വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധം, ഇളവ് നല്‍കാനാകില്ല, ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കും'

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്‍റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്,ഹൈക്കോടതി നിർദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളർകോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാൽ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേർ ചെയ്യുന്ന നിയമലംഘനങ്ങൾ എല്ലാവരുടെയും ചുമലിൽ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വർക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഉള്ള കളറിൽ ഓടാൻ സമ്മതിക്കണം.അടുത്ത ഫിറ്റ്നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു. എല്ലാം കൂടി പറഞ്ഞാൽ ഒന്നും ചെയ്യാനാകില്ല.സ്പീഡ് ഗവർണർ സംഘടന അംഗീകരിക്കുന്നു.: 60 കിമീ സ്പീഡിൽ നാല് ഗിയർ പോലും ഇടാൻ ആകില്ല.ഓടിയെത്തുകയുമില്ല.ആവശ്യങ്ങളും നിർദേശങ്ങളും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.ഉടനെ കളർകോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണെന്നാണ് ബസ്സുടമകളുടെ നിലപാട്. .സമയപരിധി നീട്ടണമെന്നാണ് ആവശ്യം.ഒന്നോ രണ്ടോ ശതമാനം നടത്തുന്ന നിയമലംഘനങ്ങളെ  പർവതീകരിക്കുന്നു.സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല .സ്പീഡ് ഗവർണർ നടപ്പിലാക്കേണ്ട കാര്യമാണ്. സ്വിഫ്റ്റ് ബസുകളുടെ വേഗത 90 km ആണ്. വേഗത എല്ലാവർക്കും ഒരുപോലെയാകണെന്നും ബസ്സുടമകള്‍ പറഞ്ഞു

പ്രാദേശികം

കേരള ജേർണലിസ്റ്റ്സ് യൂണിയൻ കോട്ടയം ജില്ലാ ക്യാമ്പ്

ഈരാറ്റുപേട്ട : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു)കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ്   വാഗമൺ കെ.സി.എം സെന്ററിൽ പീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനം ചെയ്തു.  കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിച്ചുസംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്,  ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ , ജോസ് ആൻഡ്രൂസ്, ബാബു തോമസ്, ജില്ലാ സെകട്ടറി രാജു കുടിലിൽ തുടങ്ങിയവർ സംസാരിച്ചു.ഞയറാഴ്ച നടന്ന സമാപന സമ്മേളനം ആഷിക് മണിയംകുളം ഉദ്ഘാടനം ചെയ്തു.എ.എസ് .മനാഫ് അധ്യക്ഷത വഹിച്ചു പി.എം അബ്ദുൽ സലാം, എസ് ദയാൽ, സന്തോഷ് വർമ്മ ,ഷൈജു തെക്കുംചേരി, മനോജ് പുളിവേലിൽ എ.കെ.നാസർ, എൻ .വി പ്രസേനൻ, എന്നിവർ സംസാരിച്ചു.

കോട്ടയം

പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ക്യാമ്പയിനും, പ്രതിജ്ഞയും നടത്തി

പാലാ: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭ ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ മാരത്തോണും, പ്രതിജ്ഞയും നടത്തി. ലഹരിവിരുദ്ധ മാരത്തോൺ നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഫ്ലാഗ് ഓഫ് ചെയ്തു . മാരത്തോണിന് ശേഷം ബാലസഭ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചെയർമാൻ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾക്കായി ആശയമരവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തപ്പെട്ടു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ, ജനമൈത്രി ബീറ്റ് ഓഫീസർ സുദേവ് കുമാർ, സിഡിഎസ് ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ, സി ഡി എസ് അംഗങ്ങൾ, അക്കൗണ്ടൻറ് സ്മിത എന്നിവർ പങ്കെടുത്തു.

ജനറൽ

രുചികരമായ പെപ്പെർ ചിക്കൻ തയ്യാറാക്കാം

ചിക്കന്‍ – 1 kg കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍ സവാള – 3 എണ്ണം തക്കാളി – 1 എണ്ണം ഇഞ്ചി – 2 ഇഞ്ച്‌ കഷണം വെളുത്തുള്ളി – 6 അല്ലി കറിവേപ്പില – 2 ഇതള്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍ ഗരംമസാല – 1 ടീസ്പൂണ്‍ വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍ വെള്ളം – ½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തിൽ കഷ്ണങ്ങൾ ആക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക) വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക). ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

ജനറൽ

ഇനി കറിവേപ്പില എത്രനാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും; ഈ ട്രിക്കുകൾ പരീക്ഷിച്ചാൽ മതി

എപ്പോഴും ചെറിയ തണ്ടുകളോടുകൂടിയ കറിവേപ്പില വാങ്ങാൻ നോക്കണം. അല്ലെങ്കിൽ കറിവേപ്പില ചീത്തയായി പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. വാ വലുപ്പമുള്ള കുപ്പിയുടെ ജാറില്‍ വെള്ളം നിറച്ച് അതില്‍ കറിവേപ്പില തണ്ടുകൾ ഇട്ട് വയ്ക്കാം. ഒരാഴ്ചയില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ ഈ രീതി വളരെ അധികം സഹായിക്കും. കുറച്ച് മൂത്ത ഇലകളാണെങ്കില്‍ തണ്ടോടു കൂടി പൊട്ടിച്ച് എടുത്ത് ഒരു ബേയ്‌സിനില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ഒരു അടപ്പ് വിനിഗര്‍ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം. അല്‍പ്പ സമയം മുക്കിവെച്ച ശേഷം ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിട്ടാം. രാവിലെ വരെ വെള്ളം ഉണക്കാന്‍ വയ്ക്കുന്നതാണ് നല്ലത്. വെള്ളം നന്നായി തോരുമ്പോള്‍ ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആറ് മാസം വരെ കേട് കൂടാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും.

ജനറൽ

സിനിമ-സീരിയൽ നടൻ കാര്യവട്ടം ശശികുമാർ വിടവാങ്ങി

കൊച്ചി: സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററുമായിരുന്ന കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമയ്ക്കകത്തും പുറത്തും നിരവധി പേരാണ് താരത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മലയാള സിനിമയിൽ നിരവധി നല്ല സിനിമകൾ നിർമ്മിക്കുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്ത ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് കാര്യവട്ടം ശശികുമാർ. ക്രൈം ബ്രാഞ്ച്, ക്രൂരന്‍, ജഡ്ജ്മെന്‍റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കൺമണി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  “പ്രണാമം.. സിനിമാ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും കൂടിയായ കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയ മനുഷ്യൻ.. ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിക്കുന്ന ആൾ. ആരുടെയും സഹായത്തിനായി കാത്തിരിക്കാതെ പലർക്കും ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി.. എന്ത് പറയാൻ ..ഒന്നുമില്ലപറയാൻ”, – നടി സീമ ജി നായർ എഴുതി.

മരണം

പത്താഴപ്പടി കുഴിവേലിൽ ഐഷാ ബീവി (84) അന്തരിച്ചു.

ഐഷാ ബീവി  ഈരാറ്റുപേട്ട: പത്താഴപ്പടി കുഴിവേലിൽ ഐഷാ ബീവി (84) അന്തരിച്ചു. ഭർത്താവ് പരേതനായ  മുഹമ്മദ് ഷെരീഫ്. പരേത മണങ്ങല്ലൂർ തേനംമാക്കൽ കുടുംബാഗം. മക്കൾ: അബൂൾ ജലീൽ, ഫൈസൽ, ഷൈല, ലാലി, ഷിനു, പരേതയായ ഭാരിസ. മരുമക്കൾ: ജലാൽ, അബ്ദുൾ ലത്തീഫ്, പി.ഇ. അബ്ദുൾ ലത്തീഫ്, ഷാഹുൽ ഹമീദ്, റീലീഫ, റെജീന. കബറടക്കം നടത്തി.

ജനറൽ

ഡാർക്ക് സർക്കിൾ ഇല്ലാതാക്കൽ ഈ മാറ്റങ്ങൾ ദിനചര്യയിൽ വരുത്തേണ്ടത് അത്യാവശ്യം

കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങൾ പലർക്കും കാണപ്പെടുന്നു. അതുമൂലം മുഖം വാടിപ്പോയതുപോലെ കാണപ്പെടുന്നു. പലപ്പോഴും പെൺകുട്ടികളും ആൺകുട്ടികളും ഈ കറുത്ത വൃത്തങ്ങൾ നീക്കം ചെയ്യാൻ വിലകൂടിയ ക്രീമുകൾ ഉപയോഗിക്കുന്നു . വിലകൂടിയ ക്രീമുകൾ പോലും മുഖത്ത് കാണുന്ന കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നതിൽ ഫലം കാണിക്കുന്നില്ലെങ്കിൽ. നിങ്ങളുടെ ദിനചര്യയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്, കാരണം ലാപ്‌ടോപ്പും മൊബൈലും ഏറെക്കാലം പ്രവർത്തിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങൾക്ക് കാരണമാകുന്നു. വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ് ആവശ്യത്തിന് വെള്ളം കുടിക്കാത്തതു കൊണ്ടും ചിലപ്പോൾ കണ്ണുകൾക്ക് താഴെ കറുപ്പ് വരാറുണ്ട്. അതുകൊണ്ട് ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ മൂന്നോ നാലോ ലിറ്റർ വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് കണ്ണുകൾക്ക് താഴെയുള്ള കറുത്ത വൃത്തങ്ങളുടെ പ്രശ്നം കുറയ്ക്കുന്നു. ഉറക്കം അത്യാവശ്യമാണ് കണ്ണിന്റെ ക്ഷീണം മാറ്റാൻ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. ഉറക്കം മൂലം ചർമ്മത്തിന് പുതുമ അനുഭവപ്പെടുകയും ഇരുണ്ട വൃത്തങ്ങളുടെ പ്രശ്നം അവസാനിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എപ്പോഴും ധാരാളം ഉറങ്ങുക. വ്യായാമം ശരീരം ഫിറ്റ്‌ ആയി നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുറച്ച് വ്യായാമങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുക. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, രോഗങ്ങൾ അതിനെ വലയം ചെയ്യുന്നില്ല. വ്യായാമം ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും കറുത്ത വൃത്തങ്ങളുടെ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനൊപ്പം ചർമ്മത്തിന്റെ അയവും വ്യായാമത്തോടെ അവസാനിക്കുന്നു മോയ്സ്ചറൈസർ മോയ്സ്ചറൈസർ ചർമ്മത്തിന് വളരെ പ്രധാനമാണ്. ദിവസത്തിൽ രണ്ടുതവണയെങ്കിലും ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ പുരട്ടുക. ഇത് ചർമ്മത്തെ പോഷിപ്പിക്കും. കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് നിറം മാറ്റാൻ മോയിസ്ചറൈസറിനൊപ്പം നല്ല ഗുണനിലവാരമുള്ള അണ്ടർ ഐ ക്രീമും പുരട്ടണം