വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

'ലൂസിഫറി'നെ കടത്തിവെട്ടുമോ ​'ഗോഡ്ഫാദർ' ? ചിരഞ്ജീവി ചിത്രം നാളെ തിയറ്ററുകളിൽ

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.   മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാളത്തിലെ ബ്ലോക് ബസ്റ്ററുകളിൽ ഒന്നാണ്. 'സ്റ്റീഫന്‍ നെടുമ്പള്ളി' എന്ന കഥാപാത്രമായി മോഹൻലാൽ തകർത്തഭിനയിച്ച ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ്  ​'ഗോഡ്ഫാദർ'. പ്രഖ്യാപന സമയം മുതൽ തെന്നിന്ത്യൻ സിനിമാസ്വാദകർ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് മെ​ഗാസ്റ്റാർ ചിരഞ്ജീവിയാണ്. മലയാളികളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ​ഗോഡ് ഫാദർ നാളെ തിയറ്ററുകളിൽ എത്തും.  ഒക്ടോബർ 5ന് രാവിലെ മുതൽ ​ഗോഡ് ഫാദറിന്റെ ഷോ തുടങ്ങും. ചിത്രത്തിന്റെ ഹിന്ദി വെർഷനും നാളെ തന്നെ റിലീസ് ചെയ്യും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഏകദേശം 80,000ത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ റൈറ്റ്സ് (ഹിന്ദി+തെലുങ്ക്) വഴി ഇതിനോടകം 57 കോടി രൂപ ചിത്രം നേടിയെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  90 കോടി ബജറ്റിലാണ് ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം. മൊത്തം ബജറ്റിൽ നിന്നും 45 കോടിയാണ് ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയതെന്ന് പറയപ്പെടുന്നു. അതേസമയം, ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൽമാൻ ഖാൻ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയൻതാരയാണ് നായികയായി എത്തുന്നത്.  

ജനറൽ

Kerala Trip : 'വണ്‍ ഡേ ട്രിപ്പിംഗിന്' പറ്റിയ കേരളത്തിലെ അവിശ്വസനീയമായ സ്ഥലങ്ങള്‍

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട സ്ഥലങ്ങളില്‍ ഒന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്'. അതുക്കൊണ്ട് തന്നെയാണ് ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും സംസ്‌കാരവും ചരിത്രവും ഒക്കെക്കൊണ്ട് മലയാളനാട്ടിലെ ഓരോ പ്രദേശങ്ങളും അത്ഭുതപ്പെടുത്തുന്നവയാണ്. ഈ വ്യത്യസ്തയാണ്, ലോകത്തില്‍ തീര്‍ച്ചയായും സന്ദര്‍ശനം നടത്തേണ്ട അമ്പത് പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തെ (Kerala Tourism) നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്താന്‍ കാരണം പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മനോഹരമായ മറ്റൊരുപ്രദേശമുണ്ടെന്ന് തോന്നുന്നില്ല. കാടും മലയും കടലും ഒക്കെക്കൊണ്ട് അനുഗ്രഹീതമായ നമ്മുടെ പ്രദേശം പലപ്പോഴും നമ്മള്‍ക്ക് തന്നെ അത്ഭുതങ്ങള്‍ സമ്മാനിക്കാറുണ്ട്. വാരന്ത്യങ്ങളിലോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലോ ചുറ്റിക്കറങ്ങാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും മനോഹരവും അവിശ്വസനീയവുമായ ചില സ്ഥലങ്ങള്‍ പങ്കുവയ്ക്കുന്നു കുമരകം കുട്ടനാട് മേഖലയുടെ ഭാഗമായി വേമ്പനാട് കായലിന്റെ കിഴക്കേ അറ്റത്ത് ചിതറിക്കിടക്കുന്ന ഒരു ദ്വീപസമൂഹമാണ് കുമരകം. അതിമനോഹരമായ ഈ പ്രദേശത്തെ ചെറിയ തുരുത്തുകള്‍ അവിസ്മരണീയ അനുഭവങ്ങളാകും സമ്മാനിക്കുക. പ്രസിദ്ധമായ നെഹ്രു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്ന വേമ്പനാട് കായലിന്റെ ഏറ്റവും സുന്ദരമായ ഭാഗങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്നയിടമാണ് കുമരകം. രുചികരമായ കായല്‍ വിഭവങ്ങളും സമുദ്രവിഭവങ്ങളും മറ്റ് തനത് ഭക്ഷണങ്ങളും ഒക്കെ ഇവിടെ അനുഭവിക്കാം. ഉന്മേഷകരമായ കടല്‍ത്തീരങ്ങളും പ്രകൃതിഭംഗി ആസ്വദിച്ചുള്ള അലസ നടത്തങ്ങള്‍, സൈക്കിളിംഗ് അല്ലെങ്കില്‍ ബോട്ടിംഗ് എന്നിവയ്‌ക്കൊക്കെ ഇവിടെ അവസരമുണ്ട്. ആലപ്പുഴ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ ഒന്നാണ് ആലപ്പുഴ. കൈത്തോടുകളും നദികളും വേമ്പനാട് കായലിനും അറബിക്കടലിനും ഇടയിലുള്ള ആലപ്പി, ഒരു ക്യാന്‍വാസിലെ ചിത്രമെന്നപ്പോലെ അഥിമനോഹരമാണ്. സര്‍റിയല്‍ ദ്വീപുകള്‍, ഉഷ്ണമേഖലാ പച്ചപ്പ്, കാറ്റിലുയുന്ന തെങ്ങിന്‍ തലപ്പുകള്‍, സുന്ദരമായ തുരുത്തുകളിലെ ഗ്രാമങ്ങള്‍, ചുറ്റിപിണഞ്ഞു കിടക്കുന്ന ജലപാതകള്‍, ശാന്തവും മനോഹരവുമായ കടല്‍ത്തീരങ്ങള്‍, ആഡംബര ഹൗസ് ബോട്ടുകള്‍ എന്നിവയാല്‍ ഇവിടം അതിശയപ്പെടുത്തും. വയനാട് പ്രകൃതിയോട് അലിഞ്ഞ് ചേരാന്‍ ഇതിലും മികച്ചയൊരുയിടമുണ്ടോ എന്നത് സംശയമാണ്. പച്ചപ്പ് നിറഞ്ഞ ഈ സുന്ദരപ്രദേശം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. നിഗൂഢമായ ഗുഹകള്‍ പര്യവേക്ഷണം ചെയ്യാം, ആകാശം തൊട്ടുനില്‍ക്കുന്ന മലകളില്‍ ട്രെക്കിംഗ് നടത്താം, വന്യജീവിജാലങ്ങള്‍ അവരുടെ സ്വഭാവികതയോടെ സൈ്വര്യവിഹാരം നടത്തുന്നതിന് സാക്ഷിയാകാം, തടാകങ്ങളിലും നദികളിലും ബോട്ടിംഗ്ും കയാക്കിംഗുകളും ആസ്വദിക്കാം, ഗംഭീര വെള്ളച്ചാട്ടളും പുരാതന മനുഷ്യരുടെ കലകളും ഒക്കെ കണ്ടറിയാം ഇങ്ങനെ ഒരു സഞ്ചാരിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ആവേശകരമായ കാര്യങ്ങളാണ് ഇവിടെയുള്ളത്. കോഴിക്കോട് മലബാറിന്റെ സംസ്‌കാരം അറിയാന്‍ പറ്റിയോരുയിടമാണ് കോഴിക്കോട്. ഈ തീരദേശ നഗരം ചരിത്രപരമായ സ്ഥലങ്ങള്‍ക്കും സംസ്‌കാരത്തിനും പാചക അനുഭവങ്ങള്‍ക്കും പേരുകേട്ടതാണ്. മലബാര്‍ ഭക്ഷണവും സൗഹൃദവും അവിസ്മരണിയമായിരിക്കും. ആധികാരികമായ മലബാര്‍ ഭക്ഷണവും പലഹാരങ്ങളായ കല്ലുമ്മക്കായ, ചട്ടി പത്തിരി എന്നിവയും മറ്റും പരീക്ഷിച്ചു നോക്കണം. ഇവിടുത്തെ പഴയ വിളക്കുമാടവും, മനോഹരമായ സൂര്യാസ്തമയത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിയുന്ന കോഴിക്കോട് ബീച്ചും ഒരിക്കലും ഒഴിവാക്കരുത്.  

കേരളം

പനി നിസാരമായി കാണല്ലേ ! സംസ്ഥാനത്ത് കൊവിഡ് കൂടുന്നു, പരിശോധന നടത്തണം

  സെപ്തംബര്‍ മാസം 336 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചു  പകര്‍ച്ചപ്പനി ബാധിച്ച് ആയിരങ്ങളാണ് ഓരോ ദിവസവും ആശുപത്രികളില്‍ എത്തുന്നത്  തിങ്കളാഴ്ച മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 12,443 പേരാണ് തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്നുതായി കണക്കുകള്‍. പനിയുള്ളവരുടെ എണ്ണം കൂടുന്നത് നിസാരമായി കാണരുതെന്നും കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

കേരളം

സ്വര്‍ണവില കൂടി; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4735 രൂപയായി. ഇന്നലെയും സ്വര്‍ണത്തിന്റെ വില സംസ്ഥാനത്ത് 280 രൂപ കൂടിയിരുന്നു. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിനും 45 രൂപ ഉയര്‍ന്ന് ഗ്രാമിന്റെ വിപണിവില 3920 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമുണ്ട്. സാധാരണ വെള്ളി ഗ്രാമിന് നാല് രൂപ കൂടി 64 രൂപയിലെത്തി. ഹാള്‍മാള്‍ക്ക് വെള്ളിക്ക് നിലവില്‍ 90 രൂപയാണ്.  

പ്രവാസം

UAE: ദുബായിൽ പെട്രോൾ വില വീണ്ടും കുറഞ്ഞു​

ദുബായിൽ ​ഒക്​ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച്​ വീണ്ടും വില കുറഞ്ഞു. തുടർച്ചയായി മൂന്നാം മാസമാണ്​ വിലയിൽ കുറവു വരുന്നത്​  പെട്രോൾ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ് പുതിയ നിരക്ക്​​. സെപ്റ്റംബറിൽ 3.41 ദിർഹമായിരുന്നു. സെപ്റ്റംബറിൽ 3.30 ദിർഹമായിരുന്ന സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമായിട്ടുണ്ട്​. കഴിഞ്ഞ മാസം ലിറ്ററിന് 3.22 ദിർഹം ആയിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.85 ആയി കുറഞ്ഞു. സെപ്റ്റംബറിൽ 3.87 ദിർഹമായിരുന്ന ഡീസൽ ലിറ്ററിന് 3.76 ദിർഹമാണ്​ ഒക്​ടോബറിലെ നിരക്ക്​.

പ്രവാസം

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് തുറക്കും; ദർശനം രാവിലെ 6 മുതൽ

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.(dubais new hindu temple will open today) സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇന്ന് വൈകിട്ട് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

ലോകം

മസ്‍ക് ട്വിറ്റര്‍ വാങ്ങും, തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം

വാഷിംഗ്ടൺ: ട്വിറ്റര്‍ ഏറ്റെടുക്കലിനുള്ള  ടെസ്‌ല സിഇഒ ഇലോണ്‍ മസ്‍ക്കിന്‍റെ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം. 44 ബില്ല്യണ്‍ ഡോളറിന് മസ്‍ക് ട്വിറ്റര്‍ വാങ്ങും. ബിഡിനെ അനുകൂലിച്ച് ട്വിറ്റര്‍ ഓഹരി ഉടമകള്‍ വോട്ട് ചെയ്തു. കരാറില്‍ നിന്ന് പിന്മാറാന്‍ മസ്ക് ശ്രമിക്കുന്നതിനിടെയാണ് വോട്ടെടുപ്പ്.  കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ ചർച്ചകൾക്ക് ശേഷമാണ് മസ്‌ക്  ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള കരാറിലെത്തിയത്. 4,400 കോടി ഡോളറിനാണ് കരാറായത്. മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കുന്നത് തടയാൻ  അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. 44 ബില്യൺ ഡോളർ എന്ന മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് ട്വിറ്ററിന് വളരെ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന്  ട്വിറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ ഇലോണ്‍ മസ്കും കമ്പനിയും തമ്മിൽ ധാരണയായി. അതേസമയം ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്‍ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്‍ലയുടെ  7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്

ലോകം

ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി രണ്ടാമത്, മുന്നിൽ ഇനി മസ്‌ക് മാത്രം

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ തലവനും വ്യവസായിയുമായ ഗൗതം അദാനി ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.എല്‍വിഎംഎച്ച്‌ മൊയ്‌റ്റ് ഹെന്നസി – ലൂയി വിറ്റണിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയാണ് അദാനി പിന്തള്ളിയത്. ഫോര്‍ബ്സിന്റെ ഡാറ്റ പ്രകാരമാണിത്. ഫോര്‍ബ്‌സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരം, അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 155.4 ബില്യണ്‍ ഡോളറാണ്. അര്‍നോള്‍ട്ടിന്റെ ആസ്തി 155.2 ബില്യണ്‍ ഡോളറും. നിലവില്‍ 273.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സ്‌പേസ് എക്‌സിന്റേയും ടെസ്‌ലയുടേയും സിഇഒ എലോണ്‍ മസ്‌കുമാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമത്. മസ്കിന് പിന്നിലായി അദാനി, അര്‍നോള്‍ട്ട്, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (149.7 ബില്യണ്‍ ഡോളര്‍) എന്നിവരാണുള്ളത്.