വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

ഖോസ്ത 2 : മനുഷ്യരാശിക്ക് വെല്ലുവിളി തീർത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലിൽ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനിൽ പ്രവേശിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ. നിലവിലെ വാക്‌സിനുകൾ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  2020 ൽ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങൾക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്. കൊറോണ വൈറസിന്റെ ഇനത്തിൽ തന്നെ പെടുന്ന സാർബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. വവ്വാലുകൾ, റക്കൂൺ, വെരുക് എന്നിവയിൽ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേർന്നാൽ അത് വലിയ വിപത്തിന് വഴിമാറാം. നിലവിൽ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാർബികോവ് വൈറസ് ഇനത്തിൽപ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് 

മരണം

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് തടി വ്യാപാരി മരിച്ചു

പെരുമ്പാവൂര്‍:  എം.സി.റോഡില്‍ പുല്ലുവഴിയില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. ഇരാറ്റുപേട്ട നടയ്ക്കല്‍ കാട്ടാമല മുഹമ്മദ് സാലി (55) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഈരാറ്റുപേട്ട കൊച്ചാലുപറമ്പില്‍ ഷഫീക് (45) പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പുല്ലുവഴി ജംഗ്ഷന് സമീപമാണ് അപകടം. തടി വ്യാപാരികളും സുഹൃത്തുക്കളുമായ ഇരുവരും തൃശൂരില്‍ പോയി കാറില്‍ ഈരാറ്റുപേട്ടയ്ക്ക് മടങ്ങുകയായിരുന്നു.  ഷഫീക്കാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് സാലിയുടെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: റംല. മക്കള്‍: ഷമിന ,ഫസല്‍, ഷംസിയ, ഫഹദ്.മരുമക്കൾ :സമീർ, ഷഫിൻഖബറടക്കം ശനി വൈകിട്ട് നാലിന് ഈരാറ്റുപേട്ട പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.

ലോകം

ഖോസ്ത 2; ഇത് മനുഷ്യരാശിക്ക് ഭീഷണിയായ മറ്റൊരു വൈറസ്

ഖോസ്ത 2 വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്ന കണ്ടെത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞർ. വവ്വാലിൽ നിന്ന് കണ്ടെത്തിയ വൈറസിനെതിരെ നിലവിലെ വാക്സിനുകൾ ഫലപ്രദമാകില്ലെന്നാണ് പഠനം. പിഎൽഒഎസ് എന്ന ജേണലിൽ നൽകിയ ഗവേഷണ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത് . വൈറസിനെ കണ്ടെത്തിയ സമയങ്ങളിൽ ഇത് മനുഷ്യ രാശിക്ക് വെല്ലുവിളി ഉയർത്തില്ല എന്ന പഠനത്തിലായിരുന്നു ശാസ്ത്രലോകം. എന്നാൽ അടുത്തിടെ നടന്ന പഠനങ്ങളിലാണ് ഇവ മനുഷ്യനിൽ പ്രവേശിക്കുമെന്ന് കണ്ടെത്തിയത്.കൊറോണ വാക്സീൻ എടുത്ത ആളുകൾക്കോ ,ഒമിക്രോൺ രോഗമുക്തി നേടിയവർക്കോ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കില്ല. അവയെപ്പോലെ മനുഷ്യ ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ വരുത്താനും ഈ വൈറസിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വവ്വാലുകൾക്ക് പുറമേ, ഈനാംപേച്ചികൾ, മരപ്പട്ടി, റാക്കൂൺ നായ്‌ക്കൾ എന്നിവയിലൂടെയും വൈറസ് പടരാൻ സാധ്യതയുള്ളതായി പഠനം പറയുന്നു.നിലവിൽ അപകടം കുറവാണെങ്കിലും സാഴ്‌സ് കോവ്2, ഖോസ്റ്റ -2 എന്നിവ യോജിച്ചാൽ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും ഗവേഷകർ വിലയിരുത്തുന്നു. ഖോസ്ത 2 ന്റെ കണ്ടെത്തൽ വൈറസുകൾക്കെതിരെ പ്രതിരോധിക്കാൻ വേണ്ട കുത്തിവയ്പ്പുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാട്ടുന്നു എന്നും അധികൃതർ പറയുന്നു. ഏഷ്യൻ വവ്വാലുകളിൽ നിന്നും മുമ്പും പല തരം വൈറസുകളെ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ ചിലതിന് മനുഷ്യകോശങ്ങളെ ബാധിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. ഖോസ്ത 2 ന്റെ കാര്യത്തിലും ശാസ്ത്ര ലോകം അങ്ങനെയാണ് കരുതിയിരുന്നത്. എന്നാൽ നിലവിൽ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ ശാസ്ത്ര ലോകത്തിൽ തന്നെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

പ്രവാസം

ദുബൈയിലെ സാലിക് ഓഹരികള്‍ക്ക് മികച്ച പ്രതികരണം; വാങ്ങാനെത്തെത്തിയത് 49 ഇരട്ടി ആളുകള്‍

ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. ദുബൈ: ദുബൈയിലെ ടോൾ ഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണം. നിലവിൽ ലഭ്യമായ ഓഹരികളുടെ 49 ഇരട്ടി ആളുകളാണ് ഓഹരികൾ വാങ്ങാനായി രംഗത്തുള്ളത്. ഓഹരി വിൽപനയിലൂടെ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് സാലിക്കിന് ലഭിച്ചത്. ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിനു മുകളിലെത്തിയതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 26 തിങ്കളാഴ്ച ഐപിഒ വഴി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകരെ അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ അറിയിക്കും.  സാലിക്കിന്റെ 24.9 ശതമാനം ഓഹരികളാണ് ഐപിഒ വഴി വിറ്റഴിച്ചത്. സാലിക്കിന്റെ 75.1 ശതമാനം ഓഹരികൾ ദുബായ് സര്‍ക്കാരിന്റെ കൈവശമാണ്. യുഎഇ.സ്ട്രാറ്റജിക്  ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ദുബായ് ഹോൾഡിങ്, ഷമൽ ഹോൾഡിങ്, അബുദാബി പെൻഷൻ ഫണ്ട് എന്നിവ സംയുക്തമായി 16.2 ശതമാനം ഓഹരികൾ കരസ്ഥമാക്കി.  4.1 ബില്യൻ ഡോളറിന്റെ വിപണി മൂലധനത്തോടെ സെപ്റ്റംബര്‍ 29ന് ദുബായ് ഫിനാൻഷ്യൽ മാര്‍ക്കറ്റിൽ സാലിക്ക് ലിസ്റ്റ് ചെയ്യും. 2007ലാണ് ദുബൈയിൽ സാലിക് നിലവിൽ വന്നത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം 169 കോടി ദിർഹം വരുമാനമാണ് സാലികിലൂടെ സർക്കാറിന് ലഭിച്ചത്

കേരളം

ഇന്നലെ നടത്തിയ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾ വ്യക്തം; വൈറൽ കുറിപ്പുമായി നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എയും ഇ.ഡിയും സംയുക്തമായി നടത്തിയ വ്യാപക റെയ്ഡിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ഹർത്താലിൽ പരക്കെ അക്രമം ആയിരുന്നു. ആംബുലൻസിന് നേരെ വരെ ഉണ്ടായ അക്രമത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെയാണ് ജനവികാരം. ഇന്നലത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ മൂന്ന് കാര്യങ്ങൾ വ്യക്തമാവുകയാണെന്ന് നടൻ കൃഷ്ണ കുമാർ. കൃഷ്ണ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: PFIക്ക് നന്ദി അറിയിക്കുന്നു. ഇന്നത്തെ നിയമവിരുദ്ധവും അക്രമപരവുമായ ഹർത്താലിലൂടെ സിപിഎം/എൽഡിഎഫ് സർക്കാരുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾ തന്നെ പരസ്യപെടുത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്‌മയും തയ്യാറെടുപ്പില്ലായ്മയും നിങ്ങൾ തുറന്നുകാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായിലുള്ള ഞങ്ങളുടെ വിശ്വാസം നിങ്ങൾ ഒന്നുകൂടി ദൃഢമാക്കി. ഇനി അറിയാനുള്ളതു… ഉത്തർപ്രദേശിൽ യോഗി സർക്കാർ ചെയ്യുന്നതുപോലെ ആക്രമികളെ പിടികൂടി, അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടി, പൊതുമുതലിനുണ്ടായ നഷ്ടം നികത്തുവാനുള്ള ധൈര്യം, മുഖ്യമന്ത്രിക്കുണ്ടോ.? https://www.facebook.com/actorkkofficial/posts/645172796957412

ജനറൽ

കിടക്കുന്നതിന് മുമ്പ് ഒരു നുള്ളു മഞ്ഞപ്പൊടി കഴിക്കുന്നത് ശീലമാക്കിക്കോളൂ; ഗുണങ്ങൾ ഏറെ

രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച് മഞ്ഞൾപ്പൊടി അൽപ്പം വെളിച്ചെണ്ണയിൽ കലർത്തി കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം. പോളിഫിനോകളുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും. അണുബാധ അകറ്റും. ക്യാന്‍സർ, ട്യൂമർ എന്നിവ തടയും. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്നാണ്. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

ജനറൽ

നിത്യ ദാസ് തിരിച്ചെത്തുന്ന സൈക്കോ ഹൊറര്‍ ചിത്രം ‘പള്ളിമണി’യുടെ ടീസർ പുറത്തിറങ്ങി

ഒരിടവേളക്ക് ശേഷം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അനില്‍ കുമ്പഴയാണ്. നിത്യ ദാസിനെ കൂടാതെ ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തെന്നാണ് ടീസർ നൽകുന്ന സൂചന.

ജനറൽ

ഈ എട്ട് ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് പ്രമേഹം; വായിക്കൂ

പ്രഭാത ഭക്ഷണം ഉപേക്ഷിക്കൽ തിരക്കിനിടയിൽ പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും. ദീർഘനേരത്തെ ഇരിപ്പ് ദീർഘനേരം ഇരുന്നു കൊണ്ടുള്ള ജോലി ചെയ്യുന്നവർക്ക് പ്രമേഹ സാധ്യത കൂടുതലാണ്. 30 മിനുട്ട് ഇടവിട്ട് കുറച്ച് നേരം എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. വൈകിയുള്ള ഉറക്കം വൈകിയുള്ള ഉറക്കം ശരീരത്തിന്റെ മെറ്റബോളിസത്തെ താറുമാറാക്കുകയും പ്രമേഹത്തിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. പുകവലി മദ്യപാനം പുകവലിയും മദ്യപാനവും ഉള്ളവരിൽ പ്രമേഹ സാധ്യത 30 മുതൽ 40 ശതമാനം വരെ കൂടുതലാണ്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക ആവശ്യത്തിന് വെള്ളം കുടിക്കാതെ ഇരിക്കുന്നത് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുയും ചെയ്യും.