വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

കാന്തപുരത്തിന്റെ ചികിത്സക്ക് ന്യൂറോ വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് വിപുലീകരിച്ചു

കോഴിക്കോട്: അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മെഡിക്കൽ ബോർഡിൻറെ നിരീക്ഷണത്തിൽ തുടരുന്നതായി മർകസുസ്സഖാഫതി സുന്നിയ്യ അധികൃതർ അറിയിച്ചു.അദ്ദേഹത്തിന് പൂർണമായ രോഗശമനത്തിനു വേണ്ടി ഒറ്റക്കും കൂട്ടമായും പ്രാർഥനകൾ തുടരണമെന്ന് മർകസ് അധികൃതർ അപേക്ഷിച്ചു.ഇന്നും നാളെയും മുഴുവൻ മദ്റസകളിലും സ്ഥാപനങ്ങളിലും മജ്ലിസുകളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ, സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ എന്നിവർ അഭ്യർഥിച്ചു

ജനറൽ

ബീറ്റ്റൂട്ട് കൊണ്ട് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കാം

ബീറ്റ്റൂട്ട് ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ ബീറ്റ്റൂട്ട് 1 എണ്ണം (ചെറുത്‌) പച്ചമുളക് 2 എണ്ണം ഉണക്കമുളക് 1 എണ്ണം വെളുത്തുള്ളി 5 to 7 അല്ലി പിഴിപുളി വെളിച്ചെണ്ണ ടീസ്പൂൺ കറിവേപ്പില ആവശ്യത്തിന് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ പഞ്ചസാര 1/4 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കായപൊടി ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം ബീറ്റ്റൂട്ട് അരിഞ്ഞെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ബീറ്റ്‌റൂട്ടും വെളുത്തുള്ളി, പച്ചമുളക്, ഉണക്കമുളക് എല്ലാം ചേർത്തു ഒന്നു വഴറ്റുക. അതിലേക്കു കുറച്ചു കറിവേപ്പില കൂടെ ചേർത്ത്ഇളക്കുക. ശേഷം കുറച്ചു മഞ്ഞൾ പൊടി ചേർക്കുക, പിന്നെ അതിലേക്ക് ഒരു 1/4 tsp പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക. പിന്നീട് അത് ഒന്നു തണുത്തിട്ട് പുളി കൂടെ ചേർത്തു ഒന്നു അരച്ച് എടുക്കുക. നമ്മൾ വ‍ഴറ്റിയ വെളിച്ചെണ്ണ ബാക്കി വന്നതിൽ കുറച്ചു കടുക് ഇട്ടു പൊട്ടിക്കുക, കുറച്ചു കറിവേപ്പിലയും കുറച്ചു ഉഴുന്നും കുറച്ചു പരിപ്പും കൂടെ ചേർത്തു മൂപ്പിച്ച് അതിലേക്കു അരച്ച് വച്ചിരിക്കുന്നതും കൂടെ ചേർത്തു ഇളക്കി കുറച്ചു കായപൊടി കൂടെ ചേർത്ത് ഇളക്കി നല്ല ചൂടുള്ള ചോറിന്റെ കൂടെ കഴിച്ചു നോക്കൂ…

ജനറൽ

കഴിക്കുന്നതിനുമുമ്പ് ഏത് നിറത്തിലുള്ള ആപ്പിളാണ് ശരീരത്തിന് കൂടുതൽ ഗുണങ്ങൾ നൽകുന്നതെന്ന് അറിയുക

വിപണിയിൽ വ്യത്യസ്ത നിറങ്ങളിലുള്ള ആപ്പിൾ നിങ്ങൾ കണ്ടിട്ടുണ്ടാകണം. പച്ച, ചുവപ്പ്, ഇളം മഞ്ഞ എന്നിവയെല്ലാം ആപ്പിളിന്റെ വ്യത്യസ്ത നിറങ്ങളാണ്. ആപ്പിൾ കഴിക്കുന്നതിന്റെ പല ഗുണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ആപ്പിളുമായി ബന്ധപ്പെട്ട രസകരമായ ഒരു കാര്യം നിങ്ങൾക്ക് അറിയില്ലായിരിക്കാം. പഴങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ആപ്പിളാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് അതിന്റെ ഉപഭോഗം പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും മിക്ക ആളുകളും ചുവന്ന നിറമുള്ള ആപ്പിൾ മാത്രമേ കഴിക്കൂ. എന്നാൽ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള ആപ്പിളും ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് നിങ്ങളോട് പറയാം. മൂന്ന് നിറങ്ങളിലുള്ള ആപ്പിൾ കഴിക്കുന്നതിന്റെ ഗുണങ്ങൾ ഇന്ന് പറയും. ചുവന്ന ആപ്പിൾ ചുവന്ന നിറമുള്ള ആപ്പിളിൽ ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് പറയാം. ചുവന്ന നിറമുള്ള ആപ്പിളാണ് മിക്കവരും കഴിക്കുന്നത്. അതായത്, വരുന്ന എല്ലാ കളർ ആപ്പിളുകളിലും ഏറ്റവും കൂടുതൽ ആന്റിഓക്‌സിഡന്റുകൾ ചുവന്ന നിറമുള്ള ആപ്പിളിലാണ്. പ്രായം ചെറുപ്പമായി കാണണമെങ്കിൽ ചുവന്ന നിറമുള്ള ആപ്പിൾ കഴിക്കുക. പ്രായമാകാത്ത പഴമായും ഇതിനെ കണക്കാക്കുന്നു. മഞ്ഞ ആപ്പിൾ മഞ്ഞ നിറത്തിലുള്ള ആപ്പിളിൽ മതിയായ അളവിൽ കരോട്ടിനോയിഡുകൾ, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് എന്നിവ കാണപ്പെടുന്നു. മഞ്ഞ നിറമുള്ള ആപ്പിളിന്റെ തൊലി വളരെ ഗുണം ചെയ്യും. മഞ്ഞ നിറം കാരണം ഇതിനെ ഗോൾഡൻ ആപ്പിൾ എന്നും വിളിക്കുന്നു. മഞ്ഞ നിറത്തിലുള്ള ആപ്പിൾ ഒരു ബ്യൂട്ടി ടോണിക്ക് ആയി പ്രവർത്തിക്കുന്നു. ഇതിന്റെ ഉപയോഗം നിങ്ങളുടെ ചർമ്മം, മുടി, നഖം എന്നിവയുടെ തിളക്കം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തണം. പച്ച ആപ്പിൾ ക്വെർസെറ്റിൻ എന്ന മൂലകം പച്ച നിറത്തിലുള്ള ആപ്പിളിൽ കാണപ്പെടുന്നു. മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിന് പച്ച നിറമുള്ള ആപ്പിൾ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും മഞ്ഞ ആപ്പിൾ മാനസികാരോഗ്യത്തിനും വളരെ ഗുണം ചെയ്യും. അൽഷിമേഴ്സ് രോഗമുള്ളവർ പച്ച ആപ്പിൾ പതിവായി കഴിക്കണം.

ജനറൽ

പേരിനോട് നീതി പുലർത്തി വിചിത്രം ട്രെയിലർ; ചിത്രം ഒക്ടോബര്‍ 14ന് തിയറ്ററുകളില്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം ഒക്ടോബര്‍ പതിനാലിന് തിയറ്ററുകളിലെത്തുവാനുള്ള തയാറെടുപ്പിലാണ്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ പേരിനോട് നീതി പുലർത്തി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും തീർത്തും വ്യത്യസ്ഥമായ ഒരു ചിത്രമായിരിക്കും വിചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അച്ചു വിജയന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആര്‍ അരവിന്ദന്‍ ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, സ്റ്റില്‍- രോഹിത് കെ സുരേഷ്, വിഎഫ്എക്സ് സൂപ്പര്‍ വൈസര്‍- ബോബി രാജന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്ത്, ഡിസൈന്‍- അനസ് റഷാദ് ആന്‍ഡ് ശ്രീകുമാര്‍ സുപ്രസന്നന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

കേരളം

'വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചു, പൊലീസിനോട് പറഞ്ഞത് ഭാര്യയെന്ന്'; എൽദോസ് 30 ലക്ഷം വാഗ്ദ്ധാനം ചെയ്തെന്ന് പരാതിക്കാരി

തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് എതിരായ പീഡന പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലും കോവളം പൊലീസിന് കൊടുത്ത മർദന പരാതിയിലും ഉറച്ചു നിൽക്കുന്നു . കേസ് ഒത്തുതീർപ്പാക്കിയാൽ 30ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു. ഒത്തുതീർപ്പിനായി ഒരുപാട് പേർ വിളിച്ചിരുന്നു . എംഎൽഎയുമായി 10 വർഷത്തെ പരിചയം ഉണ്ട് . എന്നാൽ ഇക്കഴിഞ്ഞ ജൂലൈ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത് . എന്നാൽ എംഎൽഎ മോശം പെരുമാറ്റം തുടങ്ങിയതോടെ ബന്ധത്തിൽ നിന്ന് അകലാൻ ശ്രമിച്ചു. ഇതോടെ മദ്യപിച്ച് വീട്ടിലെത്തി ഉപദ്രവം തുടങ്ങി . കോവളത്ത് വച്ച് പരസ്യമായാണ് മ‍ർദിച്ചത് . അതുകണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യ ആണെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി വിട്ടു . മർദനത്തിൽ പരിക്കേറ്റ തന്നെ എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പരാതിക്കാരി പറഞ്ഞു. പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു

ഇൻഡ്യ

ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തീരുമാനിച്ച് ​സൗരവ് ഗാം​ഗുലി; ബിജെപിയിൽ ചേരാൻ തയ്യാറാകാത്തത് കൊണ്ടെന്ന് തൃണമൂൽ; ടിഎംസി - ബിജെപി യുദ്ധത്തിന് തുടക്കം

മുംബൈ: ബിസിസിഐ അധ്യക്ഷ സ്ഥാനം സൗരവ് ഗാംഗുലി ഒഴിയാനിരിക്കെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നു. മുൻ ഇന്ത്യൻ നായകനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ബിജെപിയെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആരോപണം. മുൻ ക്രിക്കറ്റ് താരം റോജർ ബിന്നിയാണ് പുതിയ പ്രസിഡന്റാകുക. നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ബിന്നി. 1983ൽ ഇന്ത്യ ആദ്യമായ ലോകകപ്പ് നേടിയപ്പോൾ കൂടുതൽ വിക്കറ്റുമായി ബിന്നിയുടെ സംഭാവനകൾ നിർണായകമായിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ബിജെപി ഉയർ‍ത്തിയിരുന്നുവെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് ആരോപിച്ചു. രണ്ടാം തവണയും അമിത് ഷായുടെ മകൻ ജയ് ഷായ്ക്ക് ബിസിസിഐ സെക്രട്ടറിയായി തുടരാമെന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് തൃണമൂൽ ആരോപണം. ഇത് മറ്റൊരു രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്ന് ടിഎംസി എംപി ശന്തനു സെൻ ട്വിറ്ററിൽ കുറിച്ചു. അമിത് ഷായുടെ മകനെ ബിസിസിഐ സെക്രട്ടറിയായി നിലനിർത്താം. എന്നാൽ, ഗാംഗുലിക്ക് കഴിയില്ല. പശ്ചിമ ബംഗാൾ സ്വദേശിയായതുകൊണ്ടാണോ അതോ ബിജെപിയിൽ ചേരാത്തതുകൊണ്ടാണോ? ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ദാദാ! എന്നും ട്വീറ്റിൽ പറയുന്നു.

പ്രാദേശികം

എം ഇ.എസ് കോളജിൽ ലോക തപാൽദിനാചരണം നടത്തി

ഈരാറ്റുപേട്ട .എം ഇ.എസ് കോളജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോകതപാൽദിനം ആചരിച്ചു . ഇമെയിൽ പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ വരവോടെ  ഇല്ലാതായ കത്തെഴുത്ത് പുതിയ തലമുറയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമ്മക്കൊരു കത്ത് എന്ന പേരിൽ ഒരു കത്തെഴുത്ത്മത്‌സരം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു . 35 വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി മലയാള വിഭാഗംമേധാവി മനോജ് നേതൃത്വംനൽകി

ലോകം

ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്

ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടര്‍ന്നാണ് ചാള്‍സ് രാജാവാകുന്നത്. 73 വയസാണ് ചാള്‍സ് രാജകുമാരന്റെ പ്രായം. കഴിഞ്ഞ മാസമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.