വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

കുട്ടിക്കലിൽ ദുരന്തം പെരുമഴയായി പെയ്തിറങ്ങിയിട്ട് ഒരാണ്ട്

കോട്ടയം ; ജില്ലയിലെ കുട്ടിക്കലും, ഇടുക്കി ജില്ലയിലെ കൊക്കയാറി‍ലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്നേക്ക് ഒരാണ്ട്. കൃഷിയിടവും, കിടപ്പാടവും ഉരുളെടുത്ത് കൊണ്ടുപോയപ്പോൾ മലയോര മേഖലയ്ക്ക് നഷ്ടമായത് 22 വിലപ്പെട്ട ജീവനുകളാണ്. ആ സങ്കട കണ്ണീരിനിടയിലും ജീവിതം തിരിച്ച്‌ പിടിക്കാനുള്ള ഓട്ടത്തിലാണ് മലയോര ജനത. ദുരന്തം പെരുമഴയായി പെയ്തിറങ്ങിയപ്പോൾ കുട്ടിക്കൽ, കൊക്കയാർ ഉൾപ്പെടുന്ന മലയോര മേഖലയ്ക്ക് നഷ്ടമായത് ഉറ്റവരെയാണ്. കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി, കൊക്കയാർ പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ഉരുൾ ഏറ്റവുമധികം നാശം വിതച്ചത്. കാവാലിയിൽ ഒറ്റലാങ്കൽ മാർട്ടിന്റെ 6 പേരടങ്ങുന്ന കുടുംബം ഒന്നാകെ മലവെള്ളത്തിൽ ഒലിച്ചുപോയി. ഇവരുടെ ജീവനും ജീവിതവും ഇല്ലാതായി മണ്ണിടിഞ്ഞും ഒഴുക്കിൽപെട്ടും ഉറ്റവരെ നഷ്ട്ടപെട്ടവർ നിരവധിയാണ്. ആ ദുരന്തദിനത്തെ കണ്ണീരോടെ യാണ് ഈ മലയോരഗ്രാമം ഓർത്തെടുക്കുന്നത്. പുല്ലകയാർ കരകവിഞ്ഞപ്പോൾ മുണ്ടക്കയവും കൂട്ടിക്കൽ മേഖലയിലെ നിരവധി വീടുകളാണ് വെള്ളത്തിനടിയിലായത്. പല വീടുകളും ഒലിച്ചുപോയി. ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കൂട്ടിക്കൽ ഗ്രാമം. പാലങ്ങളും, റോഡുകളും അടക്കം പുനഃസ്ഥാപിച്ചു തുടങ്ങിയെങ്കിലും മലയോരമേഖലയുടെ നെഞ്ചിൽ ഇന്നും ആ ദുരന്തം ഒരു നീറ്റലാണ്.

കോട്ടയം

കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു; മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ലനിരപ്പ് ഉ​യ​രു​ന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

ഈ​​രാ​​റ്റു​​പേ​​ട്ട: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ജ​​ല​നി​ര​പ്പ് ഉയർന്നു . ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തു​​ട​​ങ്ങി​​യ മ​​ഴ രാ​​ത്രി​​യാ​​യി​​ട്ടും ശ​​മി​​ച്ചി​​ല്ല. കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ത്തും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ത്തും വാ​​ഗ​​മ​​ൺ, പു​​ള്ളി​​ക്കാ​​ന​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്‌​​ത​​തി​​നാ​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​വ​​ഴി​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കാ​​ണ് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഉ​​ണ്ടാ​​യ​​ത്. 21 വ​​രെ ശ​​ക്ത​​മാ​​യ മ​​ഴ​​; യെ​ല്ലോ അ​ല​ർ​ട്ട്  കോ​​ട്ട​​യം: ഇ​​ന്നു മു​​ത​​ല്‍ 21 വ​​രെ ജി​​ല്ല​​യി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ കേ​​ന്ദ്ര​​കാ​​ലാ​​വ​​സ്ഥ​​ാവ​​കു​​പ്പ് യെ​ല്ലോ​ അ​​ല​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ. ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​ടി​​ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു. മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ലേ​​യ്ക്കു​​ള്ള രാ​​ത്രി​​സ​​ഞ്ചാ​​രം പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണം. ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ ഇ​​ടി​​യോ​​ടു​കൂ​​ടി​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ച മ​​ല​​യോ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ അ​​ള​​വി​​ല്‍ മ​​ഴ ല​​ഭി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍, ന​​ദീ​​തീ​​ര​​ങ്ങ​​ള്‍, ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍-​​മ​​ണ്ണി​​ടി​​ച്ചി​​ല്‍ സാ​​ധ്യ​​ത​​യു​​ള്ള മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ന​​ദി​​ക​​ള്‍ മു​​റി​​ച്ചു ക​​ട​​ക്കാ​​നോ, ന​​ദി​​ക​​ളി​​ലോ മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലോ കു​​ളി​​ക്കാ​​നോ മീ​​ന്‍​പി​​ടി​​ക്കാ​​നോ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കോ ഇ​​റ​​ങ്ങാ​​ന്‍ പാ​​ടി​​ല്ല. ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍​ക്ക് മു​​ക​​ളി​​ലെ മേ​​ല്‍​പ്പാ​​ല​​ങ്ങ​​ളി​​ല്‍ ക​​യ​​റി കാ​​ഴ്ച കാ​​ണു​​ക​​യോ സെ​​ല്‍​ഫി​​യെ​​ടു​​ക്കു​​ക​​യോ കൂ​​ട്ടം​കൂ​​ടി നി​​ല്‍​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.

ഇൻഡ്യ

ബാങ്കുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; തിങ്കൾ മുതൽ വെള്ളി വരെ ആയേക്കും

രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവർത്തന ദിനമാക്കുക എന്ന ആവശ്യം യൂണിയൻ മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിലുള്ള ജോലി സമയം അര മണിക്കൂർ വർദ്ധിപ്പിക്കാനും നിർദേശിച്ചു. യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അംഗീകരിക്കുകയാണെങ്കിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തന സമയം അടിമുടി മാറും. നിർദേശം അനുസരിച്ച്, പുതുക്കിയ പ്രവർത്തന സമയം രാവിലെ 9:15 മുതൽ 4:45 വരെയായിരിക്കും, പണമിടപാടുകളുടെ സമയം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 3:30 വരെയും ആയിരിക്കും. മറ്റ്‌ ഇടപാടുകൾ  3:30 മുതൽ 4:45 വരെയും പരിഷ്കരിക്കും. ബാങ്കുകളുടെ പ്രവർത്തന സമയം അര മണിക്കൂർ വർദ്ധിപ്പിച്ച് പ്രവൃത്തി ദിവസങ്ങൾ അഞ്ച് ദിവസമാക്കി  ചുരുക്കണം എന്ന് ഞങ്ങൾ ഐ ബി എയോട് ആവശ്യപ്പെട്ടിരിക്കുന്നു. നിലവിൽ 2 ശനിയാഴ്‌ചകൾ അവധി ദിനമാണ്. തിങ്കൾ മുതൽ വെള്ളി വരെ ബാങ്കുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിക്കണമെന്നാണ് യൂണിയന്റെ ആവശ്യം. . ഐബിഎയും സർക്കാരും ആർബിഐയും ഇത് അംഗീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.  നിലവിൽ മാസത്തിലെ രണ്ടാം ശനിയും നാലാം ശനിയും ബാങ്ക് അവധിയാണ്. ഒപ്പം എല്ലാ ഞായറും. ബാങ്ക് ജീവനക്കാരുടെ അസോസിയേഷന്റെ നിർദേശം അംഗീകരിക്കുകയാണെങ്കിൽ ഇനി മുതൽ എല്ലാ ശനിയും ഞായറും ബാങ്ക് അവധി ആയിരിക്കും. കഴിഞ്ഞ വർഷം മുതൽ  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ  ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. 

ജനറൽ

കിഡ്നി തകരാറിന്റെ ലക്ഷണങ്ങൾ: ഈ ലക്ഷണങ്ങൾ മൂത്രത്തിൽ കണ്ടാൽ നിങ്ങളുടെ വൃക്ക അപകടത്തിലാണെന്ന് മനസ്സിലാക്കുക

കിഡ്‌നി തകരാറിന്റെ ലക്ഷണങ്ങൾ: ഇന്നത്തെ ജീവിതശൈലിയും ക്രമരഹിതമായ ഭക്ഷണ ശീലങ്ങളും കാരണം ഓരോ വർഷവും കിഡ്‌നി പ്രശ്‌നം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതും വൃക്കയാണ്. കിഡ്‌നിയുടെ ഇത്രയും സുപ്രധാനമായ പ്രവർത്തനത്തിൽ ഒരു ചെറിയ പ്രശ്‌നവും നിസ്സാരമായി കാണേണ്ടതില്ല. എന്നാല് പലര് ക്കും വൃക്കരോഗങ്ങളുടെ ലക്ഷണങ്ങള് നേരത്തെ തന്നെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാര്യമായി ശ്രദ്ധിക്കാറില്ല. ആദ്യ ദിവസങ്ങളിൽ ഈ പ്രശ്നം ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ ഗുരുതരമായ രൂപത്തിലാകും. വൃക്കരോഗങ്ങൾ മൂത്രത്തിലൂടെ എളുപ്പം കണ്ടുപിടിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മൂത്രമൊഴിക്കുമ്പോൾ കത്തുന്ന അനുഭവം, മൂത്രത്തിൽ രക്തം, മൂത്രത്തിന്റെ നിറവ്യത്യാസം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഇവ വൃക്കരോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി തിരിച്ചറിയണം. ചില സന്ദർഭങ്ങളിൽ ഇത് വൃക്ക അണുബാധയ്ക്കും കാരണമാകും. ഈ സാഹചര്യത്തിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. കാരണം കിഡ്‌നി ഇൻഫെക്ഷന് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ അത് പല അവയവങ്ങളിലേക്കും വ്യാപിക്കും. വൃക്കയുടെ ആരോഗ്യം എങ്ങനെ നിലനിർത്താം വൃക്കയുടെ ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധ നൽകണം. ഡോക്ടറെ സമീപിക്കാതെ ഒരു രോഗത്തിനും മരുന്നുകൾ ഉപയോഗിക്കരുത്. മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം വൃക്ക തകരാറിലാകും. പ്രതിദിനം കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. പ്രമേഹ രോഗികൾ അവരുടെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രണത്തിലാക്കണം. മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളം

ലൈഫ് 2020: വീട് നിര്‍മ്മാണത്തിന് തുടക്കമാകുന്നു

ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാൻ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടൻ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി മേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുൻഗണന നല്‍കിയാകും പ്രക്രീയ ആരംഭിക്കുക. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ് അന്തിമ ഗുണഭോക്തൃ പട്ടികയിലേക്ക് ചേര്‍ക്കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തിലാണ് തീരുമാനം. ലൈഫ് മിഷൻ നിര്‍മ്മിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്ത് ഗുണഭോക്താക്കള്‍ക്ക് കൈമാറും. ഈ സാമ്പത്തിക വര്‍ഷം 1,06,000 വീട് നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പട്ടിക ർഗസങ്കേതങ്ങളിൽ വീടുവെക്കുന്ന പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക്‌‌ ആറ് ലക്ഷം രൂപയാണ്‌ ധനസഹായം. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാ മനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്‍റെ ഒന്നാംഘട്ടത്തില്‍ പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ‍സെഡ്, വെറ്റ്ലാൻഡ് പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 'മനസോടിത്തിരി മണ്ണ്' പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ് സിഇഒ പി ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറൽ

ഈ 5 നട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, നിങ്ങൾ വളരെക്കാലം ചെറുപ്പമായി കാണപ്പെടും

നിങ്ങൾ നല്ലതും സമീകൃതവുമായ ഭക്ഷണം കഴിക്കുകയാണെങ്കിൽ പ്രായത്തിനനുസരിച്ച് നിങ്ങൾ ആരോഗ്യവാനും ചെറുപ്പവുമായി കാണപ്പെടും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു മികച്ച ഭക്ഷണമാണ് നട്‌സ്. ഇതിൽ പല തരത്തിലുള്ള വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അവയിൽ നാരുകളുടെ അംശം കൂടുതലും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അവ പല തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വാർദ്ധക്യത്തിനെതിരായി പ്രവർത്തിക്കാൻ കഴിയുന്ന അത്തരം 5 നട്‌സ് നമുക്ക് പരിചയപ്പെടാം. ബദാം ബദാം വിറ്റാമിൻ ഇ യുടെ നല്ല ഉറവിടമാണ്, ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ഈർപ്പം നിലനിർത്താനും ചർമ്മ കോശങ്ങളെ നന്നാക്കാനും സഹായിക്കും. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം യുവത്വമുള്ളതാക്കുന്നതിൽ ബദാം വലിയ പങ്ക് വഹിക്കുന്നു. ഒരു ഗവേഷണ പ്രകാരം ബദാം ദിവസവും കഴിക്കുന്നത് ആർത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകളിൽ മുഖത്തെ ചുളിവുകളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. വാൽനട്ട് വാൽനട്ടിൽ ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ബയോ ആക്‌റ്റിവിറ്റിയും ഉള്ള പോളിഫെനോളുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് വാൾനട്ട്. ക്യാൻസർ, ഹൃദയ, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ ഉൾപ്പെടുന്ന രോഗത്തിന്റെ തുടക്കത്തിനും പുരോഗതിക്കും എതിരെ വാൽനട്ട് നല്ല സ്വാധീനം ചെലുത്തുന്നു. ദിവസവും ഒരു പിടി കഴിക്കുക. പിസ്ത പിസ്തയിൽ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റിനും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്കും അത്യന്താപേക്ഷിതമാണ്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു കുറയ്ക്കാനും സെല്ലുലാർ തകരാറിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. കശുവണ്ടി കശുവണ്ടിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗം, മരണനിരക്ക്, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഈ നട്‌സിന് മാനസികാരോഗ്യവും അസ്ഥി ധാതുക്കളുടെ സാന്ദ്രതയും മെച്ചപ്പെടുത്താൻ കഴിയുമെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രസീൽ പരിപ്പ് ബ്രസീൽ നട്‌സിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും സെലിനിയവും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബ്രസീൽ നട്‌സിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടത്തയോൺ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ തടയുന്നതിനും സഹായിക്കുന്നു വാൽനട്ട് വാൽനട്ടിൽ ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ബയോ ആക്‌റ്റിവിറ്റിയും ഉള്ള പോളിഫെനോളുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് വാൾനട്ട്. ക്യാൻസർ, ഹൃദയ, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ ഉൾപ്പെടുന്ന രോഗത്തിന്റെ തുടക്കത്തിനും പുരോഗതിക്കും എതിരെ വാൽനട്ട് നല്ല സ്വാധീനം ചെലുത്തുന്നു. ദിവസവും ഒരു പിടി കഴിക്കുക. പിസ്ത പിസ്തയിൽ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റിനും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്കും അത്യന്താപേക്ഷിതമാണ്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു കുറയ്ക്കാനും സെല്ലുലാർ തകരാറിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. കശുവണ്ടി കശുവണ്ടിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗം, മരണനിരക്ക്, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഈ നട്‌സിന് മാനസികാരോഗ്യവും അസ്ഥി ധാതുക്കളുടെ സാന്ദ്രതയും മെച്ചപ്പെടുത്താൻ കഴിയുമെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രസീൽ പരിപ്പ് ബ്രസീൽ നട്‌സിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും സെലിനിയവും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബ്രസീൽ നട്‌സിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടത്തയോൺ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ തടയുന്നതിനും സഹായിക്കുന്നു വാൽനട്ട് വാൽനട്ടിൽ ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഉയർന്ന ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ബയോ ആക്‌റ്റിവിറ്റിയും ഉള്ള പോളിഫെനോളുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് വാൾനട്ട്. ക്യാൻസർ, ഹൃദയ, ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകൾ ഉൾപ്പെടുന്ന രോഗത്തിന്റെ തുടക്കത്തിനും പുരോഗതിക്കും എതിരെ വാൽനട്ട് നല്ല സ്വാധീനം ചെലുത്തുന്നു. ദിവസവും ഒരു പിടി കഴിക്കുക. പിസ്ത പിസ്തയിൽ പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ആന്റിഓക്‌സിഡന്റിനും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾക്കും അത്യന്താപേക്ഷിതമാണ്. പിസ്തയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു കുറയ്ക്കാനും സെല്ലുലാർ തകരാറിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. കശുവണ്ടി കശുവണ്ടിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗം, മരണനിരക്ക്, മെറ്റബോളിക് സിൻഡ്രോം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഈ നട്‌സിന് മാനസികാരോഗ്യവും അസ്ഥി ധാതുക്കളുടെ സാന്ദ്രതയും മെച്ചപ്പെടുത്താൻ കഴിയുമെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്രസീൽ പരിപ്പ് ബ്രസീൽ നട്‌സിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും സെലിനിയവും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും മുഖക്കുരുവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ബ്രസീൽ നട്‌സിൽ അടങ്ങിയിരിക്കുന്ന ഗ്ലൂട്ടത്തയോൺ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ തടയുന്നതിനും സഹായിക്കുന്നു

ഇൻഡ്യ

ഡിവൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അമ്പതാമത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡിനെ നിയമിച്ചു. പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമന ഉത്തരവില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒപ്പുവച്ചു. അടുത്ത മാസം 9ന് ഡിവൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് യുയു ലളിതാണ് ചന്ദ്രചൂഡിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തത്. നവംബര്‍ എട്ടിനാണ് യുയു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. സുപ്രിം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം.

ഇൻഡ്യ

രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 ഇടങ്ങളില്‍ റെയ്ഡ് നടക്കുനതായാണ് സൂചന. ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് സംഘങ്ങളും ഭീകരരുമായുള്ള ഇവരുടെ ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ ഒക്ടോബര്‍ 14ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉള്‍പ്പെടെ ഒന്നിലധികം സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ പരിശോധന നടത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് എന്‍ഐഎ പറയുന്നത്.