വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട

സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന സാമൂഹിക തിന്മക്കെതിരെ യോദ്ധാവ്  കർമ്മ പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി സബ്ബ് ഇൻസ്പെക്ടർ  വിഷ്ണു വി.വി. ഫ്ലാഗ് ഓഫ് ചെയ്തു. റാലി ചേന്നാട് കവല ചുറ്റി ടൗണിൽ സമാപിച്ചു. റാലിയിൽ ഈരാറ്റുപേട്ട എം ജി എച്ച് എസ്, പൂഞ്ഞാർ സെന്റ് ആന്റണീസ് , പനച്ചിപ്പാറ എസ് എം വി എച്ച് എസ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ അരുവിത്തു സെന്റ് ജോർജ്ജ് കേളേജിലെ എൻ സി സി കേഡറ്റുകൾ, എസ് എം വി സ്കൂളിലെ ഫുഡ്ബോൾ താരങ്ങൾ, മറ്റ് കായികതാരങ്ങൾ, ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിന്റെ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥർ മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രോഗാമിന്റെ ഭാഗമായി എം ജി എച്ച് എസിലെ കുട്ടികൾലഹരിക്കെതിരെ മൈമും, ഫ്ലാഷ് മോബും  അവതരിപ്പിച്ചു.  തുടർന്ന് നടന്ന സാംസ്കാരിക സദസ്സ് മുൻസിപ്പൽ ചെയർ പേഴ്സൻ  സുഹറ അബ്ദുൾ ഖാദർ   ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ല എക്സ്സൈസ് ഡെപ്യൂട്ടി കമ്മീഷണർ  ശിവപ്രസാദ് മുഖപ്രഭാഷണം നടത്തി സെന്റ് ഡോമിനിക്ക് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: ആൻസി ജോസഫ് , വാക്കേഴ്സ് ക്ലബ്ബ് രക്ഷാധികാരി അബ്ദുള്ള ഖാൻഅലി സബ് ഇൻസ്പെക്ടർ  വി .വി വിഷ്ണു ജനസമിതി അംഗം ബഷീർ മേത്തൻ എന്നിവർ സംസാരിച്ചു.   

കേരളം

ഷാരോണിന്റെ പെൺസുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഗ്രീഷ്മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്‍റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ കസ്റ്റഡിയിലുള്ള ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിൽ അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്പി ഡി ശിൽപ പറഞ്ഞു. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയ ഗ്രീഷ്മ അത് മറയ്ക്കാൻ കെട്ടിപ്പടുത്ത നുണകളുടെ കൊട്ടാരം പൊലീസ് തകർത്തത് അനായാസം ആയിരുന്നു. കഷായം നൽകിയെന്ന് പറയപ്പെടുന്ന ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിച്ചത്.

പ്രവാസം

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും

യു.എ.ഇയില്‍ നവംബര്‍ മൂന്നിന് പതാക ദിനം ആചരിക്കും. യു.എ.ഇയുടെ രണ്ടാമത് പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004ല്‍ അധികാരമേറ്റതിന്റെ സ്മരണാര്‍ഥമാണ് പതാക ദിനമായി ആചരിക്കുന്നത് ( UAE Flag Day 2022 ). ദേശസ്‌നേഹവും ഐക്യവും അഖണ്ഡതയും പ്രതിധ്വനിക്കുന്ന ചതുര്‍വര്‍ണ പതാക രാവിലെ 11 ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ഉയര്‍ത്താനാണ് നിര്‍ദേശം. 1971ല്‍ സ്വദേശി പൗരന്‍ അബ്ദുല്ല അല്‍ മൈന രൂപകല്‍പന ചെയ്തതാണ് യു.എ.ഇ പതാക

ജനറൽ

ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' ഫൈനൽ മിക്സ്; പുതിയ അപ്ഡേറ്റുമായി ഭദ്രൻ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നായ 'സ്ഫടിക'ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോൾബി 4 കെ അറ്റ്മോസ് ഫൈനൽ മിക്സിങ്ങ് പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.  "ആടുതോമയ്ക്ക് സർവ്വമാന 'പത്രാസോടെ' dolby 4k atmos final mix പൂർത്തിയായിരിക്കുന്നു. ആടുതോമയെ സ്നേഹിച്ച നിങ്ങൾ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ "wow factors !! ", എന്നാണ് ഫൈനൽ മിക്സ് പൂർത്തിയാക്കിയ വിവരം ഭദ്രൻ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രം​ഗത്തെത്തി.  പാടി കുളിക്കും പരല്‍മീന്‍ കണ്ണുള്ള പെണ്ണേ കാക്കക്കറുമ്പീ."ഏഴിമല പൂഞ്ചോലയിലെ ലാലേട്ടന്‍ പാടിയ വരികള്‍ ഡോള്‍ബി അറ്റ്മോസില്‍ എത്തുന്ന സമയം തീയേറ്റര്‍ പൂരപ്പറമ്പാകും, തോമായെ ബിഗ് സ്‌ക്രീനിൽ കാണണം എന്നുള്ളത് ഒരു സ്വപ്നമായിരുന്നു, വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുമോ, മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു നായകൻ ഉണ്ടോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സ്ഫടികത്തിന്‍റെ 24ാം വാർഷിക വേളയിലായിരുന്നു സംവിധായകൻ ഭദ്രൻ ചിത്രം പുതിയ സാങ്കേതിക മികവിൽ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളിൽ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രൻ അറിയിച്ചത്.

കേരളം

ഷാരോണ്‍ രാജ് കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗ്രീഷ്മ; കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലെ ലൈസോള്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക്  കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ​ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. ഗുരുതര സ്ഥിതി അല്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ജീവന് അപകടം സംഭവിക്കുന്ന അവസ്ഥയില്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്പി അറിയിച്ചു.

കേരളം

കേരളത്തിൽ 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുകയാണ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശ്രീലങ്കൻ തീരത്തിനു മുകളിലായി ചക്രവാതചുഴിയുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പ്രാദേശികം

മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം

ഈരാറ്റുപേട്ട : മണ്ഡലം കോൺസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് Ad മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു DCC മെംബർ PH .നൗഷാദ് ലത്തീഫ് വെള്ളു പറമ്പിൽ നേതാക്കളായ എസ് എം  കബീർ സക്കീർ  റാഷിദ്  സക്കീർ  നിയാസ്  സുനീർ  ഷിഹാബ്   നൗഷാദ് അൻസർ   അബ്ബാസ്   ഹനീഫ  അസാരി  എന്നിവർ അനുസ്മരണം നടത്തി

പ്രാദേശികം

മർക്കസുൽ ഹിദായ ശിലാസ്ഥാപനം നടത്തി.

ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് നിർമ്മിക്കുന്ന മർകസുൽ ഹിദായ ഇസ്ലാമിക് സെൻറർ ശിലാസ്ഥാപനം മുസ്ലിം ലീഗ് സംസ്ഥാ പ്രസിഡൻ്റ്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.മഹല്ല് പ്രസിഡൻറ് പി.ഇ മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. ഹിദായത്ത് സിബിയാൻ മദ്രസാ ,മിനി ആഡിറ്റോറിയം, മദ്രസാ അദ്ധ്യാപക ഭവൻ, പ്രാർത്ഥനാ ഹാൾ, വ്യാപാര മുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ക്രമീകരിക്കും. ഈരാറ്റുപേട്ട -തൊടുപുഴ സംസ്ഥാന പാതയിൽ തോട്ടുമുക്ക് കോസ് വേ ജംഗ്ഷനിലാണ് സ്ഥാപനം നിർമ്മിക്കുന്നത്.സെക്രട്ടറി അബ്ദുൽ വഹാബ്, വി.പി.മജീദ്, കെ.എ. മാഹിൻ, താജുദ്ദീൻ, വി.റ്റി.ഹബീബ് സംസാരിച്ചു.