വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; സര്‍ക്കാര്‍ ഉത്തരവിറക്കി

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.  

പ്രാദേശികം

ബൈക്ക് ഇടിച്ച് 5 വയസുകാരിക്ക് പരിക്ക്

ഈരാറ്റുപേട്ടയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് 5 വയസുകാരിക്ക് പരിക്ക്.ഈരാറ്റുപേട്ട സ്വദേശി ഹന്ന മറിയത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.രാവിലെ 9 മണിയോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ചായിരുന്നു അപകടം.

ജനറൽ

സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് മരിച്ച നിലയിൽ

കൊച്ചി: പ്രശസ്ത സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നുഅന്ത്യം.നിരവധി മലയാള സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. 2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ചാവേർ, ഉണ്ട, സൗദി വെള്ളക്ക,ഓപ്പറേഷൻ ജാവ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ

പ്രാദേശികം

പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു.

തലപ്പലം:പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ബാരിക്കേടുകളും റമ്പിൾ ട്രിപ്പുകളും 200 മീറ്റർ ദൂരത്തിൽ മഞ്ഞ വരകളും അപായ സൂചനാ ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു നിരന്തര വാഹനാപകടങ്ങൾ നടക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയ മിനിച്ചിൽ താലൂക്ക് വികസന സമതിയോഗങ്ങളിൽ നിരന്തരംവികസ സമതിയംഗങ്ങളായ പീറ്റർ പന്തലാനി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ സമ്മ ജോസഫും നല്കിയ പരാതിയെ തുടർന്നാണ് സമതി അദ്ധ്യക്ഷൻ കൂടിയായാ എം ൽഎ മാണി സി കാപ്പൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നടപടി വേഗത്തിലാക്കിയത്. തുടർന്ന് ഇന്നലെ കൂടിയ തലപ്പലം ഗ്രാമ പഞ്ചായത്ത് ട്രാഫിക് കമറ്റിയിൽ എടുത്ത തീരുമാനത്തിൽ കാഴ്ച മറയ്ക്കുന്ന റോഡ് സൈഡിലെ പാഴ്മരങ്ങൾ മുറിച്ചു PWD അധികാളെ ചുമതലപ്പെടുത്തി.പ്ലാശനാൽ റോഡിന്റെ 100 മീറ്റർ ഭാഗവും പാലത്തിനോട് ചേർന്നുള്ള താഴ്ന്ന ഭാഗവും മണ്ണിട്ട് ഉയർത്തി വാഹനങ്ങൾ പരസ്പരം കാണത്തക്കവിധൻ റോഡ് പണി യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നടപടി തുടങ്ങണം ജംഗ്ഷനിൽ റിഫള് ട്റുകൾ സ്ഥാപിക്കുകയുo ചെയ്യും പോലീസ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും രാവിലെ 8.30 മുതൽ . 11.00 വരെയുo ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയും ട്രാഫിക് പോലിസിനെ നിയമിക്കും പാലത്തിനോട് ചേർന്ന് കാഴ്ച മറയ്ക്കുന്ന വിധത് വിധത്തിൽ പടുതാ ഷഡ് കെട്ടി താമസമാക്കിയ കുടുംബത്തെ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണം രാഷ്ട്രയ പാർട്ടികളുടെയുംട്രേഡ് യൂണിയനുകളുടെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

മരണം

മരത്തിൽ നിന്ന് വീണ് മരിച്ചു

ഈരാറ്റുപേട്ട.പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ മരം വെട്ടുന്നതിനിടെ വീണ്തൊഴിലാളി മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി നാരായണൻ നായർ (കുഞ്ഞനി) 65ആണ് മരിച്ചത് . ഇടമലയിൽ സ്വകാര്യവ്യക്തിയുടെ പുരയടത്തിലെ വാകമരം മുറിക്കുന്നതിനിടെ നാരായണൻ പിടിവിട്ട് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജനറൽ

വീണ്ടും സർവ്വകാല റെക്കോർഡ് വിലയില്‍ സ്വർണം; നെഞ്ചുരുകി ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി 59,000 രൂപ കടന്ന ദിവസം കൂടിയാണിത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,000 തൊട്ടു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ 7,375 രൂപയുമായി. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വർണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ 10 ആയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 56,200 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഒക്ടോബര്‍ പത്തിലേതായിരുന്നു. എന്നാല്‍ ഒക്ടോബര്‍ പത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം. എന്നാല്‍ കുറഞ്ഞ തുകയ്ക്ക് ഇരട്ടിയായി ഇന്ന് സ്വര്‍ണവില കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ ദിവസം 360 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 58,520 രൂപയിലേക്കാണ് എത്തിയത്. ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ ഒക്ടോബര്‍ 1- 56,400 രൂപ ഒക്ടോബര്‍ 2- 56,800 രൂപ ഒക്ടോബര്‍ 3- 56,880 രൂപ ഒക്ടോബര്‍ 4- 56,960 രൂപ ഒക്ടോബര്‍ 5- 56,960 രൂപ ഒക്ടോബര്‍ 6- 56,960 രൂപ ഒക്ടോബര്‍ 7- 56,800 രൂപ ഒക്ടോബര്‍ 8- 56,800 രൂപ ഒക്ടോബര്‍ 9- 56,240 രൂപ ഒക്ടോബര്‍ 10- 56,200 രൂപ ഒക്ടോബര്‍ 11- 56,760 രൂപ ഒക്ടോബര്‍ 12- 56,960 രൂപ ഒക്ടോബര്‍ 13- 56,960 രൂപ ഒക്ടോബര്‍ 14- 56,960 രൂപ ഒക്ടോബര്‍ 15- 56,760 രൂപ ഒക്ടോബര്‍ 16- 57,120 രൂപ ഒക്ടോബര്‍ 17- 57,280 രൂപ ഒക്ടോബര്‍ 18- 57,920 രൂപ ഒക്ടോബര്‍ 19- 58,240 രൂപ ഒക്ടോബര്‍ 20- 58,240 രൂപ ഒക്ടോബര്‍ 21- 58,400 രൂപ ഒക്ടോബര്‍ 22- 58,400 രൂപ ഒക്ടോബര്‍ 23- 58,720 രൂപ ഒക്ടോബര്‍ 24- 58,280 രൂപ ഒക്ടോബര്‍ 25- 58,360 രൂപ ഒക്ടോബര്‍ 26- 58,880 രൂപ ഒക്ടോബര്‍ 27- 58,880 രൂപ ഒക്ടോബര്‍ 28- 58,520 രൂപ ഒക്ടോബര്‍ 29- 59,000 രൂപ

കേരളം

നീലേശ്വരത്ത് വെടിക്കെട്ടപകടം; 154 പേര്‍ക്ക് പരിക്ക്; 15 പേരുടെ നില ഗരുതരം

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം. ഇത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.20നാണ് അപകടമുണ്ടായത്. 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.15 പേരുടെ നില ഗുരുതരമാണ്. 97 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

മരണം

കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത്  ചെരിപുറത്ത് വീട്ടിൽ  മുഹമ്മദ്‌ ഇസ്മയിൽ  (70) വയസ്സ്  നിര്യാതനായി

 കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത്  ചെരിപുറത്ത് വീട്ടിൽ  മുഹമ്മദ്‌ ഇസ്മയിൽ  (70) വയസ്സ്  നിര്യാതനായി.. ഖബറടക്കം ഇന്ന്  ളുഹറോട് കൂടി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ..