വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര നന്ദന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.  മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. ഷാനിദുമൊത്തുള്ള ചിത്രങ്ങള്‍ താരം മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തിന്റെ പിന്തുണയും അനുഗ്രഹവും ഏറ്റുവാങ്ങി ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

കോട്ടയം

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം: സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം

കോട്ടയം: പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ തര്‍ക്കം. ചെയര്‍മാന്‍ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് എം പാലിച്ചില്ലെന്ന് സിപിഐഎം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ അനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഐഎമ്മിനാണ് കിട്ടേണ്ടത്. തല്‍ക്കാലം ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഭരണത്തിലുള്ള ഏക നഗരസഭയുടെ ഭരണം ഉടന്‍ വിട്ടുതരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജോസ് കെ മാണി സിപിഐഎം നേതാക്കളെ അറിയിച്ചതായി നേരത്തെ സൂചനകളുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമുണ്ടാക്കിയ ധാരണ പ്രകാരം, ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് ഒരു വര്‍ഷം സിപിഐഎമ്മിനും അവസാന രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസിനുമാണ്. നഗരസഭാ ഭരണം വിട്ടുനല്‍കില്ലെന്ന കേരള കോണ്‍ഗ്രസ് നിലപാട് സിപിഐഎം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമായെങ്കിലും പാലാ പ്രാദേശിക നേതൃത്വം ചെയര്‍മാന്‍ സ്ഥാനം ഉടന്‍ കിട്ടണമെന്ന നിലപാട് സ്വീകരിച്ചതാണ് നിലവിലെ പ്രതിന്ധിക്ക് കാരണം.  

കോട്ടയം

കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, ദ്രുതകർമ്മ സേന രൂപീകരിച്ചു, ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ

കോട്ടയം: സംസ്ഥാനത്ത് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയം പാലാ മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.  പാലാ പൈകയിലെ സ്വകാര്യ പന്നി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഫാമുകൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ മേഖല രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ അറിയിച്ചു.  രോഗബാധ സ്ഥിരീകരിച്ച ഫാമിന് ചുറ്റുമുള്ള 10 കിലോമീറ്റർ മേഖല രോഗബാധിത നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചതായും ഈ മേഖലകളിൽ പന്നി മാംസ വിതരണം നിരോധിച്ചും വിതരണം നടത്തുന്ന വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെയ്ക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സണായ ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ പറഞ്ഞു.  രോഗബാധ സ്ഥിരീകരിച്ച മേഖലയിൽ നിന്നും പന്നികളെയും പന്നി മാംസവും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ട് പോകുന്നതും മറ്റു സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലേയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമിലെ പന്നികളെയും കൊന്നു സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കേരളം

പക്ഷിപ്പനി: ജനങ്ങൾ ജാഗ്രത പാലിക്കണം

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പക്ഷിപ്പനി ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കാണ് ഇത് പകരാറുളളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്കും പകരാന്‍ ഇടയുണ്ട്. മനുഷ്യരിലേക്ക് രോഗംവന്നാല്‍ ഗുരുതരമായേക്കാം.  കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ പക്ഷികളെയും ഈ രോഗം ബാധിക്കാം. ഇവയുമായി അടുത്ത് ഇടപഴകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, പക്ഷികളെ നശിപ്പിക്കാന്‍ നിയോഗിച്ചവര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍     രോഗബാധ ഏല്‍ക്കാതിരിക്കാനുളള പ്രതിരോധ മാർഗം സ്വീകരിക്കുകയും പ്രതിരോധ ഗുളിക കഴിക്കുകയും വേണം.  രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുകയും വേണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.  ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപകര്‍ച്ചക്ക് സാധ്യതയുളള സാഹചര്യത്തിലുളളവര്‍ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുളള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരെയോ സമീപിക്കണം. ➖➖➖➖➖➖➖➖➖➖

കോട്ടയം

ടൂറിസത്തിന് ഗൈഡാവാന്‍ കോട്ടയം ജില്ലയ്ക്ക് സ്വന്തം ‘കോട്ടയം ടൂറിസം ആപ്പ്’

കോട്ടയം: കോട്ടയം ജില്ലയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികള്‍ക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. കോട്ടയം ടൂറിസം എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം.  ബാക്ക് വാട്ടേഴ്സ്, പിക്നിക്ക് സ്പോട്ട്സ്, ഹെറിട്ടേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്റേഴ്സ്, ആയുര്‍വേദ സെന്റേഴ്സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ്് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ മനോഹരമായ ചിത്രവും അവയെ ചെറു വിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും.  വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം അവിടേക്കുള്ള ദൂരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ച് വിവരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എക്സ്പ്ലോര്‍ കുമരകം എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപ്പറേട്ടര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.  ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്റെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഉത്പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ജനറൽ

തെസ്‍നി ഖാന്റെ സംവിധാനത്തില്‍ 'ഇസ്‍തിരി', ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു

കോമഡി രംഗങ്ങളിലും ക്യാരക്ടര്‍ റോളിലുമൊക്കെ തിളങ്ങിയ നടിയാണ് തെസ്‍നി ഖാൻ. തെസ്‍നി ഖാൻ ആദ്യമായി സംവിധാനം ചെയ്‍ത ഹ്രസ്വ ചിത്രം 'ഇസ്‍തിരി' ശ്രദ്ധ നേടുന്നു. തെസ്‍നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്‍നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'ഇസ്‍തിരി'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്‍നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര് രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്‍ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്. ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്. 'ഡെയ്‍സി' എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്‍നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്‍നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്‍നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്‍നി ഖാൻ അഭിനയിച്ചിട്ടുണ്ട്.

ജനറൽ

In my arms…പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, റോഷാകിലെ ഗാനം പുറത്തിറങ്ങി

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രം റോഷാക്. നിസാം ബഷീറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ത്രില്ലര്‍ റോഷാക് മൂന്ന് ദിവസം കൊണ്ട് നേടിയത് 9 കോടി 75 ലക്ഷം. മമ്മൂട്ടിയുടെ ബാനറായ മമ്മൂട്ടി കമ്പനിയുടേതായി പ്രേക്ഷകരിലെത്തിയ ആദ്യ ചിത്രവുമാണ് റോഷാക്. വേ ഫെറര്‍ ഫിലിംസാണ് വിതരണം. ഇപ്പോളിതാ ഏവരുടെയും കാത്തിരിപ്പിന് വിരാമമിട്ട് റോഷാകിലെ in my arms…. എന്ന ഗാനം പുറത്തിറക്കി. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത വേദികളിലെല്ലാം ഈ ഗാനത്തെ കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ് എന്നിവരുടെ മികച്ച പ്രകടനവും റോഷാക് എന്ന ചിത്രത്തിന്റെ സംവിശേഷതയാണ്. ലൂക്ക് ആന്റണി എന്ന യു.കെ പൗരനായ മലയാളി കേരളത്തിലെ വനാതിര്‍ത്തിയെ ഒരു ഗ്രാമത്തിലെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നിമിഷ് രവി ക്യാമറയും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

ജനറൽ

അമലാ പോളിന്റെ പിറന്നാള്‍ ദിനത്തില്‍ ദി ടീച്ചറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അമലാ പോള്‍ മലയാളത്തിലേക്ക് കേന്ദ്രകഥാപാത്രമാക്കി തിരിച്ചുവരവ് ശക്തമാക്കുന്ന ചിത്രമാണ് ദി ടീച്ചര്‍. അമലാ പോളിന്റെ പിറന്നാള്‍ ദിനമായ ഇന്ന് സ്‌പെഷ്യല്‍ പോസ്റ്ററും ചിത്രത്തിന്റെ റിലീസ് തീയതിയും അന്നൗന്‍സ് ചെയ്തു. ഡിസംബര്‍ 2 നാണ് ദി ടീച്ചര്‍ തിയേറ്ററുകളിലേക്കെത്തുന്നത്. അതിരന്‍ സംവിധാനം ചെയ്ത വിവേക് ആണ് സസ്‌പെന്‍സ് ത്രില്ലെര്‍ ടീച്ചറിന്റെ സംവിധാനം. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാന്നറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വി റ്റി വി ഫിലിംസിന്റെ ബാന്നറില്‍ ഒരുങ്ങിയ ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. ദി ടീച്ചറിന്റെ തിരക്കഥ പി വി ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കുന്നത്.മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം- ജിഷാദ് ഷംസുദ്ദീന്‍,സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.