വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

പ്രപഞ്ചഘടനയുടെ താളൈക്യമാണ് ഇസ്‌ലാം - ശുഐബുൽ ഹൈതമി

ഈരാറ്റുപേട്ട: പ്രപഞ്ച സംവിധാനങ്ങളുടെ താളപ്പൊരുത്തമാണ് ഇസ്‌ലാമിക ദർശനത്തിൻ്റെ അടിത്തറയെന്ന് പ്രമുഖ പണ്ഡിതനും സംവാദകനുമായ ശുഐബുൽ ഹൈതമി അഭിപ്രായപ്പെട്ടു. മനുഷ്യൻ പ്രപഞ്ചഘടനയിലെ ഒരു ഘടകം മാത്രമാണെന്നും അവൻ്റെ മാത്രം അതിജീവനമല്ല ദൈവിക നീതിയെന്നും അദ്ദേഹം പറഞ്ഞു. ലിബറലിസം, യുക്തിവാദം, ഇസ്‌ലാം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന വർക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ്റെ ശുദ്ധപ്രകൃതിയിൽ കളങ്കം വരുത്തി പ്രപഞ്ചഘടനയെ താളം തെറ്റിക്കുന്നവയാണ് സ്വതന്ത്രവാദികളുടെ ചിന്താഗതികളെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.നവനാസ്തികതയും ലിബറലിസവും വലിയ തോതിൽ സ്വീകരിക്കപ്പെടുന്നു എന്ന തരത്തിലുള്ള പ്രചാരണം കേവലം പ്രൊപഗണ്ട മാത്രമാണെന്ന് വിഷയം അവതരിപ്പിച്ച ഡോ. കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. നവനാസ്തികത യുക്തിവാദമല്ലെന്നും പ്രമുഖരായ യുക്തിവാദികളിൽ പലരും ദൈവവിശ്വാസികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട ബറക്കാത്ത് സ്‌ക്വയറിൽ നടന്ന വർക് ഷോപ്പ് ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം അലി ബാഖവി ഉൽഘാടനം ചെയ്തു. മുഹമ്മദ് നദീർ മൗലവി, വി.പി സുബൈർ മൗലവി ; ഹാഷിർ നദ്‌വി, അവിനാശ് മൂസ എന്നിവർ സംസാരിച്ചു. ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിച്ചു.    

പ്രാദേശികം

എം.ഇ.എസ് കോളേജ് ഫുട്ബോൾ ടീം ജഴ്സി ലോഞ്ചിംഗ് നടത്തി

ഈരാറ്റുപേട്ട ; മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഈരാറ്റുപേട്ട എം ഇ എസ് കോളജ് ടീം ജഴ്സി ലോഞ്ചിംഗ് പരിപാടിയിൽ പങ്കെടുത്തപ്പോൾ. പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് ,നിയുക്ത കോളജ് യൂണിയൻ ചെയർമാൻ ഷഹിൻഷാ ഷെരീഫ് എന്നിവർ ഒപ്പം. ഷഹിൻഷാ ഷരീഫ് ജഴ്സി ലോഞ്ചിംഗ് നടത്തി.

കേരളം

വ്യാജ പേയ്മെന്റ് ആപ്പുകൾ സജീവം; മുന്നറിയിപ്പുമായി പോലീസ്

വ്യാജ പേയ്മെന്‍റ് ആപ്പുകൾ സജീവമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും Phone pay,Google pay,Paytm എന്നീ ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു.സാധനങ്ങള്‍ വാങ്ങിയതിനു ശേഷം തട്ടിപ്പുകാര്‍ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും,അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു.ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമര്‍ പണം നല്‍കിയാല്‍ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാന്‍ സാധ്യതയേറെയാണ്.

മരണം

ജലീൽ ഇലവുങ്കൽ മരണപ്പെട്ടു

ജലീൽ ഇലവുങ്കൽ കീരിയാത്തോട്ടം മരണപ്പെട്ടു കബറടക്കം പുത്തൻ പള്ളി 1.30 pm

പ്രാദേശികം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ , പി.എച്ച് ഡി ചെയ്യുന്നതിന് യോഗ്യത നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫഹ്‌മി സുഹാന

ഈരാറ്റുപേട്ട :നാഷണൽ ടെസ്റ്റിംഗ് ഏജൻസി  അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയിൽ , പി.എച്ച് ഡി ചെയ്യുന്നതിന് യോഗ്യത നേടിയ ഈരാറ്റുപേട്ട എം ഇ എസ് കോളജ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ഫഹ്‌മി സുഹാന.  ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.എസ് എ റസാഖിൻറെയും MGHSS മുൻ അദ്ധ്യാപിക സോഫി പി.കെ യുടെയും മകളാണ്'  ബിസിനസ്കാരനായ ,ചങ്ങനാശ്ശേരി തെങ്ങണ ആമിക്കുളം വീട്ടിൽ ഷിഹാബ് ഷംസുദീനാണ് ഭർത്താവ്.   കമ്പ്യൂട്ടർ സയൻസ് ആൻ്റ് ആപ്ലിക്കേഷനിൽ ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും റിസർച്ച് സെൻ്ററിലും പി.എച്ച് ഡി ചെയ്യാനാണ് ഫഹ്‌മി സുഹാന യോഗ്യത നേടിയിരിക്കുന്നത്.  

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ്

ഈരാറ്റുപേട്ട : അരുവിത്തുറ  സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം.. തുടർച്ചയായി ആറാം തവണയാണ് യൂണിയൻ നേടുന്നത്. തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ്പരാജയപ്പെടുത്തിയത്..ആഹ്ലാദപ്രകടനം. കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ്ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ സെക്രട്ടറി. സഫാൻ വി പി, മാഗസിൻ എഡിറ്റർ. സി എസ് അനഘ, യു യു സി. അംബാലികാ ബാബു, അർജുൻ അയ്യപ്പൻ, ലേഡി റെപ്പ്. പ്രീതാപ്രകാശ്, അനഘ ശശി, ഫസ്റ്റ് ഇയർ റെപ്പ് മുഹമ്മദ് ഫയാസ്, പി ജി റപ്പ് ഇവാൻ മാത്യുഎന്നിവർ തിരഞ്ഞെടുത്തു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന് മകൻ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോടിൽ  ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി, മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം. പാറത്തോട് ചിറഭാഗത്ത് റിട്ട. എസ്.ഐ സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കാണ് ശ്യാംനാഥ്.  ദമ്പതികളുടെ മൃതദേഹം രക്തം വാർന്ന നിലയിലും ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജിഎം എൽ പി എസ് ഈരാറ്റുപേട്ട നിലനിർത്തി

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ എൽ പി വിഭാഗം ഓവറോൾ കിരീടം ജിഎം എൽ പി എസ് ഈരാറ്റുപേട്ട നിലനിർത്തി. എൽപി മിനി ഗേൾസ് ഓവറോൾ, എൽപി കിഡീസ് ഗേൾസ് ഓവറോൾ, എൽപി മിനി ബോയ്‌സ് റണ്ണറപ്പ്, എൽ പി ഗവൺമെൻ്റ് സൾ ഓവറോൾ, എൽ പി വിഭാഗം ഓവറോൾ, എന്നിവ കരസ്ഥമാക്കിയാണ് ഓവറോൾ കിരീടം നിലനിർത്തിയത്. വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹ്റ അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്‌തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി എം അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. തൽഹത്ത്, നിസാർ, സജിത്ത്, സുമീറ, ജിനു, എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് ശ്രീ ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്‌മാസ്റ്റർ മാത്യു കെ ജോസഫ് സ്വാഗതവും മുഹമ്മദ് യാസീൻ നന്ദിയും പറഞ്ഞു.