അൻവർ കാഞ്ഞിരപ്പള്ളി  

പ്രാദേശികം

ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച "പ്രിസ്മാറ്റിക്ക ദ ഗൈഡൻസ് എക്സ്പോ" വിവിധ പരിപാടികളോടെ സ്കൂൾ ക്യാംപസിൽ നടന്നു

ഈരാറ്റുപേട്ട :ഗൈഡൻസ് പബ്ലിക് സ്കൂൾ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച "പ്രിസ്മാറ്റിക്ക ദ ഗൈഡൻസ് എക്സ്പോ" വിവിധ പരിപാടികളോടെ സ്കൂൾ ക്യാംപസിൽ നടന്നു. കുട്ടികൾ ഒരുക്കിയ ശാസ്ത്ര പ്രദർശനം ഏറെ വിസ്മയമായി.സൗരയൂഥത്തെക്കുറിച്ചുള്ള വിസ്മയ കാഴ്ചകൾ ഒരുക്കുന്ന പ്ലാനറ്റോറിയം പ്രദർശനം, ശാസ്ത്ര ക്വിസ്സ്, വ്യത്യസ്ത മത്സരങ്ങൾ എന്നിവയും സംഘടിപ്പിച്ചു.ഇത്രയും വിപുലമായ ഒരു ശാസ്ത്ര പ്രദർശനം ആദ്യമായിട്ടാണ് ഗൈഡൻസിൽ സംഘടിപ്പിക്കുന്നത്.     അരുവിത്തറ സെൻ്റ് ജോർജ്ജ് കോളേജ് മുൻ സയൻസ് അധ്യാപകൻ, എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, പി.എസ്.സി മെമ്പർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രൊഫ. ലോപ്പസ് മാത്യു എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.        ശാസ്ത്രം മനുഷ്യൻ്റെ വിശ്വസ്ത സേവകനാണ്. അത് നമ്മുടെ ദൈനംദിന ജീവിതത്തെ മാറ്റിമറിച്ചു, ശാസ്ത്രം ആകാശത്ത് വ്യാപിച്ചു,സമുദ്രം അളന്നു, പ്രകൃതിയുടെ പല രഹസ്യങ്ങളും വെളിപ്പെടുത്തി. അതുകൊണ്ട് ആധുനിക ലോകത്ത് ശാസ്ത്രത്തിൻ്റെ പ്രാധാന്യം നമുക്ക് അവഗണിക്കാനാവില്ല.       ഭാവി ജീവിതത്തിനായി കുട്ടികളെ വാർത്തെടുക്കുന്ന സ്ഥലമാണ് സ്കൂൾ. കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അതിനാൽ ശാസ്ത്രത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. സ്‌കൂളുകളിലെ ശാസ്‌ത്ര പ്രദർശനങ്ങൾ ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. ശാസ്‌ത്ര പ്രദർശനങ്ങൾ വിദ്യാർഥികളിൽ ശാസ്‌ത്രീയ ചൈതന്യം സൃഷ്‌ടിക്കുകയും അവരുടെ ചിന്താശേഷിയും  വർദ്ധിപ്പിക്കുകയും ചെയ്യുന്നു.കുട്ടികളെ ക്രിയാത്മകവും അന്വേഷണാത്മകവുമാക്കാൻ ഇവയ്ക്ക് കഴിയും. ഒരു കുട്ടിക്ക് സ്വന്തം കൈകൊണ്ട് ഒരു പ്രോജക്റ്റ് അല്ലെങ്കിൽ വർക്കിംഗ് മോഡൽ നിർമ്മിക്കാനുള്ള അവസരം ലഭിക്കുന്നു. ഒരു ഉപകരണത്തിൻ്റെ പ്രവർത്തനത്തിൻ്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ആകുട്ടി മനസ്സിലാക്കുന്നു... ഇത് തുടക്കമാണ്. വരുംവർഷങ്ങളിൽ കൂടുതൽ മികവോടെ ഇത് തുടരണം. ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു.  

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉണർവ് 2024

തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഉണർവ് 2024 എന്ന പ്രോഗ്രാം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡൻ്റ് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയി,സിബി രഘുനാഥൻ, മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്, ഐസിഡിഎസ് സൂപ്പർവൈസർ ബുഷ്റ, സിഡിഎസ് ചെയർപേഴ്‌സൺ ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, അങ്കണവാടി ജീവനക്കാർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഭിന്നശേഷി കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

മരണം

കാഞ്ഞിരപള്ളി: അമീൻ ബേക്കറി ഉടമ പാറക്കടവിൽ ഹാജി അബ്ദുൽ സമദ് (65) നിര്യാതനായി.

കാഞ്ഞിരപ്പള്ളി പാറക്കടവിൽ  പാറയിൽ ഹാജി P. K. അബ്ദുൽ സമദ് (64)(അമീൻ ബേക്കറി) നിര്യാതനായി. ഖബറടക്കം 7-12-24ശനിയാഴ്ച ഉച്ചക്ക്  കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്താനിൽ. ഭാര്യ വഹീദ സമദ് (ഈരാറ്റുപേട്ട പാറയിൽ    കുടുംബാംഗം ). മക്കൾ, അമീൻ,മുബീന, ഫാത്തിമ, ജാഇസ. മരുമക്കൾ-ഹസീന തൂക്കുപാലം, ഷമീർ മൗലവി തൊടുപുഴ, അസ്‌ലം മൗലവി എറണാകുളം,അസ്ഹർ എറണാകുളം.

മരണം

ഫാത്തിമ അബ്ദുൽകാദർ കുന്നപ്പള്ളിൽ 85വയസ് നിര്യാതയായി

ഫാത്തിമ അബ്ദുൽകാദർ കുന്നപ്പള്ളിൽ 85വയസ് നിര്യാതയായി. കബറടക്കം നാളെ ശനി 1മണിക്ക് ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ മക്കൾ ബഷീർ. മുഹമ്മദ്‌ ഇബ്രാഹിം. നാസർ. (Exel glas house)പരീത്. ഹാഷിം. മരിയത്ത്. സലീന. മരുമക്കൾ. റഷീദ്. നിസാർ. ജമീല. ആമിന. നിസി. ജസീല. റിൻസി. പരേത കൊടിത്ഞൊട്ടം കുടുംബഗം 

പ്രാദേശികം

അംബേദ്കർ ചരമദിനം ആചരിച്ചു.

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാശില്പി ഡോ. ബി.ആർ അബേദ്കറുടെ ചരമദിനം ആചരിച്ചു. സ്കൂൾ കവാടത്തിൽ പ്രദർശിപ്പിച്ച അദ്ദേഹത്തിൻ്റെ ഛായാ ചിത്രത്തിനു സമീപം വിദ്യാർത്ഥികൾ അണിനിരന്നു. അംബേദ്കറുടെ ബാല്യകാല ജീവിതാനുഭവങ്ങളും താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ചും വിദ്യാർത്ഥിനി സാദിയ സത്താർ സംസാരിച്ചു. പിന്നീട് സംസാരിച്ച മിസ് നസബീർ അംബേദ്കർ രാജ്യത്തിന് ചെയ്ത സേവനങ്ങളെ ക്കുറിച്ചും ഔദ്യോഗിക പദവികളെക്കുറിച്ചും അനുസ്മരിച്ചു. അധ്യാപകരായ  കെ. എസ്. ഷരീഫ്, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, ഫാത്തിമറഹിം, വി.വി. ദിവ്യ, ഹസീന റഹിം, ടി.എസ്. അനസ്, ബിലാൽ ജലീൽ, ഐഷമുഹമ്മദ്, റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

സംഘ് പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ട് നിൽക്കരുത് ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട :സംഘ് പരിവാർ പദ്ധതികൾക്ക് കോട തികൾ കൂട്ട് നിൽക്കരുത്ആരാധനാലയ നിയമം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു.ജില്ല പ്രസിഡൻ്റ് കെ.കെ.എം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർക്കാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുമ്പോൾ കോടതികൾ മൗനം അംവലംബിക്കരുതെന്നും രാജ്യത്തെ ജുഡിഷറികളിൽ നിന്നും എല്ലാ ജനവിഭാഗങ്ങൾക്കും നീതി ഉറപ്പാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കെ.എച്ച് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഹസീബ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. യൂസഫ് ഹിബ വി.എം ഷഹീർ സാജിദ് കോന്നച്ചാടത്ത് എന്നിവർ സംസാരിച്ചു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.*

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിക്കൊണ്ടുള്ള വൈദ്യുത നിരക്കിനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഡിസംബർ അഞ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം തള്ളി. അടുത്ത വർഷം 12 പൈസ വർധിപ്പിക്കും.