വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങളുണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണോ മോശമാണോ എന്ന സംശയം പലർക്കുമുണ്ട്. ചോക്ലേറ്റ് കഴിക്കുമ്പോൾ ഉള്ള ചില ഗുണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ . കോർട്ടിസോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കാനും ശരീരഭാരം അധികമായി കുറയ്ക്കുവാനും ചോക്കലേറ്റ് സഹായിക്കുന്നു എന്നാണ് ആ രംഗത്തുള്ളവർ പറയുന്നത് . ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വയർ നിറഞ്ഞു എന്ന തോന്നൽ അനുഭവിക്കാൻ സഹായിക്കും. എന്തെങ്കിലും കഴിക്കുവാൻ ആഗ്രഹിക്കുമ്പോൾ, ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുക. ഡാർക്ക് ചോക്ലേറ്റിൽ 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് മണക്കുന്നതും കഴിക്കുന്നതും ഗ്രെലിൻ അളവ് കുറയ്ക്കും ഡാർക്ക് ചോക്ലേറ്റ് പതിവായി കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും, നിങ്ങളുടെ ഭക്ഷണത്തോടുള്ള ആർത്തി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ്. ഡാർക്ക് ചോക്ലേറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കലോറി വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുന്നു.ഇൻസുലിൻ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നതിനുള്ള മികച്ച മാർഗമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ പഞ്ചസാര രക്തപ്രവാഹത്തിൽ പതുക്കെ ആഗിരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഡാർക്ക് ചോക്ലേറ്റുകൾ ഉപകരിക്കും. ഡാർക്ക് ചോക്ലേറ്റിൽ ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഗണ്യമായ അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും ശരീരത്തിന് വേദന കുറയ്ക്കാൻ സഹായിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

ജനറൽ

World Mental Health Day 2022 : സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഇന്ന് ലോക മാനസികാരോഗ്യ ദിനമാണ്. ഈ തിരക്കുപിടിച്ച  ജീവിതത്തില്‍ പലരും അനുഭവിക്കുന്ന പ്രശ്നമാണ്  'സ്‌ട്രെസ്' അഥവാ മാനസിക പിരിമുറുക്കം. കുട്ടികള്‍ക്ക് മുതല്‍ വയസ്സായവര്‍ക്കുവരെ 'മാനസിക പിരിമുറുക്കം' ഉണ്ടാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. സ്കൂളില്‍ നടക്കുന്ന പരീക്ഷ മുതില്‍ ഓഫീസിലെ ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ വരെ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാം.  ഇത്തരത്തിലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.  ഒന്ന്... വെണ്ടയ്ക്ക ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'ഫോളേറ്റ്' എന്ന വിറ്റാമിന്‍ - ബി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ഡോപാമൈന്‍' ഉത്പാദിപ്പിക്കുന്നു. അതിനാല്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.  രണ്ട്... വിറ്റാമിൻ സി- യുടെ  മികച്ച ഉറവിടമാണ് സിട്രസ് പഴങ്ങൾ. ഇത് സമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. വർദ്ധിച്ച കോർട്ടിസോളിന്റെ അളവ് തടയുന്നതിലൂടെ വിറ്റാമിൻ സി ശാരീരികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രത്യേകിച്ച്, ഓറഞ്ച്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിന്റെ ആരോഗ്യം സംരക്ഷിക്കുകയും ഫ്രീ റാഡിക്കല്‍സിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. മൂന്ന്... സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൽ ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ എപ്പികാടെച്ചിൻ, കാറ്റെച്ചിൻ തുടങ്ങിയ ഫ്ലേവനോളുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മാന‌സിക പിരിമുറുക്കം, പെട്ടെന്നുണ്ടാകുന്ന ദേഷ്യം, എന്നിവ നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ​ഗുണം ചെയ്യും.  നാല്... ബെറി പഴങ്ങള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നത് മനസ്സിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.  അഞ്ച്... മഞ്ഞള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുർകുമിൻ എന്ന ബയോ ആക്റ്റീവ് സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സന്തോഷകരമായ ഹോർമോണായ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മഞ്ഞള്‍ ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ആറ്... അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ അവശ്യ ആസിഡുകളാൽ സമ്പന്നമാണ് അവക്കാഡോ. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.  ഏഴ്... നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അതിനാല്‍ നേന്ത്രപ്പഴം ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  എട്ട്... കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും

ജനറൽ

3 ദിവസം കൊണ്ട് 9.75 കോടി നേടി റോഷാക്ക്, മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച'

മമ്മൂട്ടി നായികനായി എത്തിയ റോഷാക്ക് ആണ് ഇപ്പോൾ മലയാള സിനിമയിലെ സംസാരം വിഷയം. രണ്ട് ദവിസം മുൻപ് റിലീസ് ചെയ്ത നിസാം ബഷീർ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവധ മേഖലകളിലും നിന്നും ലഭിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി പേരാണ് റോഷാക്കിനും ടീമിനും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും മലയാള സിനിമയെ കുറിച്ചും നിർമാതാവ് ആന്റോ ജോസഫ് കുറിച്ച വാക്കുകള്‍ ശ്രദ്ധനേടുകയാണ്.  നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ചയാണ് റോഷാക്ക് റിലീസിലൂടെ കാണാൻ സാധിക്കുന്നതെന്ന് ആന്റോ ജോസഫ് കുറിക്കുന്നു. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക്ക്' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ റോഷാക്കിന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണെന്നും ആന്റോ ജോസഫ് കുറിക്കുന്നു.  ആന്റോ ജോസഫിന്റെ വാക്കുകൾ ഇങ്ങനെ എറണാകുളം എം.ജി.റോഡിലൂടെ ഇടതിങ്ങി നീങ്ങുന്ന വാഹനങ്ങളുടെ വീഡിയോയും മലയാള സിനിമയും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'റോഷാക്'. ഒരു കാലത്ത് ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരുന്ന ഈ പാതയിൽ പുതിയ വഴികളുടെ വരവോടെ തിരക്കൊഴിഞ്ഞു. വെള്ളിയാഴ്ച മുതൽ എം.ജി.റോഡ് ഏതോ ഭൂതകാല ദൃശ്യത്തിലെന്നോണം സ്തംഭിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. തീയറ്ററുകൾ ഒന്നിലധികമുണ്ട് എം.ജി.റോഡിൻ്റെ ഓരത്ത്. അവിടെയെല്ലാം ഇപ്പോൾ പ്രദർശിപ്പിക്കുന്നത് 'റോഷാക്' ആണ്. അതു തന്നെയാണ് തിരക്കിൻ്റെ കാരണവും. എം. ജി. റോഡിനെ പ്രതീകമായെടുത്താൽ തിരക്കൊഴിഞ്ഞ പലയിടങ്ങളെയും ആൾ സാന്നിധ്യം കൊണ്ട് ഉണർത്തുകയാണ് ഈ സിനിമയെന്നു പറയാം. നമ്മുടെ തീയറ്ററുകൾ വീണ്ടും നിറഞ്ഞു തുളുമ്പുകയാണ്. മനസ് നിറയ്ക്കുന്ന കാഴ്ച. വരിനിൽക്കുന്നവരുടെ ബഹളവും വാഹനങ്ങളുടെ തിരക്കും ഹൗസ്ഫുൾ ബോർഡുകളുമെല്ലാമായി മലയാള സിനിമ നഷ്ടപ്രതാപം തിരിച്ചുപിടിക്കുന്ന കാഴ്ച. പാതിരാവും കടന്ന് നീളുന്ന അധികഷോകളുമായി രാത്രികൾ പകലാകുന്ന കാഴ്ച. സിനിമ ഒരുമയുടെയും സന്തോഷത്തിൻ്റെയും ആഘോഷത്തിൻ്റെയും കൂടാരമൊരുക്കുന്ന കാഴ്ച. മൂന്നു ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രമായി 'റോഷാക് ' നേടിയ ഗ്രോസ് കളക്ഷൻ 9.75 കോടിയാണ്. നല്ല സിനിമകൾ ഉണ്ടായാൽ തീയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ ഇരമ്പിച്ചെല്ലും എന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ 'റോഷാകി' ന് കഴിഞ്ഞു. ഇതിന് നമ്മൾ നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോടാണ്. ഇങ്ങനെയൊരു സിനിമ നിർമിക്കാൻ കാണിച്ച ധൈര്യത്തിന്..അത് പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കുമെന്ന് മുന്നേ അറിഞ്ഞ ഉൾക്കാഴ്ചയ്ക്ക്..സർവ്വോപരി ഓരോ നിമിഷത്തിലും ഞെട്ടിക്കുന്ന അദ്ഭുതാഭിനയത്തികവിന്... ഒരു ഇമയനക്കലിൽ, ചുണ്ടറ്റത്ത് വിരിയിക്കുന്ന ചിരിയിൽ, എന്തിന്.. പല്ലിടകൾക്കിടയിൽ നിന്നു പോലും തെളിഞ്ഞു വരികയാണ് മമ്മൂട്ടി എന്ന നടൻ. അത് കണ്ടുതന്നെ അറിയേണ്ട അനുഭവമാണ്. 'റോഷാക്' വിജയിക്കുമ്പോൾ മമ്മൂക്കയിലൂടെ മലയാള സിനിമയും ഒരിക്കൽക്കൂടി വിജയിക്കുന്നു. നന്ദി, പ്രിയ മമ്മൂക്ക..ഒപ്പം ഈ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..

ലോകം

നൈജീരിയയിൽ വൻ ദുരന്തം: ബോട്ട് മറിഞ്ഞ് 76 പേർ മരിച്ചു

നൈജീരിയയിൽ ബോട്ടപകടത്തിൽ 76 പേർ മരിച്ചു. അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 85 പേരുമായി പോയ ബോട്ട് മറിയുകയായിരുന്നു. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി. “സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 85 പേരുമായി പോയ ബോട്ട് മറിഞ്ഞു. മരണസംഖ്യ 76 ആയതായി എമർജൻസി ബോഡി സ്ഥിരീകരിച്ചു” നൈജീരിയൻ പ്രസിഡൻസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തെത്തുടർന്ന് നൈജീരിയൻ ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി, നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി എന്നിവ രക്ഷാപ്രവർത്തനം നടത്തുകയാണ്. ബോട്ട് അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് ബുഹാരി, കാണാതായ യാത്രക്കാരെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഈ ഫെറികളിലെ സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് അദ്ദേഹം നിർദ്ദേശിച്ചു.

ഇൻഡ്യ

മുലായം സിങ് യാദവ് അന്തരിച്ചു

ലക്നൗ:ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്. 1996 ജൂണ്‍ മുതല്‍ 1998 മാര്‍ച്ച്‌ വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കേന്ദ്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  ചെറുപ്പത്തില്‍ രാം മനോഹര്‍ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ജാന്‍ എന്ന പത്രമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചത്. കലാലയ പഠനകാലത്ത് മുലായം വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ഒരു പ്രാവശ്യം പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ റാലികളിലും പ്രക്ഷോഭങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.  മകന്‍ ഒരു ഗുസ്തിക്കാരനാകണമെന്ന പിതാവ് സുധര്‍ സിംഗിന്റെ ആഗ്രഹം പോലെ മുലായം ഗുസ്തിമത്സരങ്ങളിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു. മെയ്ന്‍പുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയില്‍ വെച്ചാണ് പില്‍ക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിംഗ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഗുസ്തിക്കളത്തിലെ പോരാട്ടത്തേക്കാളും ഈ ‘ഫയല്‍വാന്’ ചേരുന്നത് രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിംഗ് തീര്‍ച്ചപ്പെടുത്തി. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന ഇദ്ദേഹമാണ് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് മുലായം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ലോഹ്യയുടേതിനൊപ്പം മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരണ്‍ സിംഗിന്റെ ആശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ ഒരു ഗ്രാമത്തില്‍ സുധര്‍ സിംഗിന്റെയും മൂര്‍ത്തിദേവിയുടെയും മകനായി 1939 നവംബര്‍ 22നായിരുന്നു ജനനം. ഒരു കര്‍ഷക കുടുംബമായിരുന്നു മുലായത്തിന്റേത്.

പ്രാദേശികം

ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

ഈരാറ്റുപേട്ട. ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി  ഗൈഡൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ജി.ഇ എം.എസ് ൻ്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വ്യാപിച്ച് വരുന്ന  ലഹരിക്കെതിരെ സ്കൂൾ ക്യാമ്പസിലും, ഈരാറ്റുപേട്ട ടൗണിലെ വിവിധ ഭാഗങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.തെരിവ് നാടക,കവിതാ ആവിഷ്കാരം,ലഘുലേഖ വിതരണം,ലഹരി വിരുദ്ധ പ്രതിജ്ഞയടക്കം വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.ഫിനു ബിൻ നിസാർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു.ആലിയ അഷ്റഫ് ,ബിലാൽ നൗഷാദ് ,ഹന്ന പർവിൻ, ഹനാൻ ഷാഫി എന്നിവർ പ്രസംഗിച്ചു.ദേവ തീർത്ഥ എം രാജ്  കവിതാവിഷ്കാരം നടത്തി.അധ്യാപകരായ മഹേഷ് സി.ടി, സിജോ തോമസ്,നസീറ, സിയാദ് സി.എം, ഷെഫീന എന്നിവർ പ്രോഗ്രമിന് നേതൃത്വം നൽകി.    മാനേജർ പി.എ. ഹാഷിം, പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് കെ.പി ഷെഫീഖ്, ഇ എം സാബിർ, അക്ബർ സ്വലാഹി എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.  

മരണം

ഫാ. ജോസ് വയലിൽ

അരുവിത്തുറ: എസ്.വി.ഡി. സഭാംഗമായ ഫാ. ജോസ് വയലിൽ (82) മധ്യപ്രദേശിൽ അന്തരിച്ചു. അരുവിത്തുറ വയലിൽ പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വി.ജെ. ജോർജ് (മാതൃഭുമി എജന്റ്), പരേതരായ വി.ജെ. ചാക്കോ (റിട്ട. അധ്യാപകൻ), അച്ചാമ്മ ചാക്കോ മങ്ങാട്ടുതാഴെ പൂഞ്ഞാർ. സംസ്‌കാരം തിങ്കളാഴ്ച്ച 10.30 ന് ഇൻഡോർ പാൽഡ ഹോളി സ്പിരിറ്റ് ദേവാലയ സെമിത്തേരിയിൽ.

പ്രാദേശികം

മറ്റയ്ക്കാട് അബ്ദുറഹ്മാൻ റോഡ് ഉദ്ഘാടനം ചെയ്തു

വളരെ കാലമായി ഈ പ്രദേശത്തെ ജനങ്ങളുടെ സ്വപ്നമായിരുന്നു റോഡ്... ഈരാറ്റുപേട്ട നഗരസഭയിലെ ഡിവിഷൻ 17 കൊല്ലാംകണ്ടം -കൊട്ടുകപള്ളി ഭാഗത്തേക്ക്‌ നേരിട്ട് പോകാൻ കഴിയുന്ന രീതിയിലാണ് റോഡ് നിർമിച്ചത്..മുനിസിപ്പൽ ചെയർപേഴ്സൺ ശ്രിമതി സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച യോഗത്തിന് ഡിവിഷൻ  കൗൺസിലർ ശ്രീമതി റിസ്‌വാനാ സവാദ് സ്വാഗതം ആശംസിച്ചു... മുനിസിപ്പൽ കൗൺസിലർ മാരായ അനസ് പാറയിൽ,KPസിയാദ്, ഹബീബ് കപ്പിത്താൻ,നാസർ വെള്ളുപ്പറമ്പിൽ,ഷൈമ റസാഖ്,ലീന ജയിംസ് എന്നിവർ ആശംസകൾ നേർന്നു.. അബൂബക്കർ നന്ദി പ്രകാശിച്ചു