കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കാർഷിക വികസന പദ്ധതിയായ "ഫലസമൃദ്ധി പൂഞ്ഞാർ" എന്ന പദ്ധതിയെ സംസ്ഥാന കൃഷി വകുപ്പ് പ്രത്യേക ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് സബ്സിഡി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം പ്ലാവ്,റംബൂട്ടാൻ, ഫിലോസാൻ,അവോക്കാഡോ, മങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 100 കൃഷിക്കാരെയാണ് ഒന്നാം ഘട്ടമായി ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഫലസമൃദ്ധി പദ്ധതി പ്രകാരം ഫലവൃക്ഷ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടർ ഒന്നിന് മുപ്പതിനായിരം രൂപ പ്രകാരമാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ കൃഷികൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടക്കം കുറിച്ചു കഴിഞ്ഞതായും, ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കൃഷിക്കാർക്കും അർഹമായ സബ്സിഡി തുക ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു .
ഈരാറ്റുപേട്ട .ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ഇ സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മന്ദഗതിയിൽ കോട്ടയം ജില്ലയിൽ ആയിരം രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ ഏറെ നാളായി ലഭിക്കുന്നില്ല. ജില്ല യിലെ സ്റ്റാമ്പ് മെമ്പർമാരുടെ പക്കൽഉണ്ടായിരുന്ന പത്രങ്ങളും തീർന്ന് ദിവസങ്ങളായി. പഞ്ചായത്തുകളിൽ നിന്നും മറ്റും ധനസഹായം ലഭിക്കുന്നതിനുള്ള ഉടമ്പടിക്ക് 200 രൂപ യുടെ പത്രവും വിവിധ സർട്ടിഫിക്കറ്റുകൾക്കും സത്യവാങ്‌മൂലത്തിനുമുള്ള 50 രൂപ പത്രങ്ങൾ പോലും ലഭിക്കുന്നില്ല. വാടക ഉടമ്പടി യ്ക്കും മറ്റു കരാറുകൾക്കുമുളള മുദ്ര പ്പത്രം കിട്ടാതായതോടെ 1000 രൂപയുടെ പത്രം വാങ്ങി ഉപയോഗിക്കണമെന്ന അവ സ്ഥയാണ്. ധനനസഹായവും മറ്റും കിട്ടേണ്ട പാവങ്ങളായണ് ചെറിയ തുകയ്ക്കുള്ളപത്രം ഇല്ലാതാ യതോടെ ഏറെ ദുരിതത്തിലാത് ഞായറാഴ്‌ച മുതൽ ഇ സ്റ്റാമ്പിംഗ് നടപ്പിലാക്കിയെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ചെറിയ തുകയ്ക്കുള്ള പത്രങ്ങൾ ലഭ്യമല്ലെന്നാണ് വെണ്ടർമാർ പറയുന്നത്. ട്രഷറിക ളിൽ അന്വേഷിച്ചാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. മുദ്രപ്പത്ര ക്ഷാമം പരിഹരി ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡൻ്റ് നാസർ പനച്ചിയിൽ എരുമേലി ആവശ്യപ്പെട്ടു
ഈരാറ്റുപേട്ട : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു.ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽ വെച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ് ചീഫ് സയൻ്റിസ്റ്റുമായ ഡോ.സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും.കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് കോഴ്സ് കോഡിനേറ്റർ റവ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് തുടങ്ങിയവർ സംസാരിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.
സിജിക്ക് വേണ്ടി പുതിയ പ്രവർത്തകരേയും പരിശീലകരെയും കണ്ടെത്തുന്നതിന് 1/12/24 ൽ അൽമനാർ സ്കൂളിൽ സിജി ജില്ലാക്കമ്മിറ്റി " സി -ഇണ്ടക്ഷൻ" എന്ന പേരിൽ ഒരു പരിശീലന പരിപാടി നടത്തി. സിജിയുടെ മാസ്റ്റർ ട്രെയിനർമാരായ അമീൻ ഒപ്ടിമ ,അബിൻ സി ഉബൈദ് എന്നിവർ ക്ലാസുകൾ നയിച്ചു..പ്രഫ. എ.എം റഷീദ്, എം.എഫ് അബ്ദുൽ ഖാദർ, നിഷ എ.എം , പി.പിഎം നൗഷാദ്, റബീസ്, സാജിദ് എ. കരീം ,അമീർ ചാലിൽ , എന്നിവർ നേതൃത്വം നൽകി. 30 പേർ പരിശീലനം നേടി.
ഈരാറ്റുപേട്ട.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന് അവസരം ലഭിച്ച കോട്ടയം ജില്ലയിലെ ഹാജിമാർക്കുള്ള ഹജ്ജ് സാങ്കേതിക പഠന ക്ലാസ്സ് നാളെ ചൊവ്വാഴ്ചരാവിലെ 9 മണിമുതൽ 1 മണിവരെ ഈരാറ്റുപേട്ട വെട്ടിപറമ്പ് സെഞ്ച്വറി സ്റ്റാപ്പൽസ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ കെ. നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ സാങ്കേതിക പഠനക്ലാസ് ഉദ്ഘാടനം ചെയ്യുന്നതും ഹജ്ജ് കമ്മറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ഈരാറ്റുപേട്ട പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന ഹജ്ജ് കമ്മറ്റി ഫാക്കൽറ്റി എൻ പി ഷാജഹാൻ പരിശീലന ക്ലാസിന് നേതൃത്വം നൽകും ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുപോകാൻ അവസരം ലഭിച്ചവരും വെയിറ്റിംഗ് ലിസ്റ്റിൽ 3000 വരെ ഉള്ളവരും നിർബന്ധമായും ഹജ്ജ് ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയിനർ ഷിഹാബ് പുതുപ്പറമ്പിൽ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447548580 എന്ന നമ്പറിൽ ബന്ധപ്പെടണം
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.