വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ നിന്നുള്ള അറിയിപ്പ്.

മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള    AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ  വിരലടയാളം പതിയാത്ത വർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ  സാധിക്കാത്തവർ എന്നിവർക്കായി25 10.24 തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി  വരെ ഈരാറ്റുപേട്ട ടൗണിൽ മുഹിയുദ്ദീൻ ജു അ മസ്ജിദ് സമീപം ഷാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ചും, ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ്  സൗകര്യം ഒരുക്കിയിട്ടുണ്ട്  ഇനിയും Ekyc മസ്റ്ററിംഗ് നടത്താനുള്ള  AAY& PHH വിഭാഗങ്ങളിലുള്ള റേഷൻ ഉപഭോക്താക്കൾ ഈ  സംവിധാനം പരമാവധി ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മസ്റ്ററിംഗിന് എത്തുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ ആധാർ ബയോമെട്രിക്ക് വിവരങ്ങൾ  5 വയസ്സിനു ശേഷം അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ  ekyc മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.5 വയസ്സിനു താഴെയുള്ള  കുട്ടികൾക്ക് ഇപ്പോൾ Biometric / Eye Scanner വഴി Mustering നടത്താൻ കഴിയുന്നതല്ല

കോട്ടയം

മാർമല അരുവിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

    മാർമല അരുവി വികസനം പ്രത്യേകിച്ചും പൂഞ്ഞാർ ഡിവിഷനിലെ വിനോദസഞ്ചാരമേഖലയിൽ ഏറ്റവും അധികം ആളുകൾ വരുന്ന ഒരു പ്രദേശമാണ് മാർമല അരുവി. അങ്ങോട്ടേക്കുള്ള പാത വളരെയേറെ ദുർഘടം പിടിച്ചതാണ്. മാത്രവുമല്ല സുരക്ഷാ കാര്യങ്ങൾ കൊണ്ട് തന്നെ അരുവിയിലെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് കഴിയാതെ പോകുന്നു. അതുകൊണ്ട് തന്നെ അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ സുരക്ഷിതമായി അവിടേക്ക് എത്താനും വേണ്ട ക്രമീകരണങ്ങൾക്കായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ അനുവദിച്ചു. അങ്ങോട്ടേക്കുള്ള പാതയുടെ നവീകരണവും അതുപോലെ തന്നെ അരുവിയുടെ അടുത്ത് അരുവിയുടെ മുകളിലായി ബാൽക്കണിയിൽ നിന്ന് 100 കണക്കിന് ആളുകൾക്ക് അരുവിയുടെ സൗന്ദര്യം ആസ്വദിക്കാൻ തക്ക രീതിയിൽ ഒരു എലിവേറ്റഡ് ഗാലറി  ആണ്  വിഭാവനം  ചെയ്യുന്നത്. A.X.E  ഷിജു,തീക്കോയി പഞ്ചായത്ത്  AE യും സ്ഥലം  സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.

കേരളം

ദാന' ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :'ദാന' ചുഴലിക്കാറ്റിന്റെ  പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

പ്രാദേശികം

ഹെൽത്തി കിഡ്‌സ് പദ്ധതിക്ക് നാളെ തുടക്കം

പൂഞ്ഞാർ.പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി  പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ഒക്ടോബർ 25 ആരംഭിക്കും.വെള്ളിയാഴ്ച്ച പകൽ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും  പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ  കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്.കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന "സ്‌മാർട്ട് ഗെയിം റൂം",  അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതൽ ഉത്സാഹവും ഉണർവും വിനോദങ്ങളിലൂടെ ലഭിക്കുകയും ചെയ്യുന്ന സിലബസ്, ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ ട്രെയിനിംഗ് ആപ്പ് എന്നിവയൊക്കെയാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി. ഗീത നോബിൾ  അധ്യക്ഷയാകും

പ്രാദേശികം

കോടതി നടപടികൾ കണ്ടറിഞ്ഞ് വിദ്യാർത്ഥികൾ

ഈരാറ്റുപേട്ട : കോടതികളും കോടതി നടപടികളും നേരിൽ കണ്ട വിദ്യാർത്ഥികൾ ആകാംക്ഷയിലും അമ്പരപ്പിലുമായി.കോടതി മുറിക്കുള്ളിലെ ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് സാക്ഷ്യം വഹിക്കുക കൂടി ചെയ്തപ്പോൾ കുട്ടികൾക്ക് അതൊരു വ്യത്യസ്ത അനുഭവം കൂടിയായി.കോടതികളെയും കോടതി നടപടികളെയും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന സംവാദ എന്ന പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ഹയാതുദ്ദീൻ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിലെ 33 വിദ്യാർത്ഥികൾ പാലായിലെ വിവിധ കോടതികൾ സന്ദർശിക്കുകയായിരുന്നു.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിലാണ് സംവാദ പരിപാടി നടന്നത്. പാലാ കോടതി സമുച്ചയത്തിൽ നടന്ന പരിപാടി കുടുംബക്കോടതി ജഡ്ജി അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ ജഡ്ജിയുമായി സംവദിച്ചു.വിദ്യാർത്ഥികൾക്ക് ബാഡ്ജുകളും നിയമ പഠന പുസ്തകങ്ങളും വിതരണം ചെയ്തു . അഡ്വ.സുമൻ സുന്ദർ രാജ്, വി. എം.അബ്ദുള്ള ഖാൻ, ഐറിൻ മാത്യു, ഡെൽന റോസ് എന്നിവർ പ്രസംഗിച്ചു.  

മരണം

താഹകുട്ടി കിഴക്കേടത്തുപറമ്പിൽ(52)നിര്യാതനായി

താഹകുട്ടി കിഴക്കേടത്തുപറമ്പിൽ(52) നിര്യാതനായി നടയ്ക്കൽഖബറടക്കം : അസറിന് ശേഷം നൈനാർ പള്ളിയിൽ

പ്രാദേശികം

സംരഭകത്വ വികസന ക്ലബ് ആദരിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ സംരഭകത്വ വികസന ക്ലബിന്റെ (ഇ ഡി )ആഭിമുഖ്യത്തിൽ   പ്രമുഖ വനിതാ സംരഭകയും   സ്കൂളിലെ ഹയർസെക്കണ്ടറി പൂർവ്വവിദ്യാർത്ഥിനിയുമായ ഐഷു പി. കാസിമിനെ ആദരിച്ചു. പ്രിൻസിപ്പൾ പി.പി.താഹിറ ഐഷുവിനെ പൊന്നാട അണിയിച്ചു.അധ്യപകരായ ബിജോയ്  എബ് റോം,എം എച്ച്.നബീസ ബീവി, നിഷ പി.തോമസ്എന്നിവർ സംസാരിച്ചു.കാഞ്ഞിരപ്പള്ളി ഐഷൂസ് കേക്ക്സ് ആൻഡ് പാറ്റിസറി സംരഭക ഐഷു ക്ലബ് അംഗങ്ങളുമായി സംവദിക്കുകയും പുതുസംരഭകരായിത്തീരുവാൻ വിദ്യാർത്ഥിനികളോട് പറഞ്ഞു.

ജനറൽ

ബാല വീണ്ടും വിവാഹിതനായി

വീണ്ടും നടൻ ബാല വിവാഹിതനായി. കലൂര്‍ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ അമ്മാവന്റെ മകള്‍ കോകിലയെയാണ് താരം താലി ചാര്‍ത്തിയത്. താൻ വീണ്ടും വിവാഹിതനാകും എന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.പലരില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും പറഞ്ഞിരുന്നു നടൻ. ഭീഷണി കോള്‍ വന്ന് എന്നും താൻ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട് എന്നും പറയുന്നു നടൻ. തന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബാല പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. രാവിലെ ഏകദേശം 3.45ഓടെയാണ് സംഭവമെന്ന് പറയുന്നു നടൻ. എന്റെ വീടില്‍ വാതില്‍ക്കല്‍ പുലര്‍ച്ചെ വന്ന് മണിയടിക്കുകയാണ്. ഒരു സ്‍ത്രീയും കുഞ്ഞും ആണുള്ളത്. അവര്‍ക്കൊപ്പം വേറെ ഒരു പയ്യനുമുണ്ട്. പുറത്തെ കുറേപ്പേരുണ്ട്. ആരും അങ്ങനെ ആരുടെയും വീട്ടില്‍ ഒരിക്കലും പുലര്‍ച്ചെ കടക്കാൻ ശ്രമിക്കില്ലല്ലോ എന്ന് ചോദിക്കുന്നു നടൻ. കയറാൻ ശ്രമിക്കുന്നുണ്ട്. തന്നെ വലിയ ഒരു ട്രാപ്പിലാക്കാൻ ആരോ ശ്രമിക്കുകയാണ് എന്നും നടൻ വ്യക്തമാക്കുന്നു.മുൻ ഭാര്യയും ബാലയും തമ്മിലുള്ള തര്‍ക്കം അടുത്തിടെ രൂക്ഷമായിരുന്നു. ചലച്ചിത്ര ബാല 2019ലാണ് ഡിവോഴ്‍സായത്. മകളെ  കാണാൻ തന്നെ അനുവദിക്കാറില്ലെന്ന് ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന നിലയില്‍ ഒരു അവകാശം തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറി. മകള്‍ക്കെതിരെ നടൻ ബാലയ്‍ക്ക് എതിരെ രംഗത്ത് എത്തി. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ട് എന്നും പറയുന്നത് കള്ളമാണ് എന്നുമായിരുന്നു കുട്ടി വ്യക്തമാക്കിയത്. തുടര്‍ന്ന് നടൻ ബാല ഒരു വീഡിയോയിലൂടെ പ്രതികരിച്ചു. മകള്‍ക്കെതിരെ സൈബര്‍ ആക്രമണവും തുടര്‍ന്നുണ്ടായി. മുൻ ഭാര്യയും തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. മുൻ ഭാര്യ വീഡിയോയിലൂടെയാണ് ബാലയ്‍ക്കെതിരെ രംഗത്ത് എത്തിയത്. ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു എന്ന് പറയുന്നു മുൻ ഭാര്യ. മകളുടെ കാര്യമായതുകൊണ്ടാണ് താൻ സസാരിക്കുന്നത്. ഞാനും അമ്മയും എന്റെ മകളും സഹോദരിയുമുള്ള ചെറിയ കുടുബമാണ് എന്റേത്. പിറന്നാളായിരുന്നു കുട്ടിയുടെ. സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിരുന്നു. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാര്‍ത്തയുണ്ടാകുമ്പോള്‍ എങ്ങനെ സന്തോഷിക്കാൻ സാധിക്കും എന്നും ചോദിച്ചിരുന്നു മുൻ ഭാര്യ.