വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഇ എസ് എ പ്രശ്നം, കോൺഗ്രസ്‌ സമരത്തിലേക്ക്.

പൂഞ്ഞാർ :വന ഭൂമി ഇല്ലാത്ത വില്ലേജ്കളെ, പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുവാൻ വേണ്ടി, ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലഘട്ടത്തിൽ എടുത്ത നടപടികളുടേയും തീരുമാനങ്ങളുടേയും തുടർച്ചയായിട്ടുള്ള കാര്യങ്ങൾ പിന്നീട് വന്ന ഇടതു പക്ഷ സർക്കാരുകൾ ചെയ്തില്ല, ആയതിനാലാണ് പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തീകോയി, മേലുകാവ് വില്ലേജ്കൾ, കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുവാൻ ഇടയായേതെന്ന് ശ്രീ ആന്റോ ആന്റണി എം പി ,ഇന്ന് കർഷക കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ  നടത്തിയ പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് മാർച്ച്‌ ഉൽഘാടനം ചെയ്തു കൊണ്ടു പൂഞ്ഞാർ ടൗണിൽ വച്ചു പറഞ്ഞു. പൂഞ്ഞാർ തെക്കേകര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു. യോഗത്തിനും ധർണക്കും കർഷക കോൺഗ്രസ്‌ പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ മൂശാരിപറമ്പിൽ അധ്യഷ്ക്ത വഹിച്ചു.നേതാക്കളായ ജോർജ് ജേക്കബ്,ജോർജ് കൊട്ടാരം,തോമസ്കുട്ടി മണകുന്നേൽ,അഡ്വ : സതീഷ് കുമാർ,റോയി കപ്പലുമാക്കൽ,എം സി വർക്കി,പി എച് നൗഷാദ്,ജോർജ് സെബാസ്റ്റ്യൻ, വർകിച്ചൻ വയമ്പോതനാൽ,റോജി തോമസ് മുതിരന്തിക്കൽ,ചാർളി അലക്സ്‌,ജോസ് ഇടമന, ടോമി മാടപള്ളി,ബീനോയ് ജോസഫ്,അൻസാരി മഠത്തിൽ,അജിത് കുമാർ നെല്ലിക്കചാലിൽ,ഓൾവിൻ തോമസ്,ജോസഫ് വടക്കെൽ, സി കെ കുട്ടപ്പൻ,പി ജി ജനാർദ്ദനൻ,രാജമ്മ ഗോപിനാഥ്,മേരി തോമസ്,ജോളിച്ചൻ വലിയപറമ്പിൽ,സണ്ണി കല്ലാറ്റ്,ജോഷി പള്ളിപ്പറമ്പിൽ,അൻഡേഴ്സൺ പുളിക്കാട്ടു,ജോയി കല്ലറ്റ്,ജോബി തടത്തിൽ,ബേബി കുന്നിൻ പുരയിടം എന്നിവർ പ്രെസംഗിച്ചു.

പ്രാദേശികം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം

ബാലസംഘം പൂഞ്ഞാർ ഏരിയാ സമ്മേളനം പി എം എ മജീദ് ഹാളിൽ നടന്നു. ജില്ലാ കോഡിനേറ്റർ അനന്തു സന്തോഷ് ഉദ്ഘാടനം ചെയ്തു . സുമിനാ മോൾ കൺവീനറായും , ആദർശ്, ശ്രീറാം. എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഏരിയ സെക്രട്ടറി ശ്രീജിത്ത് കെ സോമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം. ജോയ് ജോർജ്, ഏരിയ കമ്മിറ്റിയംഗം സിഎം സിറിയക്ക്, ബാലസംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്. സുമിനാ മോൾ സെക്രട്ടറി. ശ്രീജിത്ത് കെ സോമൻ കൺവീനർ. വി കെ ഗംഗാധരൻ. കോഡിനേറ്റർ. സുഷമ്മാ മുരളി എന്നിവരെ തിരഞ്ഞെടുത്തു.  

കോട്ടയം

സൗജന്യ നേത്രപരിശോധന ക്യാമ്പ്

ഈരാറ്റുപേട്ട .പാലാ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് ഇടവക എ. കെ. സി. സി യൂണിറ്റിന്റെ നേതൃത്വത്തിൽ  (21-09-2024-ശനി) പള്ളി പാരിഷ് ഹാളിൽ വച്ച് സൗജന്യ നേത്രപരിശോധന ക്യാമ്പും സൗജന്യ നിരക്കിൽ രക്തപരിശോധനയും സംഘടി പ്പിക്കുമെന്ന് ഭാരവാഹികളായ ഫാ. തോമസ് പട്ടേരി, ജെയ്‌സൺ മഞ്ഞപ്പളളിൽ, നിഷാന്ത് കാർലോസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാവിലെ ഏഴരയോടെ രക്തപരിശോധന ആരംഭിക്കും. അഞ്ഞൂറ് രൂപയോളം ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കേവലം ഇരുനൂറ്റിയമ്പത് രൂപയ്ക്കാണ് ചെയ് നൽകുന്നത്.രാവിലെ 8.30 ന് ചേരുന്ന സമ്മേളനത്തിന് ശേഷം സൗജന്യ നേത്ര പരിശോധ നയും, ഡയബറ്റിക് റെറ്റിനോപ്പതി നിർണ്ണയവും ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. ഉച്ചവരെയാണ് ക്യാമ്പ് ഉണ്ടായിരിക്കുന്നത്.മുണ്ടക്കയം ന്യൂവിഷൻ ഐ ഹോസ്‌പിറ്റലും, പാലാ കിസ്കോ ലാബും ചേർന്നാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.

പ്രാദേശികം

തനിമ 'പൂക്കളം 24' ശനിയാഴ്ച

ഈരാറ്റുപേട്ട: തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം 'പൂക്കളം 24' ശനിയാഴ്ച (21 സെപ്റ്റം.) അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മീനച്ചിൽ മേഖലയിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ ഓണ സ്മരണകൾ പങ്കിടാനുളള സൗഹൃദ സംഗമം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രാദേശികം

തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ; തേവരുപാറ തബ്ലീഗുൽ ഇസ്ലാം മദ്രസയുടെ അഭിമുഖത്തിൽ മദ്രസ ഫെസ്റ്റ് സംഘടിപ്പിച്ചു രണ്ടുദിവസം നീണ്ടുനിന്ന കലാപരിപാടികൾക് ശേഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും മുതഅല്ലിമീങ്ങൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും സമ്മാനദാനം വിതരണം ചെയ്തു സാംസ്കാരിക സമ്മേളനം ജബലന്നൂർ ജുമാ മസ്ജിദ് പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു ഇർഫാൻ ഷാഫി ഖുർആൻ പാരായണം നടത്തി  അനീസ് കൊല്ലം പറമ്പിൽ സ്വാഗതം പറഞ്ഞു നൗഫൽ കീഴേടം വിഷയാവതരണം നടത്തി  എം ഇ എം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യ്തു മുഖ്യപ്രഭാഷണം ഷിബിലി നദവി ചീഫ് ഇമാം ജബലുന്നൂർ  ജുമാമസ്ജിദ് നൂറുദ്ദീൻ ഫലാഹി ടി എം റഷീദ് അബ്ദുൽ വഹാബ് ഉബൈദ് മൗലവി ഷാഹുൽ നാവുന്നത് സിറാജ് വെട്ടിക്കാട് ഷാജി കെ കെ പി അൻസാഫ് ഫാസിൽ ഹാഷിം വലിയ വീട്ടിൽ ഫൈസൽ കിഴക്കാട്ട് എന്നിവർ സംസാരിച്ചു മാഹിൻ വെള്ളാപ്പള്ളി നന്ദി പറഞ്ഞു

കേരളം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. 

പ്രാദേശികം

ഇസ് ലാമോഫോബിയിൽ തകരുന്നത് രാജ്യത്തിൻ്റെ ജനാധിപത്യം - സലീം മമ്പാട്

ഈരാറ്റുപേട്ട : വിവിധ ജാതി മത വിഭാഗങ്ങൾ സൗഹാർദത്തോടെ ജീവിച്ച് വരുന്ന ഇന്ത്യാ രാജ്യത്ത് സാധാരണക്കാരായ ജനങ്ങൾക്കിടയിൽ  ഇസ്ലാം പേടി സൃഷ്ടിക്കുന്നത്  അപകടകരമാണന്ന് പണ്ഡിതനും വാഗ്മിയുമായ സലീം മമ്പാട് പറഞ്ഞു.എസ്.ഐ.ഒ  ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഇസ് ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 3000 വർഷത്തെ ചരിത്രം പറയുന്നത് തൊട്ട് കൂട്ടായ്മയും തീണ്ടികൂടായ്മയും സൃഷ്ടിക്കലാണ് ഇക്കാലത്ത് അത് മുസ് ലിം സമൂഹത്തിന് നേരെയാണ് തിരിച്ചിരിക്കുന്നു എന്ന് മാത്രമാണ്. എല്ലാ മതത്തോടും തുല്യ നീതി പുലർത്തുമെന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയ ഭരണകൂടം തന്നെ ഇസ്ലാമോഫോബിയക്ക് നേതൃത്വം കൊടുക്കുമ്പോൾ  ഭരണഘടനയെയാണ് പരിഹസിക്കുന്നതെന്ന് അദ്ധേഹം കുറ്റപ്പെടുത്തി.ഇത്തരം അനീതികളെ ഇസ്‌ലാമിക വിദ്യാർത്ഥി പ്രസ്ഥാനം തെരുവിൽ ചോദ്യം ചെയ്യുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.എസ്.ഐ. സംസ്ഥാന തലത്തിൽ നടത്തുന്ന 'ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക' എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് മേഖലാ സമ്മേളനം നടത്തിയത്.എസ്.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് റഹ്മാൻ ഇരിക്കൂർ മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി  ജില്ലാ പ്രസിഡന്റ് എ. എം. അബ്ദുസമദ് , സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ,  വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സക്കീന അഷറഫ്, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ആസിഫ ഇസ്മായിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻ്റ് പി.എ മുഹമ്മദ് ഇബ്രാഹീം എന്നിവർ  സംസാരിച്ചു.  എസ്.ഐ. ഒ സംസ്ഥാന ശൂറാ അംഗം അമീൻ മമ്പാട് സമാപന പ്രഭാഷണം നിർവഹിച്ചു. പൊതു സമ്മേളത്തിന്മുന്നോടിയായി  വൈകുന്നേരം 5 മണിക്ക് ടൗൺ ചുറ്റി നടത്തിയ വിദ്യാർത്ഥി റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. അഷ്ഫാഖ് അലപ്ര സ്വാഗതവും  സമ്മേളന കൺവീനർ ഹാഷിം കെ.എച്ച്  നന്ദിയും പറഞ്ഞു.

പ്രാദേശികം

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാല ശ്രദ്ധേയമായി

ഈരാറ്റുപേട്ട.അക്ഷരങ്ങളേയും, വാക്കുകളേയും മനോധർമ്മവും, കാവ്യാത്മകതയും കൊണ്ടുള്ള ഇൻസ്റ്റലേഷൻ വഴി കൂട്ടിയോജിപ്പിക്കുമ്പോഴാണ് പുതിയ സാഹിത്യ സൃഷ്ടികൾ സംഭവിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരൻ പി.സുരേന്ദ്രൻ.     ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) യുടെ സാഹിത്യവേദി നവ എഴുത്തുകാർക്കായി സംഘടിപ്പിച്ച ഏകദിന സാഹിത്യ ശില്പശാലയുടെ സമാനപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ നടന്ന ഉൽഘാടന സമ്മേളനം സാഹിത്യ ഗവേഷകനും എഴുത്തുകാരനുമായ ഡോ. കുര്യാസ്കുമ്പളക്കുഴിഉൽഘാടനംചെയ്തു.എഴുത്തിലേക്കുപാത തുറക്കാൻ വേണ്ടനിർദ്ദേശങ്ങളും രീതികളും വിവരിച്ചു കൊണ്ട് ശ്രീ. ബാലു പൂക്കാട് ക്ലാസ് നയിച്ചു.ഫെയ്സ് പ്രസിഡൻറ് സക്കീർ താപി, ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, സാഹിത്യ വേദി പ്രസിഡൻ്റ് വി.റ്റി ഹബീബ്, സെക്രട്ടറി മുഹ്സിൻ പി. എം, ശില്പശാല ഡയറക്ടർ ഷബീർ കുന്നപ്പള്ളി,പി.എസ് ജബ്ബാർ, റഫീഖ് പട്ടരുപറമ്പിൽ, ഹാഷിം ലബ്ബ, പി.പി.എം നൗഷാദ്, ചരിത്രകാരൻ ജാഫർ ഈരാറ്റുപേട്ട,സലിം കുളത്തിപ്പടി,മൃദുല നിഷാന്ത്, ബിജിലി സെയിൻസ്, അഫ്സൽ ആമി, ഷാഹുൽ ഹമീദ് (ശില്പശാല മോഡറേറ്റർ) ഉണ്ണികൃഷ്ണൻ ഇടമറുക് , റീന വിജയ്, ത്വാഹിറ ത്വാഹ, ജലീൽ കുറ്റിപ്പുഴ എന്നിവർ നേതൃത്വം നൽകി.