വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വലിയവീട്ടിൽകടവ്-മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്തിലെ  ഒന്നാം വാർഡിലെ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് റോഡിന്റെ ഉദ്ഘാടനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പ്രസിദ്ധമായ മൂർത്തട്ടക്കാവ് ദേവി ക്ഷേത്രത്തിലേക്ക് ഉള്ള ഏക ഗതാഗതമാർഗം ആയ വലിയവീട്ടിൽകടവ്- മൂർത്തട്ടക്കാവ്-കൈപ്പട കടവ് എന്ന റോഡ്  വർഷങ്ങളായി  തകർന്നു കിടന്നിരുന്നതു മൂലം ഭക്തജനങ്ങളുടെയും പ്രദേശവാസികളുടെയും യാത്ര ഏറെ ദുഷ്കര മായിരുന്നു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് പ്രസ്തുത റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ തോടെ  ക്ഷേത്രത്തിലേക്ക് എത്തുന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്കും പ്രദേശവാസികൾക്കും സുഗമമായി സഞ്ചാര യോഗ്യമായിരിക്കുകയാണ്.  ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ്ജ് ജോസഫ് വെള്ളൂകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രിയ ഷിജു ആക്കക്കുന്നേൽ, സ്‌കറിയ പൊട്ടനാനി, റോഡ് നിർമാണ കമ്മറ്റി അംഗങ്ങളായ വിനീത് ജി നായർ, മനു കെ. എം, രതീഷ് കൈപ്പടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളം

പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം; തൃശ്ശൂർ ചേർപ്പിൽ കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവൻ പന്നികളേയും കൊല്ലും

തൃശൂർ: പന്നിപ്പനി കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂരിൽ ജാഗ്രത നിർദ്ദേശം. തൃശ്ശൂർ ചേർപ്പിനടുത്ത് എട്ടുമുനയിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോ​ഗം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ – മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ അനുസരിച്ച് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളേയും കൊല്ലാനാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലെ തീരുമാനം. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ പരിസരത്തേയ്‌ക്ക് പൊതുജനങ്ങളെ വിലക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കാനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളം

നരബലി:റോസ്‍ലിന്‍റെ ശരീരഭാഗങ്ങൾ കറിവെച്ച് ഭക്ഷിച്ചു.

ഇലന്തൂര്‍: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ നരഭോജികളെന്ന് പൊലീസ്. കൊല്ലപ്പെട്ട റോസ്‍ലിന്‍റെ ശരീരഭാഗങ്ങൾ കറിവെച്ച് ഭക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ലൈല ഷാഫിക്ക് കറിവെച്ച് നൽകി. പത്മത്തിന്‍റെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. അതേസമയം നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫിക്ക് ലൈംഗികവൈകൃതമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും ഇലന്തൂരിലെ വീട്ടിൽവെച്ച് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും പത്മവും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. മുൻകൂർ പണം നൽകിയാലേ നീലച്ചിത്രത്തിൽ അഭിനയിക്കൂ എന്ന് പത്മം പറഞ്ഞിരുന്നു. തുടർന്ന് പത്മത്തെ ഷാഫി കഴുത്തിൽ കേബിൾ കൊണ്ട് മുറുക്കി ബോധംകെടുത്തി. ബോധം വന്നപ്പോൾ ലൈല കത്തികൊണ്ട് കഴുത്തറുത്തെന്നും പൊലീസ് പറഞ്ഞു.

ജനറൽ

പാല്‍തു ജാന്‍വര്‍' ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഓണം റിലീസ് ആയി എത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു പാല്‍തു ജാന്‍വര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ഒക്ടോബര്‍ 14 ന് ആരംഭിക്കും. സെപ്റ്റംബര്‍ 2 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്‍തത് നവാഗതനായ സംഗീത് പി രാജന്‍ ആണ്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് സംഗീത് പി രാജന്‍ ആദ്യ ചിത്രം ഒരുക്കിയത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസ് ആയിരുന്നു പാല്‍തു ജാന്‍വര്‍.

പ്രാദേശികം

കോടതി വളപ്പിലെ സംരക്ഷണഭിത്തി യാത്രകാർക്ക് ഭീഷണിയാകുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ് റോഡിലെ മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഇടിഞ്ഞ് വീഴാറായ സംരക്ഷണ ഭിത്തി വാഹനങ്ങൾക്കും വഴി യാത്ര കാർക്കും ഭീഷണി യാകുന്നു.ഈരാറ്റുപേട്ട ബ്ലോക്ക് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, അരുവിത്തുറ സെൻറ് ജോർജ്, ഹൈസ് സ്ക്കൂൾ  ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി പൊതു സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണ് ഇവിടെ. സ്കൂൾ വിദ്യാർത്ഥികളും രോഗികളും ഉൾപ്പടെ പല ആവശ്യങ്ങൾക്കായി ദൈനം ദിനം നൂറ് കണക്കിന് പേർ യാത്ര ചെയ്യുന്ന റോഡിന് സൈഡിലാണ്  വലിയ പൊക്കത്തിലുള്ള സംരക്ഷണഭിത്തി നിലകൊള്ളുന്നത്. സംരക്ഷണ ഭിത്തി നാല്മാസങ്ങൾക്ക് മുമ്പ് ഇടിഞ്ഞതായിട്ടാണ് പരിസരവാസികൾ പറയുന്നത്. കോടതിയിലേക്കും മറ്റ്  പല ഓഫീസുകളിലേക്കും  എത്തുന്നവരുടെ വാഹനം പാർക്ക് ചെയ്തിരുന്നത് ഈ ഭാഗത്തായിരുന്നു. എന്നാൽ ഇപ്പോ ഇവിടെ ആരും വാഹനങ്ങൾ പാർക്ക് ചെയ്യാറില്ല. ഇടിഞ്ഞ് വീഴാറായ ഭിത്തി പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രവാസം

കുവൈറ്റ് സാമ്പത്തിക ഉയര്‍ച്ചയിലേക്കെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

ജിസിസി രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും മികച്ച പ്രകടനം കുവൈറ്റ് കാഴ്ചവയ്ക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വര്‍ഷം കുവൈറ്റിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 5.7ശതമാനത്തില്‍ നിന്ന് 8.5 ശതമാനമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പൊതുബജറ്റില്‍ മൊത്തത്തിലുള്ള നീക്കിയിരുപ്പ് നടപ്പുവര്‍ഷം ജിഡിപിയുടെ 1.1 ശതമാനത്തിലെത്തുകയും അടുത്ത വര്‍ഷം .5 ശതമാനമായി കുറയുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രവാസം

പുതിയ ക്രൂയിസ് സീസണില്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ദുബായി

2022-23ല്‍ 9 ലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദുബായി ക്രൂയിസ് ഹബ്ബ്. 2022-2023 സീസണുവേണ്ടി മിന റാഷിദിനും ദുബായ് ഹാര്‍ബറിനുമിടയില്‍ 166 കപ്പലുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 9ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ദുബായിയിലെ വിനോദസഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമാണ് ക്രൂയിസ് വ്യവസായം. ആഗോള ടൂറിസം ഹബ് എന്ന നിലയില്‍ എമിറേറ്റിന്റെ പദവി ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതാണിതെന്ന് ദുബായി ബോര്‍ഡര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ദുബായുടെ കരുത്തുറ്റ തുറമുഖ ഘടനയും അത്യാധുനിക ടെര്‍മിനല്‍ സൗകര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകള്‍ക്ക് ശക്തിപകരും. അന്താരാഷ്ട്ര ടൂറിസത്തിലെ തിരിച്ചുവരവിന്റെ മുന്‍നിരയിലാണ് ദുബായി. നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതാണ് ക്രൂയിസ് വ്യവസായം.

പ്രവാസം

അബുദാബിയില്‍ ഇനി സൗജന്യ യാത്രയുമായി ഡ്രൈവറില്ലാത്ത ബസ്

അബുദാബി;സൗജന്യ യാത്രയുമായി അബുദാബിയില്‍ ഡ്രൈവറില്ലാത്ത ബസ് സർവീസിനൊരുങ്ങുന്നു. 7 പേര്‍ക്ക് ബസില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കും. നാല് പേര്‍ക്ക് നിന്നും സഞ്ചരിക്കാം.അടുത്ത മാസമായിരിക്കും സർവീസ് ആരംഭിക്കുക. അബുദാബി സര്‍ക്കാര്‍ ഗിറ്റക്‌സ് ഗ്ലോബലില്‍ മിനി ബസിന്റെ മോഡല്‍ പ്രദർശിപ്പിച്ചു യാസ് വാട്ടര്‍ വേള്‍ഡ്, ഡബ്ല്യു ഹോട്ടല്‍, യാസ് മറീന സര്‍ക്യൂട്ട്, ഫെരാരി വേള്‍ഡ് ഉള്‍പ്പെടെ യാസ് ദ്വീപിലെ 9 സ്ഥലങ്ങളില്‍ ബസ് എത്തും. ക്യാമറ, ഡിജിറ്റല്‍ മാപ്, റഡാർ എന്നിവ ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ബസിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരത്തില്‍ യാസ് ഐലന്റില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടാക്‌സി സര്‍വീസ് ആരംഭിച്ചിരുന്നു. വിജയകരമായിരുന്നു ടാക്‌സി സര്‍വീസുകളുടെ ഒന്നാം ഘട്ടം. 2700 പേരാണ് യാത്ര ചെയ്തത്. 16000 കിലോ മീറ്റർ സഞ്ചരിച്ചു. ആപ് ഉപയോഗിച്ചായിരുന്നു ബുക്കിംഗ്.