വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

തീവ്രമഴ: രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:-തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്.  വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.  9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.   

പ്രാദേശികം

കൊട്ടുകാപ്പള്ളി റോഡ് പുനർനിർമ്മിക്കാൻ കരാറുകാരന് നഗരസഭയുടെ ഉത്തരവ്

ഈരാറ്റുപേട്ട: പണി പൂർത്തിയാക്കി മാസങ്ങൾക്കകം കുണ്ടും കുഴിയുമായി മാറിയ നഗരസഭയിലെ 17-ാം ഡിവിഷനിലെ കൊട്ടുകാപ്പള്ളി റോഡ് സ്വന്തം ചെലവിൽ പുനർ നിർമിക്കണമെന്ന് കരാറുകാരന് നഗരസഭാ നിർദേശം. റോഡ് തകർന്നത് സംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് റോഡ് പുനർനിർമ്മിക്കാൻ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയർ കരാറുകാരനായ പ്ലാത്തോട്ടത്തിൽ ജോമി മാത്യുവിന് നവംമ്പർ 27 ന് ഉത്തരവ് നൽകിയത്.  ഏതാനും മാസങ്ങൾക്ക് മുമ്പ് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് ടാർ ചെയ്തത്.  പ്രദേശവാസികളുടെ ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ടാറിംഗ് നടത്തി റോഡ് ഉദ്ഘാടനം ചെയ്തത്. റോഡിന്റെ തുടക്ക ഭാഗം ഏതാണ് മുഴുവനായി തകർന്നു കിടക്കുകയാണ്. മറ്റു ഭാഗങ്ങളിലും നിരവധി സ്ഥലങ്ങളിൽ ഇതിനകം കുഴികൾ രൂപപ്പെട്ടു കഴിഞ്ഞു. ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ തന്നെ റോഡ് തകർന്നു തുടങ്ങിയതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.   പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും പൂഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുമായ നടയ്ക്കൽ - അയ്യപ്പൻ റോഡിന് ഒന്നരകിലോമീറ്ററോളം ദൈർഘ്യമുണ്ട്. എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ - കൊട്ടുകാപ്പള്ളിഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്നാണ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് റീ ടാറിംഗ് പണികൾ നടത്തിയത്.  റോഡ് സുരക്ഷിതമാക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ 14 ലക്ഷം രൂപ കൊണ്ട് ഓടകൾ നിർമ്മിക്കുകയും നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു.

കേരളം

സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം

ആലപ്പുഴ :സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം .ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന നിഗമനമാണ് പ്രാഥമിക പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.മഴ മൂലം എതിരെ വന്ന വാഹനം ദൃശ്യമാകാതെ മുന്നോട്ട് എടുക്കുകയും, എന്നാൽ തുടർന്ന് കണ്ട വെളിച്ചത്തിൽ മറ്റൊരു വണ്ടി കണ്ട് വെട്ടിച്ചതാകും കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി മറ്റൊരു വശത്ത് കൂടി വരുകയായിരുന്ന ബസിലിടിച്ചത് എന്ന നിഗമനം ആണുള്ളത്. പെട്ടന്ന് കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി മഴയുണ്ടായിരുന്നതിനാലും, വാഹനത്തിലെ ഓവർ ലോഡും കാരണം കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറി തെന്നാണ് നിഗമനം. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.സിനിമ കാണാനായി വാടകയ്ക്ക് എടുത്തതാണ് ഈ ടവേര കാർ.ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ട് 10 കി.മി പിന്നിടുമ്പോഴാണ് അപകടം.ഇവർക്ക് പിന്നാലെ രണ്ട് വിദ്യാർത്ഥികൾ ബൈക്കിലും ഉണ്ടായിരുന്നു.

കോട്ടയം

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു

കോട്ടയം

ഫലസമൃദ്ധി പദ്ധതി : പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ചു.

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യം വെച്ച് ആവിഷ്കരിച്ച കാർഷിക വികസന പദ്ധതിയായ "ഫലസമൃദ്ധി പൂഞ്ഞാർ" എന്ന പദ്ധതിയെ സംസ്ഥാന കൃഷി വകുപ്പ് പ്രത്യേക ക്ലസ്റ്റർ ആയി പ്രഖ്യാപിച്ച് സബ്സിഡി അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലസ്റ്റർ പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം പ്ലാവ്,റംബൂട്ടാൻ, ഫിലോസാൻ,അവോക്കാഡോ, മങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. 100 കൃഷിക്കാരെയാണ് ഒന്നാം ഘട്ടമായി ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ഫലസമൃദ്ധി പദ്ധതി പ്രകാരം ഫലവൃക്ഷ കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടർ ഒന്നിന് മുപ്പതിനായിരം രൂപ പ്രകാരമാണ് സബ്സിഡി അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരമുള്ള ഫലവൃക്ഷ കൃഷികൾ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടക്കം കുറിച്ചു കഴിഞ്ഞതായും, ഈ സാമ്പത്തിക വർഷം തന്നെ പദ്ധതിയിൽ അംഗങ്ങളായ മുഴുവൻ കൃഷിക്കാർക്കും അർഹമായ സബ്സിഡി തുക ലഭ്യമാകുമെന്നും എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു .

പ്രാദേശികം

മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ ഇ സ്റ്റാമ്പിംഗ് പ്രഖ്യാപനം നടപ്പായില്ല

ഈരാറ്റുപേട്ട .ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ഇ സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനം മന്ദഗതിയിൽ കോട്ടയം ജില്ലയിൽ ആയിരം രൂപയ്ക്കു താഴെയുള്ള മുദ്രപ്പത്രങ്ങൾ ഏറെ നാളായി ലഭിക്കുന്നില്ല. ജില്ല യിലെ സ്റ്റാമ്പ് മെമ്പർമാരുടെ പക്കൽഉണ്ടായിരുന്ന പത്രങ്ങളും തീർന്ന് ദിവസങ്ങളായി. പഞ്ചായത്തുകളിൽ നിന്നും മറ്റും ധനസഹായം ലഭിക്കുന്നതിനുള്ള ഉടമ്പടിക്ക് 200 രൂപ യുടെ പത്രവും വിവിധ സർട്ടിഫിക്കറ്റുകൾക്കും സത്യവാങ്‌മൂലത്തിനുമുള്ള 50 രൂപ പത്രങ്ങൾ പോലും ലഭിക്കുന്നില്ല. വാടക ഉടമ്പടി യ്ക്കും മറ്റു കരാറുകൾക്കുമുളള മുദ്ര പ്പത്രം കിട്ടാതായതോടെ 1000 രൂപയുടെ പത്രം വാങ്ങി ഉപയോഗിക്കണമെന്ന അവ സ്ഥയാണ്. ധനനസഹായവും മറ്റും കിട്ടേണ്ട പാവങ്ങളായണ് ചെറിയ തുകയ്ക്കുള്ളപത്രം ഇല്ലാതാ യതോടെ ഏറെ ദുരിതത്തിലാത് ഞായറാഴ്‌ച മുതൽ ഇ സ്റ്റാമ്പിംഗ് നടപ്പിലാക്കിയെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ചെറിയ തുകയ്ക്കുള്ള പത്രങ്ങൾ ലഭ്യമല്ലെന്നാണ് വെണ്ടർമാർ പറയുന്നത്. ട്രഷറിക ളിൽ അന്വേഷിച്ചാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. മുദ്രപ്പത്ര ക്ഷാമം പരിഹരി ക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡൻ്റ് നാസർ പനച്ചിയിൽ എരുമേലി ആവശ്യപ്പെട്ടു

പ്രാദേശികം

അരുവിത്തുറ കോളേജിൽ അന്തർദേശീയ കോൺഫറൻസ്

ഈരാറ്റുപേട്ട : സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ്  ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ് ഐക്രാസ്റ്റ് 2024 സംഘടിപ്പിക്കുന്നു.ഡിസംബർ 3 ,4 തീയതികളിലായി കോളേജിൽ വെച്ച് നടത്തപ്പെടുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം ഡിസംബർ മൂന്നാം തീയതി രാവിലെ 10 മണിക്ക് ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് ഡയറക്ടറും സി എസ് ഐ ആർ നിസ്റ്റ്  ചീഫ് സയൻ്റിസ്റ്റുമായ ഡോ.സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്യും.കോളേജ് മാനേജർ റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് കോഴ്സ് കോഡിനേറ്റർ റവ ഫാ ബിജു കുന്നക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്  തുടങ്ങിയവർ സംസാരിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള സയൻസ് സോഷ്യൽ സയൻസ് മേഖലയിലെ വിദഗ്ധർ ചെയർ ചെയ്യുന്ന തുടർന്നുള്ള സെഷനുകളിൽ നിരവധി സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും  ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതാണ്.

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി  പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.