വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർദ്ധിക്കുന്നു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട: ആരോഗ്യ കേരളത്തിന് അക്യുപങ്ചറിൻ്റെ കൈതാങ് - 'സനാഷ്യയോ 25' എന്ന സന്ദേശത്തിൽ അക്യുപങ്ചർ ഫെഡറേഷൻ കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ കാംപയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഈരാറ്റുപേട്ടയിൽ പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആധുനിക മെഡിക്കൽ സംവിധാനങ്ങളിൽ ഗുണത്തോടൊപ്പം ദോഷവും ഉണ്ടായി കൊണ്ടിരിക്കുകയാണ്. മരുന്നുകൾ, ചികിത്സകൾ എന്നിവ വ്യാപാര വസ്തുവായി മാറിയിരിക്കുന്നു. ഇത് ചികിത്സയുടെ ചെലവ് വർദ്ധിപ്പിക്കുകയും, പലർക്കും അത് ലഭ്യമാക്കുകയെന്നത് അസാധ്യമാക്കുകയും ചെയ്യുന്നു. പല മരുന്നുകളും ചികിത്സകളും ഗുണത്തോടൊപ്പം പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. ചിലപ്പോൾ ഈ പാർശ്വഫലങ്ങൾ പ്രധാന രോഗത്തേക്കാൾ കൂടുതൽ ഗുരുതരമാക്കുന്ന സാഹചര്യമുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ അക്യുപങ്ചർ ചികിൽസാ രീതിയുടെ പ്രാധാന്യം വർധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധ പാർശ്വഫലങ്ങളില്ലാത്ത അക്യൂപങ്ചർ ചികിൽസാരീതി കൂടുതൽ ഫലപ്രദമാണെന്നും അതിന് എല്ലാ വിധ പിന്തുണ നൽകുന്നതായും ഗവൺമെൻ്റ് തല ഇടപെടലുകൾ നടത്തുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. എ എഫ് കെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹ്സിന അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ്  ഉമർ ഗുരുക്കൾ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. കൗൺസിലർ അബ്ദുൽ ലത്തീഫ്, എഎഫ് കെ കോട്ടയം ജില്ല പ്രസിഡൻ്റ് ഷാജഹാൻ പൊൻകുന്നം, സെക്രട്ടറി റഫീക്ക ദിലീപ്,അബൂബക്കർ മാസ്റ്റർ,ജസീൽ കണ്ണൂർഎന്നിവർ സംസാരിച്ചു.കേരളത്തിലെ വിവിധ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ശാരീരികവും മാനസികവുമായ രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ബ്ലഡ് പ്രഷർ, തൈറോയ്ഡ്, കൊളസ്ട്രോൾ എന്നിവയിൽ സൗജന്യ ചികിത്സാക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, വ്യായാമ പരിശീലന ക്യാമ്പുകൾ, പാചകകളരി, ലഘുലേഖ വിതരണം, കുടുംബസദസ്സുകൾ തുടങ്ങിയ പരിപാടികളാണ് കാംപയിനിൽ നടത്താൻ ഉദ്ദേശിക്കുന്നത്. കാംപയിനിൻ്റെ ലോഗോ പ്രകാശനവും എം എൽ എ നിർവഹിച്ചു.

കേരളം

34 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ ഉൾപ്പടെ അവസരങ്ങൾ

പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെഎഫ്സിയിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയ തസ്തികകളിലേക്കുമുള്ള ഒഴുവുകളിൽ ഉടൻ വിജ്ഞാപനമിറക്കും.  

കോട്ടയം

നഗരത്തിലെ ആകാശപ്പാതയുടെ മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്

കോട്ടയം ; നഗരത്തിലെ ആകാശപ്പാതയുടെ (സ്കൈവോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദേശിക്കുന്നു. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഇതേസമയം, ആദ്യഘട്ടം നിർമാണം ന‌ടത്തിയ കിറ്റ്കോയെ ഒഴിവാക്കി പകരം ഊരാളുങ്കൽ സൊസൈറ്റിയെ പണിയേൽപിക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കാതെ വന്നതോടെ ബലപരിശോധനയിലൂടെ ആകാശപ്പാതയ്ക്കു തടയിട്ടതാണെന്ന് ആരോപണമുണ്ട്.ആകാശപ്പാതയെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22ന് ആണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്നു കിറ്റ്കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

പ്രാദേശികം

നിർമ്മിത ബുദ്ധി വികസനം അരുവിത്തുറ കോളേജിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

അരുവിത്തുറ : അരുവിത്തുറ കോളേജിൽ  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിത ബുദ്ധി വികസനം പ്രമേയമാക്കി അഞ്ചു ദിവസം നീണ്ടുനിന്ന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ഇൻ റിസർച്ച് ആൻഡ് അക്കാഡമിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിക്കപ്പെട്ട പ്രോഗ്രാമിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇരുന്നൂറിലധികം അധ്യാപകർ പങ്കെടുത്തു.നവംബർ 25 മുതൽ അഞ്ചുദിവസങ്ങളിലായി  നടത്തപ്പെട്ടപ്രോഗ്രാമിന്റെ ആദ്യ ദിനത്തിൽ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാർ പ്രിൻസിപ്പൽ ഡോ. എം വി രാജേഷ്  എഫ് ഡി പി ഉദ്ഘാടനം ചെയ്ത് അധ്യാപകരുമായി സംവദിച്ചു. എഫ് ഡി പി യുടെ രണ്ടാം ദിനത്തിൽ ഉഴവൂർ സെൻറ് സ്റ്റീഫൻസ് കോളേജ് ലൈബ്രറിയൻ  ജാസിമുദ്ദീൻ ,എ ഐ ഇൻ റിസർച്ച് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. എഫ് ഡി പി യുടെ മൂന്നാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.റൂബി മാത്യു , എ ഐ ടൂൾസ് ഇൻ അക്കാദമിക് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പ്രോഗ്രാമിന്റെ നാലാം ദിനത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ അമൽ എം ആർ , എ ഐ പ്രോംറ്റ്  എഞ്ചിനീയറിങ് എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു. പ്രോഗ്രാമിന്റെ സമാപന ദിവസം ഡോ.ഷൈലേഷ് ശിവൻ, അസിസ്റ്റൻറ് പ്രൊഫസർ കുസാറ്റ് റെസ്പോൺസിബിൾ എ ഐ ആൻഡ് ഡേറ്റാ സയൻസ് എന്ന വിഷയത്തിന്മേൽ ക്ലാസുകൾ നയിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോഡിനേറ്റർ ഡോ. മിഥുൻ ജോൺ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

കോട്ടയം

പിഡിപി പ്രതിഷേധ സംഗമം നടത്തി

ഉത്തർപ്രദേശിലെസംഭാലിലെ ഷാഹി മസ്ജിദ് ഉള്ളിൽ നിയവിരുദ്ധമായിസർവ്വേ നടത്താൻ എന്തിയവരും പോലിസും ചേർന്ന് ആറ് യുവക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഭാരുണ സംഭവം മത്വേത്വര ഇന്ത്യയക്ക് ഏറ്റ തീര കളക്കമാണ്=യുപിയിൽ യോഗി ആദിദ്യ നാഥും കോടതിയും ചേർന്ന് കൊണ്ട് മുസ്ലിം ആരാധനലയങ്ങൾ പിടിച്ചെടുക്കാനുള്ള ഗുന്ധതത്രങ്ങളാണ് നടന്നു വരുന്നത്ഇത് രാജ്യവ്യപകമായ മുസ്ലിം വിരുദ്ധതയാണ് പ്രകടമാകുന്നത് ഇതിനെതിരെ മതേത്വര ചേരി ഒന്നിക്കണം പി ഡി പി കോട്ടയം ജില്ലാ കമ്മറ്റി കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് പി ഡി പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം എസ് നൗഷാദ് അഭിപ്രായപെട്ടു ജില്ലാ പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി എം എ അക്ബർ ഒ എ സക്കരിയ പി കെ അൻസിം സക്കീർ കളത്തിൽ അൻസർഷ കുമ്മനം നൗഫൽ കീഴേടം സഫറുള്ള ഖാൻ സലിം ചങ്ങന ശേരി ഷൗക്കത്താലിതുടങ്ങിയവർ സംസാരിച്ചു

മരണം

സുനീർ കെ എം നിര്യാതനായി തേയിലക്കാട്ടിൽ പനച്ചികപ്പാറ

സുനീർ കെ എം നിര്യാതനായിതേയിലക്കാട്ടിൽ പനച്ചികപ്പാറ  *ഖബറടക്കം ഇന്ന്‌ അസറിന് ശേഷം* *ഈരാറ്റുപേട്ട പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി.

നടയ്ക്കൽ കിരിയാതോട്ടം അറഫ നഗർ അമ്പഴത്തിനാൽ കൊച്ചുമുഹമ്മദ് (76) നിര്യാതനായി.  സൗദയാണ് ഭാര്യ. മക്കൾ സവാദ്, മാഹിൻ , സഹിൽ, ഷെമി , ഷിജിന, ഷാനി എന്നിവരാണ് മക്കൾ. ജാമാതാക്കൾ വഹാബ്, നൗഷാദ്, സത്താർ, ഫിനുഷ, സഫാന, ഷിഫാന കബറടക്കം നാളെ ളുഹറിന് പുത്തൻപള്ളി ജുമാ മസ്ജിദിൽ

പ്രാദേശികം

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ കുഴിവേലിയിൽ

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥി റൂബിന നാസറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം നാളെ കുഴിവേലി വെട്ടിയ്ക്കൽ ഗ്രൗണ്ടിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. കെ പി സി സി ജന. സെക്രട്ടറി പി എ സലിം, മുസ്ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് കെ എം എ ഷുക്കൂർ  എന്നിവർ സംബന്ധിക്കുമെന്ന് യു ഡി എഫ് മണ്ഡലം ചെയർമാൻ പി എച്ച് നൗഷാദ്, കൺവീനർ റാസി ചെറിയവല്ലം എന്നിവർ അറിയിച്ചു.