വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

'ഭാരത്​ ജോഡോ യാത്ര' 30ന്​ മംഗളുരുല്‍, സോണിയയും പ്രിയങ്കയും എത്തും

ബം​ഗ​ളൂ​രു: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന 'ഭാ​ര​ത്​ ജോ​ഡോ യാ​ത്ര' സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തും. സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ക്കും. കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ന്‍ ഡി.​കെ. ശി​വ​കു​മാ​ര്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​താ​ണി​ത്. സോ​ണി​യ​യും പ്രി​യ​ങ്ക​യും പ​​ങ്കെ​ടു​ക്കു​ന്ന ദി​വ​സം പി​ന്നീ​ട്​ അ​റി​യി​ക്കും. സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​രാ​വി​ലെ ഒ​മ്ബ​തു​മ​ണി​ക്കാ​ണ്​ യാ​ത്ര ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ എ​ത്തു​ക. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടി​ന്​ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ന​ഞ്ച​ന്‍​കോ​ഡ്​ താ​ലൂ​ക്കി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ​​ങ്കെ​ടു​ക്കും. ദ​സ​റ​യോ​ട​നു​ബ​ന്ധി​ച്ച്‌​ യാ​ത്ര​ക്ക്​ ര​ണ്ടു​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. ബെ​ല്ലാ​രി​യി​ല്‍ പൊ​തു​യോ​ഗം ന​ട​ക്കും. യു​വാ​ക്ക​ള്‍, സ്ത്രീ​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

കേരളം

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ 6.30 ഓടെ സംഘടിക്കണം എന്നായിരുന്നു ഇയാൾ സന്ദേശം പ്രചരിപ്പിച്ചത്. പാനൂരിലും പരിസരത്തുമുള്ള ദേശീയതയെ പുൽകുന്ന എല്ലാവരും ടൗണിൽ എത്തണമെന്നും ഇത് അഭിമാനപ്രശ്നമാണ് എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

ലോകം

"മദീനയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി!; ഖനന വ്യവസായത്തില്‍ കുതിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.(saudi arabia found huge investment of gold and copper) മദീനയിലെ വാദി അല്‍-ഫറാ മേഖലയിലെ അല്‍-മാദിഖ് പ്രദേശത്ത് നാലിടങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സര്‍വേ ആന്റ് മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കല്‍ സര്‍വേ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു, 533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍. ഇതിലൂടെ നാലായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൗദി പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും. പത്തുവര്‍ഷത്തിനിടെ സൗദിയുടെ ഖനന മേഖലകളില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്വര്‍ണ, ചെമ്പ്, കണ്ടുപിടുത്തത്തിലൂടെ ലോകത്തിന് സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇതോടെ രാജ്യത്തിന്റെ ഖനന വ്യവസായത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്. 5,300 ലധികം ധാതു ലൊക്കേഷനുകള്‍ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് ബിന്‍ ലാബോണ്‍ പറഞ്ഞു. ഇതില്‍ വൈവിധ്യമാര്‍ന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകള്‍, നിര്‍മ്മാണ സാമഗ്രികള്‍, അലങ്കാര പാറകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇൻഡ്യ

വാട്ട്‌സ്‌ആപ്പിന്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍

ഡല്‍ഹി: വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സ്‌ആപ്പ്‌, സൂം, സ്‌കൈപ്‌, ഗൂഗിള്‍ ഡ്യുയോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്ക്‌ രാജ്യത്ത്‌ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിര്‍ദേശങ്ങള്‍ അടങ്ങിയ ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട്‌ ടെലികോം മന്ത്രാലയം അവതരിപ്പിച്ചു. ടെലികോം/ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ ലൈസന്‍സ്‌ തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ്‌ തിരിച്ചു നല്‍കാനും വ്യവസ്‌ഥയുണ്ട്‌. കരട്‌ ബില്ലിന്മേല്‍ ഒക്‌ടോബര്‍ 20 വരെ അഭിപ്രായം അറിയിക്കാമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ്‌ അറിയിച്ചു.

ലോകം

അബുദാബിയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി തകര്‍ന്നു വീണു; ആളപായമില്ല, നിരവധി പേര്‍ക്ക് പരിക്ക്

അബുദാബി:അല്‍ ബത്തീന്‍ മേഖലയില്‍ നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗീകമായി തകര്‍ന്നു വീണു.അപകടത്തില്‍ ആളപായം ഒന്നുമുണ്ടായില്ലെങ്കിലും നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അബുദാബി പൊലീസും അബുദാബി സെല്‍ഫ് ഡിഫന്‍സും ചേര്‍ന്ന് പെട്ടെന്നു തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടസ്ഥലത്തുണ്ടായിരുന്നവരെ ഉടന്‍ തന്നെ ഒഴിപ്പിക്കുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.അപകട സ്ഥലത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നും പൊതുജനങ്ങളെ അബുദാബി പൊലീസ് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നു മാത്രം വിവരങ്ങള്‍ അറിയാനാണ് പൊതുജനങ്ങള്‍ക്കുള്ള പൊലീസിന്റെ നിര്‍ദ്ദേശം.

പ്രവാസം

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍ അദാനിയുടെ സഹോദരന്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വിദേശഇന്ത്യക്കാരന്‍(എന്‍ആര്‍ഐ) ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് ശാന്തിലാല്‍ അദാനി. ഐഐഎഫ്എല്‍ വെല്‍ത്ത് ഹുരുന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ആണ് സമ്പന്ന എന്‍ആര്‍ഐകളുടെ പട്ടിക തയ്യാറാക്കിയത്. ഇന്ത്യയിലെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ളതും വിനോദ് ശാന്തിലാല്‍ അദാനിയാണ്. 1.69 ലക്ഷം കോടിയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. 94 എന്‍ആര്‍ഐകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഹിന്ദുജ സഹോഹരങ്ങളാണ് രണ്ടാം സ്ഥാനത്ത്. 1.65 ലക്ഷം കോടിയാണ് അവരുടെ സമ്പത്ത്. പട്ടികയില്‍ 48 പേര്‍ യുഎസ്സിലുള്ളവരാണ്. യുഎസ്സില്‍ ജീവിക്കുന്ന എന്‍ആര്‍ഐകളില്‍ മുന്നില്‍ ജെ ചൗധരിയാണ്, 70,000 കോടി. വിനോദ് ശാന്തിലാല്‍ അദാനി ദുബയിലാണ് ജീവിക്കുന്നത്. സിങ്കപ്പൂര്‍, ദുബൈ, ജക്കാര്‍ത്ത എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന് ബിസിനസ് ഉള്ളത്. 1976ല്‍ വസ്ത്രവ്യാപാരത്തിലൂടെയാണ് വിനോദ് അദാനി തുടങ്ങുന്നത്. പിന്നീടത് സിങ്കപ്പൂരിലേക്ക് വ്യാപിപ്പിച്ചു.  

വിദ്യാഭ്യാസം

ജോലി സാധ്യതകള്‍ പഠിച്ച ശേഷം കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം: പി.എസ്.സി. ചെയര്‍മാന്‍

സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ജോലി സാധ്യതകള്‍ കൂടി പഠിച്ചു മാത്രമേ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാവൂ എന്ന് പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഭാഷാ പഠനവിഭാഗങ്ങള്‍ ചേര്‍ന്ന് സംഘടിപ്പിച്ച 'പി.എസ്.സി. ചെയര്‍മാനോടൊപ്പം ഒരു സായാഹ്നം ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ സര്‍വകലാശാലകളുടെ പേരില്‍ സ്വാശ്രയ മേഖലയില്‍ നടക്കുന്ന അംഗീകാരമില്ലാത്ത കോഴ്‌സുകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. നാനൂറോളം പേരാണ് സംശയ നിവാരണത്തിനും നേരിട്ടുള്ള മറുപടി കേള്‍ക്കാനുമായി എത്തിയത്. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡോ. എ.ബി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. ഡോ. പി. സോമനാഥന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. നകുലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ➖➖.➖➖➖➖➖➖➖➖ 

കേരളം

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം; നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.

വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷയും  നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലവും അതത് സെക്ഷന്‍ ഓഫീസിലെ അസിസ്റ്റൻ്റ്  എഞ്ചിനിയർക്ക് നല്‍കണം. അപേക്ഷയോടൊപ്പം, പ്രസ്തുത രോഗി ഉപയോഗിക്കുന്ന ഉപകരണം (വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ മുതലായവ) അദേഹത്തിൻ്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന് ഒരു ഗവണ്മെൻ്റ് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് വേണം. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായി ലഭിക്കും. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് പ്രസ്തുത ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അസിസ്റ്റൻ്റ് എന്‍ജിനീയര്‍ കണക്കാക്കും. 6 മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവൻ രക്ഷാ സംവിധാനം  തുടർന്നും ആവശ്യമാണെന്ന അസിസ്റ്റൻ്റ് എഞ്ചിനീയറുടെ  സർട്ടിഫിക്കറ്റിൻമേൽ ഇളവ് തുടരാവുന്നതാണ്.