ഒട്ടോയിൽ കാറിടിച്ച് യുവതി മരിച്ചു
ഈരാറ്റുപേട്ട: ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഞായറാഴ്ച രാത്രി 8 ന് ഓട്ടോറിക്ഷയിൽ കാറിടിച്ച് യുവതി മരിച്ചു. ഈരാറ്റുപേട്ട തടവനാൽ കീഴേടത്തിൽ ഫൗസിയയാണ് (39) മരിച്ചത്. അപകടത്തിൽ നിസാര പരിക്കേറ്റ ഇവരുടെ ഭർത്താവ് ഷെറീഫ്, ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ മുഹമ്മദ് സാലി (57), കാർ ഡ്രൈവർ പാലാ സ്വദേശി ഷെറിൻ(30) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെറിനെയും, മുഹമ്മദ് സാലിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കാരിത്താസ് ഹോസ്പിറ്റലിൽ പഠിക്കുന്ന മകളെ കണ്ട് തിരിച്ചുവരുന്ന വഴിക്കാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ച ഫൗസിയ വണ്ണപ്പുറം സ്വദേശിയാണ്. മക്കൾ ആഷിന (ബി.ഫാം വിദ്യാർത്ഥിനി ) ആഷിഖ് (വിദ്യാർത്ഥി ). മരുമകൻ: അബി അടിവാട്. ഫൗസിയായുടെ മൃതദേഹം ഈരാറ്റുപേട്ട നൈനാർ പള്ളി ഖബർ സ്ഥാനിൽ ഖബറക്കി.