വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

റേഷൻ കടകളിൽ പച്ചരി കിട്ടാനില്ല

ഈരാറ്റുപേട്ട: റേഷൻ കടകളിൽ പച്ചരി കിട്ടാതായിട്ട് രണ്ട് മാസത്തിലേറെയായി. പച്ചരിക്കായി പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണി​പ്പോൾ. ഫുഡ് കോർപ്പറേഷനിൽ നിന്നാണ് റേഷൻ കടകളിലേക്ക് സാധനമെത്തുന്നത്. ഇത്തവണ കുത്തരിയും ചാക്കരിയുമാണ് റേഷൻ കടകളിൽ കൂടുതലായി എത്തിയിരിക്കുന്നത്. പച്ചരി കുറവായതിനാൽ മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രമാണ് ഇത് ലഭിക്കുക. അതും ഒന്നും രണ്ടും കിലോ മാത്രം. പകരമായി കുത്തരിയും ചാക്കരിയുമാണ് നൽകുന്നത്. റേഷൻ കടകളിൽ പച്ചരി സ്റ്റോക്കില്ലെന്നാണ് അധികൃതർ പറയുന്നത്. മുൻപ് പത്ത് കിലോ വരെ ലഭിച്ചിരുന്നു.പൊതുവിപണിയിൽ കിലോഗ്രാമിന് 45 രൂപ വിലയിലാണ് പച്ചരി വിറ്റഴിക്കുന്നത്. റേഷൻ കടയിൽ 10.90 രൂപയാണ് വില. സബ്സിഡി കാർഡുകൾക്ക് നാല് രൂപയ്ക്ക് പച്ചരി ലഭിക്കും.ക്രിസ്മസിന് മുന്നോടിയായി ഈ മാസം പച്ചരി വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്.നവംബർ, ഡിസംബർ മാസങ്ങളിലാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഓണത്തിന് ശേഷം പച്ചരി റേഷൻ കടകളിൽ നിന്ന് ലഭിച്ചിട്ടില്ല. റേഷൻ കടകളിൽ മുമ്പ് സുലഭമായിരുന്നു.

കോട്ടയം

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ്  ഒഴുക്കിൽപ്പെട്ട് കാണാതായി.ഇന്നലെ  പതിനൊന്നരയോടെ സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്. ടീം നന്മക്കൂട്ടം അംഗങ്ങൾ തിരച്ചിൽ നടത്തുന്നു   

പ്രാദേശികം

കൂറ്റൻ പെരും പാമ്പിനെ പിടികൂടി..

ഈരാറ്റുപേട്ട നടയ്ക്കൽ. ഈ ലക്കയം.വടക്കേടത്ത് പറമ്പിൽ നിന്നും . എട്ട് അടിയോളം നീളവു ഏകദേശം 30 കിലോയോളം തൂക്കം വരുന്നതുമായ പെരുംപാമ്പി നെ പിടികൂടി. ടീം നന്മകൂട്ടം  അംഗങ്ങളായ ഹാരിസ് പുളിക്കീൽ: അനസ് പുളികൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.

കോട്ടയം

ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി

കോട്ടയം ∙ ഏറ്റുമാനൂരിൽനിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്. സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരിൽ ഇറങ്ങേണ്ട സുഹൈൽ, കോളജ് ബസ്സിൽ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചില്ല. വിദ്യാർഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ജനറൽ

സെക്യൂരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിലുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ 19.11.2024ന് രാവിലെ 11 മണിക്ക് സെക്യൂരിറ്റി  ജീവനക്കാരുടെ താൽക്കാലിക നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു. അപേക്ഷകർ ആരോഗ്യദൃഢഗാത്രരും പകലും രാത്രിയും ജോലിചെയ്യുവാൻ സന്നദ്ധനും ആയിരിക്കണം.   സൈനിക അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയും സഹിതം കോളേജിൽ വെച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  9188405172, 9495602717

പ്രാദേശികം

നടയ്ക്കൽ കൊട്ടുകാപ്പള്ളി റോഡ് തകർന്നു

ഈരാറ്റുപേട്ട: ഒരു പ്രദേശനിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ റീടാറിംഗിന് തുക അനുവദിച്ച്‌ റീടാറിംഗ് നടത്തിയ നടയ്ക്കൽ - കൊട്ടുകാപ്പള്ളി റോഡിന്റ ഇപ്പോഴത്തെ അവസ്ഥ പരമദയ നീയം ടാറിംഗ് നടത്തി ഒരു മാസം തികയുന്നതിന് മുമ്പെ റോഡ് തകർന്നു തുടങ്ങിക്കഴിഞ്ഞു .ഒരു വർഷം കഴിഞ്ഞതിന്‌ ശേഷം ഈ റോഡ്  മിക്കയിടങ്ങളിൽ തകർന്ന് തരിപ്പണമായി ക്കഴിഞ്ഞു.പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതുംഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെയും - പൂ ഞ്ഞാർ ഗ്രാമപഞ്ചായത്തിനെയും തമ്മിൽബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ നടയ്ക്കൽ അയ്യപ്പൻ റോഡ് ഒന്നരകിലോമീറ്ററോളം ദൈർഘ്യം ഉണ്ട് എന്നാൽ അര കിലോമീറ്ററിന് മുകളിൽ വരുന്ന മുനിസിപ്പാലിറ്റിയിലെ 8, 17, 18, 19 - വാർഡുകളിൽ കൂടി കടന്നുപോകുന്ന നടയ്ക്കൽ - കൊട്ടുകാപ്പള്ളി ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞതിനെ തുടർന്ന്  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് റീടാറിംഗ് പണികൾ നടത്തിയത്. എന്നാൽ റോഡ് സുരക്ഷിതമായിക്കിടക്കുന്നതിനായി  'ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ  സാമ്പത്തികസഹായം കൊണ്ട് ഈ റോഡിന് ഓടകൾ നിർമ്മിച്ചും  നാട്ടുകാരുടെ സഹായത്തോടെ റോഡിന് വീതി കൂട്ടുകയും ചെയ്തിരുന്നു. റോഡ് തകർന്നതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം  നിലവിലുണ്ട്. ടാറിംഗിലെ അപാകതയാണ് റോഡ് മാസങ്ങൾക്ക് മുമ്പെ തകരാൻ കാരണമെന്ന്നാട്ടുകാർ ആരോപിക്കുന്നു. റോഡു നിർമ്മാണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

പ്രാദേശികം

സുപ്രീം കോടതി വിധി ഉത്തമ മാതൃക

ഈരാറ്റുപേട്ട .സർ സയ്യിദ്അഹമ്മദ് ഖാൻ1875ൽ ഓറിയൻറൽ കോളജ് എന്ന പേരിൽ സ്ഥാപിക്കുകയും 1920 ൽ അലിഗർ മുസ്ലിം സർവ്വകലാശാലയായി മാറുകയും ചെയ്ത ഭാരതത്തിൻറെ വൈജ്ഞാനിക ദീപശിഖയായി 150 വർഷക്കാലം പ്രകാശം ചൊരിഞ്ഞ യൂണിവേഴ്സിറ്റി യുടെ ന്യൂനപക്ഷ പദവി നിലനിർത്തികൊണ്ടുള്ള സുപ്രീംകോടതി വിധി ഭാരതസംസ്ക്കാരത്തിന്റെ ഉത്തമ മാതൃകയെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ പ്രസ്താവിച്ചു   ന്യൂനപക്ഷ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന ഭരണാധികാരികൾക്ക് പരമോന്നത നീതിപീഠം നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ നൽകപ്പെട്ടതെന്നും പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നീതിനിർവ്വഹണത്തിന്റെ ഉന്നതമായ ഈ മാതൃക രാജ്യത്തിന്റെ പ്രതിഛായ ഉയർത്താൻ പര്യാപ്തമായതായും അഭിപ്രായപ്പെട്ടു.

പ്രാദേശികം

റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു

ഈരാറ്റുപേട്ട : നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും കടന്ന് പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു. പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജംഗ്ഷനിൽ ഗവൺമെൻറ് മുസ് ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപെട്ടത്. വിദ്യാർത്ഥികൾ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയാണ്.ഈ പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം 5 അടിയോളം താഴ്ച ഉള്ളതായി നാട്ടുക്കാർ പറയുന്നു. പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഈ പ്രദേശത്ത് ചപ്പ് ചവറുകളും നിക്ഷേപിക്കാറുണ്ട്. അത് കൊണ്ട് തന്നെ കുഴി ഉണ്ടെന്നുള്ള കാര്യം  വഴി നടപ്പ് ക്കാരുടെ ശ്രദ്ധയിൽ പെടാൻ പ്രയാസമാണ്. ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്