വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വയലാർ അനുസ്മരണം നടത്തി.

ഈരാറ്റുപേട്ട, പ്രശസ്ത കവി വയലാർ രാമവർമ്മ അനുസ്മരണവും ഗാനസന്ധ്യയും ഈരാറ്റുപേട്ട ഫൈൻ ആട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെയ്സ് ഓഫീസ് ഹാളിൽ നടത്തികെ. എം ഷബീർ അദ്ധ്യക്ഷത വഹിച്ചു.പ്രമുഖ ഗായകൻ സി.വി.എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു പി. എം മുഹ്സിൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ. പി എ നടയ്ക്കൽ, പി.എസ് റഫീഖ്, ഹാഷിം ലബ്ബ , നസീർ കണ്ടത്തിൽ, പി.പി.എം നൗഷാദ്, മുഷ്താഖ് കൗസരി ,കെ എം ജാഫർ, പ്രകാശ് അടുക്കം, സജി തലപ്പലം, താഹിറ താഹ, മനാഫ്, കെ. ഐ റാസി , ജലീൽ കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചുചടങ്ങിൽ ഷാഹുൽ ഹമീദ് സ്വാഗതവും ബിജിലി സൈൻ നന്ദിയും പറഞ്ഞുവയലാർ ഗാനങ്ങൾ കോർത്തിണക്കി വയലാർ ഗാനസന്ധ്യയും അരങ്ങേറി .

കോട്ടയം

പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം: മോൻസ് ജോസഫ്

പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ  സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.  സമാനതകളില്ലാത്ത അതിജീവനമാണ് കെ ആർ നാരായണൻ്റെ ജീവിതം. കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, സെബി പറമുണ്ട, റോയി ജേക്കബ്, ജോബി മാത്യു, വിഷ്ണു കെ ആർ എന്നിവർ പ്രസംഗിച്ചു.  

കോട്ടയം

നാഷണൽ ലോക് അദാലത്ത് നവംബർ 9 ന്

പാലാ:മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 9ന് ( ശനിയാഴ്ച) രാവിലെ 10 മണി മുതൽ അദാലത്ത് നടത്തപ്പെടും. പരാതികൾ നവംബർ 1-ാം തിയ്യതി വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവ്വീസസ് കമ്മറ്റി ആഫീസിൽ നൽകാവുന്നതാണ്.ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04822 216050,+919447036389

പ്രാദേശികം

ഡയമണ്ട് ജൂബിലി വർഷത്തിൽ പി.എസ്‌.സി കോച്ചിങ്ങുമായി ഹ്യുമാനിറ്റീസ് സ്ട്രീം

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ഒരു സർക്കാർ ജോലി നേടി സ്വയം പര്യാപ്തരായി ജീവിക്കുക, സാമ്പത്തിക സാമൂഹിക മേഖലകളിൽ മുന്നേറ്റം നേടി കുടുംബത്തിനും സമൂഹത്തിനും മാതൃകയായി മാറുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് പിഎസ്‌സി കോച്ചിങ്ങിന്റെ ഉദ്ഘാടനം വിമൻ എംപവർമെന്റ് ബ്ലോക്കിൽ പൂർവ്വ വിദ്യാർത്ഥിനിയും അധ്യാപികയുമായ സൈനു കബീർ നിർവ്വഹിച്ചു.എം.ഇ.ടി ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം. കെ. ഫരീദ് അധ്യക്ഷത വഹിച്ചു. പി.ആർ പ്രിജു,ഫെലിക്സാമ്മ ചാക്കോ ,വി റ്റി ഹബീബ് എന്നിവർ സംസാരിച്ചു.മാസത്തിലെ 3 ശനിയാഴ്ചകളിൽ 3 മണിക്കൂറുകൾ വീതം  പി.എസ്.സി ക്ലാസുകൾ പ്രമുഖരായ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ താഹിറ പി.പി. സ്വാഗതം പറഞ്ഞു

കോട്ടയം

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭരണാനുമതി ലഭ്യമായത്. സുരക്ഷിതത്വത്തിനു വേലി, ഹാൻഡ് റെയിലുകൾ, വ്യൂ പോയിന്റ്, ശുചിത്വ സംവിധാനങ്ങൾ, വിനോദസഞ്ചാരികൾക്ക് ഇരിക്കുന്നതിനു ബെഞ്ചുകൾ, വെള്ളച്ചാട്ടത്തിലേക്കു എത്തുന്നതിനുള്ള വഴിയുടെ നവീകരണം ഇവ ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാനും, അവർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കാനും കഴിയുമെന്നും എംഎൽഎ പറഞ്ഞു. പരമാവധി വേഗത്തിൽ കരാർ ക്ഷണിച്ചു നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഇത് ഏറെ ആകർഷണീയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറും. മുൻപ് പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം അരുവിയിലും ഇപ്രകാരം തന്നെ 28 ലക്ഷം രൂപ അനുവദിപ്പിച്ച് വികസന പദ്ധതി നടപ്പാക്കിയിരുന്നു

മരണം

ചാമംപതാൽ, പുതുപ്പറമ്പിൽ, ഷാഹുൽ ഹമീദ് ഉസ്താദ് നിര്യാതനായി

21 വർഷക്കാലം വാഴൂർ മുസ്ലീം ജമാഅത്തിൽ അസി. ഇമാമും മദ്രസ്സാ അദ്ധ്യാപകനുമായി സേവനം ചെയ്ത ചാമംപതാൽ, പുതുപ്പറമ്പിൽ, ഷാഹുൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു, ഖബറടക്കം നാളെ രാവിലെ 10.30 ന് വാഴൂർ മുസ്‌ലിം ജമാഅത് ഖബ്ർസ്ഥാനിൽ

പ്രാദേശികം

*സീതി സാഹിബ്* *മെമ്മൊറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം

പൂഞ്ഞാർ..കേരള നിയമസഭ മുൻ സ്പീക്കർ കെ.എം സീതിസാഹിബിൻ്റെ അനുസ്മരണാർത്ഥം പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും,യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയിയും ജേതാക്കളായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെക്ട്രം ക്വിസ്സ് മത്സരത്തിൽ യു.പി വിഭാഗത്തിൽ സെൻ്റ്  എഫ്രംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളും  ജേതാക്കളായി.സമാപന സമ്മേളനം മുൻ അധ്യാപകൻ  ഡോ.രാജു ഡി കൃഷ്ണപുരം ഉദ്ലാടനം ചെയ്തു മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ്  ഷെഫീഖ് സ്വാഗതം ആശംസിച്ചു.നഗരസഭ മുൻ ചെയർമാൻ വി.എം.സിറാജ്, അഡ്വ.വി.പി നാസർ, ഷെരീഫ് കോന്നച്ചാടം, കെ.എ അൻസാരി,വി.എ നജീബ്,പി.എം മൊഹ്സിൻ, കെ.എ അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി, സഹലത്ത് എന്നിവർ പ്രസംഗിച്ചു.  

പ്രാദേശികം

വയലാർ അനുസ്മരണം

ഈരാറ്റുപേട്ട.കവിയും, ഗാനരചയിതാവുമായ വയലാർ രാമവർമ്മ അനുസ്മരണവും, വയലാർ ഗാനസന്ധ്യയും ഞായറാഴ്ച ഫെയ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് )ന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയിൽ മുഹ്സിൻ പി.എം മുഖ്യ പ്രഭാഷണം നടത്തും