വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികം; പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ പതാക ഉയർത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ  അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയിൽ സ്വാന്തത്ര്യത്തിന്റെ 75-ാം  വാർഷികത്തിന്റെ ഭാഗമായി ലൈബ്രറി പ്രസിഡന്റ്‌  ബി. ശശികുമാർ പതാക ഉയർത്തി. മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  രമേഷ് ബി വെട്ടിമറ്റം സ്വാന്തത്ര്യ ദിന സന്ദേശം നൽകി. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ ഭരണ ഘടനയുടെ ആമുഖം വായിച്ചു. ജോയിന്റ് സെക്രട്ടറി പി ജി. പ്രമോദ് കുമാർ നന്ദി പ്രകാശിപ്പിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങൾ ആയ എം. കെ. വിശ്വനാഥൻ, വിനോദ് കുമാർ പി.എ., ലൈബ്രറേറിയൻ ഷൈനി പ്രദീപ്‌, കേരള ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി കെ. കെ.സുരേഷ് കുമാർ, വിദ്യാർഥി വിദ്യാർഥിനികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

വേറിട്ട അനുഭം പകർന്ന് തണൽ വീട്ടിലെ സ്വാതന്ത്ര്യ ദിനാഘോഷം; ആഘോഷത്തിൽ പങ്കുചേർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യും

ഈരാറ്റുപേട്ട: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം  വർണാഭമാക്കി തണൽ വീട്. അപകടങ്ങളിൽപ്പെട്ട് തളർന്ന് കിടപ്പിലായ സ്വാമി രാജും, അബ്ദുൽ ഖാദറും  ചേർന്ന്‌ വീൽ ചെയറുകളിൽ ഇരുന്ന് ദേശീയ പതാക ഉയർത്തി. രാജ്യം മുഴുവൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികളെയും ചേർത്ത് നിർത്തിയുള്ള തണലിൻ്റെ ആഘോഷം ശ്രദ്ധേയമായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, തണൽ ചെയർമാൻ പി.എ ഹാഷിം, കെ.പി ഷെഫീഖ്, വി.ടി ഷെമീർ, പി.ഇ ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടെ ബ്ലോക്ക് ഓഫീസ് മാർച്ച്; ഫെസ്റ്റിവൽ അലവൻസ് നൽകണമെന്നും ആവശ്യം

ഈരാറ്റുപേട്ട: എഐടിയുസി എൻആർഇജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി. എല്ലാ തൊഴിലാളികൾക്കും ഫെസ്റ്റിവൽ അലവൻസ് നൽകുക, വേതനം 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. ജില്ലാ കമ്മറ്റിയംഗം മിനിമോൾ ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ഇ കെ മുജീബ്, പി എസ് ബാബു, പത്മിനി രാജശേഖരൻ എന്നിവർ സംസാരിച്ചു.

പ്രാദേശികം

സി പി എം ലോക്കൽ കമ്മറ്റിയ്ക്ക് പുതിയ ഓഫീസ്; ഉദ്ഘാടനം ചെയ്തത് പാർട്ടി ജില്ലാ സെക്രട്ടറി എ.വി റസൽ

ഈരാറ്റുപേട്ട: സി.പി.എം ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ.വി.റസൽ നിർവ്വഹിച്ചു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്ജ്, രമ മോഹൻ, ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം,തോമസ് മാത്യു,ടി.എസ് സിജു, സ്നേഹാദരൻ, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി.ആർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. 

പ്രാദേശികം

പ്രതിഭകളെ ആദരിച്ച് ഈരാറ്റുപേട്ട നഗരസഭ; ശ്രദ്ധേയമായി ചെയർപേഴ്സൺസ് എക്സലൻസ് അവാർഡുകൾ

ഈരാറ്റുപേട്ട: എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് ഈരാറ്റുപേട്ട നഗരസഭ. വിജയികൾക്കുള്ള ചെയർപേഴ്സൺ സ് എക്സലൻസ് അവാർഡുകൾ നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ വിതരണം ചെയ്തു. വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, സ്ഥിരം സമിതി കെയർമാൻമാരായ സുനിത ഇസ്മായിൽ, റിസ്വാന സവാദ്, റിയാസ് പ്ലാമൂട്ടിൽ, അൻസർ പുള്ളോലിൽ, ഡോ. സഹല ഫിർദൗസ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രാദേശികം

മാലിന്യ നിർമാർജനത്തിൽ സ്മാർട്ടാകാൻ പുതിയ കാൽവെയ്പുമായി ഈരാറ്റുപേട്ട നഗരസഭ

ഈരാറ്റുപേട്ട:  മാലിന്യ നിർമാർജനത്തിൽ സ്മാർട്ടാകാൻ പുതിയ കാൽവെയ്പുമായി ഈരാറ്റുപേട്ട നഗരസഭ. ഇതുമായി ബന്ധപ്പെ ട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു.   

കേരളം

വിഴിഞ്ഞം തുറമുഖനിർമ്മാണം; സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം, തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം; ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധക്കാരുടെ മാർച്ച്. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കരിങ്കൊടി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെ കാണുന്നു എന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറയുന്നു. മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണം കുടാതെ  സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന്  മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു  സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് നേരത്തെ സംഘർഷത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനറൽ

നിങ്ങളുടെ യുവത്വം നിലനിർത്താൻ സാധിക്കുന്ന ഈ മൂന്ന് പഴങ്ങളെ പരിചയപ്പെടാം

പഴങ്ങളും പച്ചക്കറികളും നമ്മുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങൾ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. മദ്യപാനവും പുകവലിയും പല ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന കാരണങ്ങളിലൊന്നായതിനാൽ എന്തുവിലകൊടുത്തും ഒഴിവാക്കേണ്ട ഒന്നാണ്. അതുപോലെ, നിങ്ങൾ ഒഴിവാക്കേണ്ട നിരവധി ഭക്ഷണങ്ങളുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്ന മൂന്ന് പഴങ്ങളെ കുറിച്ചറിയാം. ആപ്പിൾ... ആപ്പിൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഡോക്ടർമാരെയും രോഗങ്ങളെയും അകറ്റി നിർത്താൻ അവ സഹായിക്കുന്നു. ഈ പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കും. വിറ്റാമിൻ എ, ബി സി എന്നിവയാൽ സമ്പുഷ്ടമായ ആപ്പിൾ രോഗാണുക്കളും അധിക എണ്ണയും ഒഴിവാക്കാൻ സഹായിക്കുന്നതിലൂടെ ചർമ്മത്തിന് ഗുണം ചെയ്യും. പതിവായി ആപ്പിൾ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുന്നു. ഈ പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ ത്വരിതപ്പെടുത്തുകയും ആരോഗ്യവും തിളക്കവും നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മാതളം... മാതളത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും തടയുന്നു. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം ഒഴിവാക്കുന്നു. പഴത്തിൽ പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നു. ഇത് സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു. സൂര്യാഘാതം, ചുളിവുകൾ, നേർത്ത വരകൾ എന്നിവ പോലുള്ള ചർമ്മത്തിന്റെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കാൻ മാതളനാരങ്ങ സഹായിക്കും. ഹൈപ്പർപിഗ്മെന്റേഷനും പ്രായത്തിന്റെ പാടുകളും തടയാനും മാതളനാരങ്ങ സഹായിക്കും. മുന്തിരി... മുന്തിരിയിൽ വിറ്റാമിൻ സി, മഗ്നീഷ്യം, നാരുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കെല്ലാം നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം വിറ്റാമിൻ സി വീക്കം ചെറുക്കാൻ സഹായിക്കുന്നു. നാരുകൾ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ മുന്തിരി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും.  ക്യാൻസറിന് കാരണമാകുന്ന അൾട്രാവയലറ്റ് വികിരണം ചർമ്മത്തെ സംരക്ഷിക്കാൻ സഹായകമാണ്.