വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കുന്നോന്നി ആലുംതറയില്‍ ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു

ഈരാറ്റുപേട്ട.പൂഞ്ഞാര്‍ തെക്കേക്കര ആലുംതറ കൂട്ടിക്കല്‍ റോഡില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാള്‍ മരിച്ചു. കൂട്ടിക്കല്‍ സ്വദേശി കൊന്താലം പറമ്പിൽ ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.  കൂട്ടിക്കലില്‍ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടില്‍ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നത്.  ഓട്ടോയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്ക് സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തില്‍ മരിച്ച ഹനീഫയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.ഭാര്യ: അനീഷ മക്കൾ: അൽഫിയ (വിദ്യാർത്ഥി ) അൽഫിന (കൂട്ടിയ്ക്കൽ സെന്റ് ജോർജ് 7-ാം ക്ലാസ് വിദ്യാർത്ഥി

പ്രാദേശികം

ഈരാറ്റുപേട്ട പൗരാവലിയുടെ സഹായഹസ്തം; ഈ നന്മ അറിയാതെ പോകരുത്

ഈരാറ്റുപേട്ട: ശനിയാഴ്ച വൈകുന്നേരത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് നടത്തിയ ഈ നന്മ നാം അറിയാതെ പോകരുത്. അറുന്നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഈരാറ്റുപേട്ട പൗരാവലി എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജോടെയാണ് തുടക്കം.  പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിനിയായ ഒരു സഹോദരിയുടെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായ മകളുടെ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അധികൃതർ പരീക്ഷാ ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും 49,000 രൂപ ഉടൻ അടക്കണമെന്നുമായിരുന്നു മെസേജ്. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി ഈരാറ്റുപേട്ടയിലെ സാമൂഹ്യ പ്രവർത്തകനായ തന്റെ ഒരു മുൻ സഹപാഠിയോട് പങ്കുവെച്ച വിവരങ്ങൾ, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.  പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു. എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ചക്കു ശേഷം ഉടൻ തന്നെ ഗ്രൂപ്പിലെ അംഗങ്ങളിൽനിന്ന് കഴിയുന്നത്ര ഫണ്ട് സമാഹരിച്ച് നൽകാമെന്ന തീരുമാനത്തിലെത്തുകയും ഓരോരുത്തരായി തങ്ങളുടെ വിഹിതം കൈമാറുകയും ചെയ്തു. നൂറും ഇരുന്നൂറും 500 ഉം 1000 ഉം 2000 ഉം ഒക്കെയായി പണമെത്തിക്കൊണ്ടിരുന്നു. എത്തുന്ന പണത്തിന്റെ കണക്കുകളും ഗ്രൂപ്പിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു. വിവരം അറിഞ്ഞവർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർത്തുകൊണ്ട് അവരും ധനസമാഹരണത്തിൽ പങ്കാളികളാവുകയായിരുന്നു. രാത്രി പത്തരം കഴിഞ്ഞതോടെ ആവശ്യമായ തുക അക്കൗണ്ടിലെത്തിയതോടെ ധനസമാഹരണം നിർത്തിവെക്കുകയും കിട്ടിയ തുക വിദ്യാർഥിനിയുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.  വലിയൊരു പ്രതിസന്ധിയിൽനിന്ന് കരകയറാൻ എത്രയും വേഗം വഴിയൊരുക്കിയ ഈരാറ്റുപേട്ട പൗരാവലി ഗ്രൂപ്പിനും സഹായിച്ചവർക്കും ഒരുപാട് നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു.

ജനറൽ

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു

സംസ്ഥാനത്ത് മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്ന സാഹചര്യത്തിൽ എം.എം.ആർ വാക്‌സിന്‍ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്‍ക്കു ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില്‍ വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം. മീസില്‍സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര്‍ വാക്‌സീന്‍ ഇപ്പോള്‍ കുട്ടികള്‍ക്കു സൗജന്യമായി നല്‍കുന്നുണ്ട്. മംപ്‌സ് പ്രതിരോധമരുന്നുകൂടി ഉള്‍പ്പെടുന്ന എംഎംആര്‍ വാക്‌സീനാണ് കേരളം ആവശ്യപ്പെട്ടത്. സ്വകാര്യമേഖലയിൽ ശരാശരി 650 രൂപയാണ് വാക്സീന്റെ വില.  

കോട്ടയം

മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ.എം. ഷരീഫ് പൊന്തനാലിനെ മോൻസ് ജോസഫ് എം.എൽ.എ ആദരിക്കുന്നു.*

കോട്ടയത്ത് നടക്കുന്ന കേരള ജേർണലിസ്റ്റ്‍സ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ.എം. ഷരീഫ് പൊന്തനാലിനെ മോൻസ് ജോസഫ് എം.എൽ.എ ആദരിച്ചു

കേരളം

പത്തനംതിട്ട കോന്നിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോന്നി മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി മുറിഞ്ഞകല്‍ പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. അടുത്തിടെ വിവാഹിതരായ നിഖിലും അനുവും മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. തിരികെയെത്തിയ ഇവരെ സ്വീകരിക്കാനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജുവും പോയത്. തുടര്‍ന്ന് നാലുപേരും കൂടി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. പൊളിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. ഇരുവരുടെയും വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അപകടം വേദനാജനകമാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ച നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്.   

പ്രാദേശികം

നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു

ഈരാറ്റുപേട്ട .നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു. നഗരസഭ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ കേരളോത്സവം ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ അഡ്വ.. മുഹമ്മദ്‌ ഇല്ല്യാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ സുഹാന ജിയാസ് സ്വാഗതം. പറഞ്ഞു  കൗൺസിലന്മാരായ സുനിൽ കുമാർ, എസ്.കെ.നൗഫൽ, അനസ് പാറയിൽ,അബ്ദുൽ ലത്തീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കേരളോത്സവത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും വരും ദിവസങ്ങളിൽ നടത്തപ്പെടും.

പ്രാദേശികം

കിളികൊഞ്ചൽ അംഗൻവാടി ഫെസ്റ്റ് 2024

ഈരാറ്റുപേട്ട:  കെ.പി മുഹമ്മദ് അലി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫിക്കും  ക്യാശ് അവാർഡിനും വേണ്ടി  അൽ മനാർ സീനിയർ സെക്കൻഡറി സ്കൂൾ നടത്തുന്ന മൂന്നാമത് കിളികൊഞ്ചൽ അംഗൻവാടി ഫെസ്റ്റ് അൽമനാർ ഓഡിറ്റോറിയത്തിൽ നടത്തി. 22 അംഗൻ വാടികളിൽ നിന്ന്  നൂറിലധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തോട്ടുമുക്ക്  92 -ാം നമ്പർ അ അംഗൻവാടി എവറോളിംഗ് ട്രോഫിക്കും ക്യാശ് അവാർഡിനും അർഹരായി.ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ അംഗൻവാടി അധ്യാപികക്ക് ക്യാഷ്  അവാർഡ് നൽകി,ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച അധ്യാപികക്കും ഹെൽപ്പർക്കും മോമെൻ്റോയും ക്യാശ് അവാർഡും നൽകി.തുടർന്ന്  നടന്ന സമാപന സമ്മേളനം അക്കാദമിക്ക് കൺ വീനർ  അവിനാഷ് മൂസ ഉദ്ഘാടനം ചെയ്തു. ഐ. ജി . റ്റി  സെക്രട്ടറിസക്കീർ കറുകാഞ്ചേരി അധ്യക്ഷത വഹിച്ചു. അംഗൻവാടി ഫെസ്റ്റ് കൺവീനർ ഹസീബ് വി.എ അക്കാദമിക് കോഡിനേറ്റർ ജുഫിൻ വി. എഫ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.  അനീഷ് എം അലി സമ്മാന വിതരണം നടത്തി.  വൈസ് പ്രിൻിപ്പൽ മിനി അജയ് സ്വാഗതവും കോഡിനേറ്റർ  ഷിജു സാബിക്ക്  നന്ദിയും പറഞ്ഞു.  

കോട്ടയം

അക്ഷര നഗരിയിൽ ലുലു മാളിന് ഇന്ന് ആരംഭം

കോട്ടയം :ലുലു ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാൾ കോട്ടയത്ത് ഇന്ന് പ്രവർത്തനം ആരംഭിക്കും. സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ജില്ലയിലെ ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിക്കും. പൊതുജനങ്ങൾക്കായി ശനി വെകീട്ട് 4 ന് ശേഷമാണ് മാളിലേക്ക് പ്രവേശനം അനുവദിക്കുക. രണ്ട് നിലകളിലായി 3.22 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് മാൾ പണിതത്. പാലക്കാട്, കോഴിക്കോട് എന്നിവക്ക് സമാനമായ മാളാണ് കോട്ടയത്തേതും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയാണ് മാളിൻ്റെ മുഖ്യ ആകർഷണങ്ങൾ. ഇത് കൂടാതെ വിവിധയിനം ബ്രാൻഡുകൾ, ഫുഡ് കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ആയിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന മൾട്ടി ലെവൽ പാർക്കിംഗ് മാളിലുണ്ട്.കോട്ടയത്തിനു ശേഷം കൊല്ലം ജില്ലയിലെ കൊട്ടിയം, തൃശ്ശൂർ എന്നിവിടങ്ങളിൽ ലുലു ഡെയ്‌ലി സൂപ്പർ മാർക്കറ്റ് ഈ മാസം തന്നെ തുറക്കും. തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റ് നിർമ്മാണം പുരോഗമിക്കുകയാണ്