വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കോട്ടയം ജില്ലയിൽ ഡിസംബർ നാല് വരെ ഖനനം നിരോധിച്ചു

കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാലും ഡിസംബർ നാല് വരെ ജില്ലയിൽ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി

കോട്ടയം

ജില്ലാ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ്

തലയോലപ്പറമ്പ് : കോട്ടയം റവന്യൂ ജില്ല 35 മത് സ്കൂൾ കലോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 251 പോയിൻറ് കരസ്ഥമാക്കിയാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം നേടിയത്.  യുപി വിഭാഗത്തിൽ 38 പോയിൻറ് നേടി ജില്ലാതലത്തിൽ നാലാം സ്ഥാനത്തുംഹൈസ്കൂൾ വിഭാഗത്തിൽ 113 കരസ്ഥമാക്കി രണ്ടാം സ്ഥാനത്തും ഹയർസെക്കൻഡറി വിഭാഗത്തിൽ 100 പോയിന്റോടെ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി.  അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 45 പോയിൻറ് കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനവും യുപി തലത്തിൽ 20 പോയിന്റും കരസ്ഥമാക്കി.യുപി വിഭാഗം ഒപ്പന, ഹിന്ദി കഥാരചന, ഹിന്ദി പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനവും. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, ഉറുദു പ്രസംഗം അറബിക് നാടകം, ഉറുദു ഉപന്യാസം, മുശാറ, പ്രശ്നോത്തരി, അറബി ഗാനം, നിഘണ്ടു നിർമാണം, പോസ്റ്റർ നിർമാണം, അറബിക് പദ്യംചൊല്ലൽ, അറബിക് സംഭാഷണം സംഘഗാനം, എന്നീ ഇനങ്ങളിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.

കോട്ടയം

അതിശക്ത മഴ : കോട്ടയം ജില്ലയിൽഓറഞ്ച് അലർട്ട്

തിങ്കളാഴ്ച‌ (ഡിസംബർ 2) കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഡിസംബർ ഒന്ന് (ഞായർ) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർദ്ധമാകുന്നത് 

പ്രാദേശികം

*ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം സംഘടിപ്പിച്ചു*

ഈരാറ്റുപേട്ട .എമർജിങ് ടൂ പവർ ലീഡ് വൺ .എന്ന പ്രമേയത്തിൽ എസ്.ഡി.പിഐ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ലീഡർഷിപ്പ് ട്രെയിനിംഗ്‌ പ്രോഗ്രാം നടയ്ക്കൽ ഫൗസിയാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻറ് മുഹമ്മദ്സിയാദ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളിൽ അദ്ധ്യക്ഷതവഹിച്ചു. അൻസിൽ പായിപ്പാട്, അഡ്വ സി.പി. അജ്മൽ, സി.എച്ച് ഹസീബ് ,സഫിർ കുരുവനാൽ, മുനിസിപ്പൽ കൗൺസിലർമാരായ അബ്ദുൽലത്തീഫ് ഫാത്തിമ മാഹിൻ നസീറസുബൈർ, ഫാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

കോട്ടയം

ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി : പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചു Posted on

ഈരാറ്റുപേട്ട : സംസ്ഥാന ബഡ്ജറ്റിൽ ഗ്രാമീണ റോഡ് വികസനത്തിന്‌ വകയിരുത്തിയിട്ടുള്ള ആയിരം കോടി രൂപ വിനിയോഗിച്ച് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒരു നിയോജകമണ്ഡലത്തിൽ നിന്നും 15 ലക്ഷം രൂപയിൽ കുറയാത്ത 30 റോഡുകളുടെ റീടാറിംഗ്, കോൺക്രീറ്റിംഗ് പ്രവർത്തികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടത് പ്രകാരം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള 30 റോഡുകളുടെ ലിസ്റ്റ് സമർപ്പിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 30 റോഡുകൾക്കായി ആകെ 7.10 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയിട്ടുള്ളത് . താഴെപ്പറയുന്ന റോഡുകളാണ് അനുവദിക്കേണ്ട തുകകൾ ഉൾപ്പെടെ ഗവൺമെന്റിലേക്ക് നൽകിയിട്ടുള്ളത്. പാലപ്ര – വെളിച്ചിയാനി റോഡ്- 25 ലക്ഷം,   പുഞ്ചവയൽ-കടമാൻ തോട് -പശ്ചിമ-കൂപ്പ് റോഡ്- 15 ലക്ഷം ,പൂഞ്ചവയൽ അമ്പലം-കുളമാക്കൽ റോഡ്- 15 ലക്ഷം ,സ്‌കൂൾ ജംഗ്‌ഷൻ – ചെന്നാപ്പാറ മുകൾ റോഡ്-15 ലക്ഷം ,ബാങ്ക്പടി പത്തേക്കർ പട്ടാളക്കുന്ന് – ചണ്ണപ്ലാവ് പി.ഡബ്ല്യു.ഡി റോഡ്- 35 ലക്ഷം, പി.ആർ.ഡി.എസ് -ചിരട്ടപ്പറമ്പ് റോഡ്-20 ലക്ഷം,കോരുത്തോട് ജങ്ഷൻ -116 റോഡ്-15 ലക്ഷം,ഇടപ്പറമ്പ് കവല -മക്കപ്പുഴക്കുന്ന് പശ്ചിമ റോഡ്-15 ലക്ഷം,മാടപ്പാട് സ്റ്റേഡിയം-ആറ്റുകടവ് റോഡ് -25 ലക്ഷം, മുക്കൂട്ടുതറ -കെ.ഓ.റ്റി റോഡ്-20 ലക്ഷം,കടവനാൽക്കടവ് -ഹെൽത്ത് സെന്റർ പടി റോഡ്-30 ലക്ഷം, ആലിൻചുവട് -ഇടയാറ്റുകാവ് റോഡ്-25 ലക്ഷം,ഏന്തയാർ-മുണ്ടപ്പള്ളി റോഡ് -36 ലക്ഷം, ഇളംകാട് -കൊടുങ്ങ-അടിവാരം റോഡ്-40 ലക്ഷം,ഗുരുമന്ദിരം -കുപ്പ് റോഡ്-27 ലക്ഷം,ആലുംതറ -ഈന്തുംപള്ളി -കൂട്ടിക്കൽ റോഡ്-40 ലക്ഷം,ദേവീക്ഷേത്രം -കരിമല റോഡ്-18 ലക്ഷം നെല്ലിക്കച്ചാൽ-വെള്ളിയേപ്പള്ളിക്കണ്ടം റോഡ്-25 ലക്ഷം,തിടനാട്-കുന്നുംപുറം റോഡ്-20 ലക്ഷം, കൊണ്ടൂർ-തളികത്തോട് -അമ്പലം റോഡ്-20ലക്ഷം,മൈലാടി-അംബേദ്‌ക്കർ കോളനി-ചാണകക്കുളം റോഡ്-25 ലക്ഷം, ചെമ്മലമറ്റം-കല്ലറങ്ങാട്-പൂവത്തോട് റോഡ്-20 ലക്ഷം, കണ്ണാനി-വെയിലുകാണാംപാറ റോഡ്-35 ലക്ഷം,ഇടുക്കി കവല -ഇട്ടൻകോളനി-കടുവാക്കുഴി റോഡ്-15 ലക്ഷം,മടുക്ക-ഇടിവെട്ടുംപാറ റോഡ് – 15 ലക്ഷം ഒന്നാംമൈൽ -പാലമ്പ്ര – കാരികുളം റോഡ് -22 ലക്ഷം,ചിറ്റാറ്റിൻകര -മൂന്നാംതോട് (നസ്രത്ത് മഠം റോഡ് )- 25 ലക്ഷം, തീക്കോയി-ചേരിമല പൂഞ്ഞാർ റോഡ് -25 ലക്ഷം,മന്നം-പെരുംകൂവ-പാതമ്പുഴ റോഡ് -25 ലക്ഷം,മൂലക്കയം-എയ്ഞ്ചൽവാലി റോഡ് -27 ലക്ഷം എന്നീ പ്രകാരമാണ് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും സമർപ്പിച്ചിട്ടുള്ള റോഡുകൾ. ഡിസംബർ പത്താം തീയതിക്കകം പ്രസ്തുത റോഡുകൾക്ക് ഭരണാനുമതി നൽകുമെന്നാണ് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.      

കോട്ടയം

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവല പാണ്ഡ്യൻ മാവിന് സമീപം അപകടത്തിൽ യുവാവ് മരിച്ചു*

ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ മേലുകാവ് കാഞ്ഞിരം കവല പാണ്ഡ്യൻ മാവിന് സമീപം അപകടത്തിൽ യുവാവ് മരിച്ചു. കാറും ബുള്ളറ്റും സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്.കരിമണ്ണൂർ നെടുമലയിൽ അനീഷ് ജോസഫ് (33 ) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപകടം.പാണ്ടിയന്മാവ് വളവിന് ശേഷമുള്ള വളവിലാണ് അപകടം ഉണ്ടായത്. സ്കൂട്ടറും ബുള്ളറ്റും തൊടുപുഴ ഭാഗത്തേക്ക് ആണ് പോയത്. ഇറക്കം ഇറങ്ങിവന്ന ബസ്സിനെ ഓവർടേക്ക് ചെയ്‌തു വന്ന കാറിൽ ഇരു വാഹനങ്ങളും ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു അനീഷാണ് മരിച്ചത്.  

മരണം

പാലയംപറമ്പിൽ അൻസാരി പി എച് (63) നിര്യാതനായി

പാലയംപറമ്പിൽ അൻസാരി പി എച് (63)നിര്യാതനായി കടുവാമുഴി. ഈരാറ്റുപേട്ട ഖബറടക്കം ഇന്ന്‌ ഉച്ചക്ക് ഒരുമണിക്ക്ഈരാറ്റുപേട്ട നൈനാര്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ*    

കോട്ടയം

കോട്ടയം പോസ്റ്റ് ഓഫീസ് ധർണ്ണ

കോട്ടയം: ചരിത്രപ്രസിദ്ധമായ യുപിയി ലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവ്വയുടെ പേരിൽ മുസ്ലിം യുവാക്കളെ വെടിവെച്ചു കൊന്ന യുപി സർക്കാരിന്റെയും പോലീസിന്റെയും കിരാതമായ അക്രമത്തിൽ സുപ്രീംകോടതി ഇടപെടണമെന്നന്ന് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുക ഭരണഘടന പൗരന് നൽകുന്ന അവകാശം വകവെച്ചുകൊടുക്കുക മുസ്ലിം സമുദായത്തിനെതിരെയും അവരുടെ ആരാധനാലയങ്ങൾക്കെതിരെയും നിരന്തരമായി നടക്കുന്ന കടന്നുകയറ്റത്തെയും അക്രമത്തെയും അവസാനിപ്പിക്കാൻ കോടതിയും സർക്കാരുകളും മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും   വഖഫ്,മദ്റസ, സംവിധാനങ്ങളിൽകേന്ദ്രസർക്കാരിന്റെ അനാവശ്യ ഇടപെടലും യുപി പോലീസിന്റെ ക്രൂര നിലപാടിനെതിരെയും ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ  കോട്ടയം ടൗണിൽ ഡിസംബർ 2ന് പോസ്റ്റ്‌ ഓഫീസ്  ധർണ നടത്തുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതും കടക്കൽ ജുനൈദ് (ഓർഗനൈസിംഗ് സെക്രട്ടറി,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ) മുഖ്യ പ്രഭാഷണം നടത്തുന്നതും മേഖല പ്രസിഡണ്ട് ത്വാഹാ മൗലവി ഹസനി ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഖാസിമി അഷ്റഫ് അബ്റാരി ഹനീഫ മൗലവി സ്വാലിഹ് ബദ് രി ഇബ്റാഹിം ഹസനി ഷഫീഖ് മൗലവി മന്നാനിനിഷാദ് മൗലവി ഖാസിമി സാദിഖ് മൗലവി ഖാസിമി തുടങ്ങിയവർ പങ്കെടുക്കും