വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ലോകം

കോവിഡ് കേസുകളിൽ വർധന ; വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് കേസുകള്‍ ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനില്‍ ഭാഗിക ലോക്ക്ഡൗണ്‍. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ലോക്ക്ഡൗണ്‍ ഞായറാഴ്ച വരെ തുടരും. വുഹാനിലെ 13 നഗര ജില്ലകളില്‍ ഒന്നായ ഹന്യാങ്ങിലെ ജനങ്ങളോട് അനാവശ്യമായി വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. പൊതുഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിനോദപരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലും വിലക്കുണ്ട്. ചൊവ്വാഴ്ച വുഹാനില്‍ 18 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവിദഗ്ധര്‍. ശൈത്യകാലം വരുന്നതും കേസുകള്‍ കൂടാന്‍ കാരണമായേക്കും. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യാപനം കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞതവണ ഒമിക്രോണ്‍ ആണ് വ്യാപനത്തിന് ഇടയാക്കിയത്.

കേരളം

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് മുതൽ കൊന്നൊടുക്കും. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്  പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. രോഗം പടരുന്നത് തടയാൻ ഹരിപ്പാടിന് പുറമെയുള്ള 15 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ പക്ഷികളുടെ വിപണനവും, കടത്തലും ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവരെ പിടികൂടാനായി തഹസീൽദർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

കേരളം

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും

സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. ലിറ്ററിന് അഞ്ചുരൂപയായാണ് വര്‍ധിപ്പിക്കുക. പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പാലിന്റെ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതൽ വിലവർധനവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെറ്റിനറി സർവകലാശാലയിലേയും സർക്കാരിന്റേയും മിൽമയുടേയും പ്രതിനിധികളാണ് സമിതിയിൽ.

കേരളം

ധനമന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗവര്‍ണര്‍. അസാധാരണ നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. ധനമന്ത്രിയുടെ പ്രീതി നഷ്ടമായെന്ന് കാട്ടിയാണ് ഗവര്‍ണര്‍ രംഗത്തെത്തിയിരിക്കുന്നത്.

കേരളം

കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

കൊച്ചി മരടില്‍ കെട്ടിടം പൊളിക്കുന്നതിനിടെ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒഡീഷ സ്വദേശികളായ ശങ്കര്‍, സുശാന്ത്കുമാര്‍ എന്നിവരാണ് മരിച്ചത്.മതിയായ സുരക്ഷ ഒരുക്കാതെ കെട്ടിടം പൊളിച്ചതിന് കരാറുകാരനെതിരെ കേസെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു. മരടിലെ ഷോപ്പിംഗ് മാളിനു സമീപത്തെ ഇരുനിലകെട്ടിടമാണ് പൊളിക്കുന്നതിനിടെ തകര്‍ന്നുവീണത്.രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഇതര സംസ്ഥാനക്കാരായ അഞ്ചു തൊഴിലാളികള്‍ ഈ സമയം ഇവിടെയുണ്ടായിരുന്നു.ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്.സ്ലാബിനടിയില്‍പ്പെട്ട രണ്ടുപേരെ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നവാസ് പറഞ്ഞു. ഒഡീഷ സ്വദേശികളായ സുശാന്ത്കുമാര്‍ ,ശങ്കര്‍ എന്നിവരാണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.രണ്ടാഴ്ചയായി പൊളിക്കല്‍ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും മരട്നഗരസഭയ്ക്ക് ഇതു സംബന്ധിച്ച് അറിവുണ്ടായിട്ടില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി പറഞ്ഞു. മതിയായ സുരക്ഷ ഒരുക്കാതെ കെട്ടിടം പൊളിച്ചതിന് കരാറുകാരനെതിരെ കേസെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു.

പ്രാദേശികം

നിയമസഭാ മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ഫോട്ടോ വീഡിയോ പ്രദർശനം 28,29 തീയതികളിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം 'ആസാദി കാ അമൃത് മഹോത്സവി' ൻ്റെ ഭാഗമായി ഫോട്ടോ വീഡിയോ പ്രദർശനം സംഘടിപ്പിക്കുന്നു. യൂനിസെഫിൻ്റെ സഹകരണത്തോടെ നിയമസഭാ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം  28 ന് രാവിലെ 10ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിക്കും. ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. അലിഗഡ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ പി കെ അബ്ദുൽ അസീസ് മുഖ്യ പ്രഭാഷണം നടത്തും. അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളജ് മാനേജർ ഫാ ഡോ അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ആമുഖപ്രഭാഷണം നിർവഹിക്കും. സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവങ്ങളായ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും അനേകം കളക്ഷനുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ ബോധവത്ക്കരണം, യൂനിസെഫിൻ്റെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ നടത്തു ന്ന പ്രത്യേക പരിപാടികളും പ്രദർശനത്തോടൊപ്പമുണ്ടാകും

പ്രാദേശികം

മഹല്ല് നവോത്ഥാന വേദിയുടെ സമ്പൂർണ്ണ ഭവന സന്ദർശനം 28ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദി രണ്ടു മാസക്കാലമായി നടത്തി വരുന്ന മയക്ക് മരുന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിൻ്റെ ഭാഗമായി 28 ന് വെള്ളിയാഴ്ച പ്രദേശത്തെ 8000 വീടുകളിൽ ഒറ്റ ദിന സമ്പൂർണ്ണ സന്ദർശനം നടത്തുന്നു.5 പേരിൽ കുറയാത്ത സന്നദ്ധ കവർത്തകർ ഉൾക്കൊള്ളുന്ന 80 സ്ക്വാഡുകൾ ഇതിനായി രംഗത്തിറങ്ങും. 100 വീടുകളാണ് ഒരു സ്ക്വാഡിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നത്. ഭവന സന്ദർശനത്തിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 4 ന് പി എം സി ജംഗ്ഷനിൽ ചേരുന്ന സമ്മേളനത്തിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവഹിക്കും.  

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി; ഉദ്ഘാടകനായി  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.

സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ   ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാൾ, ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹപ്രഭാഷണം നടത്തി.പ്രൊഫ. ഡോ. കെ.സി. സണ്ണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ജൂബിലി 70 ഇന കർമ്മ പരിപാടികളുടെ ഉദ്ഘടനം മുൻ ചീഫ് വിപ്പ് പി.സി. ജോർജ് നിർവഹിച്ചു.    മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, മുൻ പി എസ്  സി മെമ്പർ, പ്രൊഫ. ലോപ്പസ് മാത്യു, ജൂബിലി കൺവീനർ ഡോ.റെജി വർഗീസ് മേക്കാടൻ, വാർഡ് കൗൺസിലർ ഫാത്തിമ സുഹാന, പിടിഎ പ്രസിഡൻ്റ് ഷിനു ജോസഫ്, പ്രിൻസിപ്പൽ ഷാജി മാത്യു, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.