വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ഇടുക്കിയിൽ വാഹനാപകടം; മിനി ബസ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി പൂപ്പാറയ്ക്കു സമീപം തോണ്ടിമലയിൽ മിനി ബസ് മറിഞ് പത്തു പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരം അല്ല. മധുരയിൽ നിന്നും എത്തിയ വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. വളവ് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിൽ മറിയുകയായിരുന്നു. 

കേരളം

വടക്കഞ്ചേരിയില്‍ ബസ് അപകടം; മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു

പാലക്കാട് വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. പരുക്കേറ്റവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മന്ത്രി എം ബി രാജേഷും ആശുപത്രിയിലെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരുള്ളത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കേരളം

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം: കുട്ടികളടക്കം 9 പേര്‍ മരിച്ചു

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.  ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത് എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ്. 43 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ടെന്നാണ് വിവരം. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ടൂറിസ്റ്റ് ബസിലിടിച്ച് മറിയുകയായിരുന്നു. അമിത വേഗതയില്‍ വന്ന ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശികം

ലോകവയോജനദിനത്തിൽ എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരുണ അഭയകേന്ദ്രത്തിൽ

ഈരാറ്റുപേട്ട.  എം ഇഎസ് കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് .  അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ  പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  . തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി

പ്രാദേശികം

ലഹരി വിരുദ്ധ പാർലമെൻറ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഈരാറ്റുപേട്ട: സംയുക്ത മഹല്ല് ജമാഅത്ത് നവോത്ഥാന വേദി ലഹരിക്കെതിരെ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സംഗമം ലഹരി വിരുദ്ധ പാർലമെൻറ് സുപ്രധാന നയപ്രഖ്യാപനം നടത്തി.  ഈരാറ്റുപേട്ട നഗരസഭയെ ലഹരി മുക്തമാക്കാൻ ജനകീയ പങ്കാളിത്തത്തോടു കൂടി പ്രദേശത്തെ എണ്ണായിരം വീടുകളിൽ നേരിട്ട് സന്ദർശനം നടത്തുന്നതാണ്.ഇതിനായി 5 അംഗങ്ങൾ വീതമുള്ള 200 സ്ക്വാഡുകൾ രൂപീകരിക്കും.50 വീടുകൾ വീതമുള്ള 160 ക്ളസ്റ്ററുകളിൽ അവബോധ കുടുംബയോഗങ്ങൾ നടത്തും.10 വീടുകൾക്ക് 2 പേർ എന്ന തോതിൽ നിരീ ക്ഷണം ഏർപ്പെടുത്തും.കൗൺസിലിംഗ്, ഡി അഡിക്ഷൻ ചികിൽസ, ശാക്തീകരണ സദസ്സുകൾ, ഡോക്കുമെൻ്ററി പ്രദർശനങ്ങൾ കൂടാതെ പുനരധിവാസ സൗഹൃദ കൂട്ടായ്മകളും രൂപീകരിക്കും. ലഹരി വിരുദ്ധ പാർലമെൻറ് നയപ്രഖ്യാപന സമ്മേളനത്തിൽ നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി. ഇ മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. റിട്ട: ജില്ലാ ജഡ്ജി ബി.വിജയൻ പാർലമെന്റ് ഉദ്ഘാടനം ചെയ്തു. ഡോ. റോയി അബ്രാഹം കള്ളിവയലിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രസീഡിയം അംഗങ്ങളായ ഇമാംഅഷറഫ് മൗലവി, ഇമാം സുബൈർ മൗലവി, ഇമാം ഷിഹാബ് മൗലവി, ഹാഷിർ നദ് വി ,നൗഫൽ ബാഖവി, നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് ഇൽയാസ്', കെ.ഇ.പരീത്, അഫ്സർ പുള്ളോലിൽ, അബ്ദുൽ വഹാബ്', മജീദ് വട്ടക്കയം, പി.എസ്.ഷഫീക്ക്, പി.പി.എം.നൗഷാദ് ,ത്വൽഹാ നദ്‌വി, എ.എം.റഷീദ് എന്നിവർ സംസാരിച്ചു.  

പ്രാദേശികം

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.

ഈരാറ്റുപേട്ട .ഗാന്ധിജയന്തി ദിനത്തിൽ  എം ഇ എസ് കോളജ്‌ എൻ. എസ്  എസ് യൂണിറ്റും നേച്ചർ ക്ലബ്ബും ചേർന്ന് ഈരറ്റുപേട്ട മുനിസിപ്പാലിറ്റിയുടെസഹകരണത്തോടെ കുടുംബാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കി .  പരിസരശുചിത്വം പരിസ്ഥിതി  സംരക്ഷണം ,എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത് .  പൊതു ആരോഗ്യ സംവിധാന കേന്ദ്ര മെന്ന നിലയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിദ്യാർത്ഥികൾ നടത്തിയ  സേവനംമഹത്തരമാണ്  എന്ന് പരിപാടിഉദ്ഘാടനം ചെയ്ത പേഴ്സൺ സുഹുറഅബ്ദുൽ ഖാദർ പറഞ്ഞു   . കൺസിലർ പി.എം അബ്ദൽ ഖാദർഅധ്യക്ഷനായിരുന്നു  ഹെൽത്ത്സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ ഡോ. സഹല ഫിർദൗസ് , ഹെൽത്ത്ഇൻസ്പെക്ടർ നാസർ സിഎ , മഹ്റൂഫ് , അധ്യാപകരായ മുംതാസ് കബീർ,ഹൈമ കബീർ , നസീംസിത്താര സക്കീർ  എന്നിവർനേതൃത്വം നൽകി.

മരണം

ഈരാറ്റുപേട്ട പുത്തൻപറമ്പിൽ മുഹമ്മദാലി (73) വയസ്സ്

  ഈരാറ്റുപേട്ട  പുത്തൻപറമ്പിൽ മുഹമ്മദാലി  (73) വയസ്സ് മരണപ്പെട്ടു .കബറടക്കം ഇന്ന് (01/10/2022) വൈകുന്നേരം 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

പ്രാദേശികം

ലോകവയോജനദിനത്തിൽ എം.ഇ.എസ് കോളേജ് വിദ്യാർത്ഥികൾ കരുണ അഭയകേന്ദ്രത്തിൽ

  ഈരാറ്റുപേട്ട. എം ഇഎസ് കോളജ് എൻഎസ്എസ് വാളണ്ടിയർമാർ ഈ ദിവസം സാർത്ഥകമാക്കിയത് കരുണ അഭയകേന്ദ്രത്തിലെ വൃദ്ധരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് . അവരോടോപ്പംഭക്ഷണം കഴിച്ചും വർത്തമാനം പറഞ്ഞുംവിദ്യാർത്ഥികൾ സമയം ചെലവഴിച്ചു . അഗതികളുടെ ഏകാന്തതക്ക് ഒരു ദിവസത്തേക്കെങ്കിലും വിദ്യാർത്ഥികൾ ആശ്വാസമായി  . നോക്കാളില്ലാതെ  പ്രായമാകുമ്പോൾ വുദ്ധർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ ആഴം വിദ്യാർത്ഥികൾ നേരിട്ടറിഞ്ഞു  . തങ്ങളുടെ സ്വന്തക്കാരോബന്ധുക്കളോഅല്ലാതിരുന്നിട്ടും ഉപേക്ഷിക്കപ്പെട്ടവരെ പൊന്നുപോലെ നോക്കുന്ന കരുണ പ്രവർത്തകരുടെ ത്യാഗം വിദ്യാർത്ഥികൾക്ക് മാതൃകയായി  . ഒരവധിദിവസം മഹത്തായകാര്യത്തിനായി ചെലവഴിച്ചതിൻ്റെ ചാരിതാർത്ഥ്യത്തോടെയാണ് വിദ്യാർത്ഥികൾ മടങ്ങിയത്  . എൻഎസ് എസ് പ്രോഗ്രാംഓഫീസർമാരായ മുംതാസ് കബീർ  , ഹൈമഎന്നിവർ നേതൃത്വം നൽകി