വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വോളീബോൾ ആവേശത്തിന്റെ അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി.

വീഡിയോ ലിങ്ക് https://www.facebook.com/share/v/zFMPJsp3cvNRx4Af/   അരുവിത്തുറ : വോളിബോൾ ആവേശത്തിന്റെ  അലയടികളുമായി അരുവിത്തുറ വോളിക്ക് തുടക്കമായി. ടൂർണമെൻ്റിൻ്റെ ഉദ്‌ഘാടനം കേരളാ സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് യു.ഷറഫലി നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ. ഫാസെബാസ്റ്റ്യൻ വെട്ടുകല്ലേൽകോളേജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ എംഎൽഎ മാണി സി കാപ്പൻ കോളേജ് പ്രിൻസിപ്പൽ ഫ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ,  കായിക വിഭാഗം മേധാവി വിയാനി ചാർലി തുടങ്ങിയവർ സംസാരിച്ചു. അരുവിത്തുറ കോളേജിൻ്റെ സ്ഥാപകരായ റവ ഫാ തോമസ് മണക്കാട്ട്, റവ.ഫാ തോമസ് അരയത്തിനാൽ എന്നിവരുടെ സ്മരണാർത്ഥം ആരംഭിച്ച വോളി ബോൾ ടൂർണമെൻ്റ് ഇന്ന് കേരളത്തിലെ പ്രമുഖ ഇൻ്റർ കോളേജിയേറ്റ് ടൂർണമെൻ്റാണ്. കേരളത്തിലെ പ്രമുഖ 11 പുരുഷ ടീമുകളും നാല് വനിത ടീമുകളുംമത്സരത്തിൽ മാറ്റുരക്കും. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള , സെൻറ് തോമസ് കോളേജ് കോലഞ്ചേരി, സെൻറ് തോമസ് കോളേജ് പാലാ, എസ് എം ജി കോളേജ് ചേളന്നൂർ, എസ്സ് എച്ച് കോളേജ് തേവര , സെൻറ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം,  ഡി ഐ എസ് ടി കോളേജ് അങ്കമാലി, ശ്രീ നാരായണ കോളേജ് വടകര, സിഎംഎസ് കോളേജ് കോട്ടയം, സെൻറ് ജോർജ് കോളേജ് അരുവിത്തുറ എന്നീ ടീമുകൾ പുരുഷ വിഭാഗത്തിലും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട, അൽഫോൻസാ കോളേജ് പാലാ, സെൻ്റ് സേവിയേഴ്സ് കോളേജ് ആലുവ, അസംഷൻ കോളേജ് ചങ്ങനാശ്ശേരി, എന്ന ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരക്കും. മത്സരങ്ങളുടെ ഫൈനൽ പതിനാലാം തീയതി തിങ്കളാഴ്ച നടക്കും.

പ്രാദേശികം

പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എസ്.ഡി.പി.ഐ.

ഈരാറ്റുപേട്ട -പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിൽ നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ ഇന്ന് വൈകിട്ട് നാല് മണിക്ക് കാരയ്ക്കാട് നിന്നാരംഭിക്കും. ജില്ലാ ഖജാൻജി കെ. എസ്. ആരിഫ് ഉത്ഘാടനം ചെയ്യും. പത്താഴപ്പടി, നടയ്ക്കൽ ഹുദാ ജംഗ്ഷൻ, എന്നിവിട ങ്ങളിലെ കോർണർ യോഗങ്ങൾക്ക് ശേഷം വൈകിട്ട് മുട്ടം കവലയിൽ സമാപിക്കും നാളെ [വെള്ളി ]വൈകിട്ട് നാല് മണിക്ക് തെക്കേക്കര തൈപറമ്പ് ഭാഗത്ത് നിന്നാരംഭിക്കുന്ന ജാഥ ചേന്നാട് കവല, കടുവാമൂഴി എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം വൈകിട്ട് സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. റഷീദ് മുക്കാലി, ഇസ്മായിൽകീഴേടം , യാസിർ കാരയ്ക്കാട്, സഫീർ കുരുവനാൽ വി.എസ്. ഹിലാൽ, സി.എച്ച് ഹസീബ് , എന്നിവർ സംസാരിക്കും

പ്രാദേശികം

കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിനം

പൂഞ്ഞാർ:കേരള കോൺഗ്രസ് (എം) അറുപതാം ജന്മദിന ത്തോടനുബന്ധിച്ച് പൂഞ്ഞാർ മണ്ഡലത്തിൽ പൂഞ്ഞാർ പഞ്ചായത്ത് വൈസ്.പ്രസിഡന്റ്‌ ശ്രീ. തോമസുകുട്ടി കരിയാപുരയിടം പതാക ഉയർത്തുന്നു. ജന്മദിന സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ ശ്രീ.ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം ജന.സെക്രട്ടറി ശ്രീ.ഷോജി അയലൂക്കുന്നേൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീ.സണ്ണി വാവലാങ്കൽ,മണ്ഡലം സെക്രട്ടറി ശ്രീ.ജോയ് വിളക്കുന്നേൽ,സെറീഷ് പുറപ്പന്താനം,റോയ് പള്ളിപ്പറമ്പിൽ,തോമസ് തെക്കഞ്ചേരിൽ,സിറിൽ ഇളഞ്ഞിങ്ങത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മധുര പലഹാര വിതരണവും നടന്നു.🌱

പ്രാദേശികം

പുതിയ ഗതാഗത പരിഷ്ക്കാരം ഫലപ്രദം - വ്യാപാരികൾ

ഈരാറ്റുപേട്ട - നഗരത്തിലെ പുതിയ ഗതാഗത പരിഷ്ക്കാരത്തിന് പൂർണ്ണ പിന്തുണയുമായി വടക്കേക്കരയിലെ വ്യാപാരികൾ . ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് പുതിയ നടപടികൾ പരിഹാരമായെന്നും ഇതു തുടരണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിന് വ്യാപാരികൾ ഭീമഹർജി സമർപ്പിച്ചു. പുതിയ പരിഷ്ക്കാരം വന്നതു മുതൽ നഗരത്തിന്റെ എല്ലാ വാണിജ്യ മേഖലകളിലും ജനങ്ങളെത്തുകയും അതുവഴി കച്ചവടത്തിന് ഉണർവ്വും ഉണ്ടായിട്ടുണ്ട്. ഗതാഗത ക്കുരുക്ക് മാറിയതിനാൽ ജനങ്ങൾക്ക് സ്വസ്ഥമായി കച്ചവട സ്ഥാപനങ്ങളിൽ വരുവാൻ കഴിയുന്നുമുണ്ട്. അനധികൃത ബസ് നിർത്തൽ ഉണ്ടായിരുന്ന സെൻട്രൽ ജംഗ്ഷനിലെ പാലാ സ്റ്റോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നും കൂടുതൽ പോലിസിനെ നിയോഗിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പട്ടു. എല്ലാ മേഖലയിലേയും ജനങ്ങളേയും വ്യാപാരികളേയും ഒന്നായിക്കണ്ട് ഗതാഗത പരിഷ്ക്കാരം നടത്തിയ നഗരസഭാ സമിതിക്കും ട്രാഫിക്ക് കമ്മിറ്റിക്കും ഐക്യദാർഡ്യം വ്യാപാരികൾ അറിയിച്ചു.ഈരാറ്റുപേട്ടയിലെ പുതിയ ഗതാഗത പരിഷ്ക്കാരം തുടരണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഭീമ ഹർജി നഗരസഭാ ചെയർപേഴ്സൺ സുഹ്റാ അബ്ദുൽ ഖാദറിന് വടക്കേക്കരയിലെ വ്യാപാരികൾ നൽകുന്നു. ഔസേപ്പച്ചൻ വയം പോത്തനാൽ, ഷാനവാസ് പാലയംപറമ്പിൽ , തയ്യിബ് മാങ്കുഴക്കൽ, നവാസ് പൊന്തനാൽ, മുഹ്സിൻ എന്നിവർ സമീപം

കേരളം

TG 434222 ഓണം ബമ്പർ , ഒന്നാം സമ്മാന ഭാ​ഗ്യശാലിയെ തിരഞ്ഞെടുത്തു

തിരുവോണം ബമ്പർ നറുക്കെടുത്തു. TG 434222 നമ്പറിനാണ് 25കോടി രൂപ സമ്മാനം.25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ടിക്കറ്റ് വില 500 ആയതുകൊണ്ട്, കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഷെയറിട്ട് ലോട്ടറി എടുക്കുന്നവരുടെ എണ്ണത്തിൽ ഇത്തവണയും വൻ വർദ്ധനവുണ്ട്. അതും നാൽപതും അൻപതും ടിക്കറ്റുകൾ.

പ്രാദേശികം

*മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന 'സാഫി, ൻ്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം കത്തും മറുപടിയും എന്ന പേരിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു

ഈരാറ്റുപേട്ട : മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സന്നദ്ധ സേവന സംഘടന 'സാഫി, ൻ്റെ ആഭിമുഖ്യത്തിൽ ലോക തപാൽ ദിനം കത്തും മറുപടിയും എന്ന പേരിൽ വിവിധ പരിപാടികളോടെ ആ ചരിച്ചു. 'പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എം.പി.ലീന നിർവ്വഹിച്ചു.   ഈരാറ്റുപേട്ട പോസ്റ്റ് മാസ്റ്റർ സബിത സതീഷ് പോസ്റ്റൽ സേവനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. പോസ്റ്റ്മാൻ അഖിൽ കുമാർ, സാഫ് കൺവീനർ മുഹമ്മദ് ലൈസൽ, പി.ജി. ജയൻ, ടി.എസ്. അനസ്, പി എൻ ജവാദ് , പി.എസ്. റമീസ്, ഫാത്തി റഹിം, ഖദീജ ജബ്ബാർ, ' തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് കത്തയയ്ക്കാനുള്ള പോസ്റ്റ് കാർഡുകൾ വിതരണം ചെയ്തു. പോസ്റ്റൽ സ്റ്റാമ്പുകൾ, മറ്റു തപാൽ ഉരുപ്പടികൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.  

ജനറൽ

നടൻ ടി.പി. മാധവൻ അന്തരിച്ചു

നടൻ ടി.പി. മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.വർഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. ‘അമ്മ’യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്ന ടി. പി. മാധവൻ അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കോട്ടയം

വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ്‌ ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം  പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ്  പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും  നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.   കഴിഞ്ഞ മഴക്കാലത്ത്  സുരക്ഷയെ  മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌  ബ്രിഡ്ജിന്റെ  പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു. കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്  ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ  പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.