വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു

ഈരാറ്റുപേട്ട . നടയ്ക്കൽ പാറയിൽ മുഹമ്മദ് ഷെരീഫ് (65) അന്തരിച്ചു. ഖബറക്കം നടത്തി.  ഭാര്യ .സുബൈദ ഇഞ്ചക്കാട്ടിൽ കുടുംബാംഗം മക്കൾ. റസീന, അസീന, സിജ്ന, ഫാത്തിമ മരുമക്കൾ. സബീർ, സുനീർ, സാദിഖ്, സാബിത്

പ്രവാസം

സൗദിയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റ് വില്‍ക്കുന്നതിന് വിലക്ക്

  റിയാദ്: സൗദി അറേബ്യയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വിലക്കി ശൂറാ കൗണ്‍സില്‍ ഭേദഗതി. 21 വയസ്സില്‍ കുറവ് പ്രായമുള്ളവര്‍ക്ക് സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നത് വിലക്കുന്ന രീതിയില്‍ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പില്‍ ശൂറാ കൗണ്‍സില്‍ ഭേദഗതി വരുത്തി. നിലവില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സിഗരറ്റ് വില്‍പ്പനയ്ക്ക് വിലക്കുള്ളത്.  സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളും ഉള്‍പ്പെടെ ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കര്‍ശനമായി വിലക്കുന്നു. ബന്ധപ്പെട്ട നിയമാവലി നിര്‍ണയിക്കുന്നത് അനുസരിച്ചുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളില്‍ മാത്രമേ സിഗരറ്റും പുകയില ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടുള്ളൂ എന്ന് പുകയില വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു.  മസ്ജിദുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോര്‍ട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങള്‍ക്കും ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നതിന് വിലക്കുണ്ട്. പുതിയ നിയമം അനുസരിച്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങള്‍, പൊതുഗതാഗതം, ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്ന സ്ഥലങ്ങള്‍, പെട്രോളും പെട്രോളിയം ഉല്‍പ്പന്നങ്ങളും തയ്യാറാക്കുകയും അവ പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍, പെട്രോള്‍ ബങ്കുകള്‍, ഗ്യാസ് വിതരണ കേന്ദ്രങ്ങള്‍, ലിഫ്റ്റുകള്‍, ടോയ്‌ലറ്റുകള്‍, വെയര്‍ ഹൗസുകള്‍ എന്നിവിടങ്ങളിലും പുകവലിയ്ക്ക് വിലക്കുണ്ട്.   

ജനറൽ

ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റാണെന്ന് മമ്മൂട്ടി

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്ക് വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. തൊഴിൽ നിഷേധം തെറ്റാണ്. വിലക്കാൻ പാടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയിരുന്നു. അവതാരകയോട് മോശമായി സംസാരിച്ചതിനാണ് വിലക്ക്.

ജനറൽ

മീഡിയ സുഹൃത്തുക്കൾ”; ചിത്രം പങ്കുവെച്ച് മമ്മുട്ടി

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടൻ മമ്മൂട്ടി മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരോടൊപ്പം അദ്ദേഹം എടുത്ത സെൽഫിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ‘മാധ്യമ സുഹൃത്തുക്കൾ’ എന്ന് കുറിച്ചു കൊണ്ടാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്. നേരത്തെ തന്നെ പുറത്തു വന്ന റോഷാക്കിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്‌ലറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രം കൂടിയാണ് റോഷാക്ക്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലിസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജനറൽ

ഇനി ഉത്തരം’ ഒക്ടോബര്‍ 7 ന് തീയറ്ററുകളിലേക്ക്

ദേശീയ പുരസ്‌കാര ജേതാവ് അപര്‍ണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ഇനി ഉത്തരം. സംവിധായകന്‍ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ച സുധീഷ് രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. അപര്‍ണ ആദ്യമായി അഭിനയിക്കുന്ന ത്രില്ലര്‍ സിനിമയാണെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരത്തിന്റെ ടാഗ് ലൈന്‍. ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവന്‍ ഷാജോണ്‍, ചന്തു നാഥ്, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒക്ടോബര്‍ 7 ന് ‘ഇനി ഉത്തരം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വെച്ച് അഭിനേതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടു. സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചതാണെന്നു അപര്‍ണ ബാലമുരളി പറഞ്ഞു. സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സിനിമയില്‍ ഉടനീളം കഴിഞ്ഞിട്ടുണ്ട്. സാധാരണ ഒരു ത്രില്ലര്‍ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സിനിമയാണ്. സിനിമയുടെ കഥയാണ് തന്നെ ഇന്‍സ്പയര്‍ ചെയ്തതെന്നും അപര്‍ണ പറഞ്ഞു.

കേരളം

കൊച്ചിയില്‍ വന്‍ലഹരിവേട്ട, 200 കിലോ ഹെറോയിനുമായി ഇറാനിയന്‍ ഉരു പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 200 കിലോ മയക്കുമരുന്നുമായി ഇറാനിയൻ ഉരു പിടികൂടി. ഉരുവിലുണ്ടായിരുന്ന ആറ് പേരെ കസ്റ്റഡിയിൽ എടുത്തു. എൻസിബി  നാവിക സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. പിടികൂടിയവരെ മട്ടാഞ്ചേരി വാർഫിൽ എത്തിച്ചു. ഇന്നലെ രാത്രിയാണ് ഉരു കസ്റ്റഡിയിൽ എടുത്തത്.

കോട്ടയം

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് ഷിഹാബിന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.  പൊതുജനങ്ങൾക്ക് മുന്നിൽ കേരള പൊലീസിനെ നാണം കെടുത്തുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് സസ്പെൻഷൻ ഓ‍ര്‍ഡറിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിൻ്റെ ഉത്തരവിൽ പറയുന്നു. മാമ്പഴം മോഷ്ടിച്ച ദൃശ്യങ്ങൾ പുറത്തു വരികയും പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ ഷിഹാബ് ഒളിവിൽ പോയിരുന്നു. സെപ്തംബര്‍ മുപ്പത് ഞായറാഴ്ച പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. മോഷണത്തിൻ്റ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നത്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. പുലര്‍ച്ചെ നാല് മണിയോടെ കടയ്ക്ക് മുന്നിലെത്തിയ ഷിഹാബ് കിലോയ്ക്ക് അറുന്നൂറ് രൂപ വിലയുള്ള പത്ത് കിലോയോളം മാങ്ങ എടുത്തു പോകുകയായിരുന്നു. വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.

പ്രാദേശികം

മീനച്ചിൽ ഈസ്റ്റ്‌ ബാങ്കിൽ വ്യാപകമായ അഴിമതി: എൽഡിഎഫ്

പൂഞ്ഞാർ : മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിൽ നിലവിലെ ഭരണസമിതി സമീപകാലത്ത് വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടത്തുന്നുവെന്ന് എൽഡിഎഫ്.  ബാങ്കിൽ കഴിഞ്ഞ മാസം 18-ാം തീയതി നടത്താനിരുന്ന ഭരണസമിതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇപ്പോഴത്തെ ഭരണസമിതി തിരിച്ചറിയാൽ കാർഡുകൾ നിയമവിരുദ്ധമായി വിതരണം നടത്തുന്നുവെന്നും, ബാങ്കിന്റെ പ്രവർത്തന മേഖലയ്ക്ക് വെളിയിൽ നിന്നും നിയമം വിട്ട് ധാരാളം ആളുകളെ അംഗങ്ങളാക്കുകയും, വിവിധ ശാഖകളിൽ ഓഹരി ഉടമകളുടെ തിരിച്ചറിയൽ കാർഡുകൾ നൽകാതെ അംഗങ്ങളുടെ വോട്ടു രേഖപ്പെടുത്താനുള്ള അവകാശം മനഃപ്പൂർവ്വം നിലവിലുള്ള ഭരണസമിതി നിഷേധിച്ചിരിക്കുകയാണെന്നും എൽഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ ആഫീസിൽ നിന്നും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാങ്കിൽ സ്വജന പക്ഷപാതവും ധൂർത്തും നടത്തുന്നതായി ജൂണിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. ആർബിഐയുടയോ, വകുപ്പിന്റയോ അനുമതിയില്ലാതെ വിവിധ ലോണുകളിൽ പതിനൊന്നര കോടിയോളം രൂപ ഇളവ് നൽകി.  ഇതിൽ തന്നെ 7.20 കോടി രൂപ ഭരണസമിതി അംഗങ്ങളുടെ കുടുംബാഗങ്ങൾക്ക് തന്നെയാണ് നൽകിയിരിക്കുന്നത്. കൂടാതെ ജീവനാകരുടെ ഉല്ലാസ യാത്ര, ശാഖകളുടെ കമ്പ്യൂട്ടർ വത്കരണം, അരുവിത്തുറ ശാഖയുടെ നിർമാണം, ഹെഡ് ഓഫീസ് മേൽകൂര നിർമാണം എന്നിവയിൽ വാൻ സാമ്പത്തിക ക്രമകേടുകൾ, സംവരാണങ്ങൾ അട്ടിമറിച്ച് അനധികൃത നിയമനം, പ്രമോഷൻ മതിയായ ഇടുകളില്ലാതെ ലോൺ തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ജോയിന്റ് രജിസ്ട്രാർ അന്വേഷണത്തിൻ ഉത്തരവിട്ടിരിക്കുകയാണ്. അന്വഷണം നടന്നാൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കൂടുതൽ അഴിമതികൾ പുറത്ത് വരുമെന്ന് ഭയന്ന് നിലവിൽ ഭരണസമിതി അന്വഷണത്തിനെതിരെ കോടതിയെ സമീപിക്കുകയും എന്നൽ കോടതി വകുപ്പിന് അനുകൂലമായി ഇടകാല ഉത്തരവ് നൽകിയിരിക്കുകയാണ്. ഇളവ് നൽകിയതിന്റെ ഭാഗമായി ഭരണ സമിതിയിലെ ജനപ്രതിനിധിക്ക് മൂന്ന് കോടിരൂപ ലഭിച്ചുവെന്നാണ് ബാങ്ക് വൃത്തങ്ങളിൽ നിന്നും അറിഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി ഓഹരി ഉടമകൾക് ലാഭ വിഹിതം നൽകാത്ത് ബാങ്ക് നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള അർബൺ ബാങ്കാണ്. ഭരണസമിതിയുടെ കൊള്ള ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. നിലനിൽപ്പ് പരുങ്ങലിലായപ്പോൾ വർഗ്ഗീയ ശക്തികളെ കൂട്ടുപിടിച്ചുകൊണ്ട് ഏതുവിധേനയും ഭരണം നിലനിർത്താൻ നിലവിലുള്ള ഭരണസമിതി ശ്രമിക്കുന്നു. വർഗ്ഗീയ പാർട്ടികളുട ഭാരവാഹികളെ തന്നെ തങ്ങളുടെ പാനലിൽ ഉൾപ്പെടുത്തിക്കൊണ്ട് ആർ.എസ്.എസ്. ,സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ബാങ്കിനെ പണയപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ സാധാരണക്കാരായ ഓഹരി ഉടമകൾ ഒരിക്കലും അനുവദിച്ചുകൊടുക്കുകയില്ലെന്നും എൽഡിഎഫ് നേതാക്കളായ രമേഷ് ബി വെട്ടിമറ്റം, എംജി ശേഖരൻ, ജോഷി മൂഴിയാങ്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.