വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.  

കേരളം

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം: റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷൻകടകള്‍ തുറന്നു പ്രവർത്തിക്കും.അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകള്‍ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്ബതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ചർച്ചയില്‍ KTPDS ആക്റ്റിലെ അപാകതകള്‍ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി. ആക്ടില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകള്‍ക്കും നല്‍കണമെന്നും റേഷൻ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകള്‍ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയില്‍ ആവശ്യം ഉയർന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പിന്നീട് ചർച്ച ചെയ്യും.  

പ്രാദേശികം

ഈരാറ്റുപേട്ടാ ഉപതിരഞ്ഞെടുപ്പ്;എൽ.ഡി.എഫ് - യു.ഡി.ഫ്. വിചിത്രസഖ്യമെന്ന് എസ് ഡി.പി.ഐ

ഈരാറ്റുപേട്ട:ഈരാറ്റുപേട്ട നഗരസഭാ കുഴിവേലി ഡിവിഷൻ ഉപതിരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചത് എൽഡിഎഫ് യു.ഡി.എഫ് വിചിത്ര സംഖ്യം മൂലമാണ് എന്ന് എസ്ഡിപിഐ ഭാരവാഹികൾ പത്രസമ്മേളത്തിൽ പറഞ്ഞു.കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ എസ്ഡിപിഐ ക്ക് ലഭിച്ചത് 114 ആയിരുന്നു എങ്കിൽ ഈ ഉപതിരെഞ്ഞെടുപ്പിൽ 258 വോട്ട് ആയി വർദ്ധിച്ചത് പാർട്ടിക്ക് ജനങ്ങളിൽ സ്വാധീനം വർദ്ധിച്ചത് മൂലമാണ്. കഴിഞ്ഞ ഇലക്ഷനിൽ 170 വോട്ട് നേടിയ എൽ ഡി എഫ് ന് ഇത്തവണ ലഭിച്ചത് 69 വോട്ട് മാത്രമാണ്. പരാജയ ഭീതി മൂലം യു.ഡി.എഫ്. എൽ.ഡി.എഫിൻ്റ് 100 ലധികം വോട്ട് വാങ്ങിച്ചാണ് വിജയിച്ചത് എന്നും. എസ്.ഡി.പി.ഐ. ജന സേവന പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകും എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർകുരുവനാൽ വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാ പള്ളിൽ, മണ്ഡലം വൈസ് പ്രസിഡൻറ് ഇസ്മായിൽ കീഴേടം ,സെക്രട്ടറിയാസിർ കാരയ്ക്കാട് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു    

പ്രാദേശികം

കരുണയിൽ പി.കെ. അബ്ദുസലാം അനുസ്മരണം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കരുണ പാലിയറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അന്തരിച്ച പി.കെ. അബ്ദുസലാം (പി.കെ) അനുസ്മരണം സംഘടിപ്പിച്ചു.കരുണ ചെയർമാൻ എൻ.എ. മുഹമ്മദ് ഹാറൂൺ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് അവിനാഷ് മൂസ, പാലിയേറ്റിവ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം വാഴക്കാട്, പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് എ.എം. അലിക്കുട്ടി, പി.കെയുടെ മകൻ ഫൈസൽ, നാസർ കല്ലാർ, നജീബ് തലനാട്, നജീബ് എരുമേലി എന്നിവർ സംസാരിച്ചു.കരുണ മനേജർ കെ.പി. ബഷീർ സ്വാഗതവും സെക്രട്ടറി നാസർ ബിലാൽ നന്ദിയും പറഞ്ഞു.

കോട്ടയം

ഈരാറ്റുപേട്ട ബ്ലോക്ക് കേരളോത്സവത്തിൻന്റെ ഉദ്ഘാടനം MLA മാണി സി കാപ്പൻ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിക്കുന്ന കേരളോത്സവത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിൻ്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട MLA 'ശ്രീ മാണി സി കാപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. കുര്യൻ തോമസ് നെല്ലുവേലി സ്വാഗതം ആശംസിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. എൽസമ്മ തോമസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ ബി.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി. മേഴ്സി മാത്യു ശ്രീമതി ഓമനഗോപാലൻ  മെമ്പർമാരായ ശ്രീമതി ശ്രീകല ആർ. ബിന്ദു സെബാസ്റ്റ്യൻ ,മിനി സാവിയോ, ജെറ്റോ ജോസ് തലപ്പലം പഞ്ചായത്ത് മെമ്പർമാർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. ശ്രീ. ബാബുരാജ് ജില്ലായുവജന ബോർഡ് കോർഡിനേറ്റർ ടോണി മാടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.

മരണം

ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി.

മേലുകാവ്  - ചാലമറ്റം : കീരിപ്ളാക്കൽ പരേതനായ മാത്യുവിൻ്റെയും , അന്നമ്മയുടെയും മകൻ ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി. ഭാര്യ : മെജോ ജിം, (ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ), ഇരുമാപ്രമറ്റം  താഴത്തു കോഴിക്കുന്നേൽ  കുടുംബാംഗമാണ്.മകൾ നോവ. വ്യാഴാഴ്ച  2 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷ ബേക്കർ ഡേൽ സെൻ്റ്.ആൻഡ്രൂസ് ദേവാലയത്തിലും, അടക്കം  3 മണിക്ക്  കെയ്ലിലാൻഡ് സെമിത്തേരിയിലും നടക്കു

മരണം

ഐഷ (70)നിര്യതയായി വെളിയത്ത് വഞ്ചങ്കല്‍

ഐഷ (70)വെളിയത്ത് വഞ്ചങ്കല്‍ മരണപ്പെട്ടു,ഖബറടക്കം നാളെ രാവിലെ  09 മണിക്ക് ഈരാറ്റുപേട്ട  പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതെരഞ്ഞടുപ്പ് യു.ഡി.എഫിലെ റുബിന നാസറിന് ഉജ്ജല വിജയം

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി വാർഡിൽ  ചൊവ്വാഴ്ചനടന്ന ഉപതെരഞ്ഞെടുപ്പിൽ യു .ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ റൂബിന നാസർ (യഹിന മോൾ) വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.100 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റൂബിന നാസർ വിജയിച്ചത്. റൂബിനനാസറിന് 358 വോട്ട് ലഭിച്ചു'എസ്.ഡി.പി.ഐയുടെ തസ്നീം അനസ് വെട്ടിക്കലിനെയാണ് തോൽപ്പിച്ചത്. തസ്നീമിന് 258 വോട്ട് ലഭിച്ചു. എൽ .ഡി .എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ യു.ഡി.എഫിലെ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 229 വോട്ടാണ് ലഭിച്ചത്. 2020 ൽ എൽ' ഡി എഫിന് 170 വോട്ട് ഇവിടെ ലഭിച്ചിരുന്നു.എസ് ഡി പി ഐയ്ക്ക് 114 വോട്ടും ലഭിക്കുകയും ചെയ്തിരുന്നു.റുബിന നാസർ മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ.വി.പി.നാസറിൻ്റെ ഭാര്യയാണ്.