വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

യോദ്ധാവ് 'ലഹരി വിരുദ്ധ കാമ്പയിന് കാരയ്ക്കാട് സ്കൂളിൽ തുടക്കമായി

ഈരാറ്റുപേട്ട ജനമൈത്രി പോലീസും ഹോട്ടൽ ആൻറ് റെസ്റ്റോറൻ്റ് അസോസിയേക്ഷൻ ഈരാറ്റുപേട്ട യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി.ഹെഡ്മിസ്ട്രസ് വി കെ ഷമീനയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം SHO ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ASI ബിനോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മുഹമ്മദ് ഷരീഫ് ,ജില്ലാ കമ്മറ്റിയംഗം നാസർ വിന്നർ, യൂണിറ്റ് പ്രസിഡൻ്റ് പി എൻ സുകുമാരൻ, സെക്രട്ടറി മുഹമ്മദ് റാസി എന്നിവർ സംസാരിച്ചു

ലോകം

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റു

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു.ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്. ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റത്. രാജ്യത്തെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഋഷി സുനക്ക് ചുമതലയേറ്റ ശേഷം ബ്രിട്ടനെ അഭിസംബോധന ചെയ്യവേ പറഞ്ഞു.ജനങ്ങളോട് വിശ്വാസ്യത പുലര്‍ത്തും.രാജ്യത്ത് സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്നലെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത ഋഷി സുനക്, സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ഋഷി സുനക്. 42 വയസ്സാണ് പ്രായം. ബ്രിട്ടനിൽ 200 വര്‍ഷത്തിനിടെ സ്ഥാനമേറ്റ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് ഋഷി സുനക്

ഇൻഡ്യ

ബംഗ്ലാദേശില്‍ ചുഴലിക്കാറ്റ്; 16 മരണം

ബംഗ്ലാദേശിലെ(Bangladesh) തീരപ്രദേശങ്ങളിലുണ്ടായ സിത്രങ്ങ്(Sitrang) ചുഴലിക്കാറ്റില്‍ 16 മരണം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടിവന്നു. 15 തീരദേശ ഗ്രാമങ്ങളിലെ ഒരു കോടിയോളം വീടുകളില്‍ വൈദ്യുതിബന്ധം നിലച്ചു. തെക്കന്‍, തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ ആളുകളും മരിച്ചത്. രണ്ടുപേര്‍ വള്ളം മുങ്ങി മരിച്ചു. ചുഴലിക്കാറ്റ് തീരത്തെത്തുന്നതിനു മുന്‍പ് തന്നെ ആളുകളെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ഇൻഡ്യ

ഇന്ത്യക്കാർ ഉടന്‍ യുക്രൈൻ വിടണമെന്ന് മുന്നറിയിപ്പ്

യുക്രൈനിൽ ഇനിയും ബാക്കിയുള്ള ഇന്ത്യക്കാർ എത്രയും പെട്ടെന്ന് യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസിയുടെ നിർദേശം.യുക്രൈനെതിരായ ആക്രമണം റഷ്യ വീണ്ടും കടുപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് തിരികെ എത്താനുള്ള മാർഗ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം നേരത്തേ പുറത്തിറക്കിയിരുന്നു. നിലവിൽ യുക്രൈനിൽ ഉള്ള ഇന്ത്യക്കാർ എത്രയും വേഗം തിരികെ എത്തണമെന്ന് കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.യുക്രൈനിന്റ പടിഞ്ഞാറൻ മേഖലയിൽ ഉള്ള അയൽ രാജ്യങ്ങൾ ആയ ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ എന്നിവയുടെ അതിർത്തി ചെക് പോയിന്റ്റുകൾ വഴി പുറത്ത് കടക്കാനാണ് നിർദ്ദേശം. പാസ്പോർട്ട് , റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ നിർബന്ധമായും കയ്യിൽ കരുതണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചിട്ടുണ്ട്.ജനവാസ മേഖലയിൽ ഉൾപ്പെടെ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ, യുക്രൈനിലുള്ള ഇന്ത്യക്കാർ പൂർണ്ണവിവരങ്ങൾ എംബസിയെ അറിയിക്കണമെന്നും, അനാവശ്യ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

പ്രവാസം

സൗദിയിൽ കോവിഡിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് വ്യാപനശേഷി കൂടിയ XXB

സൗദി അറേബ്യയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് അതോറിറ്റി അറിയിച്ചു. വ്യാപനശേഷി കൂടിയ എക്സ് എക്സ് ബി (XXB) വകഭേദമാണ് കണ്ടെത്തിയത്. അതേസമയം കൊവിഡിന്റെ മറ്റ് വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ഇവയിൽ ഒമിക്രോണ്‍ ബി.എ5, ബി.എ2 എന്നിവയാണ് ഭൂരിഭാഗവും. കൂടാതെ എക്‌സ്.ബി.ബിയും ചിലരിൽ കാണപ്പെടുന്നുണ്ട്. ഇതിനുപുറമെ എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയുടെ വകഭേദങ്ങളും സൗദിയിൽ കണ്ടുവരുന്നുണ്ട്. ശ്വാസകോശ രോഗങ്ങളും രാജ്യത്ത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശൈത്യകാലത്തിന്റെ വരവോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും പലരിലും കാണപ്പെട്ടേക്കാം. കൂടാതെ ‘കോവിഡ് 19’ സജീവമാണെന്നും പ്രതിരോധശേഷി അനുസരിച്ച് വൈറസിന്റെ തീവ്രത ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുമെന്നും അതോറിറ്റി വിശദീകരിച്ചു. വരുംകാലത്ത് എല്ലാവർക്കും, പ്രത്യേകിച്ച് വാക്സീൻ സ്വീകരിക്കാത്തവരിലും രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലുള്ളവരിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

മരണം

തെക്കേക്കര തൈത്തോട്ടം (പാറയിൽ )  സലീം (60) വയസ്സ്

ഈരാറ്റുപേട്ട തെക്കേക്കര തൈത്തോട്ടം (പാറയിൽ )  സലീം (60) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് *(26/10/2022) ഉച്ചക്ക് 1മണിക്ക്  ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.  

കേരളം

ചരിത്രമെഴുതി ഐഎസ്ആർഒ; 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യo വിജയകരമായി പൂർത്തിയാക്കി*

ശ്രീഹരിക്കോട്ട: 36 ഉപ​ഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യ വിജയകരമായി പൂർത്തിയാക്കിയാണ് ബഹിരാകാശ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒ ചരിത്രമെഴുതിയത്. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചെന്നാണ് വിജയത്തെ വിശേഷിപ്പിച്ച് ഇസ്രൊ ചെയർമാൻ പ്രതികരിച്ചത്.   36 ഉപഗ്രങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ 12.07ന് എൽവിഎം 3 അഞ്ചാം ദൗത്യത്തിനായി പറന്നുയർന്നു. വിക്ഷേപണം കഴിഞ്ഞ് 19.30 മിനുട്ട് കഴിഞ്ഞപ്പോൾ നാല് ഉപഗ്രഹങ്ങൾ പേടകത്തിൽ നിന്ന് വേർപ്പെട്ടു. സെക്കൻഡുകളുടെ മാത്രം വ്യത്യാസത്തിൽ നാല് ഉപഗ്രങ്ങൾ കൂടി ഭ്രമണപഥത്തിൽ.  

കേരളം

പഴങ്ങളിൽ നിന്നും ധാന്വേതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം നിലവിൽവന്നു

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേരളാ സ്‌മോൾ സ്‌കേൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രികൾച്ചറൽ പ്രോഡക്ട്‌സ് ഓഫ് കേരള) റൂൾസ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികൾ ഉൾപ്പെടുത്തി അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നൽകാനാകും. ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.