വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

അർബുദം വരാൻ സാധ്യത കൂടുതൽ യുവാക്കൾക്കെന്ന് പഠനം; കാരണങ്ങൾ അറിയാം

അൻപത് വയസ്സിന് താഴെയുള്ളവർക്കാണ് മറ്റുള്ളവരെ അപേക്ഷിച്ച് അർബുദ രോഗം പിടിപെടാനുള്ള സാധ്യത ഇപ്പോൾ കൂടുതലെന്ന് പുതിയ പഠനം. 1990കൾക്ക് ശേഷം യുവാക്കൾക്ക് അർബുദം വരാനുള്ള സാധ്യത ഗണ്യമായി വർധിച്ചതായും ബിഗ്ഹാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. നേച്ചർ റിവ്യൂസ് ക്ലിനിക്കൽ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിന്റെ ഉയർന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തിൽ തന്നെ അർബുദം വരാനുള്ള അപകടസാധ്യത ഉയർത്തുന്നതായി ഗവേഷകർ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഏതാനും ദശാബ്ദങ്ങൾക്ക് മുൻപുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങൾ, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികൾ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതെല്ലാം അർബുദ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഓരോ തലമുറ കഴിയുമ്പോഴും അർബുദ രോഗ സാധ്യത ഉയരുന്നതായാണ് ഗവേഷകരുടെ നിഗമനം. പഠനത്തിൽ ഗവേഷകർ ഉൾപ്പെടുത്തിയ 14 തരം അർബുദങ്ങളിൽ എട്ടെണ്ണവും ദഹനസംവിധാനവുമായി ബന്ധപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണം ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മജീവികളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതിലുണ്ടാകുന്ന മാറ്റങ്ങൾ അർബുദം ഉൾപ്പെടെ പലവിധ രോഗങ്ങളിലേക്ക് നയിക്കാമെന്നും പഠനറിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നാൽ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തത് അർബുദബാധയുടെ ദീർഘകാല പാറ്റേൺ നിർണയിക്കുന്നതിൽ തടസ്സമായതായി ഗവേഷകർ പറയുന്നു.

മരണം

പേഴുംകാട്ടിൽ ഇസ്മയിൽ ഖാൻ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സർവീസ് സഹകരണ ബാങ്കിൻ്റെ മുൻ സെക്രട്ടറിയായിരുന്ന ഇസ്മയിൽ ഖാൻ പേഴുംകാട്ടിൽ (82) അന്തരിച്ചു.കബറടക്കം വൈകുന്നേരം 5.30 ന് നൈനാർ പള്ളിയിൽ. പരേതയായ പൊന്തനാപറമ്പിൽ റസിയയാണ് ഭാര്യ. മക്കൾ: നിസായി, സാജു, സജി. ജാമാതാക്കൾ: സുഷ, നിഷ, മഞ്ജു.

കേരളം

പോപുലർ ഫ്രണ്ട് ഓഫിസുകളിലും വീടുകളിലും എൻ.ഐ.എ, യുടെ റെയ്ഡ്: നേതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാനത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എയും ഇഡിയും സംയുക്തമായി റെയ്ഡ് നടത്തുന്നു. ഇന്ന് പുലർച്ചെ നാലുമണി മുതലാണ് റെയ്ഡ് തുടങ്ങിയത്. പോപുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരത്തെയും തൃശൂരിൽ സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന ഓഫിസിലും കൊല്ലം മേഖലാ ഓഫിസിലും പത്തനംതിട്ട, മഞ്ചേരി, തിരുനന്തപുരം, കണ്ണൂർ, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ (കരുനാഗപള്ളി), ദേശീയ ജനറൽ സെക്രട്ടറി നസറുദ്ധീൻ എളമരം, ചെയർമാൻ ഒ.എം.എ സലാം (മഞ്ചേരി), മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, മുൻ ചെയർമാൻ ഇ. അബൂബക്കർ (കരുവൻപൊയിൽ), പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ്‌ ബഷീർ തുടങ്ങിയവരുടെ വീട്ടിലും റെയ്ഡ് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്റെ കേച്ചേരിയിലെ വീട്ടിലും റെയ്ഡ് നടത്തി. അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. റെയ്ഡ് ഭരണകൂട ഭീകരതയെന്ന് ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ പറഞ്ഞു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കാനും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രാദേശികം

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്; മൂന്നു പേർ അറസ്റ്റിൽ

ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ് ഡി പി ഐ  ശക്തികേന്ദ്രങ്ങളിൽ എൻ ഐ എ യുടെ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ഷിഹാസ് എം എച്ച്, മുജീബ് മാങ്കുഴയ്ക്കൽ , എസ് ഡി പി ഐ നേതാവും നഗരസഭാ കൗൺസിലറുമായ അൻസാരി ഈലക്കയം എന്നിവരെ ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡി യിലെടുത്തു. മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ കണ്ടെത്തിയതായാണ് അറിവ്. അർധരാത്രിയോടെ  കാരക്കാട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെത്തിയ ഉദ്യോഗസ്ഥരുടെ റെയഡ് പുലർച്ചെ 5 മണി വരെ നീണ്ടു. പ്രദേശത്ത് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എൻ ഐ എ യ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കേന്ദ്രസേനാംഗങ്ങൾ ഉൾപ്പടെ മുന്നൂറിലേറെ പൊലീസുകാരാണ് സ്ഥലത്തെത്തിയത്.

കേരളം

ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വെക്കൽ: പരിശോധന കർശനമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യവകുപ്പ്. സാമ്പത്തിക സ്ഥിതി നേരിട്ട് ബോധ്യപ്പെടാൻ വീടുകളിൽ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. ജോലിയിൽ സാമ്പത്തിക സംവരണം ഉൾപ്പെടെ നേടാൻ ബി.പി.എൽ കാർഡ് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തി. പരിശോധന കർശനമാക്കുമെന്നും നടപടിയെടുക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.  ബി.പി.എൽ റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് ഇതു തിരികെ സമർപ്പിക്കാൻ സർക്കാർ സമയം അനുവദിച്ചിരുന്നു. പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ നിരവധി പേർ റേഷൻ കാർഡുകൾ തിരികെ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും നിരവധി പേർ അനർഹമായി റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ.  ഇവരെ കണ്ടെത്തുന്നതിനാണ് നേരിട്ട് വീടുകളിൽ പരിശോധന നടത്താൻ തീരുമാനം. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ വീടുകളിലെത്തിയാണ് പരിശോധന. വീടിന്റെ വിസ്തീർണ്ണം, നാല് ചക്ര വാഹനമുണ്ടോ, വീട് വാടകയ്ക്ക് നൽകിയിട്ടുള്ളവരാണോ തുടങ്ങഇയവയാണ് പരിശോധിക്കുന്നത്. സാമ്പത്തിക സ്ഥിതിയിൽ മുന്നിട്ട് നിൽക്കുന്നവരാണെന്ന് കണ്ടെത്തിയാൽ കാർഡുകൾ പിടിച്ചെടുക്കും. പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജോലി സംവരണം ഉൾപ്പെടെയുള്ളവയ്ക്കായി ബി.പി.എൽ കാർഡുകൾ അനർഹർ ഉപയോഗിക്കുന്നുവെന്നും സർക്കാർ കണ്ടെത്തി. കാർഡുകൾ പിടിച്ചെടുത്തശേഷം പൊതുവിഭാഗത്തിലേക്ക് മാറ്റാനാണ് തീരുമാനം. പിടിച്ചെടുത്ത കാർഡുകൾ അർഹരായവർക്ക് വിതരണം ചെയ്യും. ബി.പി.എൽ കാർഡുകൾക്കായി ഓൺലൈനായി പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

കേരളം

വിഴിഞ്ഞം തുറമുഖത്തിനെതിരേ സമരം ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത; തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരേ സമരം കൂടുതല്‍ ശക്തിപ്പെടുത്തി ലത്തീന്‍ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തില്‍ തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. മല്‍സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ ഭാഗമായി കൊച്ചിയിലെ മൂലമ്പള്ളിയില്‍ നിന്നാരംഭിച്ച ജനബോധനയാത്രയുടെ സമാപനം കുറിച്ചാണ് വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ബഹുജന റാലി നടത്തിയത്. ഹാര്‍ബറില്‍ നിന്ന് ആരംഭിച്ച റാലി ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം ഫഌഗ് ഓഫ് ചെയ്തു. മൂന്നരയോടെ വിഴിഞ്ഞം ഹാര്‍ബറില്‍ നിന്ന് തുടങ്ങിയ ജനബോധന യാത്ര നാലരയോടെയാണ് തുറമുഖ കവാടത്തിന് മുന്നിലെത്തിയത്. വൈദികരും, സന്യസ്തരും, വിശ്വാസികളും, മല്‍സ്യത്തൊഴിലാളികളും അടക്കം പതിനായിരങ്ങള്‍ ബഹുജന റാലിയില്‍ പങ്കാളികളായി. പരിസ്ഥിതി പ്രവര്‍ത്തകരായ സി ആര്‍ നീലകണ്ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങിയവരുമെത്തി. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പദ്ധതി മല്‍സ്യത്തൊഴിലാളികളെയും തീരത്തെയും ഇല്ലാതാക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരും അദാനിയും ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്ന സമയം വിദൂരമല്ലെന്ന് പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ജനബോധന റാലിക്കിടെ മുല്ലൂര്‍ കവാടത്തിന് മുന്നില്‍ സമരക്കാരും പോലിസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ചിലര്‍ ബാരിക്കേഡ് മറിച്ചിട്ടു. സമരം ശക്തമാക്കുന്നതിന് ആഹ്വാനവുമായി അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചിരുന്നു. തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. നിലവില്‍ തുടരുന്ന ഇന്ന് (തിങ്കളാഴ്ച )മുതല്‍ ഉപവാസ സത്യഗ്രഹസമരം 24 മണിക്കൂറാക്കും. രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ 250 പേരും രാത്രി 75 പേരും ധര്‍ണയില്‍ നാളെ മുതല്‍ ഒക്ടോബര്‍ മൂന്നുവരെ പങ്കെടുക്കും. തുറമുഖ സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. 21 മുതല്‍ കൊച്ചി തുറമുഖം കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സമരം തുടങ്ങും. സംസ്ഥാനത്തെ ക്വാറികളും പരിസ്ഥിതി ദുര്‍ബല മേഖലകളും കേന്ദ്രീകരിച്ച് സമരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിലേക്കും ദേശീയതലത്തിലേക്കും സമരം വ്യാപിപ്പിക്കും. മല്‍സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിന്‍.എച്ച് പെരേര പറഞ്ഞു. 

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ  ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പോലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.