വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശം പുറത്തിറക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കര്‍ണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പര്‍ക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്‌സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നല്‍കുക.    

ഇൻഡ്യ

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.  

കോട്ടയം

വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.

വാഗമൺ കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് വലിയ പാറ വീണു. ഒഴിവായത് വൻ ദുരന്തം.

കോട്ടയം

KSRTC ഉല്ലാസയാത്ര ബസ് മറിഞ്ഞ് അപകടം

ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല്  പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.    മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ,സംഗീത് എന്നിവരാണ് മരിച്ചത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്.....അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.  പരുക്കേറ്റ മറ്റുള്ളവർ ഈ ആശുപത്രിയിലും കാ‍ഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്.  ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽ ബസിനടിയിൽപെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവ‍ർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.  കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം റോഡിൻ്റെ ബാരിക്കേഡ് തക‍ർത്ത് താഴ്ചയിലേക്ക് പോവുകയായിരുന്നു. ഇവിടെ റബ്ബർ മരങ്ങളിൽ തട്ടി ബസ് നിന്നു.   

മരണം

പ്രശസ്ത ഗായകൻ അയ്യപ്പദാസ് ശനിയാഴ്ച രാത്രി ഏറ്റുമാനൂരിന് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു

എ കെ അയ്യപ്പദാസ് അന്തരിച്ചു.  ( ശനിയാഴ്ച്ച )രാത്രി ഗാനമേള കഴിഞ്ഞ് മടങ്ങി വരവെ ഏറ്റുമാനൂരിന് സമീപം കാണക്കാരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് മരണപ്പെട്ടത്. കൊച്ചിൻ കലഭവനിലെ ഗായകനായി സ്റ്റേജ് പ്രോഗ്രാമിലൂടെ അനേക ആയിരം സംഗീത പ്രേമികളെ സംഗീത സാഗരത്തിൽ ആറാടിച്ച ഈ കലാകാരൻ, സ്കൂൾ കേരളോത്സവേദികൾ കയ്യടക്കി, ഗാനമേളകളിൽ നിറഞ്ഞ് , കോമഡി ഉത്സവ വേദിയിൽ ഹൃദയവാഹിനി', പള്ളിക്കെട്ട് ,ഖുദാ സേ തുടങ്ങിയ ഗാനങ്ങളിലൂടെ കേരളക്കരയുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി നാടിന്റെ അഭിമാനമായി..

മരണം

കിംഗ്‌സ് ഷൂ മാർട്ട് ഉടമ പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി

ഈരാറ്റുപേട്ട: കുരിക്കൾ നഗറിലെ കിംഗ്‌സ് ഷൂ മാർട്ട് ഉടമ വെളിയത്ത് ഭാഗത്ത് താമസിക്കുന്ന പൂളയ്ക്കപറമ്പിൽ വേലായുധൻ (79) നിര്യാതനായി. ഈരാറ്റുപേട്ടയിലെ പഴയകാല വ്യാപാരികളിലൊരാളാണ്. വെളിയത്തെ വീട്ടിലുള്ള മൃതദേഹം ഉച്ചക്കു ശേഷം മൂന്ന് മണിയോടെ തിരുവില്വാമലയിലേക്ക് കൊണ്ടുപോയി നാളെ രാവിലെ പത്ത് മണിക്ക് സംസ്കരിക്കും.     

കോട്ടയം

*ഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ*

ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾഈരാറ്റുപേട്ടയിലെ ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക:എം ജി ശേഖരൻ  ഈരാറ്റുപേട്ടയിൽ ജനദ്രോഹപരമായി മുൻസിപ്പാലിറ്റി ഏകപക്ഷീയമായി പ്രഖ്യാപിച്ച ട്രാഫിക് പരിഷ്കരണ നടപടികൾ എന്തായി. ചില വ്യക്തികൾക്ക് നേട്ടം ഉണ്ടാക്കുന്നതിനായി നാട്ടിലെ ജനങ്ങളെ ആകെ ദ്രോഹിക്കുന്ന കുരിക്കൽ നഗറിന്റെ സമീപത്തെ ബസ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ പാടില്ല എന്ന നടപടിയിൽ ആർക്കാണ് ഗുണം കിട്ടിയത്. ആരെങ്കിലും പറയാമോ. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ കൂടെ നീങ്ങുന്ന കെഎസ്ആർടിസി ബസ്സുകൾ മാത്രം നിർത്താൻ പാടില്ല എന്ന തരത്തിലായില്ലേ കാര്യങ്ങൾ. കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക നഷ്ടം വരികയും ചെയ്തു. വർഷങ്ങളായി ജീർണിച്ച് പൊളിഞ്ഞു വീഴുന്ന ബസ്റ്റാൻഡിൽ മുഴുവൻ യാത്രക്കാരും ചെന്നുകൊള്ളണമെന്ന് പറയുന്നവർ നിയമപരിരക്ഷ ഉറപ്പ് നൽകുമോ. ടോയ്‌ലറ്റ് സൗകര്യമെങ്കിലും ജനങ്ങൾക്ക് നൽകുമോ. പതിറ്റാണ്ടുകൾക്കു മുമ്പ് ആറിന്റെ തീരത്ത് പണിതീർത്തിരിക്കുന്ന ബസ്റ്റാന്റിന്റെ ടോയ്‌ലറ്റിനോട് അനുബന്ധിച്ചുള്ള സെപ്റ്റിക് ടാങ്കിന്റെ സ്ഥിതി അറിയാമോ. കക്കൂസ് മാലിന്യം അടക്കം മീനച്ചിലാറിന്റെ വെള്ളത്തിലേക്ക് കലർന്നൊഴുകുന്നില്ല എന്ന് ആർക്കെങ്കിലും തെളിയിക്കാമോ. ഇടിച്ച് നിരത്തി മൂടേണ്ട സമയം അതിക്രമിച്ചു. ഈ ടാങ്കിലെ മാലിന്യം കലരുന്ന വെള്ളമാണ് ഈ നാട്ടിലെ ജനങ്ങൾ ആകെ ഉപയോഗിക്കുന്നത്. മനുഷ്യത്വവും നീതിബോധവും സംസ്കാരവും ഉള്ള ആർക്കെങ്കിലും ഇത് അംഗീകരിക്കാൻ കഴിയുമോ. ബ്ലോക്ക് അതിർത്തിയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത് അധികാരികളും പുളിക്കൻ മാളിന് മുമ്പിൽ മുൻപ് ഉണ്ടായിരുന്നതുപോലെ ബസ്സുകൾ ആളെ കയറ്റി ഇറക്കി പോകണം എന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഭൂരിപക്ഷ ജന താൽപര്യവും ആവശ്യവും അംഗീകരിച്ച് തിരുത്താത്ത ജനപ്രതിനിധികളും അധികാരികളും സമൂഹത്തോട് കണക്ക് പറയേണ്ടിവരും. മാപ്പിരക്കേണ്ടി വരും അധികാരങ്ങളും പദവികളും താൽക്കാലികം മാത്രം ആണെന്ന് എല്ലാവരും ചിന്തിക്കുന്നതുംനല്ലത്. ധിക്കാരവും പിടിവാശിയും സ്വാർത്ഥ താല്പര്യത്തിന് വേണ്ടിയുള്ള നിലപാടുകളും തിരുത്തുന്നതാണ് എല്ലാവർക്കും നല്ലത്. അതല്ല എങ്കിൽ കാലവും ജനങ്ങളും തിരുത്തിക്കും തീർച്ച. ഈരാറ്റുപേട്ട ട്രാഫിക് പുന ക്രമീകരണം അടിയന്തരമായി നടപ്പിലാക്കുക ബന്ധപ്പെട്ടവരുടെ യോഗം അടിയന്തരമായി വിളിക്കുക

പ്രാദേശികം

"ജലഘോഷം' തെരുവ് നാടകം ജനുവരി 7 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വി.എച്ച്.എസ്.ഇ എൻ.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ. വി.എച്ച്.എസ്.എസ് മുരിക്കുംവയൽ എൻ.എസ്.എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജനുവരി 7 ചൊവ്വാഴ്ച 3മണിക്ക് ജലഘോഷം തെരുവുനാടകം അവതരിപ്പിക്കുന്നു. നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും.  പ്രിൻസിപ്പൽ സുരേഷ് ഗോപാൽ സ്വാഗതവും വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ മുഖ്യ സന്ദേശവും നൽകും. കൂടാതെ ജലശപഥം പ്രതിജ്ഞ, പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തും.