വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കോഴിക്കോട് അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ച് മകന്‍; മയക്കുമരുന്നിന് അടിമയെന്ന് സൂചന

കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ ബിജി, അച്ഛന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. അച്ഛന് നെഞ്ചിലും കഴുത്തിലും പരുക്കേറ്റിട്ടുണ്ട്. നെഞ്ചിലെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈന്‍ കുമാര്‍ കൂടിയ ഇനം മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പൊലീസ് പറയുന്നുണ്ട്. അച്ഛനും അമ്മയും തന്നെ അവഗണിക്കുന്നുവെന്നും സ്വത്ത് ഭാഗം വച്ചപ്പോള്‍ ഉള്‍പ്പെടെ തന്നെ വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ചായിരുന്നു മകന്റെ 

പ്രവാസം

സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം ‘ശൂറ’ തുറന്നു

സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം ഗതാഗതത്തിനായി തുറന്നു. റെഡ്​സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും. 3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാലം. വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം. പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ പരിഗണിച്ച് പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും കണക്കിലെടുത്താണ് പാലത്തിന്റെ രൂപകൽപന​. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെയാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പല തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പിങ്​ പ്രവർത്തനങ്ങളിലൂടെ പാലം മനോഹരമാക്കും. പരിസ്ഥിതി സംരക്ഷണം എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് തന്നെ പാലത്തിൽ പ്രകൃതിദത്ത വിളക്കുകളാണ് ഉപയോഗിക്കുന്നത്.

പ്രവാസം

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഭക്ഷണ വിതരണം ആരംഭിക്കാനൊരുങ്ങി അബു​​ദാബി

ഡ്രോൺ ഉപയോ​ഗിച്ചുള്ള ഡെലിവെറി ആരംഭിക്കാനൊരുങ്ങി അബു​​ദാബി. ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. മരുന്ന് വിതരണം, ഭക്ഷണ വിതരണം, അബുദാബിയിലെ പ്രധാന എമിറേറ്റ്സ് പോസ്റ്റ് ഓഫീസുകളിലേക്ക് രേഖകൾ കൊണ്ടുപോവുക തുടങ്ങിയ ജോലികൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഡ്രോണുകളുടെ പരീക്ഷണ ഡെലിവറിയിൽ എത്രമാത്രം ഭാരം വഹിക്കാനാവും, ഇതുകൊണ്ടുള്ള ഗുണങ്ങൾ, ആവശ്യക്കാർ തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം. പരീക്ഷണ ഡെലിവറി നടത്തുന്ന പ്രദേശങ്ങളോ എത്ര കാലത്തേക്കാണ് പരീക്ഷണം നടത്തുന്നതെന്നോ ഉള്ള വിശദാംശങ്ങൾ അധികൃതർ അറിയിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ പരീക്ഷണ ഡ്രോൺ ഡെലിവറി പൂർത്തിയാക്കി അടുത്തവർഷം വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഡെലിവറി ആരംഭിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. അബുദബി പോർട്സ് ഗ്രൂപ്പിൻറെ ഡിജിറ്റൽ പങ്കാളിയായ മഖ്ത ഗേറ്റ് വേ, എമിറേറ്റ്സ് പോസ്റ്റ്, സ്കൈ ഗോ എന്നിവയുടെ സഹകരണത്തോടെ ഡ്രോണുകൾ എമിറേറ്റിലെ ദൂരസ്ഥലങ്ങളിലേക്കും എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവാസം

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ; 7 അന്താരാഷ്ട്ര എക്സിബിഷനുകൾ

റിയാദ് സീസൺ ഫെസ്റ്റിവലിൽ 8500 പരിപാടികൾ ഉണ്ടാകുമെന്ന് എൻറർടെയ്ൻമെൻറ് അതോറിറ്റി അറിയിച്ചു. കലാ-കായിക-സാഹിത്യ പരിപാടികളും മത്സരങ്ങളും മേളയിൽ ഉണ്ടാകും. 7 അന്താരാഷ്ട്ര എക്സിബിഷനുകളും, എല്ലാ ദിവസവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാംസ്കാരിക-രുചി വൈവിധ്യങ്ങൾ അടുത്തറിയാനുള്ള അവസരവും മേളയിൽ ഉണ്ടാകും.  അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്ന റിയാദ് സീസൺ ഫെസ്റ്റിവലിൽ പുതുമയുള്ള നിരവധി പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 15 സോണുകളിലായി 8500-ലധികം പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുക. 252-റസ്റ്റോറന്റുകളും 240 സ്റ്റോറുകളും പ്രത്യേകം സജ്ജീകരിക്കും. എല്ലാ ദിവസവും കരിമരുന്ന് പ്രയോഗം ഉണ്ടാകും. 8 ഇൻറർനാഷനൽ ഷോകളും 150-ഓളം സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട് 108 ഇൻററാക്ടീവ് പരിപാടികൾ, 7 അന്താരാഷ്ട്ര എക്സിബിഷനുകൾ, 2 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ, ഗുസ്തി മത്സരങ്ങൾ, 17 അറബ് നാടകങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിവലിൽ ഉണ്ടാകും. ബോളിവാഡ് വേൾഡ്, ബോളിവാഡ് റിയാദ് സിറ്റി, വിൻറർ വണ്ടർലാണ്ട്, അൽമുറബ, സ്കൈ റിയാദ്, വയ റിയാദ്, മൃഗശാല, ലിറ്റിൽ റിയാദ്, ദി ഗ്രോവ്സ്, ഇമാജിനേഷൻ പാർക്ക്, സുവൈദി പാർക്ക്, സൂഖ് അൽസമാൻ, ഫാൻ ഫെസ്റ്റിവൽ, റിയാദ് ഫ്രണ്ട്, ഖറിയത്ത് സൽമാൻ എന്നിവയാണ് ഫെസ്റ്റിവൽ നടക്കുന്ന 15 സോണുകൾ. ഭാവനയ്ക്കപ്പുറം എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഫെസ്റ്റിവൽ 65 ദിവസം നീണ്ടു നിൽക്കും.

പ്രാദേശികം

ജലവിതരണ പദ്ധതി ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട . നഗരസഭയുടെ മേജർ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കാട്ടാമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും പുതിയ അംഗൻവാടി സബ് സെൻ്റർ  കെട്ടിടത്തിനുള്ള പത്ത് ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും രാജ്യസഭ എം.പിയുമായ അഡ്വ .ജെ ബി മേത്തർ നിർവ്വഹിച്ചു.ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ കൗൺസിലർമാരായ സുനിത ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ ,നാസർ വെള്ളൂപ്പറമ്പിൽ ,സുനിൽ കുമാർ ,പി .എം അബ്ദുൽ ഖാദർ ,അൻസൽനപരിക്കുട്ടി ,അൻസർ പുള്ളോലിൽ ,ഫാസില അബ്സാർ ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അനസ് നാസർ ,സി.പി ബാസിത് ,കെ.ഐ നൗഷാദ് ,അഡ്വ.ജെയിംസ് വലിയ വീട്ടിൽ ,കെ.ഇ.എ ഖാദർ ,റസാഖ് മoത്തിൽ ,സിറാജ് പടിപ്പുരയ്ക്കൽ ,തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വിമൺ എംപവർമെന്റ് സെന്ററിന്റെ  പ്രവർത്തനോദ്ഘാടനം രാജ്യസഭാംഗം അഡ്വ.ജെ ബി മേത്തർ എം.പി നിർവ്വഹിച്ചു

ഈരാറ്റുപേട്ട .മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വിമൺ എംപവർമെന്റ് സെന്ററിന്റെ  പ്രവർത്തനോദ്ഘാടനം രാജ്യസഭാംഗം അഡ്വ.ജെ ബി മേത്തർ എം.പി നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ട്രസ്റ്റ് ചെയർമാൻ ഡോ: എം.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഈ സെന്ററിൽ നിന്നും വിവിധ മൽസര പരീക്ഷാ , സ്കോളർഷിപ്പ് പരിശീലനങ്ങൾ, എഫക്ടീവ് പേരന്റിംഗ് ക്ലാസ്സുകൾ, സ്കോൾ കേരള ഡി.സി എ ടെയിനിംഗ് , കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസ്സുകൾ, ഹയർ സ്റ്റഡീസ്, സ്കോളർഷിപ്പ് ഹെൽപ്പ് ഡെസ്ക് , എപ്ലസ് നേടിയവർക്കുള്ള പിന്തുണാ സഹായങ്ങൾ , കൗൺസലിംഗ് സെൽ തുടങ്ങിയ സേവനങ്ങൾ ലഭിക്കും. യോഗത്തിന്ഡോ: ആസാദ് മൂപ്പൻ ഓൺലൈനിലൂടെ സന്ദേഷം നൽകി. മാനേജർ പ്രൊഫ.എം.കെ ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്കൂൾ അദ്ധ്യാപിക മഞ്ജു . കെ.എം നെയും , ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് സ്റ്റേറ്റ് വിന്നർ അവാർഡ് നേടിയ ഹയർ സെക്കന്ററി വിഭാഗം അധ്യാപിക സജന സഫറുവിനെയും ഉപഹാരം നൽകി ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, നഗരസഭാ കൗൺസിലർ പി.എം അബ്ദുൽ ഖാദർ, പി.ടി.എ.പ്രസിഡന്റ് ബൽ ക്കീസ് നവാസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ കെ.എം ഫൗസിയാ ബീവി സ്വാഗതവും, ഹെഡ് മിസ്ട്രസ് എം.പി ലീന നന്ദിയും പറഞ്ഞു.

പ്രവാസം

ദുബായില്‍ കൂടുതല്‍ ജനകീയമായി ഇ-സ്‌കൂട്ടറുകള്‍

ദുബായില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂടി ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. 11 പുതിയ സ്ഥലങ്ങളും ഇത് സംബന്ധിച്ച മാനദണ്ഡങ്ങളുമാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചത് 11 കേന്ദ്രങ്ങള്‍ കൂടി പുതുതായി അനുവദിച്ചതോടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കാവുന്ന ആകെ സ്ഥലങ്ങളുടെ എണ്ണം 21 ആയി ഉയര്‍ന്നു. പുതിയ അനുമതി വഴി 1,14000ത്തിലധികം പുതിയ താമസക്കാര്‍ക്ക് സേവനം ലഭ്യമാകും. ദുബായെ കൂടുതല്‍ സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് പ്രത്യേക അനുമതി വാഹങ്ങിയിരിക്കണം.

ജനറൽ

സംവിധാനം സെന്ന ഹെഗ്‍ഡെ; വേറിട്ട കാഴ്ചയൊരുക്കാന്‍ '1744 വൈറ്റ് ആള്‍ട്ടോ'; ടീസര്‍

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ. ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏറെ കൌതുകം പകരുന്ന ഒന്നാണ്. ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം).